സ്വാഗതം
WELCOME

News Update..

Monday, May 20, 2013

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി Madhyamam News Feeds

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി Madhyamam News Feeds

Link to

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി

Posted: 19 May 2013 11:42 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യയുമായി പരസ്പര താത്പര്യമുള്ള മേഖലകള്‍ വര്‍ധിപ്പിക്കുകയും സഹകരണം ശക്തപ്പെടുത്തുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നു ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്.  ഇന്ത്യയും ചൈനയും പരസ്പരം  സഹകരിക്കുകയും വികസിക്കുകയും ചെയ്യാതെ ലോക പുരോഗതി യാഥാര്‍ഥ്യമാകില്ലെന്നും രാഷ്ട്രപതി ഭവനില്‍ ഔദ്യാഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. ചൈനയുടെ സുപ്രധാന അയല്‍രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചില്‍ അധികാരമേറ്റ ലി കെക്വിയാങ്, മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ന്യൂദല്‍ഹിയില്‍ എത്തിയത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ഞായറാഴ്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രതിരോധ സഹകരണക്കരാറില്‍ ലി ഒപ്പുവെക്കുമെന്നാണ് സൂചന.

വിദേശകാര്യമന്ത്രി വാങ് യി ഉള്‍പ്പെടെ 80 അംഗ സംഘത്തോടൊപ്പമാണ് ലി ഇന്ത്യയില്‍ എത്തിയത്. ചൊവ്വാഴ്ച മുംബൈയിലേക്ക് തിരിക്കുന്ന ലി പാകിസ്താന്‍ , സ്വറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

 

കൊല്ലം-തേനി ദേശീയപാതക്ക് അംഗീകാരം; കുണ്ടറക്ക് ചാരിതാര്‍ഥ്യം

Posted: 19 May 2013 11:05 PM PDT

 

കുണ്ടറ: നിരവധി തടസ്സങ്ങള്‍ക്കൊടുവില്‍ കൊല്ലം-തേനി ദേശീയപാതക്ക് അംഗീകാരം ലഭിച്ചതില്‍ കുണ്ടറയിലെ ആക്ഷന്‍കൗണ്‍സിലിനും ചാരിതാര്‍ഥ്യം. കൊല്ലം ഹൈസ്കൂള്‍ ജങ്ഷനില്‍ തുടങ്ങി അഞ്ചാലുംമൂട്-കുണ്ടറ ഇളമ്പള്ളൂര്‍-കിഴക്കേ കല്ലട- ഭരണിക്കാവ്- ചക്കുവള്ളി-ശൂരനാട്-ചാരുംമൂട്- കൊല്ലകടവ്-ചെങ്ങന്നൂര്‍ വഴി കോട്ടയത്തെത്തുന്ന പാതക്കാണ് അംഗീകാരം ലഭിച്ചത്. പാത കൊട്ടാരക്കര എം.സി.റോഡ് വഴി നിലവിലുള്ള ദേശീയപാതക്ക് മുകളിലൂടെ വേണമെന്ന് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. കൂടാതെ ചിലര്‍ പാത അഞ്ചാലുംമൂട്-പെരുമണ്‍-മണ്‍റോതുരുത്ത്-ഭരണിക്കാവ് വഴി വേണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ച് നല്‍കിയ പാതയുടെ റൂട്ടിനാണ് മേയ്14 ന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പാതക്കാവശ്യമായ  15 മീറ്റര്‍ വീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കാമെന്ന് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.2002 ലാണ് കൊല്ലം-തേനി ദേശീയ പാതയുടെ പ്രഖ്യാപനമുണ്ടായത്. എന്നാര്‍ സര്‍ക്കാറിന്‍െറ ചട്ടപ്പടി രീതികളും കാരണം വീഴ്ചകളും പാതയുടെ നിര്‍മാണം അനന്തമായി നീളുകയായിരുന്നു. പാതയുടെ റൂട്ട് അംഗീകരിച്ചതോടെ പ്രധാനപ്പെട്ട എല്ലാ കടമ്പകളും കടന്നിരിക്കുകയാണ്. 
2010 ജൂലൈ പതിനേഴിന് കുണ്ടറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കൊല്ലം-തേനി ദേശീയ പാത ആക്ഷന്‍ കൗണ്‍സിലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. പേരയം ദേശാഭിവര്‍ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍. മന്ത്രിയായിരുന്ന എം.എ.ബേബിയും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത ആക്ഷന്‍ കൗണ്‍സില്‍ വിവരാവകാശനിയമം ആയുധമാക്കി പാതയുടെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. മന്ത്രിസഭാതലത്തിലും ദല്‍ഹിയിലും ആക്ഷന്‍ കൗണ്‍സിലിന്‍െറ പരിശ്രമങ്ങള്‍ക്ക് താങ്ങായി പ്രവര്‍ത്തിച്ച എം.എ.ബേബി എം.എല്‍.എയോടും കേന്ദ്ര തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷിനോടും, എന്‍.പീതാംബരക്കുറുപ്പ് എം.പിയോടും മുന്‍ എം.പി. പി.രാജേന്ദ്രനോടും ദേശാഭിവര്‍ധിനി ഗ്രന്ഥശാലയും ആക്ഷന്‍ കൗണ്‍സിലും നന്ദിയുള്ളവരാണെന്ന്  ഭാരവാഹികളായ ഡി. സിന്ധുരാജും മുന്‍ പി.ഡബ്ള്യു.ഡി എന്‍ജിനീയര്‍ പി.സോളമനും അറിയിച്ചു.
 

ജനത്തെ വലച്ച് കുടിവെള്ള ടാങ്കര്‍ തൊഴിലാളികളുടെ സമരം

Posted: 19 May 2013 11:01 PM PDT

 

തിരുവനന്തപുരം: ജനത്തെ വലച്ച് കുടിവെള്ള ടാങ്കര്‍ ലോറിക്കാരുടെ സമരം. അരുവിക്കരയില്‍ നിന്ന് കുടിവെള്ളം എടുക്കുന്നതിനുള്ള സമയം വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പില്ലാതെ ടാങ്കര്‍ തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ സമരം ആരംഭിച്ചത്. 
അതേസമയം പണിമുടക്ക് നോട്ടീസോ മറ്റെന്തെങ്കിലും അറിയിപ്പോ നല്‍കിയിട്ടില്ലെന്നും അനാവശ്യസമരമാണ് തൊഴിലാളികള്‍ നടത്തുന്നതെന്നും കലക്ടര്‍ കെ.എന്‍. സതീഷ് പറഞ്ഞു. 
ഇതോടെ ഫ്ളാറ്റുകളിലും സ്വകാര്യ ആശുപത്രികളിലും രണ്ട് ദിവസമായി കുടിവെള്ളവിതരണം മുടങ്ങിയ അവസ്ഥയാണ്. ഓട്ടോയില്‍  ഇടിച്ചതിന്‍െറ പേരില്‍ ജയിലിലടച്ച ടാങ്കര്‍ ലോറി ഡ്രൈവറെ വിട്ടയക്കുക, കുടിവെള്ള വിതരണത്തിന്‍െറ സമയം വെട്ടിച്ചുരുക്കിയത് പുന$സ്ഥാപിക്കുക, വെള്ളമെടുക്കാനുള്ള റാമ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് ആറാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഡ്രൈവര്‍മാര്‍ പെട്ടെന്ന് സമരം ആരംഭിച്ചത്. ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ടാങ്കറിലേക്ക് വെള്ളം പകര്‍ന്നുനല്‍കുന്ന റാമ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആര്‍.ഡി.ഒ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഉറപ്പ് കിട്ടിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല.
130 ടാങ്കറുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തഹസില്‍ദാര്‍ കെ.സി. ബാബു തൊഴിലാളികളുമായി ചര്‍ച്ചനടത്തി അവരുടെ ആവശ്യങ്ങള്‍ വാട്ടര്‍ അതോറിറ്റിയെ അറിയിച്ചു.  അതോറിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അധികൃതരുടെ തീരുമാനം തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. ആറ് റാമ്പുകളാണ് വെള്ളമെടുക്കാനായി ഉള്ളത്. അവയില്‍ രണ്ടെണ്ണം മാത്രമാണ് തൊഴിലാളികളുടെ ടാങ്കറുകള്‍ക്ക് നല്‍കുന്നത്. ഇവയുടെ എണ്ണം കൂട്ടാനാവില്ലെന്നാണ് ചര്‍ച്ചക്കുശേഷം തഹസില്‍ദാര്‍ അറിയിച്ചത്. 
വിഴിഞ്ഞത്ത് വെള്ളം നിറയ്ക്കാനുള്ള മറ്റൊരു സംവിധാനമുണ്ട്. അത് തൊഴിലാളികള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. രാത്രിയില്‍ ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധം നീക്കാന്‍ അധികൃതര്‍ തയാറാണ്. എന്നാല്‍ രണ്ട് റാമ്പുകളില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിലപാട്. എന്നാലിത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.  വിഴിഞ്ഞത്തുനിന്ന് വെള്ളമെടുക്കുകയെന്നത് പ്രായോഗികമല്ല. കലക്ടറോ ആര്‍.ഡി.ഒയോ പൊലീസ് ഉദ്യോഗസ്ഥരോ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

സ്ഥിരം അധ്യാപകരില്ല; പറമ്പിക്കുളം ട്രൈബല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മറ്റുവഴി തേടുന്നു

Posted: 19 May 2013 10:58 PM PDT

 

പാലക്കാട്: പറമ്പിക്കുളം മേഖലയിലെ രണ്ട് ട്രൈബല്‍ എല്‍.പി സ്കൂളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ കുട്ടികളെ നാട്ടിലുള്ള സ്കൂളുകളില്‍ ചേര്‍ക്കാന്‍ നീക്കം തുടങ്ങി. കഴിഞ്ഞ അഞ്ച്വര്‍ഷമായി ചുങ്കം ട്രൈബല്‍ എല്‍.പി സ്കൂളിലും തേക്കടി മുപ്പതേക്കര്‍ കോളനിയിലെ ട്രൈബല്‍ എല്‍.പി സ്കൂളിലും സ്ഥിരം അധ്യാപകരെ നിയമിക്കാറില്ല. ഉള്ള അധ്യാപകര്‍ കൃത്യമായി സ്കൂളില്‍ പഠിപ്പിക്കാന്‍ എത്താറുമില്ല. 
ചുങ്കം സ്കൂളില്‍ നാല്  അധ്യാപകര്‍ വേണ്ടിടത്ത് പുറത്ത്നിന്നുള്ള രണ്ട് താല്‍ക്കാലിക അധ്യാപകരും കുരിയാര്‍കുറ്റിയിലെ മറ്റൊരു അധ്യാപികയുമാണ് ക്ളാസെടുക്കുന്നത്. പ്രധാനാധ്യാപിക  ദിവസവും എത്താത്തതിനാല്‍ അധ്യാപകര്‍ കാര്യമായി പഠിപ്പിക്കാറില്ലെന്ന്  കോളനിവാസികള്‍ പറയുന്നു.  പൂപ്പാറ, എര്‍ത്ഡാം അഞ്ചാം കോളനി, പറമ്പിക്കുളം കുരിയാര്‍കുറ്റി എന്നിവിടങ്ങളിലുള്ള കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം 81 കുട്ടികളാണ് ഈ സ്കൂളില്‍ പഠിച്ചത്. 
തേക്കടി മുപ്പതേക്കര്‍ കോളനിയിലെ ട്രൈബല്‍ എല്‍.പി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം 35 കുട്ടികള്‍ പഠിച്ചിരുന്നു. ഇത്തവണ 12 കുട്ടികള്‍കൂടി സ്കൂളില്‍ ചേരാനിരിക്കുകയാണ്. ഇവിടെയും സ്ഥിരം അധ്യാപകരില്ല. നാല് പേര്‍ വേണ്ടിടത്ത് രണ്ട് താല്‍ക്കാലികാധ്യാപകര്‍ മാത്രമാണുള്ളത്. 
ഹെഡ്മാസ്റ്റര്‍ മാസത്തിലൊരിക്കല്‍ സ്കൂളിലെത്തി അധ്യാപകര്‍ക്ക് ശമ്പളം നല്‍കി മടങ്ങുകയായിരുന്നുവത്രെ പതിവ്. ഇത്തവണ സ്കൂള്‍ തുറക്കാന്‍ പത്ത് ദിവസം മാത്രം അവശേഷിക്കെ പുതിയ കുട്ടികളെ ചേര്‍ക്കാന്‍ സംവിധാനമൊന്നും അധികൃതര്‍ ഒരുക്കിയിട്ടില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്.  മക്കളെ നല്ല നിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ നാട്ടിലെ ഹോസ്റ്റലുകളില്‍ നിര്‍ത്തി മക്കളെ പഠിപ്പിക്കാനാണ് തീരുമാനിച്ചതത്രെ. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ കുട്ടികളുടെ ഭാവി അവതാളത്തിലാവുമെന്ന് ഇവര്‍ കരുതുന്നു. രണ്ട് സ്കൂളുകളിലും സ്ഥിരം അധ്യാപകരെ നിയമിക്കാത്തപക്ഷം ടി.സി വാങ്ങി വേറെ സ്കൂളുകളില്‍ ചേര്‍ക്കാനാണ് ഇവരുടെ തീരുമാനം. 
എല്‍.പി പഠനം കഴിഞ്ഞാല്‍  തുടര്‍ന്ന് പഠനം നടത്താന്‍ പറമ്പിക്കുളം മേഖലയില്‍ സൗകര്യമില്ല. സത്തേുമടയില്‍നിന്ന് മുപ്പതേക്കര്‍ കോളനിയിലെത്താന്‍ വാഹന സൗകര്യമില്ല. 14 കിലോമീറ്റര്‍ കൊടുംവനത്തിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. താമസസൗകര്യം കുറവായതിനാല്‍ സ്ഥലം മാറ്റം നല്‍കിയാലും അധ്യാപകര്‍ ഇവിടെ എത്താന്‍ താല്‍പര്യം കാണിക്കാറില്ല. 

സമര്‍പ്പണത്തിന്‍െറ തെളിനീരൊഴുകുന്നു; നാടിന്‍െറ ദാഹമകറ്റാന്‍

Posted: 19 May 2013 10:54 PM PDT

 

മലപ്പുറം: വരള്‍ച്ചയില്‍ ആശ്വാസത്തിന്‍െറ തെളിനീരായി ജില്ലയിലെങ്ങും കുടിവെള്ളമെത്തിക്കാന്‍ സേവന സന്നദ്ധരായി കുറെ പേര്‍. വ്യക്തികളും സംഘങ്ങളും ദാഹജലം നല്‍കാന്‍ സ്വയം സമര്‍പ്പിച്ച് രംഗത്തുണ്ട്. ജലസ്രോതസ്സുകള്‍ നിര്‍മിച്ച് വെള്ളം നല്‍കിയും വാഹനത്തില്‍ എത്തിച്ചും ഇവര്‍ മാതൃകയാകുന്നു. മഹല്ലുകമ്മിറ്റികള്‍, ക്ളബുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി വിവിധ കൂട്ടായ്മകളുടെ സേവനം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്നു.   പെരിന്തല്‍മണ്ണ ഗവ. താലൂക്ക് ആശുപത്രിയില്‍ എസ്. വൈ .എസ്, ഡി. വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരവും കുടിവെള്ള വിതരണം നടത്തിവരുന്നു. മാനത്ത്മംഗലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലും  കുടിവെള്ള വിതരണം നടക്കുന്നുണ്ട്.പള്ളിക്ക്് മുമ്പില്‍ സ്ഥാപിച്ച രണ്ട് പൈപ്പുകള്‍ വഴിയാണ് വിതരണം. ജാതിമത ഭേദമന്യേ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്രദമാണ് ഇത്. താമരത്ത് ഹരിജന്‍ കോളനിക്കാര്‍ ആശ്രയിക്കുന്നത് ഈ സംരംഭത്തെയാണ്.  
   ശാന്തപുരം മഹല്ല് കമ്മിറ്റി വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തിവരുന്നു. പുലാമന്തോള്‍ പഞ്ചായത്തില്‍ യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, എന്‍.സി.പി സംഘടനകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നു. പള്ളിക്കുത്ത്, ചുങ്കം, മുള്ള്യാകുര്‍ശി തുടങ്ങി വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, എസ്.ഐ.ഒ, ഡി.വൈ.എഫ്.ഐ, മുസ്ലിംലീഗ്, സോളിഡാരിറ്റി, എസ്.ഡി. പി.ഐ സംഘടനകളും രംഗത്തുണ്ട്. 
  മേലാറ്റൂര്‍ ബ്ളോക്ക് ഡി. വൈ. എഫ്.ഐ കമ്മിറ്റി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കൂട്ടിലങ്ങാടി കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കുടിവെള്ളം നല്‍കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകളില്‍ കുടിവെള്ളം നല്‍കി വരുന്നു. 
   തുവൂര്‍ പഞ്ചായത്തില്‍ ശിഹാബ് തങ്ങള്‍ സ്മാരക കമ്മിറ്റി പ്രതിദിനം 20,000 ലിറ്റര്‍ വെള്ളം വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. ശങ്കരാചാര്യ വിദ്യാപീഠത്തിന്‍െറ ആഭിമുഖ്യത്തിലും വിതരണം നടക്കുന്നുണ്ട്. 
  കരുവാരക്കുണ്ടില്‍ സി.പി. എം, സോളിഡാരിറ്റി സംഘടനകളും ചെമ്പ്രശ്ശേരിയില്‍ എസ്.കെ.എസ്.എസ്.എഫ്, സി.പി.എം, മുസ്ലീം ലീഗ് സംഘടനകളും മുന്‍നിരയിലുണ്ട്.  വണ്ടൂര്‍ പള്ളിക്കുന്ന്, പോരൂര്‍ കോട്ടക്കുന്ന് ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടുക്കുന്നു.   മഞ്ചേരി മംഗലശ്ശേരിയില്‍ സി.പി.എമ്മിന്‍െറയും മുസ്ലിം ലീഗിന്‍െറയും നേതൃത്വത്തിലും ആനക്കയം പഞ്ചായത്തില്‍ പെരിമ്പലത്ത് ഡി. വൈ.എഫ്.ഐ, മുസ്ലിം ലീഗ് സംഘടനകളുടെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടക്കുന്നു. 
താഴേക്കോട് മുസാഅദ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി, മുസ്ലിം ലീഗ് എന്നിവയും 55ാം മൈലില്‍ ഡി. വൈ.എഫ്.ഐയും ഒടമല, പരിയാപുരം മേഖലയില്‍ എസ്. ഡി.പി.ഐ നേതൃത്വത്തിലും കുടിവെള്ള വിതരണം നടക്കുന്നു. 
ചേലേമ്പ്ര പഞ്ചായത്തില്‍ സോളിഡാരിറ്റി മൂന്നാഴ്ചയോളമായി നൂറിലേറെ കുടുംബങ്ങളില്‍ ദിനേന വെള്ളമെത്തിക്കുന്നു. സന്നദ്ധ സംഘടനകളും ക്ളബുകളും സജീവമാണ്. 
തൃപ്രങ്ങോട് പഞ്ചായത്തില്‍ സി.എച്ച്. സെന്‍ററിന്‍െറയും ഡി.വൈ.എഫ്.ഐയും  ചെറിയ പറപ്പൂര്‍, ആനപ്പടി, ബീരാഞ്ചിറ ഭാഗങ്ങളിലും  പുറത്തൂര്‍ പഞ്ചായത്തില്‍ യൂത്ത്ലീഗ് എടക്കനാട്, മുട്ടനൂര്‍ ഭാഗങ്ങളിലും കുടിവെള്ള വിതരണം നടത്തുന്നു. 
 

ജലചൂഷണം, പൊടിശല്യം; മയിലാടുംകുന്നിലെ ക്രഷര്‍ സൈ്വരം കെടുത്തുന്നു

Posted: 19 May 2013 10:48 PM PDT

 

എരുമപ്പെട്ടി: കടങ്ങോട് മയിലാടുംകുന്നിലെ ക്രഷര്‍ യൂനിറ്റുകളുടെ ജലചൂഷണവും പരിസരമലിനീകരണവും ജനങ്ങളെ ദുരിതത്തിലാക്കി. രണ്ട് വന്‍കിട ക്രഷര്‍ യൂനിറ്റുകളുടെയും കരിങ്കല്‍ ക്വാറികളുടെയും പ്രവര്‍ത്തനമാണ് സമീപപ്രദേശങ്ങളായ കടങ്ങോട്, കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശേരി, നാഗലശേരി പഞ്ചായത്തിലെ കോതച്ചിറ പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമവും പൊടിശല്യവും സൃഷ്ടിക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന്  ലോഡ് കരിങ്കല്ലും മെറ്റലും പാറമണലുമാണ് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കായി ഇവിടെ നിന്ന് കയറ്റിക്കൊണ്ടുപോകുന്നത്. ക്രഷര്‍ യൂനിറ്റുകളില്‍ ഇവ ഉല്‍പാദിപ്പിക്കുമ്പോഴും കയറ്റിക്കൊണ്ടുപോകുമ്പോഴും ഉണ്ടാകുന്ന ജലചൂഷണവും പൊടിശല്യവുമാണ് പരിസ്ഥിതി പ്രശ്നമാകുന്നത്.
1968ല്‍ കൃഷിക്കായി സര്‍ക്കാര്‍ വിട്ടുകൊടുത്ത 633 ഏക്കറോളം വരുന്ന പ്രദേശത്താണ് ക്രഷര്‍ യൂനിറ്റുകളും കരിങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നത്. രണ്ട് ക്രഷര്‍ യൂനിറ്റുകള്‍ക്കും പുറം ആവശ്യക്കാര്‍ക്കും വേണ്ടി കരിങ്കല്‍ ഖനനം ചെയ്യുന്ന 70 ഓളം ക്വാറികള്‍  പ്രദേശത്തെ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ നാലു ക്വാറികള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. ഒരു ക്രഷര്‍ യൂനിറ്റിന്‍െറ പേരിലും മറ്റു മൂന്നു വ്യക്തികളുടെ പേരിലും അനുവദിച്ച ലൈസന്‍സിന്‍െറ മറവിലാണ് മറ്റു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
ക്രഷര്‍ യൂനിറ്റുകളില്‍ പാറ മണല്‍ കഴുകിയെടുക്കാനായി ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഓരോദിവസവും ഉപയോഗിക്കുന്നത്. കുഴല്‍ കിണറുകളില്‍ നിന്നാണ് ഈ ജലം ഊറ്റുന്നത്. 36 ഓളം കുഴല്‍ കിണറുകള്‍ പ്രദേശത്തുണ്ട്. ഓരോ വര്‍ഷവും ഒരുഡസനിലധികം പുതിയ കുഴല്‍ കിണറുകള്‍ ക്രഷര്‍ കമ്പനികള്‍ കുഴിക്കുന്നതായാണ് അറിയുന്നത്. കുഴല്‍ കിണറുകള്‍ വഴി വന്‍തോതില്‍ ജലമൂറ്റിയതിനെ തുടര്‍ന്ന് കടങ്ങോട്, തിപ്പിലശേരി, കോതച്ചിറ പ്രദേശങ്ങളിലെ കിണറുകളും കുഴല്‍ കിണറുകളും കുളങ്ങളും രണ്ട് മാസമായി വറ്റിക്കിടക്കുകയാണ്. സ്വകാര്യ കമ്പനികളുടെ അമിത ജലമൂറ്റല്‍മൂലം വരള്‍ച്ച ബാധിച്ച ഈ പ്രദേശങ്ങള്‍ കേരളത്തിലെ മറ്റൊരു പ്ളാച്ചിമടയായി മാറും. കുടിവെള്ളമില്ലാതെ ദുരിതത്തിലായ ജനങ്ങള്‍, ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറികളില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്.
കമ്പനികളുടെ വന്‍തോതിലുള്ള ഭൂഗര്‍ഭ ജലമൂറ്റല്‍ നിമിത്തം അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വനഭൂമിയിലെയും സ്വകാര്യ ഭൂമിയിലെയും വന്‍ മരങ്ങളടക്കമുള്ളവ ഉണങ്ങി നശിക്കുകയാണ്. കടങ്ങോട് മല്ലംകുഴി നീര്‍ത്തടപ്രദേശത്തെയും സോഷ്യല്‍ ഫോറസ്റ്റിന്‍െറ അധീനതയിലുള്ള നെല്ലിക്കാട് പ്രദേശത്തെയും വനം നാശത്തിന്‍െറ വക്കിലാണ്.
വനസംരക്ഷണത്തിന് വേണ്ട ദൂരപരിധി ലംഘിച്ചുള്ള കമ്പനിയുടെ പ്രവര്‍ത്തനം വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയായിരിക്കുകയാണ്. ക്രഷര്‍ കമ്പനികളില്‍ മെറ്റലും പാറമണലും ഉല്‍പാദിപ്പിക്കുമ്പോഴുണ്ടാകുന്ന കനം കുറഞ്ഞ പാറപ്പൊടി കാറ്റില്‍ പറന്ന് കിലോ മീറ്ററുകള്‍ ചുറ്റളവില്‍ പരക്കുകയാണ്. പുകരൂപത്തില്‍ പരക്കുന്ന പൊടിശല്യംമൂലം വീടുകളുടെ ജനലുകളും മറ്റു പഴുതുകളും ടാര്‍പായ, പോളിത്തീന്‍ ഷീറ്റ്, കടലാസ് എന്നിവ കൊണ്ട് മറച്ചാണ് ജനങ്ങള്‍ കഴിയുന്നത്.
പൊടിയിലൂടെ വ്യാപിക്കുന്ന ‘സിലിക്കോണ്‍’ ശ്വസിക്കേണ്ടി വരുന്നവര്‍ പലവിധ ശ്വാസകോശ രോഗങ്ങള്‍ക്കും അടിമകളാണ്. ശ്വാസതടസ്സം, കണ്ണുകള്‍ക്ക് ചൊറിച്ചില്‍, ദേഹമാസകലം ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നതായി ജനങ്ങള്‍ പറഞ്ഞു. കുട്ടികളില്‍ ദൂരവ്യാപക പാര്‍ശ്വഫലങ്ങള്‍ ഇതുമൂലം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വൃദ്ധരില്‍ ശ്വാസതടസ്സവും കാഴ്ചക്കുറവും വര്‍ധിക്കുന്നതായി സമീപവാസികള്‍ പറയുന്നു.
കാറ്റില്‍ പറന്നുവരുന്ന പാറപ്പൊടി, നെല്ല്, വാഴ, തെങ്ങ്, കവുങ്ങ് മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവയുടെ കൂമ്പുകളില്‍ പതിക്കുന്നതു മൂലം അവ വളര്‍ച്ച മുരടിച്ച് നശിക്കുകയാണെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പാറമണല്‍ കഴുകിയ ജലം ഒഴുക്കി വിടുന്നതുമൂലം ഇവ സമീപത്തെ കോതച്ചിറ, തിപ്പിലശേരി പാടശേഖരങ്ങളില്‍ വന്ന് പരക്കുകയും വളക്കൂറ് നഷ്ടപ്പെട്ട ഭൂമി കൃഷിയോഗ്യമല്ലാതാവുകയുമാണ്. കാറ്റ് വഴിയും പാടശേഖരങ്ങളിലേക്ക് പാറപ്പൊടി എത്തുന്നുണ്ട്. മഴക്കാലമായാല്‍ ക്രഷറുകളില്‍ നിന്നും പാറപ്പൊടിയടങ്ങിയ വെള്ളം പറമ്പുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊലിച്ചെത്തി കൃഷിനാശമുണ്ടാകാറുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. 
നിലവിലുള്ള എല്ലാ നിയമങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ടാണ് ക്വാറികളും ക്രഷര്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത്. ദിവസം 200- 250 ഇലക്ട്രിക് തോട്ടകള്‍ പൊട്ടിച്ചാണ് ക്വാറികളില്‍ സ്ഫോടനം നടത്തി കരിങ്കല്ല് പൊളിച്ചെടുക്കുന്നത്. ഒരു ദിവസം നാലു തവണയെങ്കിലും ഇത്തരത്തില്‍ ശക്തിയേറിയ തുടര്‍സ്ഫോടനങ്ങള്‍ നടക്കുന്നതുകൊണ്ട് പ്രദേശത്തെ വീടുകളുടെ ചുമരുകളിലും ടെറസുകളിലും വിള്ളല്‍ വീഴുന്നതായും നാട്ടുകാര്‍ പറഞ്ഞു. പലരുടെയും പേരിലായിരുന്ന ഭൂമി ക്വാറി-ക്രഷര്‍ ഉടമകള്‍ വാങ്ങിക്കൂട്ടിയതോടെ ഈ ഭാഗങ്ങളിലൂടെ വനത്തിലേക്കും മറ്റും ഉണ്ടായിരുന്ന പൊതുവഴികളും പുറമ്പോക്ക് ഭൂമിയും അവര്‍ അടച്ചുകെട്ടി സ്വന്തം സ്ഥലമായി ഉപയോഗിക്കുകയാണ്.
പരിസ്ഥിതി മലിനീകരണവും പ്രകൃതി ചൂഷണവും നടത്തുന്നവര്‍ വന്‍കിടക്കാരും ഭരണത്തിന്‍െറ സ്വാധീനശക്തിയുള്ളവരുമായതിനാല്‍ ഇവര്‍ നടത്തുന്ന നിയമലംഘനങ്ങളെല്ലാം സര്‍ക്കാറും ഉദ്യോഗസ്ഥരും കാണാതെ പോകുകയാണ്.
 

ഉദ്യോഗസ്ഥരുടെ അധികാര വടംവലി; കരിങ്കല്‍,മണ്ണ് മാഫിയ തഴച്ചുവളരുന്നു

Posted: 19 May 2013 10:29 PM PDT

 

മൂന്നാര്‍: ജില്ലയിലെ റവന്യൂ ജിയോളജി വകുപ്പുകള്‍ തമ്മിലെ അധികാര വടംവലിയുടെ മറവില്‍ കരിങ്കല്‍ ക്വാറി, മണ്ണുമാഫിയ തഴച്ചുവളരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ മലയും കുന്നുകളും അനധികൃതമായി ഇടിച്ച് വന്‍തുകക്ക് മണ്ണ് കടത്തിയും പാറ വിറ്റുമാണ് ഭൂമാഫിയ വളരുന്നത്.
പാവപ്പെട്ടവരുടെ പാര്‍പ്പിട നിര്‍മാണത്തിന്‍െറയും റോഡുകളുടെ അറ്റകുറ്റപ്പണിയുടെയും പേരില്‍ വന്‍കിടക്കാര്‍ക്കായി മലകളും പാറമടകളും തകര്‍ക്കുകയാണിവര്‍. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചുരുങ്ങിയകാലത്തേക്ക് പരിമിതമായ അളവില്‍ മാത്രം പാറപൊട്ടിക്കാന്‍ ലഭിക്കുന്ന അനുമതിയുടെ മറവിലാണ് പല മടകളും മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 
സമീപവാസികളുടെ എതിര്‍പ്പും അപകട ഭീതിയും അവഗണിച്ച് അത്യുഗ്രശേഷിയുള്ള മടകള്‍ പ്രവര്‍ത്തിക്കാന്‍ കാരണം ചില ഉദ്യോഗസ്ഥരുടെയും മാഫിയകളുടെയും ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്. അടിമാലി, രാജാക്കാട് മേഖലയില്‍ പിടിമുറുക്കിയിരുന്ന മണ്ണുമാഫിയ അടുത്തകാലത്ത് പരിസ്ഥിതി ലോലപ്രദേശമായ മൂന്നാറിലും കടന്നുകയറിയത് സാങ്കേതികത്വത്തിന്‍െറ പഴുതുപയോഗിച്ചാണ്.
മുമ്പ് ഒരു ഭാഗത്തെ മണ്ണെടുത്ത് മറ്റൊരു മേഖലയില്‍ നിക്ഷേപിക്കാന്‍ റവന്യൂ അധികൃതരുടെ പരിശോധനയും അനുമതിയും മതിയായിരുന്നു. വില്ലേജോഫിസ് മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രാഷ്ട്രീയ ബന്ധമുള്ള മണ്ണ് വ്യാപാരികള്‍ മലയിടിച്ച് നിരത്തിയും പാടങ്ങള്‍ നികത്തിയും കോടികളാണ് സമ്പാദിച്ചത്. 
നീര്‍ത്തട സംരക്ഷണവും നെല്‍വയല്‍ സംരക്ഷണ നിയമവും കാറ്റില്‍പറത്തി നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ നികത്തിയത് വന്‍ പരിസ്ഥിതി പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. അടിമാലിയിലെയും ദേവികുളം താലൂക്കിലെ മറ്റ് ഭാഗങ്ങളിലെയും മൊട്ടക്കുന്നുകളും നെല്‍വയലുകളും ചില മാസങ്ങള്‍കൊണ്ട് അപ്രത്യക്ഷമായി. ഉദ്യോഗസ്ഥരുടെ മറവില്‍ മണ്ണ് വ്യാപാരം തകൃതിയായി നടന്നിട്ടും തടയാന്‍ ആരുമുണ്ടായില്ല.  
സംസ്ഥാനത്തെമ്പാടും വയലുകള്‍ നികത്തപ്പെടുകയും കുന്നുകള്‍ ഇടിച്ചുനിരത്തുകയും ചെയ്തതോടെയാണ് മണ്ണ് മാറ്റാന്‍ ജിയോളജി വകുപ്പിന്‍െറ അനുമതി കൂടി ആവശ്യമാണെന്ന പുതിയ ഉത്തരവ് ഇറങ്ങിയത്.
മണ്ണ് എടുക്കേണ്ട മേഖലയിലെ റവന്യൂ അധികൃതര്‍ക്ക് നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് കലക്ടറുടെ എന്‍.ഒ.സി സഹിതം ജിയോളജി വകുപ്പിന് കൈമാറണമെന്നാണ് വ്യവസ്ഥ. 
ഇവര്‍ സ്ഥല പരിശോധന നടത്തി അനുമതി നല്‍കുമ്പോള്‍ പണമടച്ച് മണ്ണ് നീക്കാനാണ് പുതിയ നിയമം. എന്നാല്‍, രാഷ്ട്രീയ-പണ സ്വാധീനമുള്ള മണ്ണുമാഫിയ ഉന്നതതലങ്ങളിലേക്ക് ഫയല്‍ നീക്കാതെ തട്ടിക്കൂട്ടിയ അനുമതിയുടെ മറവില്‍ മണ്ണ് വില്‍ക്കുന്നതാണ് പതിവ്. ജിയോളജി വകുപ്പിന്‍െറ അനുമതി വേണ്ടെന്ന ചില റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട് മണ്ണ് മാഫിയയെ സഹായിക്കുകയാണ്. 
റവന്യൂ അനുമതി നല്‍കിയാല്‍ തങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ചില ജിയോളജി ഉദ്യോഗസ്ഥരും സ്വീകരിക്കുന്നു. ദേവികുളം താലൂക്കിലെ രണ്ട് സംഘമായി പ്രവര്‍ത്തിക്കുന്ന മണ്ണ് കച്ചവടക്കാര്‍ റവന്യൂ-ജിയോളജി വകുപ്പിന്‍െറ ഈ  തര്‍ക്കം മുതലെടുത്ത് കച്ചവടം പൊടിപൊടിക്കുകയാണ്. 
കരമണല്‍ ഖനനവും പാറപൊട്ടിക്കലും മണ്ണ് കടത്തുമെല്ലാം നടത്തുന്ന ഇവര്‍ പണം മോഹിച്ച് പ്രകൃതിയെ തകര്‍ക്കുകയാണ്. നിയമം കര്‍ശനമാക്കിയും നടപടിക്രമങ്ങള്‍ സുതാര്യമാക്കുകയും ചെയ്താല്‍ മാത്രമേ മലകളെയും നെല്‍വയലുകളെയും സംരക്ഷിക്കാന്‍ കഴിയൂ.

നഗരം ചീഞ്ഞുനാറുന്നു

Posted: 19 May 2013 10:26 PM PDT

Subtitle: 
മാലിന്യ നീക്കത്തിന് നടപടിയില്ല * കൊതുകുശല്യം രൂക്ഷം

 

പത്തനംതിട്ട: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞുനാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.  മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും തുടങ്ങി. ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും കഴിഞ്ഞിട്ടില്ല. നഗരത്തില്‍ എത്തുന്നവര്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. മഴകൂടി ആരംഭിച്ചാല്‍ സ്ഥിതി ഏറെ ഗുരുതരമാകും. 
നഗരത്തിലൂടെ കടന്നുപോകുന്ന കണ്ണങ്കര-മുക്കുഴി തോട് വന്‍ ആരോഗ്യഭീഷണിയാണ് ഉയര്‍ത്തുന്നത്. നഗരത്തിലെ  മിക്ക മാലിന്യവും  ഈ തോട്ടിലാണ് തള്ളുന്നത്. ഇതില്‍ ഇറച്ചിക്കടയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍, ഹോട്ടല്‍ ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റ് വിവിധ തരം മാലിന്യം കൊണ്ടും നിറഞ്ഞിരിക്കുകയാണ്. കണ്ണങ്കര ബാര്‍ ഹോട്ടലിന് സമീപം തോട്ടില്‍ ടണ്‍ കണക്കിന് മാലിന്യമാണ് കുന്നുകൂടിയത്. മാലിന്യം ഒഴുകി അച്ചന്‍കോവിലാറ്റിലേക്കാണ് പതിക്കുന്നത്. തോട് സംരക്ഷിക്കണമെന്ന് ദീര്‍ഘനാളായി ആവശ്യം ഉയരുമ്പോഴും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
കെ.എസ്.ആര്‍.ടി.സി ജങ്ഷന് സമീപത്തുകൂടി ആളുകള്‍ മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. കെ.എസ്.ആര്‍.ടി.സി കാന്‍റീനോട് ചേര്‍ന്ന ഓടയിലെ മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം പരിസരമാകെ വ്യാപിക്കുന്നുണ്ട്. 
കെ.എസ്.ആര്‍.ടി.സി പരിസരവും കാടുപിടിച്ച നിലയിലാണ്. ബസുകള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്തെ മാലിന്യം മിക്കപ്പോഴും നീക്കം ചെയ്യാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുണ്ട്. ഇവിടെ ടോയ്ലെറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തും ദുര്‍ഗന്ധം കാരണം ജനം ബുദ്ധിമുട്ടുന്നു.
പഴയ സ്വകാര്യബസ് സ്റ്റാന്‍ഡിലും മാലിന്യം നിറഞ്ഞ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇവിടുത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ തകര്‍ന്ന് മാലിന്യം പുറത്തേക്ക് വമിക്കുന്നത് പരിസരത്തെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
മിനി സിവില്‍ സ്റ്റേഷന്‍ പരിസരവും മാലിന്യക്കൂമ്പാരമായി മാറി. കെട്ടിടത്തിലെ ടോയ്ലെറ്റുകളുടെ പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പതിവുകാഴ്ചയാണ്. മിനിസിവില്‍ സ്റ്റേഷനും പരിസരവും കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട്. വിവിധതരത്തിലെ മാലിന്യമാണ് ചീഞ്ഞഴുകി കെട്ടിക്കിടക്കുന്നത്. ഉപയോഗശൂന്യമായ കൂറ്റന്‍ ജലസംഭരണികള്‍ പരിസരത്ത് കിടക്കുന്നത് കൊതുകുകള്‍ വളരാന്‍ സഹായകമായിട്ടുണ്ട്. 
ജനറല്‍ ആശുപത്രിയിലും പരിസരത്തും കൊതുകുശല്യം രൂക്ഷമാണ്.  ചികിത്സക്ക് എത്തുന്നവര്‍ക്ക് ഒടുവില്‍ ഡെങ്കിപ്പനിയും മറ്റ് രോഗങ്ങളും പിടിപെടുമെന്ന സ്ഥിതിയാണ്. ബി ആന്‍ഡ് സി വാര്‍ഡിന്‍െറ  പിന്നില്‍ കക്കൂസ് മാലിന്യം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നു. കെട്ടിടത്തിലെ ടോയ്ലെറ്റുകളുടെ പൈപ്പുകള്‍ പൊട്ടിയാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. വിവിധ സര്‍ജറികള്‍ക്കുശേഷം തള്ളുന്ന മാലിന്യം അതത് ദിവസം നീക്കം ചെയ്യാറുമില്ല. പ്ളാസ്റ്റിക് കവറില്‍ സൂക്ഷിക്കുന്ന മാലിന്യം ദിവസങ്ങള്‍ കഴിഞ്ഞാണ് നീക്കം ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ സ്ഥാപിച്ച ടാങ്ക് നിറഞ്ഞുകവിഞ്ഞാലും മാറ്റാറില്ല. 
മാര്‍ക്കറ്റ്, നഗരസഭകാര്യാലയ പരിസരങ്ങളിലെ സ്ഥിതിയും ഭീകരമാണ്. കാര്യമായ ശുചീകരണപ്രവര്‍ത്തനങ്ങളും മാര്‍ക്കറ്റിനുള്ളിലും നടക്കുന്നില്ല. നഗരത്തിലെ മാലിന്യമെല്ലാം ഇപ്പോള്‍ നഗരസഭാ കാര്യാലയത്തിന് പുറകിലാണ് തള്ളുന്നത്. മാലിന്യത്തിന് മുകളില്‍ ഇടക്കിടെ മണ്ണിടാറുണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം പരത്താറുണ്ട്. കൊതുകുശല്യം ഇവിടെ ഏറിവരികയാണ്.
റിങ് റോഡ് പരിസരത്തും മാലിന്യം തള്ളുന്നത് വര്‍ധിച്ചുവരികയാണ്. രാത്രിയില്‍ ഇറച്ചിക്കടകളിലെ അവശിഷ്ടങ്ങളാണ് റിങ്റോഡിന്‍െറ അരികിലായി തള്ളുന്നത്. റിങ് റോഡിലെ അറവുശാലയും പരിസരവും ഏറെനാളായി വൃത്തിഹീനമായി കിടക്കുകയാണ്.
നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നെന്ന പരാതി ഉയരുമ്പോള്‍ ബ്ളീച്ചിങ് പൗഡര്‍ വിതറല്‍ മാത്രം നടത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
പല സ്ഥലത്തും മാലിന്യം തള്ളുന്നത് ശിക്ഷാര്‍ഹമെന്ന് നഗരസഭ ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും ആരും കാര്യമാക്കിയിട്ടില്ല. ബോര്‍ഡ് വെച്ച സ്ഥലത്ത് ടണ്‍ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. കടമ്മനിട്ട റോഡ്, കോളജ് ജങ്ഷന്‍ മേഖലകളില്‍ മാലിന്യം കുന്നുകൂടി കിടപ്പുണ്ട്.

അഴിമതി: ആന്ധ്രയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

Posted: 19 May 2013 10:24 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ അഴിമതിക്കേസില്‍ പ്രതികളായ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ആഭ്യന്തര മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് മന്ത്രി ധര്‍മന പ്രസാദ റാവു എന്നിവരാണ് രാജിവെച്ചത്. ഇവര്‍ ഞായറാഴ്ച രാത്രി വൈകി മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ രാജിസംബന്ധിച്ച് ഔദ്യാഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഔദ്യാഗിക വാഹനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിലാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഓഫീസില്‍ നിന്ന് മടങ്ങിയത്. ധര്‍മന മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കടപ്പ എം.പി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് കേസില്‍ സി.ബി.ഐ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇരുവരും രാജിവെക്കണമെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇരുവരുടേയും രാജിക്ക് മുഖ്യമന്ത്രിക്ക് മേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ഇരുവരെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വാന്‍പിക് കമ്പനിക്ക് അനധികൃതമായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുമ്പോള്‍ ധര്‍മന റവന്യൂ മന്ത്രിയായിരുന്നു. വൈ.എസ്.ആര്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളില്‍ തങ്ങള്‍ ഇരകളാവുകയായിരുന്നെന്നാണ് ഇരു മന്ത്രിമാരും ഇതു സംബന്ധിച്ച് നല്‍കിയ വിശദീകരണം. ധര്‍മനയുടെയും സബിതയുടെയും രാജിക്കത്ത് നേരത്തെ കിരണ്‍ കുമാര്‍ റെഡ്ഡി സര്‍ക്കാര്‍ തള്ളിയിരുന്നു. ധര്‍മനയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ അപേക്ഷയും സര്‍ക്കാര്‍ തള്ളിയിരുന്നു.

ദാല്‍മിയ സിമന്‍്റ് കമ്പനിക്ക് കടപ്പ ജില്ലയില്‍ 2008ല്‍ അനധികൃതമായി ഭൂമി അനുവദിച്ച കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ നാലാമത്തെ പ്രതിയാണ് സബിത റെഡ്ഡി.

 

കല്ലുകൊത്ത് തൊഴിലാളികള്‍ വിസ്മൃതിയിലേക്ക്

Posted: 19 May 2013 10:22 PM PDT

 

മാഞ്ഞൂര്‍: ഒരുകാലത്ത് വീടിന് ഐശ്വര്യമായിരുന്ന അരകല്ലും പിള്ളക്കല്ലും ആട്ടുകല്ലും അന്യംനിന്നതോടെ, ഈ തൊഴില്‍രംഗം ഉപജീവനമാക്കിയ പരമ്പരാഗത തൊഴിലാളികളും വിസ്മൃതിയിലേക്ക്.
 അടുക്കളയില്‍ വൈദ്യുതി ഉപകരണങ്ങള്‍ സര്‍വവ്യാപിയായതോടെ അരയ്ക്കാനും പൊടിക്കാനും അരകല്ലും ആട്ടുകല്ലും വേണ്ടാതായി. ജില്ലയില്‍ മൂന്നുവര്‍ഷംമുമ്പ് നൂറിലധികംപേര്‍ പണിയെടുത്തിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ 15ല്‍ താഴെയാണാളുകള്‍. 
മാഞ്ഞൂര്‍ കണ്ണാരംപറമ്പില്‍ ജനാര്‍ദനന്‍ പറയുന്നത് ഒരുവിധ സുരക്ഷിതത്വവുമില്ലാതെ അപകടംനിറഞ്ഞ ഈ തൊഴിലെടുക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നാണ്. കരിങ്കല്്ള ചെത്തിമിനുക്കിയാണ് അരകല്ലും പിള്ളക്കല്ലുംആട്ടുകല്ലും ഉണ്ടാക്കുന്നത്. 46 വര്‍ഷമായി ശില്‍പചാരുതയോടെ കല്ലുകൊത്തില്‍ ഏര്‍പ്പെട്ടിരുന്ന 60കാരനായ ജനാര്‍ദനന്‍െറ ഒരു കണ്ണിന്‍െറ കാഴ്ച ചീള്കല്ല് തെറിച്ചുകൊണ്ട് നശിച്ചിരുന്നു. പത്ത്വര്‍ഷം മുമ്പ് തൊഴിലാളികള്‍ക്കുണ്ടായിരുന്ന ക്ഷേമനിധിപോലും ഇപ്പോഴില്ല. 
പാറമടയില്‍നിന്ന് കൊത്തിയെടുക്കാന്‍പറ്റുന്ന നല്ല കല്ലുകളും ലഭിക്കാറില്ല.സാധാരണ കൂലിപ്പണിക്കാര്‍ക്ക് ശരാശരി 600 രൂപ ലഭിക്കുമ്പോള്‍ ഇവര്‍ക്ക് 180 രൂപയാണ് ലഭിക്കുന്നത്. ഒരുദിവസം രണ്ട് കല്ലില്‍കൂടുതല്‍ കൊത്താനാവില്ല. 
അവതന്നെ കടകളില്‍കൊണ്ടുപോയി കിട്ടുന്നവിലക്ക് നല്‍കാനും നിര്‍ബന്ധിതരാണിവര്‍. അരകല്ലിനുംമറ്റും ആവശ്യക്കാരില്ലെന്നതാണ് കട ഉടമകളും ഇവ വാങ്ങാന്‍ മടിക്കുന്നത്. വരുമാനക്കുറവും തൊഴില്‍സുരക്ഷയില്ലായ്മയുംമൂലം പുതുതായി ആരും ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നില്ല. ഉള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് നയവുമില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP