സ്വാഗതം
WELCOME

News Update..

Wednesday, February 4, 2015

മോഹന്‍ലാലിന് നല്‍കിയ പണം തിരിച്ചുവാങ്ങില്ല ^മുഖ്യമന്ത്രി Madhyamam News Feeds

മോഹന്‍ലാലിന് നല്‍കിയ പണം തിരിച്ചുവാങ്ങില്ല ^മുഖ്യമന്ത്രി Madhyamam News Feeds

Link to

മോഹന്‍ലാലിന് നല്‍കിയ പണം തിരിച്ചുവാങ്ങില്ല ^മുഖ്യമന്ത്രി

Posted: 04 Feb 2015 12:29 AM PST

Image: 

തിരുവനന്തപുരം: ലാലിസം പരിപാടിക്ക് മോഹന്‍ലാലിന് നല്‍കിയ പണം സര്‍ക്കാര്‍ തിരികെവാങ്ങുന്ന പ്രശ്നമി െല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരാര്‍ പ്രകാരം നടത്തിയ പരിപാടിയാണ് അത്. ആ പരിപാടി നടന്ന സ്ഥിതിക്ക് പണം തിരിച്ചുവാങ്ങേണ്ടതി െല്ലന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് സര്‍ക്കാറിന് ഖേദമുണ്ട്. ഗെയിംസ് ഭംഗിയായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ മനസ്സിലായി. ഡല്‍ഹിയിലായിരുന്നെങ്കിലും പ്രശ്നത്തെപ്പറ്റി ചീഫ് സെക്രട്ടറിയെ വിളിച്ചിരുന്നു. ഗെയിംസിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്. ഗെയിംസിന്‍െറ സൗകര്യങ്ങളെപ്പറ്റി ആര്‍ക്കും ഇപ്പോള്‍ പരാതിയി െല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. അദ്ദേഹമാണ് ഈ പരിപാടിയുടെ ക്യാപ്റ്റനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ വളയുമെന്ന പ്രതിപക്ഷത്തിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മുമ്പ് അവര്‍ സെക്രട്ടറിയേറ്റ് വളഞ്ഞതോര്‍മ്മയില്ലേ എന്നായിരുന്നു മറുപടി. മാണി തന്നെ ബജറ്റ് അവതരിപ്പിക്കും. ഗെയിംസിന്റെ സമാപന ചടങ്ങുകള്‍ നേരത്തെ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

പ്രചാരണത്തിനിടെ കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു

Posted: 04 Feb 2015 12:07 AM PST

Image: 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ്  ബി.ജെ.പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി. തെരഞ്ഞെടുപ്പ് റാലികളില്‍ തനിക്ക് കിട്ടുന്ന സ്നേഹത്തെക്കുറിച്ച് പറഞ്ഞാണ് ബേദി വിതുമ്പിയത്. തന്‍െറ മണ്ഡലമായ കൃഷ്ണനഗറില്‍ പ്രചാരണം നടത്തുകയായിരുന്നു ബേദി.

ഞാനും എന്‍െറ സര്‍ക്കാറും നിങ്ങള്‍ക്ക് സ്നേഹം തിരിച്ചുനല്‍കും. സത്യസന്ധമായി ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ബേദി പറഞ്ഞു.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായ വാക് പോരിലാണ് എ.എ.പിയും ബി.ജെ.പിയും. മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ കെജ് രിവാള്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ബേദി കുറ്റപ്പെടുത്തിയിരുന്നു. വോട്ടര്‍മാര്‍ ഇതില്‍ പെട്ടുപോകരുതെന്നും ബേദി പറഞ്ഞു.

ഇതിന് മറുപടിയുമായി കെജ് രിവാള്‍ രംഗത്തുവന്നു. കിരണ്‍ ബേദി രാഷ്ട്രീയത്തില്‍ മാന്യത കാണിക്കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടു. എന്‍െറ കണ്ണില്‍ നോക്കി ഞാന്‍ സത്യസന്ധനല്ല എന്ന് ബേദി പറയട്ടെ. മൂന്നു വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്നും കെജ് രിവാള്‍ പറഞ്ഞിരുന്നു.  

ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം നാളെ അവസാനിക്കും. 10നാണ് വോട്ടെണ്ണല്‍.

ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍

Posted: 03 Feb 2015 11:23 PM PST

Image: 

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ആഞ്ഞടിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് തിരുവഞ്ചൂരിന്‍െറ വിമര്‍ശം. ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. ഗെയിംസിനെതിരെയുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ അനുചിതമാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ചീഫ് സെക്രട്ടറി നിഷേധക്കുറിപ്പ് ഇറക്കണമെന്നും തിരുവഞ്ചൂര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്ന് ജിജി തോംസണ്‍ പറഞ്ഞു. ഡല്‍ഹിയിലെ പ്രവര്‍ത്തന ശൈലിയനുസരിച്ചാണ് സംസാരിച്ചതെന്നും തോംസണ്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി ഗെയിംസ് നടത്തിപ്പിനെതിരായി രംഗത്തുവന്നത്. മതിയായ മുന്നൊരുക്കമില്ലാതെ പരിപാടി അവതരിപ്പിച്ചെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിമര്‍ശം. 15കോടി ഉദ്ഘാടന ചടങ്ങിന് ചെലവാക്കിയത് വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചീഫ് സെക്രട്ടറിക്കെതിരെ രംഗത്തുവന്നു. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തരുതെന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.

മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം ^മമ്മൂട്ടി

Posted: 03 Feb 2015 10:34 PM PST

Image: 

കൊച്ചി: ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് നടന്‍ മമ്മൂട്ടി. ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അദ്ദേഹം സദുദ്ദേശ്യത്തോടെ ചെയ്ത കാര്യമാണത്. അദ്ദേഹത്തിന്റെ സുഹൃത്ത്,സഹപ്രവര്‍ത്തകന്‍, കലാകാരന്‍ എന്ന നിലയിലാണ് അപേക്ഷിക്കുന്നതെന്നും മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലാലിസത്തിനായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
 

മുഹമ്മദ് നിസാമിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Posted: 03 Feb 2015 10:13 PM PST

Image: 

കുന്നംകുളം: തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കിങ്ങ്സ് ഗ്രൂപ്പ് എം.ഡി മുഹമ്മദ് നിസാമിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പേരാമംഗലം പൊലിസിന്‍െറ അപേക്ഷയില്‍ കുന്നംകുളം ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഘോഷ എട്ടു ദിവസത്തേക്കാണ് നിസാമിനെ കസ്റ്റഡിയില്‍ വിട്ടത്. നിസാമിനെ ഇന്നലെ ചാവക്കാട് സബ് ജയിലില്‍നിന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
നിസാമിന്‍െറ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ചു പേരെ കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ ഷൈനിനേയും നിസാമിനേയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ പൊലിസ് ആലോചിക്കുന്നുണ്ട്.

തായ് വാനില്‍ വിമാനം നദിയില്‍ വീണ് ഒമ്പത് മരണം

Posted: 03 Feb 2015 09:51 PM PST

Image: 

തായ്പേയ്: ട്രാന്‍സ് ഏഷ്യ എയര്‍ വേഴ്സിന്‍െറ എ.ടി.ആര്‍^72 വിമാനം തായ്പേയിലെ നദിയില്‍ തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചു. 58 പേരുണ്ടായിരുന്ന വിമാനം തായ് തലസ്ഥാനത്തുനിന്നും കിന്‍ മെന്‍ ദ്വീപിലേക്ക് പോവുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഉയര്‍ന്നുപൊങ്ങിയതിന് തൊട്ടുടനെയാണ് വിമാനം തകര്‍ന്നു വീണതെന്ന് അധികൃതര്‍ അറിയിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തായ് വാന്‍ വ്യോമയാന അതോരിറ്റി ഡയറക്ടര്‍ ലി ചിന്‍ മിങ് അറിയിച്ചു.

രണ്ട് എന്‍ജിനുള്ള ചെറിയ വിമാനമാണ് എ.ടി.ആര്‍^72. ഫ്രഞ്ച് നിര്‍മിത വിമാനമാണിത്. കഴിഞ്ഞ ജൂലൈയില്‍ ട്രാന്‍സ് എഷ്യയുടെ ഇതേ സീരീസില്‍ പെട്ട വിമാനം തകര്‍ന്നുവീണിരുന്നു. പെന്‍ഗു ദ്വീപില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പണം തിരിച്ചു നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ല ^മോഹന്‍ലാല്‍

Posted: 03 Feb 2015 09:13 PM PST

Image: 

തിരുവനന്തപുരം: ലാലിസത്തിനായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍. സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ല. ആരു പറഞ്ഞാലും സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കും. ലാലിസം മാത്രമാണ് പരാജയമായതെന്ന പരാമര്‍ശം മോഹന്‍ലാലിനെ വേദനിപ്പിച്ചുവെന്നും അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവര്‍ അറിയിച്ചു.

അതേസമയം ലാലിസം വിവാദത്തില്‍  പിന്തുണ തേടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ഫെഫ്കയെ സമീപിച്ചു. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ കലാപരിപാടികളുടെ സംവിധായകനായ രാജീവ്കുമാര്‍ പരിപാടിയുടെ മുഴുവന്‍ രേഖകളും ഫെഫ്കക്ക് കൈമാറി. വിഷയത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഫെഫ്ക ഇടപെടണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു. രാജീവ് കുമാര്‍ സമര്‍പ്പിച്ച കണക്കുകള്‍ ഫെഫ്ക ഇന്നുതന്നെ പരിശോധിക്കും.

 

പൈലറ്റിന്‍െറ വധം: പ്രതികാരമായി ജോര്‍ഡന്‍ രണ്ട് പേരെ തൂക്കിക്കൊന്നു

Posted: 03 Feb 2015 08:34 PM PST

Image: 

അമ്മാന്‍: തങ്ങളുടെ പൈലറ്റിനെ ഐ.എസ് തീവ്രവാദികള്‍ വധിച്ചതിന് പ്രതികാരമായി ജോര്‍ഡന്‍െറ നടപടി. തടവിലുണ്ടായിരുന്ന രണ്ട് പേരെ ജോര്‍ഡന്‍ തൂക്കിലേറ്റി. സാജിദ അര്‍റിശാവിയെയും അല്‍ഖാഇദയുടെ സിയാദ് കര്‍ബോലിയെയുമാണ് വധിച്ചതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റിന്‍െറ വധത്തിന് പ്രതികാരമായാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ജോര്‍ഡന്‍ അറിയിച്ചു. അല്‍ സുവാഖ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് അഞ്ച് പേരെ കൂടി തൂക്കിക്കൊല്ലുമെന്നും ജോര്‍ഡന്‍ അറിയിച്ചു.

ബന്ദിയാക്കിയ ജോര്‍ഡന്‍ പൈലറ്റ് മഅസ് അല്‍ കസ്സാബീഹിനെ തീകൊളുത്തി കൊന്നതായുള്ള വിഡിയോ ദൃശ്യം കഴിഞ്ഞ ദിസമാണ് ഐ.എസ് പുറത്തുവിട്ടത്. സാജിദ അര്‍റിശാവിയെ കൈമാറിയി െല്ലങ്കില്‍ തടവിലുള്ള കസ്സാബീഹിനെ വധിക്കുമെന്ന് ഐ.എസ് നേരത്തേ സന്ദേശം അയച്ചിരുന്നു. അമ്മാനിലെ ഹോട്ടലില്‍ ബോംബ് സ്ഫോടനം നടത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സാജിദ അര്‍റിശാവി, 2005 മുതല്‍  ജോര്‍ഡനില്‍ തടവില്‍ കഴിയുകയായിരുന്നു.

പൈലറ്റിന്‍െറ വധത്തില്‍ ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല ബിന്‍ അല്‍^ഹുസൈന്‍ നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ട കസ്സാബീഹ് വീരനായകനാണ്. ആക്രമികള്‍ക്കെതിരെ ജോര്‍ഡന്‍  ജനത ഒറ്റക്കെട്ടാണ്. ഇക്കാര്യത്തില്‍ ജോര്‍ഡനില്‍ വിഭാഗീയതയി െല്ലന്ന് തങ്ങള്‍ തെളിയിക്കുമെന്നും അബ്ദുല്ല അല്‍ ഹുസൈന്‍ പറഞ്ഞു. യു.എസ് സന്ദര്‍ശനത്തിടെയാണ് അബ്ദുല്ല രാജാവ് രണ്ടാമന്‍െറ പ്രതികരണം.

ഐ.എസിനെതിരെയുള്ള നടപടികളില്‍ യു.എസിന്‍െറ സഖ്യകക്ഷിയാണ് ജോര്‍ഡന്‍. ഈ നീക്കത്തില്‍ പങ്കാളിയാകുന്നതിനിടെയാണ് വിമാനം തകര്‍ന്ന് പൈലറ്റ് ഐ.എസിന്‍െറ പിടിയിലകപ്പെട്ടത്.

പുരാതന ദുബൈ മുഖം മിനുക്കുന്നു; പദ്ധതിക്ക് ശൈഖ് മുഹമ്മദിന്‍െറ അനുമതി

Posted: 03 Feb 2015 08:03 PM PST

Image: 

ദുബൈ: ദുബൈ ക്രീക്കിന് ചുറ്റുമുള്ള ചരിത്ര പ്രാധാന്യം പേറുന്ന പുരാതന ദുബൈയുടെ വികസന പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. ഷിന്ദഗ, ബര്‍ദുബൈ, അല്‍ ഫഹീദി, ദേര എന്നിവിടങ്ങളിലാണ് വികസന പദ്ധതികള്‍ നടപ്പാക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നില്‍ ദുബൈയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അവതരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ടൂറിസം വകുപ്പ്, ദുബൈ നഗരസഭ, ദുബൈ കള്‍ചര്‍ എന്നിവയുടെ സംയുക്ത സംരംഭമാണിത്. 1.5 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വിവിധ ഘട്ടങ്ങളായായിരിക്കും പദ്ധതി നടപ്പാക്കുക. അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിയായിരിക്കും വികസനം. സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്തുക, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുക, പരമ്പരാഗത ചന്തകള്‍ നവീകരിക്കുക, ചത്വരങ്ങള്‍ നവീകരിച്ച് ഒത്തുചേരലിനുള്ള ഇടങ്ങളാക്കി മാറ്റുക, പൈതൃക കലകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണിവ. ദുബൈയുടെ ചരിത്രം നടപ്പാതകള്‍ക്കരികില്‍ വിശദീകരിച്ച് എഴുതിവെക്കും. ഇതിനായി സ്മാര്‍ട്ട് ആപ്ളിക്കേഷനുകളും പുറത്തിറക്കും. പരിശീലനം നേടിയ സ്വദേശി ടൂര്‍ ഗൈഡുമാരുടെ സേവനവും ലഭ്യമാക്കും. പദ്ധതിയിലൂടെ സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിച്ച് 2020ല്‍ 12 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തത്തെിക്കും.
ഷിന്ദഗയില്‍ ദുബൈയിലെ ഏറ്റവും വലിയ ഇന്‍ററാക്ടീവ് മ്യൂസിയം സ്ഥാപിക്കും. പരമ്പരാഗത ബോട്ടുകളില്‍ ഒരുക്കുന്ന ഒഴുകുന്ന പ്രദര്‍ശന കേന്ദ്രങ്ങള്‍ മറ്റൊരു പ്രത്യേകതയാകും. മ്യൂസിയത്തിന് പുറത്ത് പരമ്പരാഗത മജ്ലിസ് സ്ഥാപിക്കും. പാട്ടുകളും നൃത്തങ്ങളും അവതരിപ്പിക്കാനുള്ള കേന്ദ്രവുമുണ്ടാകും. ദേരയിലെ പുരാതന വാച്ച് ടവറുകളും വ്യാപാര സ്ഥാപനങ്ങളും അതേ മാതൃകയില്‍ പുനര്‍നിര്‍മിക്കും. സബ്ഖയില്‍ നിന്ന് അല്‍ റാസ് വരെ ദുബൈയുടെ ചരിത്രം വ്യക്തമാക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ സജ്ജീകരിക്കും. കാല്‍നടക്കാര്‍ക്ക് ഇവിടെ സന്ദര്‍ശിക്കാന്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും.
ബര്‍ദുബൈയിലെ അല്‍ ഫഹീദി കോട്ട നവീകരിക്കും. ഇവിടെ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഓള്‍ഡ് അബ്രക്ക് സമീപത്തെ പ്രതിരോധ മതില്‍ പുനര്‍നിര്‍മിക്കും. ദുബൈ ക്രീക്കിന്‍െറ ചരിത്രം വിശദമാക്കുന്ന സ്മാര്‍ട്ട് സ്ക്രീനുകള്‍ സ്ഥാപിക്കും.
അല്‍ ഫഹീദി ഡിസ്ട്രിക്റ്റില്‍ കൂടുതല്‍ ആര്‍ട്ട് ഗാലറികള്‍ വരും. സന്ദര്‍ശകള്‍ക്ക് കലാകാരന്മാര്‍ ദുബൈയുടെ കഥകള്‍ വിശദീകരിച്ചുകൊടുക്കും.
ദുബൈ ക്രീക്കില്‍ കൂടുതല്‍ സ്ഥലത്ത് അബ്ര സര്‍വീസുകള്‍ തുടങ്ങും. ക്രീക്കിന് ഇരുവശത്തെയും കെട്ടിടങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സജ്ജീകരിക്കും. ബര്‍ദുബൈ, ദേര സൂഖുകള്‍ നവീകരിക്കും. ഫെബ്രുവരിയില്‍ തുടക്കം കുറിക്കുന്ന പദ്ധതി മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ദുബൈ ക്രീക്കിനെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പദ്ധതി കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ജാമ്യമില്ലാതെ ആറുവര്‍ഷം; നിരപരാധിത്വം തെളിയുമെന്ന വിശ്വാസത്തില്‍ സക്കരിയ

Posted: 03 Feb 2015 07:46 PM PST

Image: 
Subtitle: 
ബംഗളൂരു സ്ഫോടന കേസില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് ഈ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അറസ്റ്റിലായത്

ബംഗളൂരു: ‘എന്താണ് ചെയ്ത കുറ്റമെന്നറിയില്ല, ഇനി എത്രകാലം തടവറക്കകത്ത് തുടരുമെന്നും അറിയില്ല. എങ്കിലും ഒരുനാള്‍ നിരപരാധിത്വം തെളിഞ്ഞ് പുറത്തുവരുമെന്ന പ്രതീക്ഷയുണ്ട്് -സക്കരിയയുടെ ആ പ്രതീക്ഷകള്‍ക്ക് ഫെബ്രുവരി അഞ്ചിന് ആറുവര്‍ഷം തികയും. 2008ലെ ബംഗളൂരു സ്ഫോടന കേസില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയ അറസ്റ്റിലായത്.
ജോലിചെയ്തിരുന്ന തിരൂരിലെ  കടയില്‍നിന്നായിരുന്നു യു.എ.പി.എ പ്രകാരം അറസ്റ്റ്. അന്ന് സക്കരിയക്ക് പ്രായം 19. സ്ഫോടന കേസിലെ എട്ടാം പ്രതിയാണ് സക്കരിയ. ജാമ്യം ലഭിക്കാതെ ജയിലില്‍ ആറുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കേസിലെ സുപ്രീംകോടതിയുടെ ഇടപെടല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സക്കരിയുമായി ബന്ധപ്പെട്ട സാക്ഷികളുടെ വിസ്താരം ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.  
സ്ഫോടനത്തിനുവേണ്ടി മൈക്രോ ചിപ്പുകളും ടൈമറുകളും നാലാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചു നല്‍കി എന്നതാണ് സക്കരിയക്ക് മേല്‍ ആരോപിക്കപ്പെടുന്ന  കുറ്റം. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ത്വരീക്കത്ത് ക്ളാസില്‍ അയാള്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതാണ് മറ്റൊരു മൊഴി. എന്നാല്‍, അതിന് സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയവര്‍  ഇങ്ങനെയൊരു മൊഴി തങ്ങള്‍ നല്‍കിയിട്ടില്ളെന്ന് സക്കരിയുടെ അറസ്റ്റിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. കോടതിയിലും ഇതേ നിലപാടാണ് അവര്‍ സ്വീകരിച്ചത്.
എന്നാല്‍, വിചാരണ നടപടികള്‍ നീണ്ടുപോയതോടെ യു.എ.പി.എ പ്രകാരമുള്ള കേസായതിനാല്‍ സക്കരിയക്ക് ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കാനായില്ല. കേസില്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. കേസിലെ 31ാം പ്രതി അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കേസ് നാലുമാസത്തിനകം തീര്‍ക്കണമെന്ന നവംബറിലെ സുപ്രീംകോടതി വിധിയില്‍ ആശ്വാസം കൊള്ളുകയാണ് സക്കരിയ. മകന്‍െറ നിരപരാധിത്വം തെളിയുമെന്ന വിശ്വാസം പരപ്പനങ്ങാടി കോണിയത്തുവീട്ടില്‍ ആറുവര്‍ഷമായി വേദനതിന്ന് കഴിയുന്ന ബീയുമ്മക്കും മൂന്ന് സഹോദരങ്ങള്‍ക്കും തീര്‍ച്ചയുണ്ട്. ‘സക്കരിയ നിരപരാധിയാണ്’ എന്ന തലക്കെട്ടില്‍  ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം വ്യാഴാഴ്ച പരപ്പനങ്ങാടിയില്‍ മനുഷ്യവകാശ സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.

‘ഘര്‍ വാപസി’യും പിന്നെ ഗോള്‍വാള്‍ക്കറും

Posted: 03 Feb 2015 07:18 PM PST

Image: 

വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കുകയും പലയിടത്തും കലാപങ്ങള്‍ കുത്തിപ്പൊക്കുകയും പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും ദിവസങ്ങളോളം സ്തംഭിപ്പിക്കുകയും ചെയ്ത ഘര്‍ വാപസി, രാജ്യത്തെ ഭരണഘടന പൗരന് നല്‍കിയ വിശ്വാസസ്വാതന്ത്ര്യത്തിന്‍െറ പരമപവിത്രമായ ആവിഷ്കാരമാണെന്നും അതിലൊരു തെറ്റുമില്ളെന്നും പറഞ്ഞ് നമ്മുടെ മുന്തിയ ഒരെഴുത്തുകാരന്‍ സംഘ്പരിവാറിന് സന്തോഷംപകര്‍ന്ന വാര്‍ത്ത, അമ്പരപ്പോടെയും ദു$ഖത്തോടെയുമാണ് വായിച്ചത്. വിശ്വാസസ്വാതന്ത്ര്യം വിളംബരം ചെയ്യലല്ല, ‘മതപരിവര്‍ത്തന നിരോധനിയമം’ കൊണ്ടുവരാനുള്ള അരങ്ങൊരുക്കലാണ് ഘര്‍ വാപസിയുടെ പേരിലുള്ള ഹിന്ദുത്വ സംഘങ്ങളുടെ കോലാഹലങ്ങളെന്നറിയാതിരിക്കാന്‍ മാത്രം നിഷ്കളങ്കനായ കുട്ടിയല്ല ഈയെഴുത്തുകാരന്‍.
മതപരിവര്‍ത്തനം സംഘടിപ്പിക്കുന്ന മതങ്ങളില്‍ യഥാര്‍ഥ മതത്തിന്‍െറ അംശം നന്നേ കുറവാണെന്ന് എം.എസ്. ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ എഴുതിയിട്ടുണ്ട്. ‘ദൈവത്തിന്‍െറയും പ്രവാചകന്‍െറയും മതത്തിന്‍െറയുംപേരില്‍ അവര്‍ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്യമിക്കുന്നത്’ എന്ന് അദ്ദേഹം (Bunch of thoughts P: 181) പറയുന്നു. മതപരിവര്‍ത്തനംതന്നെ മതമല്ല രാഷ്ട്രീയമാണെങ്കില്‍, പുനര്‍ മതപരിവര്‍ത്തനം അതിലും കടുത്ത രാഷ്ട്രീയമാണെന്നും അതിന് മതവുമായി ഒരു ബന്ധവുമില്ളെന്നും ഗോള്‍വാള്‍ക്കര്‍ ഇവിടെ പരോക്ഷമായി വ്യക്തമാക്കുകയാണ്. ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും ചെയ്യിക്കാനും അതതിന്‍െറ അകത്തുതന്നെ വ്യവസ്ഥയുണ്ട്. സൈദ്ധാന്തികമായും പ്രായോഗികമായും അത് സാധ്യമാണ്. ഗോള്‍വാള്‍ക്കര്‍ക്ക് അത് രാഷ്ട്രീയമായി തോന്നുമെങ്കിലും പ്രസ്തുതമതങ്ങള്‍ സ്വധര്‍മങ്ങളിലേക്ക് മറ്റുള്ളവരെ ‘മാര്‍ഗം’കൂട്ടുന്ന പതിവ് നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നുണ്ട്. എന്നാല്‍, ഹിന്ദുമതത്തിലേക്ക് അങ്ങനെ ആരെയും ‘മാര്‍ഗം’കൂട്ടാന്‍ (Proselytise) മാര്‍ഗമില്ളെന്ന് അതായത് ഘര്‍ വാപസി നടപ്പില്ളെന്ന് സംഘ്പരിവാറിന്‍െറ തലതൊട്ടപ്പനായ ഗോള്‍വാള്‍ക്കര്‍തന്നെ എഴുതിവെച്ചിട്ടുണ്ട്- ‘ആരും ഹിന്ദുവായൊ മുസ്ലിമായൊ ക്രിസ്ത്യാനിയായോ ജനിക്കുന്നില്ളെന്ന് ചില ബുദ്ധിമാന്മാര്‍ നമ്മോട് പറയുന്നു. മറ്റുള്ളവരെ സംബന്ധിച്ച് അതു ശരിയായിരിക്കാം. എന്നാല്‍, ഒരു ഹിന്ദുവിന് മാതൃഗര്‍ഭത്തില്‍വെച്ചുതന്നെ ആദ്യത്തെ സംസ്കാരം സിദ്ധിക്കുന്നു; ചിതയില്‍ കത്തിത്തീരുംമുമ്പ് അവസാനത്തേതും...യഥാര്‍ഥത്തില്‍ നാം നമ്മുടെ അമ്മമാരുടെ ഗര്‍ഭപാത്രത്തില്‍ ഊറും മുമ്പുതന്നെ ഹിന്ദുക്കളാണ്. അതുകൊണ്ട് നാം ഹിന്ദുക്കളായിത്തന്നെയാണ് ജനിക്കുന്നത്. എന്നാല്‍, മറ്റുള്ളവരാകട്ടെ വെറും മനുഷ്യരായി ഭൂമിയില്‍ ജനിക്കുകയും ‘സുന്നത്തി’ലൂടെയോ ‘ജ്ഞാനസ്നാന’ത്തിലൂടെയോ മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിത്തീരുകയുമാണ് ചെയ്യുന്നത്.’ ഒരു മന$സാക്ഷിക്കുത്തുമില്ലാതെ നുണകള്‍ വാരിവിതറാന്‍ മടിയില്ലാത്തയാളാണ് ആര്‍.എസ്.എസിന്‍െറ ഈ സംഘചാലകന്‍. എന്നാല്‍, ഇപ്പറഞ്ഞത്; ഹിന്ദു ജനിക്കുന്നതുതന്നെ ഹിന്ദുവായിട്ടാണെന്നത് സത്യമാണ്.
തിരശ്ചീനവും ഒപ്പം ലംബമാനവുമായ വര്‍ണസംവിധാനത്തിനകത്ത് കണിശമായ മേല്‍ക്കീഴ് വ്യവസ്ഥയില്‍ അനേകം ജാതികളും ഉപജാതികളുമായാണ് ഹിന്ദുസമുദായം സംഘടിതമായിരിക്കുന്നത്. ദൂരക്കാഴ്ചയില്‍ മതമാണെന്ന് തോന്നാമെങ്കിലും ചാരെ ചെന്നാല്‍ ഹിന്ദു ‘ജാതി’യാണെന്ന് ബോധ്യപ്പെടും. മരിച്ച് വീണ്ടും ജനിച്ചാലേ ജനിച്ച ജാതിയില്‍നിന്ന് തൊട്ടുമേലെയുള്ള ജാതിയിലേക്ക് പ്രമോഷന്‍ കിട്ടുകയുള്ളൂ. ജാതികളുടെ ഈ ബഹുനിലമാളികയില്‍ മേലോട്ടുകയറാന്‍ കഴിയില്ളെങ്കിലും താഴോട്ടിറങ്ങാനും ഇറക്കാനും ധാരാളം വഴികളുണ്ട്. ജാതിയില്‍നിന്ന് പുറത്തുകടക്കാന്‍ എവിടെയും വാതിലുകളുണ്ട്. എന്നാല്‍, പുറത്തുനിന്ന് അകത്തുകടക്കാന്‍, ജാതിയില്‍ ചേരാന്‍ അതില്‍ ജനിക്കലല്ലാതെ വേറെ ഒരു വഴിയുമില്ല. ഹിന്ദുവിന്‍െറലോകത്ത് ‘വണ്‍വേ’കള്‍ മാത്രമേയുള്ളൂ. അപ്പോള്‍ ഘര്‍ വാപസി എന്ന പേരില്‍ ആര്‍.എസ്.എസ് സംവിധാനം ചെയ്തൊരുക്കുന്ന ‘പൊറാട്ടുനാടകം’ ആത്മവഞ്ചനയും പരവഞ്ചനയുമാണ്. അത് ഹിന്ദുമതത്തിന്‍െറ സ്വഭാവത്തിനോ പാരമ്പര്യത്തിനോ ധര്‍മശാസ്ത്രങ്ങള്‍ക്കോ സൂത്രങ്ങള്‍ക്കോ ഒന്നും നിരക്കാത്ത, ആ മതത്തിന്‍െറ പക്ഷത്തുനിന്ന് പാര്‍ത്താല്‍ ഒരു വിധത്തിലും പൊറുപ്പിക്കാനാവാത്ത അത്യാചാരമാണ്. മതവും രാഷ്ട്രവും ഒന്നുതന്നെയെന്നാണ് സംഘ്പരിവാറിന്‍െറ സങ്കല്‍പം. ഏതായാലും ഇവിടെ അതെങ്ങനെയോ ഒത്തുവന്നിരിക്കുന്നു. ഘര്‍ വാപസി ഹിന്ദുമത ദ്രോഹം മാത്രമല്ല, കടുത്ത രാജ്യദ്രോഹം കൂടിയായി മാറുകയാണ്.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നാണ്, കുറച്ച് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് തിരിച്ചത്തെിക്കുമെന്നല്ല നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തന്‍െറ വാഗ്ദാനലംഘനങ്ങള്‍ക്കെതിരെ ഉയരാനിടയുള്ള ജനവികാരത്തെ വഴിതിരിച്ചുവിടാനാണ് മോദിയുടെ മൗനാനുവാദത്തോടെ അയാളുടെ അനുയായികള്‍ ഇങ്ങനെ ഘര്‍ വാപസിയുമായി ഊരുചുറ്റുന്നത്. വിശ്വാസം മാറ്റുകയല്ല വിശപ്പ് മാറ്റുകയാണ് ഏത് ഭരണാധികാരിയുടെയും പ്രാഥമിക ദൗത്യം. എന്നാല്‍, ആ വകക്കൊന്നും കഴിയുകയോ തുനിയുകയോ ചെയ്യാത്ത മോദിസര്‍ക്കാറിന്‍െറ നഗ്നത മറക്കാന്‍ ‘സദ്ഭരണ’ത്തെക്കുറിച്ചുള്ള വാചകമടികള്‍ മാത്രം മതിയാവുകയില്ല. ആ കുറവ് നികത്താനാണ് ജനങ്ങളെ ഹിന്ദുക്കളായും അഹിന്ദുക്കളായും വേര്‍തിരിച്ച് നമ്മുടെ രാഷ്ട്രശരീരത്തെ മോദിയും സംഘവും വെട്ടിപ്പിളര്‍ക്കുന്നത്. രാഷ്ട്രം ജനങ്ങളായതുകൊണ്ട് ഈ രാജ്യദ്രോഹം കൊടിയ ജനദ്രോഹം കൂടിയാവുന്നു. നിസ്വരും നിരാലംബരുമായ ദലിത് ജനതയെയാണ് ഇവര്‍ മതത്തിന്‍െറ പേരില്‍ പിടിച്ചുവലിക്കുന്നത്. കാലേതന്നെ പിഞ്ഞിക്കീറിയ അവരുടെ ദയനീയ ജീവിതങ്ങളെയാണ് പിന്നെയും ഇക്കൂട്ടര്‍ പിച്ചിക്കീറുന്നത്.
വി.എച്ച്.പിയുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി ചിലര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ നന്നായി പ്രചരിക്കുന്നുണ്ട്. വന്നവരില്‍ പലരുടെയും വാക്കുകളെ വിശ്വസിച്ചാല്‍ അവരൊക്കെ ഹിന്ദുസമുദായത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കുമാത്രം ലഭ്യമാകുന്ന സംവരണാനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചാണ് തിരിച്ചുവരുന്നത്. ആത്മീയമോ വിശ്വാസപരമോ ആശയാധിഷ്ഠിതമോ ആയ എന്തെങ്കിലും പുനര്‍വിചാരങ്ങളല്ല, തികച്ചും ഭൗതികമായ, പച്ചയായ ജീവിതത്തിന്‍െറ പ്രശ്നങ്ങളും പ്രതീക്ഷകളും സമ്മര്‍ദങ്ങളുമാണ് ഇതിന്‍െറയെല്ലാം പിറകിലുള്ളത്. മാത്രമല്ല ജാതിപ്രശ്നത്തിന് ശരിയും ശാശ്വതവുമായ ഒരേയൊരു പരിഹാരം മതപരിവര്‍ത്തനമാണെന്ന അംബേദ്കറുടെ സിദ്ധാന്തം അസാധുവാണെന്നും ഈ പുനര്‍ മതപരിവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുണ്ട്. ദലിതരെ മതം മാറിയാലും സാമൂഹികമായ പിന്നാക്കാവസ്ഥ പിന്തുടരുന്നുണ്ട്.
ഇങ്ങനെ ‘വീട്ടിലേക്ക് മടങ്ങിവരുന്ന’വരെ സ്വീകരിക്കാന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ട് നിറപറയും നിലവിളക്കുംവെച്ച് ‘വീട്ടുകാര്‍’ കാത്തിരിക്കുകയല്ളെന്നുള്ളത് മറ്റൊരുകാര്യം. ഹിന്ദുമതത്തിലേക്ക് തിരിച്ചത്തെുക എന്നാല്‍ അതിലെ ഏതെങ്കിലും ജാതിയില്‍ അംഗമാവുക എന്നാണല്ളോ അര്‍ഥം. സാധാരണഗതിയില്‍ ജാതിയില്‍ചേരാന്‍ വകുപ്പില്ളെന്ന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍, ചേരുന്ന ജാതിക്കാരുടെ (ജാതി സംഘടനകളുടെ) സമ്മതം രേഖാമൂലം ലഭിച്ചാല്‍ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കില്‍ ആ ജാതിക്കാരനായി പരിഗണിക്കണമെന്ന് രാജ്യത്തെ കോടതികള്‍ വിധിക്കുന്നുണ്ട്. അപ്പോള്‍ വി.എച്ച്.പിയുടെ ഹോമവും പൂജയും അഖണ്ഡനാമയജ്ഞവും മാത്രം പോര, ചേരാന്‍പോകുന്ന ജാതി ഏതാണോ ആ ജാതിസംഘടനയുടെ (എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, പുലയ മഹാഭ) സമ്മതപത്രവുംകൂടി വേണം. ‘കേരള ബ്രാഹ്മണസഭ’ക്കാര്‍ ബ്രാഹ്മണദമ്പതികളുടെ സന്തതികള്‍ക്കു മാത്രമേ ബ്രാഹ്മണരാവാന്‍ യോഗ്യതയുള്ളൂ എന്ന് ഖണ്ഡിതമായി പറഞ്ഞുകഴിഞ്ഞു. വരുന്നത് മുന്‍ പുലയരാണെന്ന് ഉറപ്പായാല്‍ മാത്രം സ്വസമുദായത്തില്‍ ചേര്‍ക്കാന്‍ ‘പുലയ മഹാസഭ’ ഒരുക്കമാണ്. എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ചുവരുന്ന സംവരണാനുകൂല്യം ഈ പുത്തന്‍കൂറ്റുകാരുമായി പങ്കുവെക്കാനാവില്ളെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അപ്പോള്‍, വി.എച്ച്.പിക്കാര്‍ അവകാശപ്പെടുംപോലെ ഈ തിരിച്ചുപോക്ക് അത്ര എളുപ്പമാവാനിടയില്ല.
മതപരിവര്‍ത്തനം മതമല്ളെന്നും രാഷ്ട്രീയമാണെന്നും പറഞ്ഞുകൊണ്ടിരുന്ന ഗോള്‍വാള്‍ക്കര്‍ തന്നെയാണ് ഘര്‍ വാപസി എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. അതിന്‍െറ രാഷ്ട്രീയം എന്താണെന്ന് അര്‍ഥശങ്കക്കിടനല്‍കാത്തവിധം പലവട്ടം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ‘വീട്’ എന്നുപറയുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ വിവക്ഷിക്കുന്നത് ഹിന്ദുമതമല്ല ഹിന്ദുരാഷ്ട്രമാണെന്നാണ്. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം വീടാണ്. ജൂതന്മാരും പാഴ്സികളും മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നുകില്‍ വിരുന്നുകാരോ അല്ളെങ്കില്‍, കൈയേറ്റക്കാരോ ആണ്. എന്നാല്‍, ഒരു പുതിയ ഐക്യവും പുത്തന്‍ ദേശീയതയും സൃഷ്ടിക്കാനുള്ള വ്യര്‍ഥയത്നത്തില്‍ മുഴുകിയ ചിലര്‍ ഹിന്ദു-മുസ്ലിം ഐക്യമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു. ഹിന്ദു ദേശീയതയല്ല നമ്മുടേതെന്നും മുസ്ലിംകള്‍ക്ക് മന$പ്രയാസമുണ്ടാവുമെന്നതിനാല്‍ നമ്മുടെ മാതൃഭൂമിയുടെ പേര് ‘ഹിന്ദുസ്ഥാന്‍’ എന്നല്ല ‘ഇന്ത്യ’ എന്നായിരിക്കുമെന്നും ഭരണഘടനാശില്‍പികള്‍ നിര്‍ബന്ധം ചെലുത്തിയതായി ഗോള്‍വാള്‍ക്കര്‍ തുടര്‍ന്നെഴുതുന്നു. എന്നാല്‍, ആരുപറഞ്ഞാലും മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റും നമ്മുടെ ‘വീട്ടു’കാരല്ല, ഏറിയാല്‍ വിരുന്നുകാര്‍ മാത്രമാണെന്നും അവരാരും ഈ മണ്ണിന്‍െറ മക്കളല്ളെന്നും അദ്ദേഹം തന്‍െറ നിരവധി പ്രഭാഷണങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ‘എന്തുകൊണ്ട് ഹിന്ദുരാഷ്ട്രം’ എന്ന പേരില്‍ ഗോള്‍വാള്‍ക്കര്‍ 1960ല്‍ പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയില്‍ ഈ മണ്ണിന്‍െറ മക്കളായ ഹിന്ദുക്കള്‍ക്കും അക്രമികളായ അഹിന്ദുക്കള്‍ക്കും തുല്യമായ തോതില്‍ പൗരാവകാശങ്ങള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്ത ഇന്ത്യന്‍ ഭരണഘടന നിര്‍മിച്ചവര്‍, വിവരമില്ലാത്ത ഗൃഹനാഥന്‍, സ്വന്തം മക്കള്‍ക്കും വിലപ്പെട്ടതെല്ലാം കവര്‍ന്നെടുക്കാന്‍ കൗശലപൂര്‍വം അകത്തുകയറിക്കൂടിയ കള്ളന്മാര്‍ക്കും തുല്യമായി വീട്ടുമുതല്‍ പങ്കുവെക്കുന്നതുപോലെയുള്ള പമ്പര വിഡ്ഢിത്തമാണ് ചെയ്തതെന്ന് തുറന്നുപറയുന്നുണ്ട്. അപ്പോള്‍ സംഘ്പരിവാറിന്‍െറ ഘര്‍ വാപസി ഹിന്ദുമതം വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു പുനര്‍ മതപരിവര്‍ത്തന പ്രസ്ഥാനമേ അല്ല, അത് ആരെയെങ്കിലും സ്നേഹപൂര്‍വം വീട്ടിലേക്ക് വിളിച്ചു കേറ്റാനല്ല; മറിച്ച്, ഹിന്ദുക്കളുടെ മാത്രമായ ഈ ‘വീട്ടില്‍’ (നാട്ടില്‍) നിന്ന് അഹിന്ദുക്കളെ മുഴുവന്‍ ആട്ടിപ്പുറത്താക്കാനുള്ള ആര്‍.എസ്.എസിന്‍െറ ‘നികുംഭില’യില്‍ വാര്‍ത്തെടുത്ത കുടില തന്ത്രമാകുന്നു.

ലഹരിയിലമരുന്ന യുവകേരളം

Posted: 03 Feb 2015 07:10 PM PST

Image: 

കൊച്ചിയിലെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ കൊക്കെയ്ന്‍ എന്ന മാരക മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടികൂടപ്പെട്ട യുവ സിനിമാ നടനും നാലു യുവതികള്‍ക്കുമെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്ത സംഭവം ആളോഹരി മദ്യോപഭോഗത്തില്‍ രാജ്യത്തേറ്റവും മുന്നില്‍നില്‍ക്കുന്ന കേരളത്തില്‍ മദ്യത്തേക്കാള്‍ വിനാശകരമായ ലഹരിമരുന്ന് ഉപയോഗവും അതിവേഗം വ്യാപിക്കുകയാണെന്ന ഞെട്ടിക്കുന്ന സത്യമാണ് അനാവരണം ചെയ്തിരിക്കുന്നത്. ന്യൂജനറേഷന്‍ സിനിമയുടെ രംഗപ്രവേശത്തോടെ അതിനെക്കുറിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമെന്നപേരില്‍ ഫ്ളാറ്റുകളില്‍ സംഘടിപ്പിക്കപ്പെടുന്ന സ്മോക് പാര്‍ട്ടികളിലൊന്നാണത്രെ കടവന്ത്രയില്‍ പിടികൂടപ്പെട്ടിരിക്കുന്നത്. വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം ലഹരിസദസ്സുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് നിര്‍ണായകമാണ്. ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ അത്യന്താധുനിക മാധ്യമങ്ങളുടെ അഡിക്ടുകളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന ഇളംതലമുറ അനുദിനം മദ്യം, മയക്കുമരുന്ന്, അനാശാസ്യം തുടങ്ങിയ ക്രിമിനല്‍ കൃത്യങ്ങളുടെകൂടി പ്രായോജകരും ഗുണഭോക്താക്കളുമായി മാറുകയാണ്. സ്ത്രീ-പുരുഷ ഭേദമന്യേ വിദ്യാസമ്പന്നരും പണക്കാരും ഉന്നത കുടുംബാംഗങ്ങളുമായ യുവാക്കളാണ് ലഹരിയുടെ ലോകത്തേക്ക് ഒരു വീണ്ടെടുപ്പ് സാധ്യമല്ലാത്തവിധം വലിച്ചിഴക്കപ്പെടുന്നത് എന്ന വസ്തുത സര്‍ക്കാറുകളോ രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്കാരിക കൂട്ടായ്മകളോ സഗൗരവം ഗൗനിക്കുന്നതായി തോന്നുന്നില്ല. എന്നല്ല, പലപ്പോഴും നിയമപാലകരുടെ കൈകള്‍ അവരിലേക്ക് നീണ്ടാല്‍തന്നെ പ്രതികളെ രായ്ക്കുരാമാനം രക്ഷപ്പെടുത്താനും കേസുകള്‍ തേച്ചുമാച്ചുകളയാനുമാണ് ഉത്തരവാദപ്പെട്ടവര്‍ വ്യഗ്രത കാട്ടുന്നത്. സമൂഹത്തില്‍ ഉന്നതസ്ഥാനീയരായി വിലസുന്നവരുടെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മക്കളാണ് ഈ അധോലോക സന്തതികളില്‍ പലരുമെന്നതും ഇതിന് കാരണമാവാം.
സാക്ഷര, പ്രബുദ്ധ കേരളം പിശാചിന്‍െറ സ്വന്തം നാടായി രൂപാന്തരപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അപകടകരമായ ഈ പ്രയാണത്തെ സര്‍വശക്തിയുമുപയോഗിച്ച് തടയിടുന്നതിലല്ല, പ്രത്യുത അതില്‍നിന്ന് മുതലെടുക്കാനും ലാഭം കൊയ്യാനുമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക നായകര്‍ക്കും ഏറെ താല്‍പര്യം എന്ന് ധരിക്കാവുന്നതാണ് സാഹചര്യം. ഇനിയും അവസാനിച്ചിട്ടില്ലാത്ത ബാര്‍ കോഴ വിവാദം തന്നെ അതിന് മികച്ച ഉദാഹരണമാണ്. പ്രഖ്യാപിത മദ്യനയത്തിന് തികച്ചും വിരുദ്ധമായി പൂട്ടിയിട്ട ബാറുകള്‍ തുറക്കാനും പുതിയവക്ക് ലൈസന്‍സ് നല്‍കാനും മദ്യവില്‍പനക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയാനും കോടതിവിധികളുടെ മറവില്‍ സര്‍ക്കാര്‍ കാണിച്ച അമിതതാല്‍പര്യം കേരളീയ യൗവനം ലഹരിയില്‍ മുങ്ങിത്താഴുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു മന$സാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ളെന്ന  സന്ദേശമാണ് നല്‍കിയത്. വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് അതീവ ആസൂത്രിതമായും നിഗൂഢമായും പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു ശൃംഖലയുടെ അപ്രതിരോധ്യമായ വളര്‍ച്ചക്കും വ്യാപനത്തിനും നേരെ ഉത്തരവാദപ്പെട്ടവരുടെ അലംഭാവവും അനാസ്ഥയും അതുപോലത്തെന്നെ. അനേകം തവണ പിടികൂടപ്പെട്ട മയക്കുമരുന്ന് മാഫിയപോലും കസ്റ്റഡിയില്‍നിന്നോ തടവറകളില്‍നിന്നോ അനായാസം പുറത്തിറങ്ങി പൂര്‍വോപരി വീര്യത്തോടെ മരണവ്യാപാരത്തിലേര്‍പ്പെടുന്നതില്‍നിന്ന് മറ്റെന്താണ് മനസ്സിലാക്കേണ്ടത്? കൊച്ചിയില്‍ പിടിയിലായ സംഘത്തിന് കൊക്കെയ്ന്‍ ലഭിച്ചത് ഗോവയില്‍നിന്നാണെന്നു പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ മോഹവിലക്ക് വില്‍ക്കപ്പെടുന്ന മയക്കുമരുന്ന് ഇടപാടുകളുടെ ആസ്ഥാനങ്ങളായി അറിയപ്പെടുന്നവയാണ് ഗോവ, മുംബൈ, ദല്‍ഹി എന്നിവ. കോടികള്‍ മറിയുന്ന മയക്കുമരുന്ന് കടത്തും കൈമാറ്റവും ഭീകരവാദികളുടെ മുഖ്യവരുമാന സ്രോതസ്സായി കൂടി അറിയപ്പെടുന്നതാണ്. അനേകായിരം കോടികള്‍ ചെലവിട്ട് മാവോയിസ്റ്റ് വേട്ടയും ഭീകരവേട്ടയും നടത്തുന്ന തണ്ടര്‍ബോള്‍ട്ട്, എന്‍.ഐ.എ, റോ പോലുള്ള ഏജന്‍സികളുടെ ശ്രദ്ധ ഇതുവരെയും സുഘടിതമായ മയക്കുമരുന്ന് റാക്കറ്റുകളിലേക്ക് വേണ്ടപോലെ തിരിയാത്തതെന്തേ? ലാറ്റിന്‍ അമേരിക്കന്‍ നാടുകളില്‍ സൈ്വരജീവിതത്തിന്‍െറ അടിത്തറയിളക്കിയ നാര്‍കോട്ടിക് മാഫിയയുടെ അപ്രതിരോധ്യ സ്വാധീനത്തെക്കുറിച്ച് നാം അജ്ഞത നടിച്ചിട്ട് കാര്യമില്ല.
സര്‍ക്കാറുകള്‍ മാത്രമല്ല, ഈ വിഷയത്തില്‍ കുറ്റവാളികള്‍. പറയുമ്പോള്‍ ആത്മീയ, ധാര്‍മിക മത കൂട്ടായ്മകളുടെ ലോക തലസ്ഥാനമാവാന്‍ മാത്രം കേമമാണ് വര്‍ത്തമാനകാല കേരളം. നാഴികക്കുറ്റികള്‍തോറും ധര്‍മോപദേശങ്ങളുടെ ആരവങ്ങള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍; എല്ലാവര്‍ക്കുമുണ്ട് പത്രപ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വേണ്ടത്ര. എന്നിട്ടും യുവതലമുറയില്‍ ലഹരിപദാര്‍ഥങ്ങളോടും വഴിവിട്ട ജീവിതത്തോടുമുള്ള ആഭിമുഖ്യം വര്‍ധിച്ചുവരുന്നുവെങ്കില്‍ മൗലികമായ ആത്മപരിശോധനയും തിരുത്തല്‍ നടപടികളും അടിയന്തരമാണ്. പണം നേടിയെടുക്കാനും നേടിയെടുത്ത പണം പ്രകടനപരമായ പരിപാടികള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്യാനുമല്ലാതെ സമൂഹത്തിന്‍െറ ധാര്‍മിക പുന$സംവിധാനത്തിനു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കാനുള്ള ത്വര പൊതുവെ ദൃശ്യമല്ളെന്നത് എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

സംഘാടന പിഴവില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി

Posted: 03 Feb 2015 12:56 PM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടനത്തിലെ പിഴവുകളില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആക്ഷേപങ്ങള്‍ കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും വ്യക്തമാക്കി. മേളയിലെ വിവാദങ്ങളുടെയും പാളിച്ചകളുടെയും പശ്ചാത്തലത്തില്‍ വിളിച്ച സംഘാടകസമിതി യോഗത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ഓണാഘോഷമല്ല ദേശീയഗെയിംസെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
 ഉദ്ഘാടന ചടങ്ങിനായി 15 കോടി രൂപ ചെലവിട്ടത് വളരെ കൂടുതലാണെന്നും പിഴവുകളില്‍ എന്ത് ചെയ്യണമെന്ന് കായികമന്ത്രിയുമായി ആലോചിക്കുമെന്നും യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പാസ് വിതരണം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. വി.ഐ.പികളെ ഇരുത്തുന്നതിലടക്കം സജ്ജീകരണങ്ങളിലും ആശയക്കുഴപ്പമുണ്ടായി. ശരിയായ വിധം റിഹേഴ്സല്‍ ഉണ്ടായില്ല. കായികമേളകളിലെ ഉദ്ഘാടന ചടങ്ങുകള്‍ ഒന്നര മണിക്കൂറിനപ്പുറം നീളാന്‍ പാടില്ല. ഗെയിംസ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചാലുടന്‍ മാര്‍ച്ച് പാസ്റ്റ് ആരംഭിക്കണം. ഉദ്ഘാടന ചടങ്ങിലെ വീഴ്ചകളുടെ സാഹചര്യത്തില്‍ സമാപന ചടങ്ങില്‍ ജാഗ്രത വേണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. സമാപന ചടങ്ങിന്‍െറ സംഘാടകരുടെ യോഗം ചീഫ് സെക്രട്ടറി പ്രത്യേകമായി വിളിക്കും. സി.ഇ.ഒ ജേക്കബ് പുന്നൂസ് അടക്കം ഉദ്യോഗസ്ഥരെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു.

 

ഡല്‍ഹി നിയമസഭാ തെരെഞ്ഞടുപ്പ് അഭിപ്രായസര്‍വേകളില്‍ ആപ് മുന്നില്‍; കെജ്രിവാള്‍ മുഖ്യന്‍

Posted: 03 Feb 2015 12:46 PM PST

Image: 
Subtitle: 
ഡിസംബര്‍ അവസാനം ബി.ജെ.പിക്ക് പ്രവചിക്കപ്പെട്ട മുന്‍തൂക്കം മാറിമറിഞ്ഞു

ന്യൂഡല്‍ഹി: നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവചനാതീതമായി മാറിയ ഡല്‍ഹി നിയമസഭാ തെരെഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മേല്‍ക്കൈ നേടുമെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. 70 അംഗ അസംബ്ളിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ വോട്ട് വിഹിതം ആം ആദ്മി പാര്‍ട്ടിക്കായിരിക്കുമെന്ന് സര്‍വേ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
ഡിസംബര്‍ അവസാനം നടന്ന സര്‍വേകളില്‍ ബി.ജെ.പിക്ക് പ്രവചിക്കപ്പെട്ട മുന്‍തൂക്കം ജനുവരി അവസാനമായതോടെ മാറിമറിഞ്ഞു. എന്‍.ഡി.ടി.വി ആം ആദ്മിക്ക് 37 സീറ്റാണ് പ്രവചിക്കുന്നത്. ബി.ജെ.പി 29ഉം കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടുമെന്ന് കണ്ടത്തെി.  ഇക്കണോമിക് ടൈംസിനുവേണ്ടി (ഇ.ടി) പ്രമുഖ ഗവേഷണസ്ഥാപനമായ ടൈയ്ലര്‍ നീല്‍സണ്‍ സോഫ്രസ് (ടി.എന്‍.എസ്) നടത്തിയ സര്‍വേയില്‍ ആം ആദ്മി പാര്‍ട്ടി 36നും 40നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ് കണ്ടത്തെിയത്. ബി.ജെ.പി 28 മുതല്‍ 32 സീറ്റുകള്‍ നേടും. ഡിസംബറില്‍ നടന്ന ഇ.ടി-ടി.എന്‍.എസ് സര്‍വേയില്‍ ബി.ജെ.പി 43-47 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നും ആപ്പ് 22-25 സീറ്റുകള്‍ നേടുമെന്നുമാണ് വിലയിരുത്തപ്പെട്ടിരുന്നത്.
കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാനിടയില്ളെന്നായിരുന്നു മുന്‍ പഠനം പ്രവചിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 2-4 സീറ്റുകള്‍ സാധ്യത കല്‍പിക്കപ്പെടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് (എച്ച്.ടി) സി-ഫോര്‍ സര്‍വേയില്‍ ആപ്പിന് 36-41, ബി.ജെ.പിക്ക് 27-32, കോണ്‍ഗ്രസിന് 2-7 സീറ്റുകള്‍ എന്നിങ്ങനെയാണ് വിലയിരുത്തല്‍.
എ.ബി.പി ന്യൂസ്-നീല്‍സണ്‍ സര്‍വേയില്‍ ആപ്പ് 35 സീറ്റുകളും ബി.ജെ.പി 29 സീറ്റും നേടുമെന്നാണ് കണ്ടത്തെിയത്. കോണ്‍ഗ്രസ് ആറ് സീറ്റുനേടും. അരവിന്ദ് കെജ്രിവാളിന്‍െറ സ്വീകാര്യതയും കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ഡല്‍ഹിയില്‍ ഈയിടെ നടന്ന മാനഭംഗവും മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ സന്ദര്‍ശനംവരെ വോട്ടര്‍മാരുടെ തീരുമാനം മാറാന്‍ കാരണമായതായി സര്‍വേ നടത്തിയ വിവിധ സ്ഥാപനങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ഉയരുന്ന വിവാദങ്ങളും വോട്ടര്‍മാരുടെ മനസ്സ് മാറ്റിമറിച്ചേക്കാം. അതിനിടെ, ബി.ജെ.പിയുടെ അവസ്ഥ തൃപ്തികരമല്ളെന്ന് ആര്‍.എസ്.എസ് വിലയിരുത്തി. മുഖപത്രമായ ഓര്‍ഗനൈസറിന്‍െറ ഡല്‍ഹി ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

നാദാപുരത്തെ പകയുടെ മനസ്സ് പിഴുതെറിയണം ^സാംസ്കാരിക യാത്ര

Posted: 03 Feb 2015 11:51 AM PST

Image: 

നാദാപുരം: നാദാപുരത്തെ പകയുടെ മനസ്സ് അടിയോടെ പിഴുതെറിയാന്‍ സമൂഹം തയാറാവണമെന്ന് നാദാപുരം സന്ദര്‍ശിച്ച സാംസ്കാരികയാത്രാ സംഘം ആവശ്യപ്പെട്ടു.

നാദാപുരത്ത് വീണ്ടും അശാന്തിയുടെ രാപ്പകലുകളാണെന്നറിഞ്ഞ് നടത്തിയ യാത്രയില്‍ പങ്കുകൊള്ളാനത്തെിയവര്‍ നാളെയുടെ പ്രതീക്ഷയാണെന്നും വിഭാഗീയമായി വേര്‍തിരിക്കപ്പെടാത്ത സുമനസ്സുകള്‍ ഇവിടെയുണ്ടെന്നതിന്‍െറ തെളിവാണിതെന്നും ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി പറഞ്ഞു. കൊല്ലപ്പെട്ട ഷിബിന്‍െറ കുടുംബത്തെയും തുടര്‍ന്നുണ്ടായ അക്രമത്തില്‍ ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരെയും നേരില്‍ കണ്ട് അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ച ശേഷം നാദാപുരത്ത് നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകരിക്കാന്‍ പറ്റാത്ത ഒരു മനസ്സ് ഈ പ്രദേശത്തുണ്ട്. ചെറിയ പ്രകോപനത്തിന് ഒരു ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ കഴിയുന്ന മാനസികാവസ്ഥ. തുടര്‍ന്ന് നടക്കുന്ന വിഭാഗീയ ആക്രമണങ്ങള്‍. ഈ പകയുടെ മനസ്സാണ് അടിയോടെ പിഴുതെറിയേണ്ടത്. രണ്ട് സമൂദായങ്ങള്‍ തമ്മിലുള്ള പക ഊരിയെടുക്കാന്‍ പൗരസമൂഹം ഉണരണം. പക വെച്ചുപുലര്‍ത്തുന്നവരും പ്രചരിപ്പിക്കുന്നവരും ചെറിയ വിഭാഗം മാത്രമാണ്.
കൊല്ലപ്പെട്ട ഷിബിന്‍െറ പിതാവിന് പറയാനുള്ളത് എന്‍െറ മകന്‍േറത് അവസാനത്തെ കൊലപാതകമാവണമെന്നാണ്. ആ വാക്കുകള്‍ക്ക് നാം കാതോര്‍ക്കണം. അക്രമം തുടക്കത്തില്‍തന്നെ തടയാമായിരുന്നു. ഘട്ടംഘട്ടമായാണ് അക്രമം നടന്നത്. പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നു.
മനുഷ്യത്വത്തിനുവേണ്ടിയുള്ള സന്ദേശമാണിവിടെ പ്രചരിക്കേണ്ടത്. ഈ യാത്രയോടൊപ്പം ചേര്‍ന്നവര്‍ ഇതിന്‍െറ പ്രചാരവാഹകരാകണമെന്നും ആരിഫലി പറഞ്ഞു. ഏറെ അഭിമാനത്തോടെയും ആഹ്ളാദത്തോടെയും വന്നിരുന്ന നാദാപുരത്തിന്‍െറ മണ്ണില്‍ ഏറെ മുറിപ്പെട്ട മനസ്സുമായാണിപ്പോള്‍ നില്‍ക്കുന്നതെന്ന് കവി പി.കെ. ഗോപി പറഞ്ഞു. ഷിബിന്‍െറ ചോരയില്‍ ഈ സമൂഹത്തിനാണ് പങ്ക്.

വിഭജനകാലത്ത് നാം കണ്ടതാണ് മനുഷ്യത്വത്തിനേല്‍ക്കുന്ന മുറിവ്. അതാവര്‍ത്തിച്ചൂകൂടാ ^ഗോപി പറഞ്ഞു. ഷിബിന്‍െറ കൊലപാതകം ഒരു നിമിത്തം മാത്രമാണെന്നും അദ്ദേഹത്തിന്‍െറ പിതാവ് പറയുന്നത് ഇതിനെ സാമുദായികമാക്കി  മാറ്റരുതെന്നാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ. പൗരന്‍ പറഞ്ഞു. പുര കത്തിച്ചുകൊണ്ട് കഴുക്കോല്‍ ഊരുന്ന സമീപമാണ് ഇവിടെയുണ്ടായത്.

ഒന്നൊഴിച്ച് മറ്റെല്ലാം തീര്‍ത്തും സാധാരണക്കാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കേണ്ട സാമുദായിക ഐക്യമാണിവിടെ തകര്‍ക്കപ്പെടുന്നത് -പൗരന്‍ പറഞ്ഞു. അമൂര്‍ത്തമായ രോഗമാണിവിടെയുള്ളതെന്നും ഇതിനു പ്രതിവിധി തുടര്‍ച്ചയായ പ്രബോധനം മാത്രമാണെന്നും പ്രമുഖ ഗാന്ധിയന്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ഒരേ മോഡല്‍ അക്രമമാണ് എല്ലായിടത്തും നടന്നതെന്നും ഇതിന്‍െറ പിന്നില്‍ വര്‍ഗീയ അജണ്ടയുണ്ടെന്നും അത് തിരിച്ചറിയണമെന്നും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ഈ സംഭവത്തില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാംസ്കാരികയാത്ര ഏറെ ആശ്വാസം നല്‍കുന്നതായും ഇതിന് തുടര്‍ച്ചയുണ്ടാവണമെന്നും യാത്രയില്‍ പങ്കാളികളായവര്‍ അഭിപ്രായപ്പെട്ടു.

അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, തായാട്ട് ബാലന്‍,  ബി.എം. സുഹ്റ, കെ.ടി. സൂപ്പി, പി. മുജീബ് റഹ്മാന്‍, പി. റുക്സാന, സഫിയ അലി, എന്‍.എം. അബ്ദുറഹ്മാന്‍, സമദ് കുന്നക്കാവ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഖാലിദ് മൂസ നദ്വി എന്നിവര്‍ നേതൃത്വം നല്‍കി.
 

ബജറ്റുമായി മാണി വന്നാല്‍ ജനങ്ങള്‍ നിയമസഭ വളയും ^വി.എസ്

Posted: 03 Feb 2015 11:51 AM PST

Image: 
Subtitle: 
കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: വീണ്ടും കോഴ വാങ്ങാന്‍ ബജറ്റുമായി മന്ത്രി കെ.എം. മാണി വന്നാല്‍ പുരോഗമനവാദികളായ ജനങ്ങള്‍ നിയമസഭ വളയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതിവീരന്മാര്‍ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ജനങ്ങള്‍ എല്‍.ഡി.എഫിന് പിന്നില്‍ അണിനിരക്കണം. മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
ബാര്‍ ഉടമകളില്‍നിന്ന് മാണി കോഴ വാങ്ങുന്നതിനെക്കുറിച്ച് യു.ഡി.എഫ് ഘടകകക്ഷി നേതാവായ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞിട്ടും അന്വേഷിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. പകരം മാണിതന്നെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ബജറ്റ് അവതരിപ്പിക്കുമ്പോഴും സ്വര്‍ണക്കച്ചവടക്കാരില്‍നിന്നും ക്വാറി, ബേക്കറി ഉടമകളില്‍ നിന്നും വിലപേശുകയാണ്.
എന്നാല്‍ അതിന് ശേഷം നിശ്ചയിച്ച നികുതി രണ്ടാമത് പണം കൊടുക്കുമ്പോള്‍ കുറക്കുമെന്നാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. അഴിമതിക്കാരായ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ഇടതുജനാധിപത്യ വിശ്വാസികള്‍ നിരന്തര പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ മുതലാളിമാരില്‍നിന്ന് അഴിമതിക്കഥകള്‍ പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി കെ.എം. മാണിയും നിരന്തരശ്രമം നടത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബജറ്റ് കാണിച്ച് പണം വാങ്ങുന്ന ഏര്‍പ്പാടാണ് മാണി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ ഘര്‍ വാപസി നടത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് ബാര്‍ വാപസിയും മണി വാപസിയുമാണ് നടത്തുന്നതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും സംബന്ധിച്ചു.

ഗസ്സ ആക്രമണം: യു.എന്‍ അന്വേഷണ സംഘത്തലവന്‍ രാജിവെച്ചു

Posted: 03 Feb 2015 11:33 AM PST

Image: 

യുനൈറ്റഡ് നേഷന്‍സ്: കഴിഞ്ഞ ജൂണില്‍ തുടങ്ങി 51 ദിവസം നീണ്ട ഗസ്സയിലെ ഇസ്രായേല്‍ സൈനികാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ യു.എന്‍ സംഘത്തിന്‍െറ തലവന്‍ രാജിവെച്ചു. കനേഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും മിഡില്‍സെക്സ് സര്‍വകലാശാല അധ്യാപകനുമായ വില്യം ഷബാസാണ് താന്‍ ഫലസ്തീനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഇസ്രായേല്‍ ഭരണകൂടത്തിന്‍െറ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് യു.എന്‍ മനുഷ്യാവകാശ സമിതി അന്വേഷണ കമീഷനെ നിയമിച്ചത്. തുടക്കംമുതല്‍ കമീഷനെ എതിര്‍ത്തിരുന്ന ഇസ്രായേല്‍, ഏതാനും വര്‍ഷംമുമ്പ് ഷാബാസ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് (പി.എല്‍.ഒ) നിയമസഹായം നല്‍കിയെന്നും പണം പറ്റിയെന്നും ആരോപിച്ച് രംഗത്തുവന്നിരുന്നു.

തന്‍െറ രാജിയുടെ കാരണം വിശദമാക്കുന്ന കത്ത് ഷബാസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇസ്രായേല്‍ ആരോപണത്തില്‍ കഴമ്പില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം പി.എല്‍.ഒക്ക് നല്‍കിയതുപോലെയുള്ള നിയമസഹായം പല രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അതിന് പ്രതിഫലം പറ്റിയെന്നും വെളിപ്പെടുത്തി.  

ഷാബാസും ഗസ്സയില്‍ തെളിവെടുപ്പ് നടത്തി അന്വേഷണത്തിന്‍െറ അവസാനഘട്ടത്തിലത്തെി നില്‍ക്കെയാണ് പുതിയ സംഭവം. അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ സമിതിയോട് സഹകരിച്ചിരുന്നില്ല. ഷാബാസ് ജൂതരാഷ്ട്ര വിരോധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതിനിടെ, സംഘത്തലവന്‍തന്നെ രാജിവെച്ച സാഹചര്യത്തില്‍ യു.എന്‍ അന്വേഷണം നിര്‍ത്തിവെക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. സംഘത്തെ അദ്ദേഹം ഇസ്രായേല്‍ വിരുദ്ധസമിതിയെന്നാണ് വിശേഷിപ്പിച്ചത്. വിദേശകാര്യമന്ത്രി അവിദ്ഗര്‍ ലിബര്‍മാനും രാജിയെ സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കി.

കഴിഞ്ഞവര്‍ഷം ഗസ്സയെ ചോരക്കളമാക്കിയ ഇസ്രായേല്‍ ആക്രമണത്തില്‍ 2140 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 71 ഇസ്രായേല്‍ സൈനികരും ഗസ്സയില്‍ കൊല്ലപ്പെട്ടു.
 

കൂട്ട വധശിക്ഷ: ഈജിപ്തിനെതിരെ യൂറോപ്യന്‍ യൂനിയന്‍

Posted: 03 Feb 2015 11:12 AM PST

Image: 

ബ്രസല്‍സ്: ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 183പേരുടെ വധശിക്ഷ ശരിവെച്ച കോടതിവിധിക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ രംഗത്ത്. ഇത്തരമൊരു വിധിയിലൂടെ ഈജിപ്ത് അന്താരാഷ്ട്രനിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ചതായി യൂറോപ്യന്‍ യൂനിയന്‍െറ വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വധശിക്ഷക്കെതിരായ നിലപാടുമായി വികസിത, ജനാധിപത്യരാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് ഇതുപോലുള്ള കൊടുംകൃത്യത്തിന് ഈജിപ്ത് മുതിര്‍ന്നിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷിച്ചു.

ഈജിപ്തില്‍ ജനാധിപത്യക്രമത്തിലൂടെ അധികാരത്തില്‍വന്ന മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനെതിരെ പ്രതിഷേധിച്ച ജനാധിപത്യപ്രക്ഷോഭകര്‍ 2013 ആഗസ്റ്റില്‍ കര്‍ദാസയില്‍വെച്ച് 13 പൊലീസുകാരെ വെടിവെച്ചുകൊന്ന കേസിലാണ് കോടതി വിധി. കഴിഞ്ഞ ഡിസംബറില്‍ കീഴ്കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം മേല്‍കോടതി ശരിവെച്ചു.
മൊത്തം 188 പേര്‍ക്കെതിരെയാണ് കേസെടുത്തത്.  കഴിഞ്ഞ ഏപ്രിലില്‍ നടന്ന മറ്റൊരു വിചാരണയില്‍ ഈജിപ്ത് കോടതി 683 പ്രക്ഷോഭകര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ആംനെസ്റ്റി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
 

കാന്‍സറിന് മുഖ്യ കാരണം ഭക്ഷണം

Posted: 03 Feb 2015 10:44 AM PST

Image: 
Subtitle: 
ഇന്ന് ലോക കാന്‍സര്‍ ദിനം

കോഴിക്കോട്: മുമ്പ് 50 ശതമാനം കാന്‍സറിനും കാരണം പുകയിലയായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനം ഭക്ഷണമേറ്റെടുത്തിരിക്കുന്നു. 35 മുതല്‍ 50 ശതമാനം വരെ കാന്‍സറുകള്‍ക്ക് കാരണം മാറിയ ഭക്ഷണരീതികളാണ്. മാംസാഹാരം കൂടുതല്‍ കഴിക്കുന്നത് (പ്രധാനമായും ചുവന്ന മാംസങ്ങളായ ബീഫ്, മട്ടന്‍ എന്നിവ) കാന്‍സറിനിടയാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചതായി പ്രതീക്ഷാ മുഖ്യ രക്ഷാധികാരിയും കാന്‍സര്‍രോഗ വിദഗ്ധനുമായ ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.

ചുട്ടെടുത്ത മാംസങ്ങള്‍, കരിച്ച ഭക്ഷണം, ഫാസ്റ്റ്ഫുഡ്, നിറം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ കാന്‍സറിനിടയാക്കും. കീടനാശിനികളുപയോഗിച്ച പച്ചക്കറികള്‍ കാന്‍സര്‍ ഉണ്ടാക്കുമെന്ന ബോധം ജനങ്ങളില്‍ നന്നായി വളര്‍ന്നിട്ടുണ്ട്. അതിനാല്‍ ജൈവ പച്ചക്കറികള്‍ കൂടുതല്‍ ഉണ്ടാക്കാന്‍ ആളുകള്‍ തയാറാകുന്നു. ഇതേ ബോധവത്കരണം നിറം ചേര്‍ത്ത ഭക്ഷണത്തിന്‍െറ കാര്യത്തിലും വേണം. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ആളുകളെ രോഗികളാക്കുന്നു.

കോഴിക്കോടിന്‍െറ പ്രധാന ഭക്ഷണമായ പൊറോട്ടയും ബീഫും കാന്‍സറിന്‍െറ ഉറവിടങ്ങളാണ്. സംസ്കരിച്ച ഗോതമ്പാണ് പൊറോട്ട നിര്‍മിക്കാനുപയോഗിക്കുന്ന മൈദ. ഇതില്‍ നാരിന്‍െറ അംശമില്ല. അന്നജം കൂടുതലാണ്. ഇത് കൂടുതല്‍ കഴിക്കുന്നത് കാന്‍സറിനിടയാക്കും.
ധാരാളം സംഘടനകളും ബോധവത്കരണവും നടക്കുന്നുണ്ടെങ്കിലും കാന്‍സര്‍ കൂടിവരികയാണ്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 133 പേര്‍ക്ക് കാന്‍സറുണ്ട്. അതില്‍ 50 ശതമാനം ഭക്ഷണവും 30 ശതമാനം പുകയിലയും 10 ശതമാനം അന്തരീക്ഷവും 10ല്‍ താഴെ പാരമ്പര്യവുമാണ്. സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ സ്തനാര്‍ബുദമാണ്. ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ എന്നീ സ്ത്രൈണ ഹോര്‍മോണുകളിലെ വ്യതിയാനമാണ് ഇതിനിടയാക്കുന്നത്.

40 വയസ്സിന് മുകളിലാണ് സ്തനാര്‍ബുദം കൂടുതല്‍ കാണുന്നത്.  സ്തനാര്‍ബുദം കൂടുന്നതിന് കാരണം ആദ്യ പ്രസവം 30 വയസ്സിന് മുകളിലേക്ക് നീട്ടുന്നതാണെന്ന് നാരായണന്‍കുട്ടി വാര്യര്‍ പറയുന്നു. 30 വയസ്സിന് താഴെ പ്രസവം നടക്കുകയും കൂടുതല്‍ കാലം മുലയൂട്ടുകയും ചെയ്യുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറയും.

നേരത്തെ ഋതുമതിയാകുന്നതും വൈകി ആര്‍ത്തവ വിരാമം സംഭവിക്കുന്നതും സ്തനാര്‍ബുദത്തിനിടയാക്കുന്നു. ഈ രണ്ട് പ്രതിഭാസവും ജീവിതശൈലീ മാറ്റം കൊണ്ടുണ്ടായതാണ്. വ്യായാമമില്ലാത്ത ജീവിതവും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് നേരത്തെ ഋതുമതിയാകുന്നതിനും വൈകി ആര്‍ത്തവ വിരാമത്തിനിടയാക്കുന്നതും. തീരെ കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്കും സ്തനാര്‍ബുദത്തിന് സാധ്യതയുണ്ട്.
ശ്വാസകോശം, ആമാശയം, വന്‍കുടല്‍, വായ എന്നിവയിലെ കാന്‍സര്‍ എന്നിവയാണ് പുരുഷന്മാരില്‍ കൂടുതലായി കാണുന്നത്. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ആമാശയം, വന്‍കുടല്‍ എന്നിവിടങ്ങളിലെ കാന്‍സറാണ് സ്ത്രീകളില്‍ കൂടുതലായി കാണുന്നത്.
കാന്‍സറില്‍ 60 ശതമാനവും ഭേദമാക്കാവുന്നവയാണ്. കാന്‍സറിന് മാത്രമായി ലക്ഷണമില്ല. കാന്‍സര്‍ പിടിപെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവര്‍ത്തിയിലുണ്ടാകുന്ന മാറ്റം രോഗലക്ഷണമായി അനുഭവപ്പെടുന്നു.
വിശപ്പില്ലായ്മ, ശരീരം മെലിഞ്ഞുവരിക, തൂക്കം കുറയുക, തുടര്‍ച്ചയായ പനി, ക്ഷീണം, വേദന, വിട്ടുമാറാത്ത ചുമ, രക്തസ്രാവം, ഉണങ്ങാത്ത വ്രണം, ശരീരത്തിലെ മുഴകള്‍, മലബന്ധം അല്ളെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന, തൊലിയിലെ മറുകിലുള്ള വ്യത്യാസം എന്നിവ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. ഇവ മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം.

നേരത്തെ കണ്ടത്തെിയാല്‍ രോഗം ഭേദമാക്കാനാകും. ഇപ്പോള്‍ അവയവം നീക്കംചെയ്യുന്നതിനുപകരം കാന്‍സര്‍ ബാധിത സെല്ലുകളെമാത്രം നശിപ്പിക്കുന്ന ചികിത്സകളുണ്ട്. കൃത്യമായി കാന്‍സറസ് സെല്ലുകളെ മാത്രം തെരഞ്ഞുപിടിച്ച് റേഡിയേഷന്‍ നല്‍കാം. കാന്‍സര്‍ സെല്ലുകളെമാത്രം നശിപ്പിക്കുന്ന കീമോ തെറപ്പിയായ ടാര്‍ഗെ കഡ്തെറപ്പി, ഇഞ്ചക്ഷന്‍ അല്ലാതെ ഗുളിക രൂപത്തിലുള്ള കീമോ എന്നിവയുണ്ട്.
ടാര്‍ഗുഡ് തെറാപ്പി മുടികൊഴിച്ചില്‍, ശരീരം മെലിയല്‍ എന്നിവയില്‍നിന്ന് രോഗികള്‍ക്ക് സംരക്ഷണം നല്‍കും.
പാര്‍ശ്വഫലങ്ങളില്ലാതെ രോഗം ഭേദമാക്കുന്നതിലാണ് പ്രതീക്ഷ ശ്രദ്ധചെലുത്തുന്നതെന്നും ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കാനുള്ള ബോധവത്കരണ ക്ളാസുകള്‍ പ്രതീക്ഷ നടത്തുന്നുണ്ടെന്നും ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.
 

കോഹ് ലി ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസം ^വിവിയന്‍ റിച്ചാര്‍ഡ്സ്

Posted: 03 Feb 2015 10:34 AM PST

Image: 

മുംബൈ: ഇന്ത്യയുടെ യുവതാരം വിരാട് കോഹ്ലി ചുരുങ്ങിയ കാലംകൊണ്ട് ഏകദിനക്രിക്കറ്റില്‍ തന്‍േറതായ മേല്‍വിലാസം സൃഷ്ടിച്ച ബാറ്റ്സ്മാനാണെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. വേണമെങ്കില്‍ അദ്ദേഹത്തെ ഏകദിനക്രിക്കറ്റിലെ ഇതിഹാസമെന്ന് വിളിക്കാമെന്നും 1975, 1979 ലോകകപ്പുകളില്‍ വെസ്റ്റിന്‍ഡീസിനുവേണ്ടി കിരീടമുയര്‍ത്തിയ റിച്ചാര്‍ഡ്സ് പറഞ്ഞു. അടുത്തിടെ റിച്ചാര്‍ഡ്സ് പുറത്തിറക്കിയ ഏകദിനത്തിലെ മികച്ച 10 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലിയും ഇടംപിടിച്ചിരുന്നു. സചിന്‍ ടെണ്ടുല്‍കര്‍, ബ്രയാന്‍ ലാറ, കൈ്ളവ് ലോയ്ഡ്, റിക്കി പോണ്ടിങ് തുടങ്ങിയവരുള്‍പ്പെട്ട ലിസ്റ്റില്‍ അവസാന സ്ഥാനക്കാരനാണ് കോഹ്ലി. 150 ഏകദിന മത്സരങ്ങളില്‍നിന്നും 21 സെഞ്ച്വറികളുള്‍പ്പെടെ 6232 റണ്‍സ് നേടിയിട്ടുളള 26 കാരനായ കോഹ്ലി, പല ബാറ്റിങ് റെക്കോഡുകളും തിരുത്തിക്കുറിക്കുമെന്നാണ് റിച്ചാര്‍ഡ്സിന്‍െറ വിശ്വാസം.
 

ജോര്‍ഡന്‍ പൈലറ്റിനെ ഐ.എസ് വധിച്ചു

Posted: 03 Feb 2015 09:43 AM PST

Image: 

അമ്മാന്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ ബന്ദിയാക്കിയ ജോര്‍ഡന്‍ പൈലറ്റിനെയും വധിച്ചു. തീകൊളുത്തി വധിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെയാണ് പുറത്തുവിട്ടത്. ജോര്‍ഡന്‍ പൈലറ്റ് മഅസ് അല്‍ കസ്സാബീഹിനെ ഇരുമ്പുകൂട്ടിനുള്ളില്‍ ജീവനോടെ കത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജോര്‍ഡന്‍ ജയിലില്‍ കഴിയുന്ന സാജിദ അര്‍റിശാവിയെ കൈമാറിയില്ളെങ്കില്‍ തടവിലുള്ള കസ്സാബീഹിനെ വധിക്കുമെന്ന് ഐ.എസ് നേരത്തേ സന്ദേശം അയച്ചിരുന്നു. യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തിന്‍െറ സൈനികനടപടിക്കിടെ വടക്കന്‍ സിറിയയില്‍ എഫ്.16 ജെറ്റ് വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 24നാണ് മഅസ് അല്‍ കസ്സാബീഹ് ഐ.എസിന്‍െറ തടവിലായത്. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കസ്സാബീഹ് മേശക്ക് മുന്നിലിരിക്കുന്നതും പിന്നീട് ഓറഞ്ച് വസ്ത്രം ധരിച്ച് മുഖംമൂടിയ ഐ.എസുകാര്‍ക്കിടയില്‍ നില്‍ക്കുന്നതുമുണ്ട്. അടുത്ത ദൃശ്യത്തില്‍ തടവറക്കുള്ളില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതാണുള്ളത്. സാജിദയെ കൈമാറിയില്ളെങ്കില്‍ ജനുവരി 29ന് കസ്സാബീഹിനെ വധിക്കുമെന്നായിരുന്നു ഭീഷണി. അമ്മാനിലെ ഹോട്ടലില്‍ ബോംബ് സ്ഫോടനം നടത്തിയതിന് 2005 മുതല്‍ സാജിദ അര്‍റിശാവി ജീവപര്യന്തം ശിക്ഷ വിധിച്ച് ജോര്‍ഡനില്‍ തടവില്‍ കഴിയുകയാണ്. നേരത്തേ തടവിലുണ്ടായിരുന്ന രണ്ട് ജപ്പാന്‍കാരെയും ഐ.എസ് വധിച്ചിരുന്നു.

ശമ്പള പരിഷ്കരണ ചര്‍ച്ച പരാജയം; 25 മുതല്‍ ബാങ്ക് പണിമുടക്ക്

Posted: 03 Feb 2015 08:41 AM PST

Image: 

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി യൂനിയനുകള്‍ നടത്തിവന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ഫെബ്രുവരി 25 മുതല്‍ ജീവനക്കാര്‍ നാലു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാല പണിമുടക്കും ബാങ്ക് ജീവനക്കാരുടെ സംയുക്ത സമര സമിതിയായ യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ 12.5 ശതമാനം ശമ്പള വര്‍ധനയായിരുന്നു ഐ.ബി.എ വാഗ്ദാനം ചെയ്തിരുന്നത്. ഏറ്റവും ഒടുവിലത്തെ ചര്‍ച്ചയില്‍ ഇതില്‍ 0.5 ശതമാനം വര്‍ധന കൂടി വരുത്താമെന്ന് മനേജ്മെന്‍റുകള്‍ സമ്മതിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ളെന്ന് യൂനിയനുകള്‍ വ്യക്തമാക്കുകയായിരുന്നു. യൂനിയനുകള്‍ 19 ശതമാനം വര്‍ധനയാണ് ഏറ്റവും ഒടുവില്‍ ആവശ്യപ്പെടുന്നത്.
2012 നവംബറിലായിരുന്നു ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടിയിരുന്നത്.
പ്രഖ്യാപിച്ച പോലെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നടന്നാല്‍ അത് സാമ്പത്തിക വര്‍ഷാവസാനത്തെ ഇടപാടുകളെയും ആദായ നികുതി, കമ്പനി നികുതി പിരിവുകളെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
 

നാദാപുരം: കൊള്ളയടിക്കപ്പെടുന്ന മാനവികത

Posted: 03 Feb 2015 08:18 AM PST

Image: 

നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്‍െറ പിതാവ് ഭാസ്കരനെ കാണുന്നത് കൊല നടന്നതിന്‍െറ രണ്ടാം നാള്‍. മുസ്ലിം സമൂഹവുമായി ആഴമേറിയ ബന്ധമുള്ള ഒരു പ്രവാസി. ദുബൈ മീഡിയ സിറ്റിയില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്‍െറ തൊഴിലുടമ ബാഫഖി തങ്ങളുടെ ഒരടുത്ത ബന്ധുവാണ്. ദുബൈയിലേക്ക് വിസ നല്‍കിയതും ഒരു മുസ്ലിം സുഹൃത്താണ്. മുസ്ലിംലീഗിന്‍െറ ഗള്‍ഫ് മലയാളി സംഘടനയായ കെ.എം.സി.സിയുടെ പല സംരംഭങ്ങളുമായി സഹകരിച്ചുപോരുന്ന സഹൃദയന്‍. ഈ നിഷ്ഠുരമായ കൊലപാതകം നടക്കുന്നതിന്‍െറ തലേന്ന് തിരൂരിലെ ഒരു മുസ്ലിംലീഗുകാരന്‍െറ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് അവരുടെ ഒരു പ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ ഭാസ്കരന്‍ പറഞ്ഞു: ‘എന്‍െറ കൈയില്‍ പണമില്ല, 5000 ഇന്ത്യന്‍ കറന്‍സിയുണ്ട്.

അതു മതിയെങ്കില്‍ തരാം.’ അത് കൊടുക്കുകയും തന്‍െറ സുഹൃത്തുക്കളോട് ഇങ്ങനെ വിഷയമുണ്ടെന്നും സഹായിക്കണമെന്നും ഭാസ്കരന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാസ്കരന്‍ അതിനുവേണ്ടി വിളിച്ച ആത്മമിത്രങ്ങളില്‍ മുസ്ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇതെല്ലാം പങ്കുവെക്കുമ്പോഴും നമ്മള്‍ അദ്ദേഹത്തെ സമാശ്വസിപ്പിക്കുമ്പോഴും അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. എത്ര പ്രതീക്ഷയോടെയാണ് ആരായാലും ഒരു മകനെ വളര്‍ത്തുന്നത്. ഇതുപറഞ്ഞിട്ട് വാക്കുകള്‍ മുറിഞ്ഞുപോകുന്നത് പിതാവും മക്കളുമുള്ളവരായ നമുക്കെല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, കൊലപാതകികളെ സംബന്ധിച്ചിടത്തോളം അച്ഛന്‍െറ വേദനയോ അമ്മയുടെ നൊമ്പരമോ ഒന്നും പ്രസക്തമല്ല. അവര്‍ക്ക് അവരുടെ യുക്തികളും ന്യായങ്ങളും ഉണ്ടാവാനാണ് സാധ്യത.

മുസ്ലിംലീഗ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്ന് പറയാനാവില്ല. പക്ഷേ, ലീഗ് സംരക്ഷിക്കുന്ന ഗുണ്ടകളാണ് കൊലക്കു പിന്നിലെന്ന് വ്യക്തമാണ്. ഗുണ്ടകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാവുന്ന രീതിയിലേക്ക് മുസ്ലിംലീഗും സി.പി.എമ്മും ചേര്‍ന്ന് നാദാപുരത്തിന്‍െറ രാഷ്ട്രീയത്തെ മാറ്റിത്തീര്‍ക്കുകയായിരുന്നു. ഈ കേസിലെ മുഖ്യ പ്രതി തെയ്യമ്പാടി ഇസ്മാഈലിനെ പൊലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തി ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയെടുക്കുകയാണ് ലീഗ് ചെയ്തത്.
കൊലക്കുശേഷം കാര്യങ്ങള്‍ ഏറ്റെടുത്തത് കൃത്യമായ പ്ളാന്‍ കൈയിലുള്ള സി.പി.എമ്മിന്‍െറ ജനകീയ സൈന്യമായിരുന്നു. അബദ്ധത്തില്‍പോലും മറുഭാഗത്ത് ആരെയും കൊല്ലരുതെന്നും മുറിവേല്‍പിക്കുകപോലും ചെയ്യരുതെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നേരത്തേ പാര്‍ട്ടിയുടെ ഏതോ കേന്ദ്രത്തില്‍ വെച്ച് തയാറാക്കിയ പട്ടികപ്രകാരം അവര്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുകയായിരുന്നു. എളുപ്പം എടുത്തുകൊണ്ടുപോകാവുന്നതെല്ലാമെടുത്ത് ബാക്കി ചുട്ടുചാമ്പലാക്കുകയായിരുന്നു. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സമാധാന യോഗത്തില്‍ സി.പി.എം നേതാവും കുറ്റ്യാടി എം.എല്‍.എയുമായ കെ.കെ. ലതിക ഈ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞത് കൊലപാതകത്തിന്‍െറ സ്വാഭാവിക പ്രതികരണമെന്നായിരുന്നു.

ഇത് ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച മോദി സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് സി.പി.എം നേതാക്കള്‍ പത്രസമ്മേളനം വിളിച്ചും അല്ലാതെയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതാണോ അല്ലയോ എന്നതിരിക്കട്ടെ, സി.പി.എമ്മിന്‍െറ ഭാഷയില്‍ ഒരു രാഷ്ട്രീയ കൊലപാതകമായ സംഭവത്തെ പാര്‍ട്ടി നേരിട്ടത് തീര്‍ത്തും വര്‍ഗീയമായാണ്. ഒരു സംഘ്പരിവാര്‍ ആക്രമണത്തില്‍നിന്ന് ഈ സി.പി.എം ആക്രമണം വ്യത്യസ്തമാവുന്ന ഏക ബിന്ദു പ്രദേശത്തെ മുഴുവന്‍ മുസ്ലിം വീടുകളെയും അവര്‍ ആക്രമിച്ചിട്ടില്ല എന്നതാണ്. പക്ഷേ, ആക്രമിക്കപ്പെട്ടവരെല്ലാം മുസ്ലിംകളാണ്. അവരെല്ലാവരും മുസ്ലിം ലീഗുകാരല്ലതാനും. സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയുടെ ബ്ളോക് പഞ്ചായത്ത് അംഗം സി.പി. അബ്ദുസ്സലാം ബ്ളോക് പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുകയും ചെയ്തത്. മുസ്ലിം വിരുദ്ധ അജണ്ടകള്‍ നല്‍കി മനസ്സ് പരിപാലിച്ച് ഇനിയും എത്രകാലം സി.പി.എമ്മിന് നാദാപുരത്തെ അണികളെ നിലനിര്‍ത്താന്‍ കഴിയും. ഇക്കാര്യത്തില്‍ സി.പി.എമ്മിന് കടുത്ത എതിരാളിയായി ബി.ജെ.പി ഗോദയില്‍ മുമ്പൊരിക്കലുമില്ലാത്ത വീറോടെ നിലയുറപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും. മുസ്ലിം വിരുദ്ധതയുടെ കാര്യത്തില്‍ സി.പി.എമ്മിനെക്കാള്‍ കാര്യക്ഷമതയുള്ള ഏജന്‍സിയായി നാദാപുരത്തെ മാര്‍ക്സിസ്റ്റ് അണികള്‍ ബി.ജെ.പിയെ തിരിച്ചറിയുക എന്നത് ഒരു നിമിഷത്തിന്‍െറ മാത്രം പ്രശ്നമാണ്. അവര്‍ക്ക് പിടിക്കുന്ന കൊടി മാറ്റിപ്പിടിക്കേണ്ട കാര്യം മാത്രമേ ഉണ്ടാവൂ. മറ്റൊരു വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുന്നില്ളെങ്കില്‍ നഷ്ടം നാദാപുരത്തെ മുസ്ലിംകള്‍ക്ക് മാത്രമായിരിക്കില്ല.

ആത്യന്തികമായി സി.പി.എമ്മിന് തന്നെയായിരിക്കും. പോകുന്നിടത്തോളം പോകട്ടെ, പിന്നെ ബി.ജെ.പി കൊണ്ടുപോകട്ടെ എന്നതാണ് സി.പി.എം നേതൃമനസ്സ് എന്നു തോന്നുന്നു. ഹിന്ദുവര്‍ഗീയതയില്‍ മത്സരിച്ച് തോറ്റുപോയവര്‍ എന്നായിരിക്കും ഭാവിചരിത്രം നാദാപുരത്തെ സി.പി.എമ്മിനെ രേഖപ്പെടുത്തുക. ബി.ജെ.പി നേതാക്കള്‍ ഭാവിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും. വര്‍ഗീയത എപ്പോഴും പരസ്പരം പോഷിപ്പിക്കുന്നതാണ് എന്ന സാമൂഹികാനുഭവം നാദാപുരത്തിനും ബാധകമാണ്. കോണ്‍ഗ്രസുകാരായ ഹിന്ദുക്കളെ തല്ലുന്ന ലീഗിനെയും മാര്‍ക്സിസ്റ്റുകാര്‍ തന്നെയായ മുസ്ലിംകളെ തല്ലുന്ന സി.പി.എമ്മിനെയും  നാദാപുരത്ത് കാണാന്‍ കഴിയും. വര്‍ഗീയതകൊണ്ട് നിലനില്‍ക്കാന്‍ തീരുമാനിച്ച മുഖ്യധാരാ കക്ഷിരാഷ്ട്രീയമാണ് നാദാപുരത്തിന്‍െറ ശാപം. അതുകൊണ്ടുതന്നെ അവര്‍ഗീയമായ ഉള്ളടക്കമുള്ള ഇടപെടലിന് മാത്രമേ അവിടെ എന്തെങ്കിലും ഗുണപരമായി ചെയ്യാന്‍ കഴിയൂ. അവര്‍ഗീയമാവുക എന്നതിന്‍െറ അര്‍ഥം ഇരു സമുദായത്തിലുംപെട്ട ആളുകള്‍ ഉണ്ടാകുക എന്നു മാത്രമല്ല, ഓരോ സമുദായത്തെയും അഭിമുഖീകരിക്കുന്ന കൂട്ടായ്മകള്‍ക്കും അവിടെ പ്രസക്തിയുണ്ട്. അതിന്‍െറ ആഹ്വാനം അപകടത്തിലായ സമുദായത്തെ സംരക്ഷിക്കുക എന്നതാവരുത്.

നാടിനെ സംരക്ഷിക്കുക എന്നതാവണം. മതത്തിന്‍െറതന്നെ അവര്‍ഗീയതയും മാനവികവുമായ ഊര്‍ജസ്രോതസ്സുകളൊന്നും നാദാപുരത്ത് ഇനിയും ഉപയോഗിക്കപ്പെട്ടിട്ടില്ല. അങ്ങേയറ്റം വര്‍ഗീയമായ പ്രചാരണമാണ് ഇരുവിഭാഗവും സോഷ്യല്‍ മീഡിയയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. നാദാപുരം സിന്‍ഡ്രോം ചികിത്സിക്കപ്പെടാത്ത അസുഖമായി ഇപ്പോഴും തുടരുന്നു എന്നതാണിതിന്‍െറ അര്‍ഥം. നാദാപുരം കേരളത്തിലെ മറ്റേതൊരു പ്രദേശവുംപോലെ ഇരുസമുദായങ്ങള്‍ സൗഹാര്‍ദത്തില്‍ ജീവിക്കുന്ന സ്ഥലമാണ്. നാദാപുരത്തെ വര്‍ഗീയത ഇരു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ  താല്‍പര്യത്തിനുവേണ്ടി ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന ഒന്നാണ്. ഓരോ ആക്രമണ പ്രത്യാക്രമണവും ഇരുവിഭാഗം നേതാക്കള്‍ക്കും ലാഭകരമായ ഒരു കൂട്ടുകച്ചവടമാണ്. പ്രദേശത്തെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പ്രശ്നങ്ങളുടെ ഒരു പ്രധാന ഹേതുവാണ്.

എസ്.എസ്.എല്‍.സി കഴിഞ്ഞ്, ഗൗരവ സ്വഭാവത്തില്‍ ഉന്നത വിദ്യാഭ്യാസത്തിലേര്‍പ്പെടാത്ത, വിവാഹ കുടുംബ ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത ചെറുപ്പക്കാര്‍ ഇത്തരം പ്രദേശങ്ങളിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. വിദ്യാഭ്യാസ രംഗത്ത് പ്രദേശത്ത് പൊതുവിലും ഈഴവ സമൂഹത്തില്‍ സവിശേഷമായും നിലനില്‍ക്കുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തര ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഈഴവ സമൂഹത്തിന്‍െറ രാഷ്ട്രീയ സാമൂഹിക രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് നടത്തിപ്പോരുന്ന സി.പി.എമ്മിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് താല്‍പര്യമോ പരിപാടികളോ ഉള്ളതായി കാണാന്‍ കഴിയില്ല എന്നല്ല, ഇവരെയെന്നും പിന്നാക്കമായ കര്‍ഷക, നിര്‍മാണ തൊഴിലാളികളായി നിലനിര്‍ത്തുന്നതിലാണ് പാര്‍ട്ടിക്ക് താല്‍പര്യം. നേരത്തേ നിരവധി കൊലപാതകങ്ങളും സംഘട്ടനങ്ങളും നടന്ന തൊട്ടടുത്ത വാണിമേല്‍ പഞ്ചായത്തും പരിസരങ്ങളും ഇപ്പോള്‍ കലാപമുക്തമാവുന്നതില്‍ അവിടത്തെ വിദ്യാഭ്യാസ മുന്നാക്കാവസ്ഥക്ക് വലിയൊരു പങ്കുണ്ട്.

മുസ്ലിംലീഗ് ഒരു പാര്‍ട്ടിയേ അല്ല. ഒരാള്‍ക്കൂട്ടം മാത്രമാണെന്ന് നാദാപുരം നമ്മെ ശരിക്കും ബോധ്യപ്പെടുത്തും. സി.പി.എം തെറ്റിനായാലും ശരിക്കായാലും ഒരു സംഘടിത പ്രസ്ഥാനമാണ്. ഏതോ തരത്തിലുള്ള അവരുടെ ഒരു സംഘടനാ നിയന്ത്രണത്തിലാണ് അവിടെ കൊള്ള സംഘടിപ്പിക്കപ്പെട്ടത്. ലീഗ് ഒരാള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടം കൊലപാതകം നടത്തി. അതിന്‍െറ പരിണിതി ആള്‍ക്കൂട്ടത്തിന് നേരിടാന്‍ സാധിച്ചതുമില്ല. ലീഗ് ഭരണത്തിലിരിക്കെ സമുദായത്തെ സംരക്ഷിക്കാന്‍ നാല് മന്ത്രിമാര്‍ പോരാഞ്ഞിട്ട് അഞ്ചാം മന്ത്രി വരെയുള്ള കാലത്താണ് പൊലീസ് നോക്കിനില്‍ക്കെ ഭീകരമായ കൊള്ളയും കൊള്ളിവെപ്പും അവിടെ നടന്നത്. പൊലീസിന്‍െറ പിന്തുണയോടെ നടന്ന കൊള്ളയും കൊള്ളിവെപ്പുമായിരുന്നു ഇത്.

വിലാപ യാത്രയോടനുബന്ധിച്ച് ആക്രമണം നടത്തുക എന്നത് അവിടത്തെ ഇരുവിഭാഗത്തിന്‍െറയും രാഷ്ട്രീയ ഗോത്രാചാരത്തില്‍ പെട്ടതാണെന്നറിയാത്തവരല്ലല്ളോ പൊലീസുകാര്‍. കൊള്ള നടക്കട്ടെ എന്ന് പൊലീസിന് കൃത്യമായ നിര്‍ദേശം ലഭിച്ചപോലെയാണ് അവര്‍ പെരുമാറിയത്. പൊലീസ് എന്ന ഘടകം മാറ്റിവെച്ചാലും പട്ടാപ്പകല്‍ കൊള്ളയും കൊള്ളിവെപ്പും നടക്കുമ്പോള്‍ ധീരതയുള്ള ഒരു നേതൃത്വം ആ സമൂഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തടയാന്‍ കഴിയുമായിരുന്നു. സംഭവത്തിനുശേഷം നടക്കേണ്ട അടിയന്തരമായ പുനരധിവാസ പ്രവര്‍ത്തനങ്ങളും അവിടെ നടന്നില്ല. രാഷ്ട്രീയമായോ മതപരമായോ ഒരു നേതൃത്വമില്ലാത്ത അനാഥ സമുദായത്തെയാണ് അവിടെ കാണാന്‍ കഴിയുക. അക്രമികളെ സംരക്ഷിക്കുക, നിരപരാധികളെ കൊലക്ക് കൊടുക്കുക. ഇതാണ് ലീഗ് അവിടെ ചെയ്യുന്നത്. ഇനി ഇതിന്‍െറ പേരുപറഞ്ഞ് വര്‍ഗീയ വികാരമിളക്കിവിട്ട് വന്‍ തുക സമുദായത്തില്‍നിന്ന് പിരിച്ചെടുക്കും. അതില്‍ നല്ളൊരു പങ്ക് കൊള്ളയടിക്കും.

ഇരുവിഭാഗം നേതാക്കളും വെളുക്കെച്ചിരിച്ച് കെട്ടിപ്പിടിച്ച് പലതും പങ്കിട്ടെടുത്ത് പിരിയും. മുസ്ലിംലീഗ് അതൊരാള്‍ക്കൂട്ടത്തിനപ്പുറം സംഘടനയായി മാറുന്നില്ളെങ്കില്‍ നാടിനും സമുദായത്തിനും ഒരുപാട് പരിക്കുകള്‍ അത് ഇനിയും ഏല്‍പിച്ചുകൊണ്ടിരിക്കും. നേതാക്കള്‍ക്ക് സൗകര്യം ഒരാള്‍ക്കൂട്ടത്തിന്‍െറ നേതാക്കളായിരിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടി എന്നനിലയില്‍ ഉപകാരമൊന്നും ലീഗിനെക്കൊണ്ട് അവിടത്തെ വോട്ടര്‍മാര്‍ക്കോ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനോ നാടിനോ ലഭിക്കുന്നില്ല.  നാദാപുരത്തെ പ്രശ്നമെന്താണെന്നോ അതിന്‍െറ പരിഹാരമെന്താണെന്നോ കേരളത്തിലെയോ നാദാപുരത്തെയോ ലീഗ് നേതൃത്വത്തോട് ചോദിച്ചാല്‍ അവര്‍ മാത്രമല്ല, അവരുടെ നിസ്സഹായത കണ്ടിട്ട് ചോദിക്കുന്നവരും കുഴങ്ങിപ്പോകും.

ചരിത്രപരമായും സാമ്പത്തികമായും സാമൂഹികമായും പ്രദേശത്തെ ഈഴവ ഹിന്ദു സമുദായത്തെക്കാള്‍ മുന്നാക്കമായ ഒരു സമുദായമെന്ന നിലക്ക് നാദാപുരം പ്രശ്നം പരിഹരിക്കുന്നതില്‍ മുസ്ലിം സമുദായത്തിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. സമുദായത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായ ഒരു പ്രാദേശിക അവര്‍ഗീയ പ്രസ്ഥാനം നാദാപുരത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. സത്യസന്ധമായി പ്രവര്‍ത്തിച്ചാല്‍ മതത്തിനും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെല്ലാം ഈ അവര്‍ഗീയ പ്രസ്ഥാനത്തിന് പല സംഭാവനകളും അര്‍പ്പിക്കാന്‍ കഴിയും.

ഇന്ത്യന്‍ തീരങ്ങളും കോര്‍പറേറ്റുകള്‍ക്ക്

Posted: 03 Feb 2015 08:14 AM PST

Image: 

നാടിന്‍െറയും നാട്ടുകാരുടെയും അടിസ്ഥാന വിഭവങ്ങള്‍പോലും വിദേശ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന രീതിയുടെ തുടര്‍ച്ചയാണ് മീന്‍പിടിത്ത മേഖലയെ മുഴുവന്‍ പ്രതിസന്ധിയിലാക്കാന്‍പോന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആഴക്കടല്‍ മീന്‍പിടിത്തനയം വിദേശ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി പുതുക്കുന്ന മീനാകുമാരി കമ്മിറ്റിയുടെ 2014 ആഗസ്റ്റ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ രാജ്യത്തുടനീളം -പ്രത്യേകിച്ച് തീരദേശങ്ങളില്‍ -ആശങ്ക സൃഷ്ടിച്ചത് സ്വാഭാവികം. കൂടിയാലോചനകളോ പ്രത്യാഘാത വിശകലനമോ ഒന്നും കൂടാതെ ആ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാനം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. കേരളത്തില്‍ നടന്ന തീരദേശ ഹര്‍ത്താല്‍ ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുന്നില്ളെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ വ്യാപിക്കുമെന്ന് ഉറപ്പാണ്. പുതിയ പരിഷ്കാരം വ്യക്തമായും രാജ്യവിരുദ്ധവും ജനവിരുദ്ധവുമാണെന്നിരിക്കെ വിദേശകൊള്ളലാഭക്കാര്‍ക്കായി നമ്മുടെ സമുദ്രതീരങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതുവഴി ‘സ്വദേശി’വാദികളുടെ കാപട്യം കൂടി പുറത്താവുകയാണ്.

വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്തോടടുത്തുവരെ മീന്‍പിടിക്കാന്‍ സമ്മതം നല്‍കുന്നതാണ് മീനാകുമാരി കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഒന്ന്. 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനിപ്പുറത്തേക്ക് കടന്ന് മീന്‍പിടിക്കാന്‍ വിദേശ കപ്പലുകള്‍ക്ക് മുമ്പ് അനുവാദമില്ലായിരുന്നു. എന്നാല്‍, മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ ബലത്തില്‍ കേന്ദ്ര കൃഷി മന്ത്രാലയം രണ്ടര മാസം മുമ്പ് ഇറക്കിയ ഉത്തരവ്, ഇന്ത്യന്‍ തീരത്തോട് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) അടുത്തുവരെ വന്ന് മീന്‍പിടിക്കാന്‍ വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കുന്നു. നിലവിലുണ്ടായിരുന്ന പരിധികള്‍തന്നെ നിരന്തരം ലംഘിച്ചുവന്ന വിദേശ കപ്പലുകള്‍ക്കെതിരെ നമുക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിധിയെല്ലാം പാലിച്ചുകൊണ്ടുള്ള മത്സ്യബന്ധനം കൊണ്ടുതന്നെ വിദേശ കപ്പലുകള്‍ ഇന്ത്യന്‍ മീന്‍പിടിത്തക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. മുമ്പ് വിദേശ കപ്പലുകള്‍ക്ക് നല്‍കിയ സോപാധിക അനുമതി 1996ലെ മുരാരി കമ്മിറ്റി ശിപാര്‍ശപ്രകാരം ഒഴിവാക്കിയിരുന്നതാണ്. അതിനുശേഷവും നിയന്ത്രണങ്ങളുണ്ടായിട്ടും വിദേശ കപ്പലുകളുടെ കടന്നുകയറ്റംമൂലം നമ്മുടെ മീന്‍പിടിത്ത ബോട്ടുകള്‍ ഒന്നും കിട്ടാതെ തിരിച്ചുവരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇപ്പോള്‍ അവക്ക് കൂടുതല്‍ അടുത്തേക്ക് വരാനും കൂടുതല്‍ വ്യാപ്തിയില്‍ മീന്‍പിടിക്കാനും സമ്മതം കൊടുത്തതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.

ആഴക്കടലില്‍ മീന്‍പിടിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം തദ്ദേശീയ ബോട്ടുകള്‍ക്കില്ല എന്നാണ് മീനാകുമാരി കമീഷന്‍െറ ന്യായം. ഇത് ശരിയാണെങ്കില്‍ നാം ചെയ്യേണ്ടത്, ആവശ്യമായ ബോട്ടുകളും സാങ്കേതിക സൗകര്യങ്ങളും പരിശീലനവും നല്‍കി സ്വദേശി മീന്‍പിടിത്തക്കാരെ ശാക്തീകരിക്കുകയാണ്. പകരം, ഏറെക്കാലമായി ഇങ്ങോട്ട് കടന്നുകയറി മത്സ്യസമ്പത്ത് ഊറ്റിയെടുക്കാന്‍ സമ്മര്‍ദംചെലുത്തിവന്ന വിദേശി കപ്പലുകള്‍ക്ക് വഴങ്ങുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതാകട്ടെ, ആഴക്കടല്‍ മീന്‍പിടിത്തത്തിന് വിദേശ കപ്പലുകളെ അനുവദിക്കരുതെന്ന ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. കെ. വിജയകുമാറിന്‍െറ ശിപാര്‍ശയെ മറികടന്നും. 30,000ത്തിലേറെ തദ്ദേശീയ ബോട്ടുകള്‍ കേരള തീരത്ത് മീന്‍പിടിക്കുന്നുണ്ട്. അവരെയും കുടുംബങ്ങളെയും തദ്ദേശീയ മത്സ്യവിപണിയെയും കയറ്റുമതി മേഖലയെയുമെല്ലാം വിദേശി കമ്പനികള്‍ക്ക് വിധേയമാക്കുന്നതാണ് ഈ തീരുമാനം. ഇതിനുപുറമെ, തീരദേശ മേഖലയില്‍ വ്യാപകമായി വിദേശ സാന്നിധ്യം അനുവദിക്കുന്നത് നമ്മുടെ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുമെന്നതും വസ്തുതയാണ്.

നാട്ടിനും നാട്ടുകാര്‍ക്കും ദോഷംചെയ്യുന്ന ഈ ഒൗദാര്യം വിദേശ കോര്‍പറേറ്റുകള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്താണ്? മോദി-ഒബാമ ആണവ ധാരണയിലെന്നപോലെ ഇതിലും പാര്‍ലമെന്‍റിനെയോ ജനപ്രതിനിധികളെയോ വിശ്വാസത്തിലെടുക്കാതെ ഏതാനും ആളുകള്‍ തീരുമാനമെടുത്തു എന്നുവേണം മനസ്സിലാക്കാന്‍. പാര്‍ലമെന്‍റിനും മീന്‍പിടിത്ത തൊഴിലാളികളുടെ സംഘടനകള്‍ക്കും കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് നല്‍കിയ ഉറപ്പുപോലും ലംഘിച്ചുകൊണ്ടാണിത്. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍െറ ചോദ്യത്തിന് കൃഷിമന്ത്രി മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്ന്, ലക്ഷക്കണക്കിന് ജനങ്ങളുടെ അന്നം മുട്ടിക്കുകയും രാജ്യസുരക്ഷയും ക്ഷേമവും അപകടപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ തീരുമാനമെടുക്കാനിടയായത് എങ്ങനെയാണ്? വിദേശ കോര്‍പറേറ്റുകളാണോ സര്‍ക്കാറിനുവേണ്ടി തീരുമാനങ്ങളെടുക്കുന്നതും ഉത്തരവിറക്കുന്നതും? മന്ത്രിസഭയിലും പുറത്തുമുള്ള അത്തരം നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഏജന്‍റുമാരെ കണ്ടത്തെി വിലങ്ങിടുകകൂടി ചെയ്യുമ്പോഴേ തീരദേശത്തെ പ്രക്ഷുബ്ധമാക്കിയ പ്രതിസന്ധി ഒടുങ്ങുകയുള്ളൂ.

ലാലിസം മാത്രമല്ല സാര്‍ മൊത്തം തട്ടിപ്പാ...

Posted: 03 Feb 2015 06:51 AM PST

Image: 

മോഹന്‍ലാല്‍ പാടാതെ ചുണ്ടനക്കി ജനത്തെ പറ്റിച്ചതാണ് ഇപ്പോഴത്തെ കുഴപ്പത്തിനൊക്കെ കാരണമെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണനെയും തല്ളേണ്ടിവരും. സകല സിനിമക്കാരെയും ഓടിച്ചിട്ടടിക്കേണ്ടിവരും. ലാലിസവും മോഹല്‍ലാലും തട്ടിപ്പാണെങ്കില്‍ സകല സിനിമയും സിനിമക്കാരും തട്ടിപ്പാണ്. മോഹന്‍ലാല്‍ നേരത്തേ റെക്കോര്‍ഡ് ചെയ്തുവെച്ച പാട്ടിനൊപ്പം ചുണ്ടനക്കിയാണ് പറ്റിച്ചതെങ്കില്‍ അടൂര്‍ അടക്കമുള്ള സിനിമക്കാര്‍ ചുണ്ടനക്കിയ ശേഷം രണ്ടാമത് റെക്കോര്‍ഡ് ചെയ്താണ് പറ്റിക്കുന്നത് എന്നു മാത്രം.

എന്തുകൊണ്ട് സിനിമക്കാരില്‍ അടൂരിനെ മാത്രം ഓടിച്ചിട്ടു പിടിച്ചുവെന്ന് സംശയിക്കേണ്ട. സിനിമയില്‍ ഒരു മഴ ചിത്രീകരിക്കണമെങ്കില്‍ എല്ലാവരും ഫയര്‍ഫോഴ്സിനെ വിളിക്കുമ്പോള്‍ ഒറിജിനല്‍ മഴയ്ക്കായി അംഗരാജ്യത്തെ ജനങ്ങളെപ്പോലെ അടൂര്‍ കാത്തുകാത്തിരിക്കും എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഏറ്റവും ഒറിജിനലിലെ വ്യാജത്തെക്കുറിച്ച് പറഞ്ഞത്.

35 വര്‍ഷം സിനിമയില്‍ കാഴ്ചവെച്ച എല്ലാ പ്രകടനങ്ങളും വിസ്മരിച്ചുകൊണ്ടാണ് കടുകടുത്ത ലാല്‍ ഫാന്‍സ് പോലും മോഹല്‍ലാലിന്‍െറ മേല്‍ ഇലഞ്ഞിത്തറമേളം കൊട്ടിത്തിമിര്‍ക്കുന്നത്. ഈ സാഹചര്യത്തില്‍, ലാലിസത്തിന്‍െറ പശ്ചാത്തലത്തില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ നടപ്പുരീതികളെക്കുറിച്ചുകൂടി വിലയിരുത്തുന്നത് നന്നാകുമെന്ന് തോന്നുന്നു..

2003ലെ മലബാര്‍ മഹോല്‍സവത്തില്‍ ‘കല്ല്യാണരാമന്‍’ എന്ന സിനിമയിലെ ‘കഥയിലെ രാജകുമാരനും...’ എന്ന സ്വന്തം പാട്ട് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ വേദിയില്‍ പാടി മുഴുമിക്കാനാവാത്ത സാക്ഷാല്‍ യേശുദാസിനെ ആരാധകവൃന്ദം കൂവിത്തോല്‍പ്പിക്കുന്നത് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഒടുവില്‍ യേശുദാസ് പറഞ്ഞു, ‘നിങ്ങളീ പാട്ട് നൂറുവട്ടം കേട്ടിട്ടുണ്ട്.. അതിലെ ഓരോ വരികളും ശ്രുതിസ്ഥാനവുമൊക്കെ നിങ്ങള്‍ക്ക് കാണാപ്പാടമാണ്. ഞാന്‍ റെക്കോര്‍ഡിംഗിന് ശേഷം ഈ പാട്ട് കേട്ടിട്ടില്ല...’
ശരിയാണ് ആ പാട്ട് ഒരായിരംവട്ടം കേട്ടവരുടെ മുന്നില്‍ സാക്ഷാല്‍ യേശുദാസിന് പിഴച്ചാല്‍ അവര്‍ കൂവും. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കൂവല്‍ ഇത്ര ശക്തവുമാകുമായിരുന്നില്ല.

പാട്ടു കേള്‍ക്കണമെങ്കില്‍ റെക്കോര്‍ഡറോ കാസറ്റോ സി.ഡിയോ ഇട്ടാല്‍ മതിയെന്നിരിക്കെ, നാട്ടിലൊക്കെ പാട്ടായ ഈ കാലത്തും എന്തുകൊണ്ടായിരിക്കാം ഗാനമേള കേള്‍ക്കാന്‍ ആസ്വാദകര്‍ മേളപ്പറമ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്...? അതും നൂറല്ല ആയിരംവട്ടം കേട്ട പാട്ടുകള്‍ പിന്നെയും പിന്നെയും കേള്‍ക്കാന്‍.

അതിന് നമ്മുടെ ഉത്സവപ്പറമ്പുകളുടെ പഴങ്കാലത്തിലൂടെ ഒന്ന് സഞ്ചരിക്കുന്നത് നന്നായിരിക്കും. നാടകങ്ങളായിരുന്നു ഒരുകാലത്ത് ഉത്സവപ്പറമ്പുകളിലെ മുഖ്യ ആകര്‍ഷണം. കെ.പി.എസി, കാളിദാസ കലാകേന്ദ്രം, കോഴിക്കോട് സംഗമം, വിശ്വകേരള തുടങ്ങിയവ ഉത്സവപ്പറമ്പുകളിലെ വമ്പന്‍ ബാനറുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു ദിവസം ഒന്നിലേറെ സ്റ്റേജില്‍ ചായക്കൂട്ടു പോലുമഴിക്കാതെ ഓടിനടന്ന നാടകവസന്തകാലം. അമ്പലപ്പറമ്പുകളിലേക്ക് പായയും ചൂട്ടുകെട്ടുമായി പോയ കുടുംബങ്ങള്‍ പുലര്‍ച്ചെ ഉറക്കത്തിന്‍െറ ആലസ്യത്തോടെ വീട്ടിലേക്ക് വേച്ചുവേച്ചു പോയ പഴയകാലം. സിനിമാ താരത്തെക്കാള്‍ താരമൂല്യം സാംബശിവന് ഉണ്ടായിരുന്ന കഥാപ്രസംഗ കാലം.

അതിനിടയിലേക്കാണ് ഗാനമേള സര്‍വാഢംബര ഭൂഷകളോടെ കടന്നുവന്ന് തട്ട് കൈയേറിയത്. അതുവരെ കച്ചേരിക്ക് സമാനമായി ഒരു ഹര്‍മോണിയവും ഒരു സെറ്റ് തബലയും ഓരോ ഫ്ളൂട്ടും വയലിനും വെച്ച് ചെറിയ തോതില്‍ കച്ചേരിക്ക് സമാനമായി നടത്തിയിരുന്ന സദിരുകളും ഭക്തിഗാനമേളങ്ങളുമായിരുന്നിടത്ത് സ്റ്റുഡിയോ സെറ്റപ്പോടെ ഗാനമേള അവതരിച്ചു. ചലച്ചിത്ര പിന്നണി ഗായകര്‍ സംഗീത സംവിധായകര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കുമൊപ്പം കടല്‍ കടന്ന് ബഹുരാഷ്ട്രങ്ങളില്‍ പാടിയലഞ്ഞ് കാശ് വാരി. മുഹമ്മദ് റഫി ലണ്ടനില്‍ സ്റ്റേജില്‍ പാടിയത് റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ക്ക് അദ്ദേഹം സിനിമക്കായി സ്റ്റുഡിയോയില്‍ പാടിയ ഒറിജിനലിനെക്കാള്‍ ഡിമാന്‍റുണ്ടായിരുന്നു.

സകല പിന്നണി ഗായകരും സ്വന്തം ഗാനമേള ട്രൂപ്പുകളുമായി ഇറങ്ങിയപ്പോള്‍ അവരെ വെല്ലുന്ന വിധത്തില്‍ അവരുടെ പാട്ടുകള്‍ പാടി ഓരോ നാടുകളിലും ഗാനമേള ട്രൂപ്പുകള്‍ പിറന്നു. യേശുദാസിന്‍െറ പാട്ടുകള്‍ സ്റ്റേജില്‍ അദ്ദേഹത്തെക്കാള്‍ മികവോടെ പാടി മാര്‍കോസുമാര്‍ കൈയടി നേടി. മലയാളവും തമിഴും ഹിന്ദിയും തരംതിരിച്ച് പാടുന്ന പാട്ടുകാരുടെ നിരകളുണ്ടായി. അന്നൊന്നും ഇന്നത്തെപ്പോലെ റിയാലിറ്റി ഷോകള്‍ ഉണ്ടായിരുന്നില്ളെന്ന് ഓര്‍ക്കണം. ഉണ്ടായിരുന്നെങ്കില്‍ എന്ന് അന്നത്തെ സ്റ്റേജ് ഗായകര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവണം.

ഒന്നുരണ്ട് സിനിമകളില്‍ എങ്കിലും പാടിയാല്‍ അതിന്‍െറ പേരില്‍ ‘ചലച്ചിത്ര പിന്നണി ഗായകന്‍’ എന്ന ആസ്ഥാന പട്ടം വെച്ച് ഉത്സവങ്ങളില്‍ ഹിറ്റായവര്‍ നിരവധി.

കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ ആലപ്പുഴ ബ്ളൂഡയമണ്ട്, മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സ്, കോയമ്പത്തൂരില്‍നിന്ന് ഇറക്കുമതി ചെയ്ത മല്ലിശ്ശേരി തുടങ്ങിയ ഓര്‍ക്കസ്ട്രകളുടെ വണ്ടികള്‍ റോഡുകളില്‍ പരക്കം പാഞ്ഞു. ഒപ്പം മിമിക്രിയുമായി കലാഭവനും ഹരിശ്രീയും ഉത്സവപ്പറമ്പുകളിലെ തുറുപ്പു ഗുലാനായി വിലസി.

സ്റ്റേജ് നാടങ്ങള്‍ക്കും കഥാപ്രസംഗത്തിനും ഡിമാന്‍റ് കുറഞ്ഞ കാലത്ത് ഉത്സവപ്പറമ്പുകളിലേക്ക് ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നത് ഗാനമേളകളും മിമിക്രിയുമായിരുന്നു. എത്രവേണേലും പാട്ടുകള്‍ എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നിരിക്കിലും ഉത്സവപ്പറമ്പില്‍ ഗാനമേളകളിലെ അപരശബ്ദങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ എത്തിയത് ആ സ്റ്റേജും അതില്‍ നിരത്തിവെച്ചിരിക്കുന്ന സംഗീത ഉപകരണങ്ങള്‍ക്കൊപ്പം ‘ലൈവ്’ ആയി ഗായകര്‍ പാടുമ്പോള്‍ ഉണ്ടാകുന്ന ഒരു ‘ഫ്രെഷ്നസും’ നേരിട്ട് അനുഭവിക്കാനായിരുന്നു.

എന്നാല്‍ അത്യന്താധുനിക സംഗീതോപകരണങ്ങളുടെ കടന്നുവരവോടെ ഗാനമേളകളിലെ ഈ ഫ്രഷ്നസും ലൈവും നഷ്ടമായത് ഇപ്പോഴും ജനം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. കീ ബോര്‍ഡിന്‍െറ വരവോടെ ഒട്ടുമിക്ക സംഗീതോപകരണങ്ങളും അതില്‍ ചേക്കേറി. ഒരു റിഥം കമ്പോസറും ഒന്നോ രണ്ടോ കീബോര്‍ഡും വേണമെങ്കില്‍  ഒരു ജോഡി തബലയുമുണ്ടെങ്കില്‍  ഗാനമേളയൊരുക്കാം എന്നായി. കീ ബോര്‍ഡിലും റിഥം കമ്പോസറിലും ഫീഡ് ചെയ്ത്വെച്ച പശ്ചാത്തല സംഗീതത്തിനൊപ്പമാണ് അപ്പോഴും ഗായകര്‍ പാടിയിരുന്നത്. അലങ്കാരത്തിനായി മറ്റ് ഉപകരണങ്ങള്‍ നിരത്തിവെച്ച് അത് വായിക്കുന്നതുപോലെ തോന്നിപ്പിച്ചു എന്ന് മാത്രം.

എന്നാല്‍, പശ്ചാത്തല സംഗീതം പൂര്‍ണമായും സ്റ്റുഡിയോയില്‍  റെക്കോര്‍ഡ് ചെയ്ത് അതിനൊപ്പം ഗായകര്‍ പാടുന്നതാണ് പില്‍ക്കാലത്ത് കാണാന്‍ കഴിഞ്ഞത്. (കരോക്ക ഗാനമേള എന്ന് പറയുന്നതാവും ഏറ്റവും നല്ലത്) സ്റ്റേജില്‍ ഒരു സംഗീത ഉപകരണത്തിന്‍െറയും സാന്നിധ്യമില്ലാതെ ഒരു സി.ഡിയും സൗണ്ട് എഞ്ചിനിയറും ഉണ്ടെകില്‍ ഗാനമേള നടത്താം എന്നതാണ് ഇതിന്‍െറ പ്രത്യേകത. എന്നിട്ടും, സ്റ്റേജില്‍ ഉപകരണങ്ങളും വാദകരെയും നിരത്തിയിരുത്തി ജനത്തെ വിഢികളാക്കി. റെക്കോര്‍ഡ് ചെയ്ത ട്രാക്ക് ഉയര്‍ന്ന ശബ്ദത്തിലും സംഗീതോപകരണങ്ങളുടെ ലൈവ് വായന അല്‍പം ശബ്ദം താഴ്ത്തി മറ്റൊരു ട്രാക്ക് പോലെ ഒപ്പം പഞ്ച് ചെയ്തുമായിരുന്നു ഈ തട്ടിപ്പ്. യഥാര്‍ത്ഥ പാട്ടിനെക്കാള്‍ പഞ്ച് അനുഭവപ്പെടുത്താന്‍ ഈ റെക്കോര്‍ഡ് - ലൈവ് പരിപാടിയിലൂടെ കഴിയും.

എന്നാല്‍, സിനിമാ താരങ്ങളും അമ്മ പോലുള്ള താര സംഘടനകളും നടത്തുന്ന സ്റ്റേജ് ഷോകള്‍ ശുദ്ധ തട്ടിപ്പാണ്. ഡയലോഗ് അടക്കമുള്ള സകലതും സ്റ്റുഡിയോയില്‍  നേരത്തേ റെക്കോര്‍ഡ് ചെയ്ത്വെച്ച് സ്റ്റേജില്‍ ചുണ്ടനക്കി പ്രേക്ഷകനെ തറനിലവാരത്തില്‍ പറ്റിക്കുകയാണ് ചെയ്യുന്നത്. പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇതില്‍ അധികം തട്ടിപ്പ് മാമാങ്കങ്ങളും നടത്തുന്നത്.

അതേ പാറ്റേണിലാണ് ലാലിസവും പ്രേക്ഷകരുടെ മുന്നിലേക്കിറങ്ങിയത്. ഇക്കുറി പാട്ടും റെക്കോര്‍ഡ് ചെയ്ത് വെറും ചുണ്ടനക്കം മാത്രമാക്കിയപ്പോഴാണ് നാട്ടുകാര്‍ കൈയോടെ പിടിച്ചത്.

പണ്ടു മുതല്‍ക്കേ സിനിമയില്‍ നടപ്പിലാക്കിവരുന്നതിന്‍െറ മറ്റൊരു രൂപമാണിത് എന്നു മാത്രം. നേരത്തേ ചുണ്ടനക്കം ഷൂട്ട് ചെയ്ത  ശേഷം സ്റ്റുഡിയോയില്‍ ഡയലോഗ് ഡബ്ബ് ചെയ്ത് ചേര്‍ക്കുന്നതാണ് മലയാള സിനിമയുടെ ഏറ്റവും പുരോഗമിച്ച കാലത്തതും നടക്കുന്നത്. ഹോളിവുഡിലും മൂന്നാംലോകത്തെ ചെറുകിട സിനിമകളില്‍ പോലും നടപ്പിലുള്ള സ്പോട്ട് ഡബ്ബിംഗിന് മലയാള സിനിമ ഇനിയും തയാറായിട്ടില്ല. സിനിമയിലെ ഓരോ രംഗവും യാഥാര്‍ത്ഥ്യമുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുള്ള അടൂര്‍ പോലും ഡബ്ബ് ചെയ്ത് സിനിമയില്‍ ഡയലോഗ് ചേര്‍ക്കുന്നു.

ജയരാജിന്‍െറ ‘ലൗഡ് സ്പീക്കറും’ രാജീവ് രവിയുടെ ‘അന്നയും റസൂലും’ പോലുള്ള സിനിമകളില്‍ മാത്രമാണ് സ്പോട്ട് ഡബ്ബിംഗ് പരീക്ഷണത്തിന് തയാറായത്. അതുകൊണ്ട് മോഹന്‍ലാലിനെയും ലാലിസത്തെയും ചുണ്ടനക്കലിന്‍െറ പേരില്‍ മാത്രം വിമര്‍ശിക്കുകയാണെങ്കില്‍ എല്ലാ സ്റ്റേജ് സ്ക്രീന്‍ പരിപാടികളെയും ഇതേപോലെ കൊന്നുകൊലവിളിച്ചേ മതിയാവൂ..

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP