തമിഴിന്‍്റെ എല്ലാമായ ടി.എം.എസ് Madhyamam News Feeds | ![]() |
- തമിഴിന്‍്റെ എല്ലാമായ ടി.എം.എസ്
- വാക്കുതര്‍ക്കം: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു
- ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കി; കെ.എസ്.ആര്‍.ടി.സി കലക്ഷനില്‍ ഇടിവ്
- ജില്ലാ ആശുപത്രി ഇനി ജനറല്‍ ആശുപത്രി; പ്രഖ്യാപനം ഇന്ന്
- ജില്ല ഡെങ്കി ഭീതിയില്‍
- തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍
- യൂസഫലി: വിവാദത്തില്‍ നിന്ന് കരകയറാന്‍ സി.പി.എം നേതൃത്വം ഇടപെടും
- ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം
- ദേശീയ ഗെയിംസ്: ടെക്നിക്കല്‍ കമ്മിറ്റി സംഘം സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു
- 2019ലെ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടില്‍
തമിഴിന്‍്റെ എല്ലാമായ ടി.എം.എസ് Posted: 28 May 2013 12:16 AM PDT Image: ![]() തമിഴന്‍്റെ ശബ്ദമാണ് ടി.എം.എസിന്. തമിഴന്‍്റെ ഉച്ചാരണമാണ് ടി.എം.എസിന്. സൗന്ദര്‍രാജന്‍്റെ പേച്ചാണ് പേച്ച്. തമിഴ്നാട്ടിലെ പ്രബലവിഭാഗങ്ങളില്‍പ്പെടുന്നയാളല്ല സൗരാഷ്ട്ര വിഭാഗത്തില്‍പ്പെടുന്ന ടി.എം.എസ്. നല്ല തമിഴ് എന്ന് തമിഴര്‍ അംഗീകരിക്കുന്ന മധുരയിലെ തമിഴുമായാണ് നാല്‍പ്പതുകളിലെ ഗായകനും നടനുമായ എം.കെ ത്യാഗരാജഭാഗവതരാകാന്‍ തമിഴ് സിനിമ സ്വപ്നം കണ്ട് സൗന്ദര്‍രാജന്‍ അമ്പലത്തിലെ ഭജനകളില്‍നിന്ന് കോയമ്പത്തൂരിലേക്കും സേലത്തേക്കും അവിടെ നിന്ന് സിനിമാലാകം മദ്രാസിലേക്ക് പറിച്ചുനട്ടപ്പോള്‍ അവിടേക്കും അവസരംതേടി ടി.എം.എസ് എത്തിയത്. ’ആദ്യകാലത്തെ ഏതാനും ഗാനങ്ങള്‍ ത്യാഗരാജഭാഗവതരുടേതുപോലെയുള്ളവായായിരുന്നു. ഒടുവില്‍ അദ്ദേഹംതന്നെ പറഞ്ഞത്രെ സ്വന്തം ശൈലിയില്‍ പാടാന്‍. ശാസ്ത്രീയസംഗീതം പഠിച്ച ടി.എം.എസിന് ആദ്യം പാടാന്‍ കിട്ടിയത് ഒരുതമാശപ്പാട്ടായിരുന്നു. ശബ്ദവും ബഹളവുമുള്ള പാട്ട് അദ്ദേഹം തനിമയോടെ ചെയ്യുകയും ചെയ്തു. ടി.എം.എസിന്‍്റെ ശബ്ദമാണ് പാട്ടിന്‍്റെ മുഖ്യഘടകം എന്ന് സംഗീതസംവിധായകരും സിനിമാലോകവും തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അമ്പതുകളില്‍ മലയാളത്തില്‍ അധികം സിനിമകള്‍ സൃഷ്ടിക്കപ്പെടാതിരുന്ന കാലത്ത് കേരളത്തിലെ സിനിമാ കൊട്ടകകളില്‍ നിറഞ്ഞോടിയ എം.ജി.ആര്‍-ശിവാജി ചിത്രങ്ങളിലെ ഗാനം ഇന്നും മുന്‍ തലമുറ മറന്നിട്ടില്ല. ‘നാന്‍ ആണയിട്ടാല്‍ യാരുക്കാഗ... ഇത് യാരുക്കാഗ...’, ‘പോനാല്‍ പോവട്ടും പോടാ’, ‘പാട്ടും നാനേ ഭാവവും നാനേ’ തുടങ്ങിയ ഗാനങ്ങള്‍ ഏറ്റുപാടാത്ത മലയാളികള്‍ അന്നുണ്ടായിരുന്നില്ല. പാട്ടുകാരനാകാനായി ആദ്യം എത്തിയത് കോവൈ റോയല്‍ ടാക്കീസിലായിരുന്നു. അന്നത്തെ നടന്‍ നരസിംഹ ഭാരതിയാണ് അതിന് വഴിയൊരുക്കിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റുഡിയോയിലത്തെി. സേലത്തും കോയമ്പത്തൂരുമായിരുന്നു പ്രമുഖ റെക്കോഡിങ് സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കോയമ്പത്തൂരില്‍ ആറുമാസം പ്രവര്‍ത്തിച്ചിട്ടും സിനിമയില്‍ ചാന്‍സ് കിട്ടിയില്ല. പിന്നീട് നരസിംഹ ഭാരതിയുടെ കൃഷ്ണവിജയം എന്ന ചിത്രത്തില്‍ പാടാന്‍ 1950ല്‍ അവസരം ലഭിച്ചു. ‘രാധേ എന്നെ വിട്ട് ഓടാതെ...’ എന്ന അതിലെ ഗാനം കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും അദ്ദഹത്തേിന്‍െറ ചിത്രത്തില്‍ പാടി. 1951ല്‍ ടി.എം.എസ് ഒരു ചിത്രത്തില്‍ പാടി അഭിനയിച്ചു. പിന്നീട് ചെന്നയിലേക്ക് തിരിച്ചു. പ്രമുഖ സംഗീത സംവിധായകന്‍ കെ.വി. മഹാദേവന്‍ നിരവധി അവസരങ്ങള്‍ കൊടുത്തു. എന്നാല്‍, ഒന്നും ബ്രേക്കായില്ല. തുടര്‍ന്ന് 1954ല്‍ ജി. രാമനാഥന്‍ എന്ന സംഗീത സംവിധായകന്‍െറ അടുത്തത്തെിയതോടെയാണ് ടി.എം.എസിന്‍െറ കാലം മാറിമറിഞ്ഞത്. ആദ്യമായി ശിവാജി ഗണേശനുവേണ്ടി പാടാന്‍ അവസരം ലഭിച്ചത് അപ്പോഴാണ്. ശിവാജിയെ പരിചയപ്പെട്ടപ്പോള്‍തന്നെ അദ്ദഹത്തേിന്‍െറ ശബ്ദത്തിന്‍െറ പ്രത്യകേതകള്‍ മനസ്സിലാക്കി ടി.എം.എസ് പാടി. ഇത് അനുയോജ്യമാവുകയും ചെയ്തു. അതുവരെ സി.എസ്. ജയരാമനായിരുന്നു ശിവാജിക്ക് വേണ്ടി പാടിയിരുന്നത്. ആദ്യഗാനം ഇഷ്ടപ്പെട്ടതോടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സംവിധായകന്‍ ടി.എം.എസിന് നല്‍കി. അതോടെ തമിഴ് സിനിമാ ഗാന ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. ശിവാജിക്കുവേണ്ടി കെ.വി. മഹാദേവന്‍െറ സംഗീതത്തില്‍ പാടിയ ‘കൊഞ്ചും കിളിയാന പെണൈ്ണ’ എന്ന പാട്ടു കേട്ടാണ് എം.ജി.ആര്‍ തനിക്കുവേണ്ടി പാടാന്‍ ടി.എം.എസിനെ ക്ഷണിക്കുന്നത്. തുടര്‍ന്നുള്ള തമിഴ് കാലഘട്ടം ഈ ഗായകന്‍െറതായിരുന്നു. തമിഴ് ഹൃദയം ഇളക്കിമറിച്ച ഗാനങ്ങളുമായി അദ്ദഹേം മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്നു. പി. സുശീലയുമൊത്ത് ടി.എം.എസ് പാടിയത് ആയിരത്തോളം ഡ്യൂയറ്റുകളാണ്. ഇന്നോളം ഈ റെക്കോഡ് ഒരു ഗായകര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 1989ല്‍ സത്യരാജിന് വേണ്ടിയാണ് ഈ മഹാനായ ഗായകന്‍ അവസാനമായി സിനിമക്ക് വേണ്ടി പാടുന്നത്. തുടര്‍ന്ന് സ്വദേശത്തും വിദേശത്തുമായി അടുത്തകാലം വരെ സ്റ്റേജ് പെര്‍ഫോമന്‍സുമായി അദ്ദഹേം സജീവമായിരുന്നു. മലയാളത്തിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ അന്യഭാഷകളില്‍ അധികം അദ്ദേഹം പാടിയിട്ടില്ല. ‘ശബരിമലയില്‍തങ്ക സൂര്യോദയം’ എന്ന മലയാളഗാനത്തിന്‍്റെ തമിഴ് പതിപ്പ് അദ്ദേഹമാണ് സിനിമയില്‍ അഭിനയിച്ച് പാടുന്നത്. ദേവരാജന്‍ മാഷിന്‍്റെ സംഗീതത്തില്‍ മറ്റൊരു മലയാള ഗാനവും അദ്ദേഹം പാടിയിട്ടുണ്ട്. features: Facebook |
വാക്കുതര്‍ക്കം: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു Posted: 28 May 2013 12:13 AM PDT Image: ![]() ജമ്മു: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു. 33 രാഷ്ട്രീയ റൈഫിള്‍സിലെ മുകേഷ് കുമാര്‍ ആണ് മരിച്ചത്. കശ്മീരില്‍ നിന്ന് 150 കി.മീ അകലെ നിയന്ത്രണരേഖക്ക് സമീപം ഖലാല്‍ മേഖലയിലാണ് സംഭവം. 33 രാഷ്ട്രീയ റൈഫിള്‍സിലെ തന്നെ രതീന്ദര്‍ കുമാറുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രതീന്ദര്‍ മുകേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വന്തം തോക്കില്‍ നിന്നാണ് രതീന്ദര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. |
ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കി; കെ.എസ്.ആര്‍.ടി.സി കലക്ഷനില്‍ ഇടിവ് Posted: 28 May 2013 12:10 AM PDT മലപ്പുറം: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലെ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കിയപ്പോള്‍ കലക്ഷനില്‍ പ്രതിദിനം ലക്ഷത്തിലേറെ രൂപയുടെ ഇടിവ്. മാന്വല്‍ ടിക്കറ്റ് റാക്ക് ഉപയോഗിക്കേണ്ടി വരുന്ന കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ കയറുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ് കലക്ഷന്‍ കുറയാന്‍ കാരണം. |
ജില്ലാ ആശുപത്രി ഇനി ജനറല്‍ ആശുപത്രി; പ്രഖ്യാപനം ഇന്ന് Posted: 28 May 2013 12:04 AM PDT തൃശൂര്‍: ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കിയതിന്‍െറ പ്രഖ്യാപനം ചൊവ്വാഴ്ച മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. |
Posted: 28 May 2013 12:02 AM PDT കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. മേയില്‍ മാത്രം 41 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിനുപുറമേ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഡെങ്കിപ്പനി സംശയവുമായി 360 പേര്‍ മേയില്‍ ചികിത്സതേടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും രോഗംബാധിച്ചതായാണ് ആരോഗ്യവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. |
തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍ Posted: 28 May 2013 12:00 AM PDT തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ വീണ്ടും വ്യാജബോംബ് ഭീഷണി; ഫോണിലൂടെ സന്ദേശം നല്‍കിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മുഖ്യമന്ത്രിയുടെ ഓഫിസ്, മെഡിക്കല്‍ കോളജ് ബ്ളഡ്ബാങ്ക്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. പാറശ്ശാല പരശുവയ്ക്കല്‍ കുണ്ടുവിള വിജേഷ് ഭവനില്‍ വിജേഷ്(25)ആണ് അറസ്റ്റിലായത്. പിതാവിനോട് പകവീട്ടാനാണ് ഭീഷണി സന്ദേശം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞതായി സൂചനയുണ്ട്. എന്നാല്‍, വിശദാംശങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല. |
യൂസഫലി: വിവാദത്തില്‍ നിന്ന് കരകയറാന്‍ സി.പി.എം നേതൃത്വം ഇടപെടും Posted: 27 May 2013 11:42 PM PDT Image: ![]() തിരുവനന്തപുരം: ലുലുമാള്‍- ബോള്‍ഗാട്ടി വിഷയത്തില്‍ സ്വയം സൃഷ്ടിച്ച ആശയകുഴപ്പം പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടും. യു.ഡി.എഫ് സര്‍ക്കാറും മുന്നണിയും പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എന്നത്തെയും പോലെ ഉണ്ടായ വിവാദത്തില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്. |
ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം Posted: 27 May 2013 11:34 PM PDT മാനന്തവാടി: ഗ്രാമപഞ്ചായത്തിലെ പാല്‍വെളിച്ചം ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം. നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷികള്‍ നശിപ്പിച്ചു. |
ദേശീയ ഗെയിംസ്: ടെക്നിക്കല്‍ കമ്മിറ്റി സംഘം സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു Posted: 27 May 2013 11:30 PM PDT കോഴിക്കോട്: ദേശീയ ഗെയിംസിനു മുന്നോടിയായി സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ നവീകരണ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ദേശീയ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി സംഘം കോഴിക്കോട്ടെത്തി. മെഡിക്കല്‍ കോളജ് സ്റ്റേഡിയം, കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് ദേശീയ ഗെയിംസ് ടെക്നിക്കല്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരുകന്‍, ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എസ്.എം. ബാലി, ട്രയാത്തലന്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ രാഗേഷ് ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധിച്ചത്. |
2019ലെ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടില്‍ Posted: 27 May 2013 11:19 PM PDT Image: ![]() ലണ്ടന്‍: 2019ലെ ക്രിക്കറ്റ് ലോകക്കപ്പിന് ഇംഗ്ളണ്ട് ആതിഥ്യമരുളും. കഴിഞ്ഞ ദിവസം ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. 2019ലെ 12ാം ലോകകപ്പ് ഇംഗ്ളണ്ടിലായിരിക്കുമെന്ന് 2006ല്‍ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും ഔദ്യാഗിക തീരുമാനത്തിലെത്തിയത് ഇപ്പോഴാണ്. കളിക്കാര്‍ക്ക് നിലവാരമുള്ള വേദി നല്‍കാന്‍ ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുമെന്നും നല്ല ടൂര്‍ണമെന്‍്റിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഐ.സി.സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. 2019 ജൂണില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് പത്തു വേദികളിലായായിരിക്കും അരങ്ങേറുക. 1975-ലാണ് ഇംഗ്ളണ്ട് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായത്. പിന്നീട് 1979, 1983, 1999 വര്‍ഷങ്ങളിലും ഇംഗ്ളണ്ട് ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment