സ്വാഗതം
WELCOME

News Update..

Friday, May 17, 2013

ചെയര്‍പേഴ്സന്‍: ഹിതപരിശോധന പൂര്‍ത്തിയായിട്ടും ലീഗില്‍ അനിശ്ചിതത്വം Madhyamam News Feeds

ചെയര്‍പേഴ്സന്‍: ഹിതപരിശോധന പൂര്‍ത്തിയായിട്ടും ലീഗില്‍ അനിശ്ചിതത്വം Madhyamam News Feeds

Link to

ചെയര്‍പേഴ്സന്‍: ഹിതപരിശോധന പൂര്‍ത്തിയായിട്ടും ലീഗില്‍ അനിശ്ചിതത്വം

Posted: 16 May 2013 11:56 PM PDT

 

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ കണ്ടെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധന പൂര്‍ത്തിയായിട്ടും ആരാണ് സ്ഥാനാര്‍ഥിയെന്നതില്‍ തീരുമാനമായില്ല. 17 കൗണ്‍സിലര്‍മാരില്‍ 15 പേരാണ് ഹിതപരിശോധനക്കെത്തിയത്.
 വൈസ് ചെയര്‍മാന്‍ സി. സമീര്‍ വൈകിവന്നതിനാല്‍ വോട്ടെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്താനായില്ല. ടി.കെ. നൂറുന്നിസയും എത്തിയിരുന്നില്ല. അവര്‍,തന്നെ  ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്കും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. ഇതത്തേുടര്‍ന്ന് 8-7 എന്ന നിലയിലാണ് വോട്ടിങ് ഉണ്ടായത്. റോഷ്നി ഖാലിദിനെ എട്ടും സി. സീനത്തിനെ ഏഴു പേരും അനുകൂലിച്ചതായാണ് വിവരം. അതേസമയം, സി. സമീര്‍ തന്‍െറ അഭിപ്രായംകൂടി രേഖപ്പെടുത്തണമെന്ന് പാര്‍ലമെന്‍ററി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമീറിന്‍െറ വോട്ട് സീനത്തിന് അനുകൂലമായിരിക്കാനാണ് സാധ്യത. 
ഇതുകൂടി പരിഗണിച്ചാല്‍ 8-8 നിലയിലാണ്. ഇതോടെ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തേക്കും. റോഷ്നിക്കുവേണ്ടിയും സീനത്തിനു വേണ്ടിയും ഇരുവിഭാഗവും ബലാബലത്തിലാണ്. ഇ. അഹമ്മദിന്‍െറ നോമിനിയായ സീനത്തിനുവേണ്ടി ജില്ല നേതൃത്വത്തിലെ ചിലര്‍ ശക്തമായ ചരടുവലി നടത്തുന്നതായി പറയപ്പെടുന്നു. അതേസമയം, മറുവിഭാഗം റോഷ്നി ഖാലിദിനു വേണ്ടിയും ശക്തമായ പോരാട്ടത്തിലാണ്. 
ഇന്നോ നാളെയോ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി, പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേരും. ഹിതപരിശോധനയിലെ മുന്‍തൂക്കം നോക്കി കാര്യങ്ങള്‍ നീക്കുമെന്നാണ് സൂചന. ചെയര്‍പേഴ്സനെ കണ്ടെത്താനുള്ള അധികാരം പാര്‍ലമെന്‍ററി ബോര്‍ഡിനാണെങ്കിലും ജില്ലാ നേതൃത്വത്തിന്‍െറ അഭിപ്രായംകൂടി പരിഗണിച്ചേ ആരാണെന്ന് പ്രഖ്യാപിക്കുകയുള്ളൂ. ജില്ലാ നേതൃത്വത്തിലും തര്‍ക്കമുണ്ടായാല്‍ സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും. വനിതാ ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. കാര്യങ്ങള്‍ ജനാധിപത്യ മര്യാദയനുസരിച്ച് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.
 

ഭൂരഹിതര്‍ക്കായി ജില്ലയില്‍ 1500 ഏക്കര്‍ ഭൂമി കണ്ടെത്തി

Posted: 16 May 2013 11:54 PM PDT

 

കാസര്‍കോട്: സീറോ ലാന്‍ഡ്ലെസ് പദ്ധതിയുടെ ഭാഗമായി ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് ജില്ലയില്‍ വിവിധ വില്ലേജുകളിലായി 1500 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി അവലോകന യോഗത്തില്‍ അധികൃതര്‍ അറിയിച്ചു.  അമ്പലത്തറ വില്ലേജില്‍ 462ഉം ചീമേനിയില്‍ 83ഉം കരിന്തളത്ത് 46ഉം, കിനാനൂരില്‍ 31ഉം, ബേഡഡുക്കയില്‍ 66ഉം, എന്‍മകജെയില്‍ 19ഉം, കയ്യാറില്‍ 52ഉം, കൊളത്തൂരില്‍ 31ഉം, കോയിപ്പാടിയില്‍ 19 ഏക്കറുമാണ് കണ്ടെത്തിയത്. പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക്  മൂന്നു സെന്‍റ് ഭൂമിയാണ്  അനുവദിക്കുക.
22,000 അപേക്ഷകര്‍ക്ക് ഭൂമി നല്‍കാനാവുമെന്നാണ് കണക്കാക്കുന്നത്.  40,000 പേര്‍ക്ക് ഭൂമി നല്‍കാനാണ് ലക്ഷ്യമിട്ടത്. നിലവില്‍ 12000 അപേക്ഷകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.  റവന്യൂ-സര്‍വേ അധികൃതര്‍ കണ്ടെത്തിയ ഭൂമി അളന്ന് തിട്ടപ്പെടുത്തിവരുകയാണ്.
 ഭൂമി പ്ളോട്ടുകളായി തിരിക്കാന്‍ 48 ഓളം സര്‍വേയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ പ്ളോട്ടുകളാക്കി തിരിക്കുന്ന ജോലി തുടങ്ങും. അപേക്ഷ നല്‍കിയവര്‍ക്ക് സ്ഥലലഭ്യതയനുസരിച്ച് അതത് വില്ലേജില്‍ തന്നെ സ്ഥലം അനുവദിക്കും. 
ആഗസ്റ്റ് 15നകം ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 
അവലോകന യോഗത്തില്‍ സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.മധുലിമായ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. ദേവീദാസ്, വി.പി.മുരളീധരന്‍, അസി. സര്‍വേ ഡയറക്ടര്‍ കെ.സുരേശന്‍, തഹസില്‍ദാര്‍മാരായ കെ.ശിവകുമാര്‍, വൈ.എം.സി.സുകുമാരന്‍, അഡീഷനല്‍ തഹസില്‍ദാര്‍ അംബുജാക്ഷന്‍ എന്നിവര്‍  പങ്കെടുത്തു.
 

ഒന്നാം വാര്‍ഷികത്തിലും ലക്ഷ്യം പൂര്‍ത്തിയാകാതെ ചമ്രവട്ടം പദ്ധതി

Posted: 16 May 2013 11:50 PM PDT

പൊന്നാനി: ഉദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും മലബാറിന്‍െറ സ്വപ്ന പദ്ധതിയായ ചമ്രവട്ടം പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ജലസേചനം, കുടിവെള്ള വിതരണം, ടൂറിസം, ഗതാഗതം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് പ്രയോജനപ്പെടുന്ന ബഹുമുഖ പദ്ധതിയാണിത്. എന്നാല്‍, പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന് മാത്രമാണ് പൂര്‍ത്തിയായത്.

ഗതാഗതരംഗം മാത്രമാണ്  പദ്ധതികൊണ്ട് പുഷ്ടിപ്പെട്ടത്. കോഴിക്കോട്-കൊച്ചി ദൂരം 40 കിലോമീറ്ററോളം കുറഞ്ഞു. നാല്‍പതോളം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പാലം വഴി സര്‍വീസ് തുടങ്ങി. പക്ഷേ, കാര്‍ഷിക, കുടിവെള്ള വിതരണ, ടൂറിസ, ഫിഷറീസ് മേഖലകളിലെ പുരോഗതി നാമമാത്രമാണ്.
ഒമ്പത് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമുകള്‍ക്കും പൊന്നാനി, തിരൂര്‍ നഗരസഭകള്‍ക്കും സമീപത്തെ 14 പഞ്ചായത്തുകള്‍ക്കും വെള്ളം സംഭരിക്കാന്‍ പദ്ധതികൊണ്ട് കഴിഞ്ഞിട്ടുണ്ട്. സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. 
കടുത്ത വേനലിലും മൂന്ന് മീറ്റര്‍ വെള്ളം പദ്ധതി പ്രദേശത്തുണ്ട്. കാലവര്‍ഷം തുടങ്ങിയാല്‍ ഷട്ടറുകള്‍ തുറന്ന് സംഭരിച്ച വെള്ളമത്രയും ഒഴുക്കിവിടേണ്ടിവരും. വെള്ളം കനാലിലൂടെ പമ്പ് ചെയ്ത് കൃഷിയിടങ്ങളിലെത്തിച്ചിരുന്നെങ്കില്‍ സമീപ പ്രദേശത്തെ കിണറുകളിലെല്ലാം സുലഭമായി കുടിവെള്ളം കിട്ടുമായിരുന്നു. 
പദ്ധതി പ്രദേശത്ത് ഷട്ടറുകള്‍ താഴ്ത്തിയതിന് ശേഷം 2012 ഡിസംബര്‍ മുതല്‍ ഭാരതപ്പുഴയില്‍ വെള്ളത്തിന് ദുര്‍ഗന്ധവും രുചിവ്യത്യാസവും വന്നിട്ടുണ്ട്. 
ഷട്ടറുകള്‍ താഴ്ത്തിയതിനെ തുടര്‍ന്ന് ഒഴുക്ക് തടസ്സപ്പെട്ടതും പുഴയിലെ പുല്‍ക്കാടുകള്‍ ചീയുന്നതുമാണ്  കാരണമെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. 
പുല്‍ക്കാടുകള്‍ പൂര്‍ണമായി മാറ്റിയാലേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. പമ്പ് ചെയ്യുന്ന വെള്ളം ശുദ്ധീകരിക്കാന്‍ നരിപറമ്പിലെ പമ്പ് ഹൗസില്‍ ജലശുദ്ധീകരണശാല സ്ഥാപിച്ചിട്ടില്ല. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ ബ്ളീച്ചിങ് പൗഡറും മറ്റും ഇട്ടാണ് ഇപ്പോള്‍ ജലവിതരണം നടത്തുന്നത്. 
ചമ്രവട്ടം റിസര്‍വോയറില്‍ മത്സ്യകൃഷിക്ക് സാധ്യതയുണ്ടായിട്ടും ഫിഷറീസ് വകുപ്പ് പദ്ധതി തയാറാക്കിയിട്ടില്ല.  
 സംസ്ഥാനത്തെ വലിയ റെഗുലേറ്റര്‍ കം-ബ്രിഡ്ജിന് മുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ല. പി.ഡബ്ള്യൂ.ഡിയുടെ സിവില്‍ വിങ്ങും മെക്കാനിക്കല്‍ വിങ്ങും അതിവേഗം പണി തീര്‍ത്തെങ്കിലും ഇലക്ട്രിക്കല്‍ വിങ് മെല്ലെപ്പോക്ക് നയത്തിലായിരുന്നു. വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍ വിങ്ങിനായിട്ടില്ല.  റെഗുലേറ്ററിന്‍െറ ഷട്ടറുകള്‍ തുറക്കുന്നതും അടക്കുന്നതും ഇപ്പോഴും ജനറേറ്റര്‍ ഉപയോഗിച്ചാണ്.
2012 മേയ് 17നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചമ്രവട്ടം പദ്ധതി ഉദ്ഘാടനം ചെയ്തത്.
 

പത്താംതരം കഴിഞ്ഞ ആദിവാസി കുട്ടികളുടെ തുടര്‍പഠനം വഴിമുട്ടുന്നു

Posted: 16 May 2013 11:47 PM PDT

 

നിലമ്പൂര്‍: ജില്ലയിലെ പത്താംതരം കഴിഞ്ഞ ആദിവാസി കുട്ടികളുടെ തുടര്‍പഠനം വഴിമുട്ടുന്നു. താമസിച്ച് പഠിക്കാനുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ ജില്ലയിലില്ലാത്തതാണ് കാരണം. നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് ഐ.ടി.ഡി.പി പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെങ്കിലും അനുമതിയായിട്ടില്ല. ആവശ്യത്തിന് ഭൂമി വകുപ്പിന് കീഴില്‍ നിലമ്പൂരിലുണ്ട്. നിലമ്പൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍  പോസ്റ്റ് മെട്രിക് ഹോസ്റ്റലാക്കാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും ഇവിടെയുള്ള കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയാത്തത് അതിന് തടസ്സമായി നൂറ്റി ഇരുപതോളം പെണ്‍കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ ഇരുപതോളം പേരാണ് പത്താംതരം കഴിഞ്ഞവര്‍. ബാക്കിയുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടതായി വരും. പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ താമസിച്ച് പഠിക്കുന്ന വെളിയംതോടിലെ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് മാത്രം ഇത്തവണ 24 കുട്ടികള്‍ എസ്.എസ്.എല്‍.സി വിജയിച്ചു. കൂടാതെ മുതുവാന്‍, പണിയര്‍, കുരുളര്‍, മലപണിയര്‍, അരനാടര്‍, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളിലെ മറ്റ് സ്കൂളുകളില്‍ പഠിക്കുന്ന നൂറിലധികം കുട്ടികളും  ഇത്തവണ പത്താംതരം കഴിഞ്ഞവരാണ്. 2010 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 312ഓളം പട്ടികവര്‍ഗ കോളനികളിലായി 3837 കുടുംബങ്ങളുണ്ട്. 16,148 ആണ് അംഗങ്ങള്‍. ഇതില്‍ സാക്ഷരത നേടിയവര്‍ 6956 പേരാണ്. പത്താംതരം പഠിച്ചവര്‍ 537. എന്നാല്‍, പത്താംതരം കഴിഞ്ഞ് പഠനം തുടര്‍ന്നവര്‍ 165 മാത്രം. ഇവരില്‍ ഭൂരിഭാഗവും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരുമാണ്. 2013 ആയപ്പോഴേക്കും വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന ആദിവാസി കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായത്. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലാണ് ഈ പുരോഗതി കൂടുതല്‍ കണ്ടുതുടങ്ങിയത്.
എന്നാല്‍, ഇതിന് അനുസൃതമായി പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടിയുണ്ടായില്ല. വനാവകാശ കമ്മിറ്റികളുള്ള 58  പട്ടികവര്‍ഗ കോളനികളുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍, പേരിന് പോലും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ജില്ലയിലില്ല. സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട്, ചാലക്കുടി, കല്ലൂര്‍കാട്, നൂല്‍പുഴ, കട്ടേല എന്നിവിടങ്ങളിലാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുള്ളത്. മലപ്പുറം ജില്ലയിലെ പത്താംതരം കഴിഞ്ഞ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഇവയെ ആശ്രയിക്കണം. മറ്റ് ജില്ലകളിലേക്ക് കുട്ടികളെ പറഞ്ഞുവിടാന്‍ അച്ഛനമ്മമാര്‍ മടിക്കുകയാണ്. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പഠിക്കാന്‍ ഇവര്‍ക്ക് സാധ്യമല്ലതാനും.
ജനവാസ കേന്ദ്രത്തില്‍ നിന്ന് കിലോമീറ്ററുകളുള്ള ഉള്‍ക്കാടുകളിലെ കോളനികളില്‍ നിന്ന് ദിനേന വിദ്യാലയങ്ങളിലെത്താന്‍ കഴിയാത്തതാണ് കാരണം. മൂന്നര കിലോമീറ്റര്‍ ഉള്‍വനത്തിലുള്ള വഴിക്കടവ്, പുഞ്ചക്കൊല്ലി ആദിവാസി കോളനികളില്‍ മാത്രം പത്താംതരം കഴിഞ്ഞ 24 പേരുണ്ട്. 2010 അധ്യയനവര്‍ഷം മുതലുള്ളവരാണിവര്‍. ഇതില്‍ സീത മോള്‍, അമ്പിളി, ഷീബ എന്നിവര്‍ മാത്രമാണ് ഉപരിപഠനത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. കാസര്‍കോട്ടാണ് ഇവര്‍ അപേക്ഷ നല്‍കിയത്. മനോജ്, ബിജുലാല്‍, മനോജ്, സതീഷ്, ബീന രാജ്, സുഭാഷ്,  ഷിജു, ഷൈജു, പ്രശാന്ത്, രമേശ്, മഞ്ജു, സൗമി, നിഷ, ജ്യോതി എന്നിവര്‍ പഠനം നിര്‍ത്തി കോളനിയില്‍ കഴിയുകയാണ്. ശ്രീജ, സുമ, രതീഷ് എന്നിവര്‍ പ്ളസ് വണ്‍ പൂര്‍ത്തിയാകാതെ പഠനം നിര്‍ത്തി.
ജില്ലയിലെ മറ്റ് ആദിവാസി കോളനികളിലും സ്ഥിതി മറിച്ചല്ല.
 

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Posted: 16 May 2013 11:45 PM PDT

Image: 

കോഴിക്കോട്: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി റിപോര്‍ട്ട് ചെയ്തു. പാലാര്‍ ഊരിലെ കൃഷ്ണന്‍ -സുമതി ദമ്പതികളുടെ മകന്‍ രണ്ടര വയസ്സുള്ള ശ്യാം ആണ് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ മാസം 29 നാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്. ക്ഷയരോഗം തലച്ചോറിനെ ബാധിച്ചാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
 

ഭവനനിര്‍മാണ പദ്ധതി പാതിവഴിയില്‍; ആയിരങ്ങള്‍ പ്രതിസന്ധിയില്‍

Posted: 16 May 2013 11:41 PM PDT

 

സുല്‍ത്താന്‍ ബത്തേരി: ഇ.എം.എസ്, ഇന്ദിര ആവാസ് യോജന ഭവനപദ്ധതികളുടെ തുക വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി കടലാസിലൊതുങ്ങി. തുക ലഭിക്കാതെ വന്നതോടെ വീടുനിര്‍മാണം പാതിവഴിയില്‍ നിലച്ചു. നല്ല വീട് മോഹിച്ച് നിലവിലുള്ള കുടിലുകള്‍ പൊളിച്ചുനീക്കിയവര്‍ മഴക്കാലം മുമ്പിലെത്തിനില്‍ക്കേ കടുത്ത ദുരിതത്തിലായി. ജില്ലയില്‍ ആയിരക്കണക്കിന് വീടുകളുടെ നിര്‍മാണം ഇങ്ങനെ അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ബത്തേരി ബ്ളോക് പഞ്ചായത്തിനു കീഴില്‍ 563 വീടുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. ജനറല്‍ വിഭാഗത്തിന് ഒരു ലക്ഷവും പട്ടികജാതി വിഭാഗത്തിന് ഒന്നേകാല്‍ ലക്ഷവും പട്ടികവര്‍ഗ വിഭാഗത്തിന് ഒന്നര ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. പിന്നീടത് യഥാക്രമം രണ്ടു ലക്ഷവും  രണ്ടേകാല്‍ ലക്ഷവും രണ്ടര ലക്ഷവുമായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് വീടുനിര്‍മാണം ആരംഭിച്ചവരാണ് വെട്ടിലായത്. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ലഭിക്കേണ്ട 75,000 രൂപയാണ് മുടങ്ങിക്കിടക്കുന്നത്. ഈ തുക ബാങ്കുകളില്‍നിന്ന് വായ്പയായി വാങ്ങാനും വരുംവര്‍ഷങ്ങളില്‍ ഭവനനിര്‍മാണ മേഖലയില്‍ ലഭ്യമാവുന്ന ഫണ്ട് ബാങ്കുകളില്‍ തിരിച്ചടവിന് ഉപയോഗിക്കാനുമായിരുന്നു നിര്‍ദേശം. ഇതിനുവേണ്ടി 10.75 ശതമാനം പലിശ നിരക്കില്‍ വായ്പയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ തയാറാവാതിരുന്നതാണ് തുക മുടങ്ങാന്‍ കാരണമായത്. ഇപ്പോള്‍ പലിശനിരക്ക് 11.25 ശതമാനമായി സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചെങ്കിലും വായ്പകള്‍ തരപ്പെട്ടില്ല. ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല. ഐ.എ.വൈ പദ്ധതിയിലുള്ള മുഴുവന്‍ വീടുകളുടെയും അവസാനഘട്ട നിര്‍മാണം നിലച്ചിരിക്കുകയാണ്. 
ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്ന ഇ.എം.എസ് ഭവന പദ്ധതിയുടെയും അവസ്ഥ സമാനമാണ്. 2011 സെപ്റ്റംബര്‍ 14നു ശേഷം കരാര്‍ വെച്ചവര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ 75,000ത്തിന് പകരം രണ്ടു ലക്ഷവും പട്ടികവര്‍ഗ വിഭാഗത്തിന് ഒന്നര ലക്ഷത്തിനു പകരം രണ്ടര ലക്ഷവുമായാണ് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്. പക്ഷേ ഉത്തരവിറക്കിയതല്ലാതെ സര്‍ക്കാര്‍ ഫണ്ടനുവദിച്ചില്ല. 400 കോടിയിലധികം രൂപ സര്‍ക്കാര്‍ ഈ ഇനത്തില്‍ കണ്ടെത്തണം. ഇതിന് ധനകാര്യ വകുപ്പിന്‍െറ പ്രത്യേകാനുമതി വാങ്ങണം. പക്ഷേ, പ്രഖ്യാപനത്തിനപ്പുറം നടപടിക്രമങ്ങള്‍ അനിശ്ചിതത്വത്തിലാണ്. തല്‍ക്കാലം ബാങ്ക് വായ്പ തരപ്പെടുത്തി തുക നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഭവനനിര്‍മാണ മേഖലയില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് തിരിച്ചടവിന് ഉപയോഗിക്കുന്നതിലും വിവാദം ഉടലെടുത്തിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്കുപോലും ഏറെക്കാലത്തേക്ക് ഇനി വീടുകള്‍ അനുവദിക്കാന്‍ കഴിയില്ലായെന്നതാണ് കാരണം.
ആയിരക്കണക്കിന് വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ നടപടികളില്ല. 

ജില്ലാ ആസ്ഥാനം നിശ്ചലമായി

Posted: 16 May 2013 11:39 PM PDT

 

കോഴിക്കോട്: അതിവേഗ റെയില്‍ പദ്ധതിക്കെതിരെ പ്രതിരോധ സമിതി നടത്തിയ പ്രതിഷേധത്തില്‍ ജില്ലാ ആസ്ഥാനം നിശ്ചലമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമരക്കാര്‍ കലക്ടറേറ്റ് ഉപരോധിച്ചു. ശക്തമായ സമരം മൂലം വ്യാഴാഴ്ച അഞ്ചുമണിക്കൂര്‍ കലക്ടറേറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടു.
രാവിലെ എട്ടിനു തന്നെ സമരക്കാര്‍ കലക്ടറേറ്റിലെത്തിയിരുന്നു. ജീവനക്കാരെ അകത്തു കടക്കാന്‍ അനുവദിക്കാതെ പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. കലക്ടറേറ്റിന്‍െറ രണ്ടു കവാടങ്ങളും  ഉപരോധിച്ചതിനാല്‍ ഒരാള്‍ക്കും അകത്തു കടക്കാനായില്ല.ജോലിയില്‍ പ്രവേശിക്കാനാവാതെ ജീവനക്കാര്‍ പലരും തിരിച്ചുപോയി.   രാവിലെ എട്ടിന് ആരംഭിച്ച ഉപരോധം മൂന്നുമണിവരെ നീണ്ടു.  പ്രധാന കവാടത്തില്‍ നൂറോളം സമരക്കാരാണ് രാവിലെയെത്തിയത്. ഉപരോധം മറികടന്ന് അകത്തുകയറാന്‍ ജീവനക്കാര്‍ ശ്രമിക്കാത്തതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. 10 മണിക്ക് ആയിരക്കണക്കിന്  പ്രവര്‍ത്തകര്‍ പ്രകടനമായി കലക്ടറേറ്റിലെത്തി. ഇതോടെ, കലക്ടറേറ്റ് പരിസരം സമരക്കാരാല്‍ നിറഞ്ഞു. ദേശീയപാതയില്‍ അല്‍പനേരം ഗതാഗത തടസ്സമുണ്ടായി.
ഉപരോധം  അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ജില്ലാ ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റ അധ്യക്ഷത വഹിച്ചു. സി.ആര്‍ നീലകണ്ഠന്‍ ആമുഖ പ്രഭാഷണം നടത്തി.
പി.കെ. പാറക്കടവ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍, ഗ്രോ വാസു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി, വിവിധ രാഷ്ട്രീയ-സംഘടന പ്രതിനിധികളായ കെ. ശ്രീധരന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്), കെ.ടി കുഞ്ഞിക്കണ്ണന്‍, എം. മെഹബൂബ് (സി.പി.എം), അഡ്വ. പി. രഘുനാഥ് (ബി.ജെ.പി), കെ.സി. ശോഭിത (കോണ്‍ഗ്രസ്), എം. ആലിക്കോയ (എന്‍.സി.പി), നജീബ് ചാലിയം (സോളിഡാരിറ്റി), പി. ഭാസ്കരന്‍ (വെല്‍ഫെയര്‍പാര്‍ട്ടി), എ. ശേഖര്‍ (എസ്.യു.സി.ഐ), എന്‍. വേണു (ആര്‍.എം.പി), എന്‍. രാജേഷ് (ഡി.വൈ.എഫ്.ഐ), കെ.പി. രതീഷ് (ആം ആദ്മി) എന്നിവര്‍ സംസാരിച്ചു. പ്രതിരോധ സമിതി കണ്‍വീനര്‍ എം.ടി. പ്രസാദ് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി എ. ബിജുനാഥ് നന്ദിയും പറഞ്ഞു.

ജെറ്റ് എയര്‍വെയ്സ് കൊച്ചി-അബൂദബി സര്‍വീസ് തുടങ്ങി

Posted: 16 May 2013 11:36 PM PDT

Image: 

 

അബൂദബി: ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്‍െറ കൊച്ചി-അബൂദബി-കുവൈത്ത് പ്രതിദിന സര്‍വീസിന് വ്യാഴാഴ്ച തുടക്കമായി. അബൂദബിയിലെ യു.എ.ഇ ആംഡ് ഫോഴ്സസ് ഓഫിസേഴ്സ് ക്ളബില്‍ നടന്ന ചടങ്ങില്‍ യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ് പുതിയ സര്‍വീസിന്‍െറ ഔചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സൗകര്യം എന്നതിലുപരി ഇന്ത്യയുടെ ടൂറിസം കവാടമായി കൊച്ചിയെ മാറ്റുക എന്നതും ജെറ്റ് എയര്‍വെയ്സ് ലക്ഷ്യമിടുന്നതായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് (വേള്‍ഡ്വൈഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) ബ്രാം സ്റ്റെല്ലര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊച്ചിയിലേക്ക് കൂടി യാത്രാ സൗകര്യവും അവിടെ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ഷന്‍ സൗകര്യവും നല്‍കുകയാണ് ലക്ഷ്യം. 
സീനിയര്‍ ജനറല്‍ മാനേജര്‍-സെയില്‍സ് (ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ്) ഷാക്കിര്‍ കാന്താവാല, ജനറല്‍ മാനേജര്‍ (അബൂദബി-അല്‍ഐന്‍-കുവൈത്ത്) ജലീല്‍ ഖാലിദ്, അബൂദബി എയര്‍പോര്‍ട്ട് ഓഫിസ് മാനേജര്‍ രാകേഷ് ചാവ്ല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
9ഡബ്ള്യു 576 വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 5.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് യു.എ.ഇ സമയം രാത്രി 8.30ന് അബൂദബിയിലെത്തും. 9.20ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 10.05ന് കുവൈത്തിലെത്തും. കുവൈത്തില്‍ നിന്ന് 11.05ന് പുറപ്പെടുന്ന 9ഡബ്ള്യു 575 യു.എ.ഇ സമയം പുലര്‍ച്ചെ 1.50ന് അബൂദബിയിലെത്തും. 2.40ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 8.10ന് കൊച്ചിയിലെത്തും. 
ഉദ്ഘാടന ഓഫര്‍ വണ്‍വേ 670 ദിര്‍ഹവും റിട്ടേണ്‍ 1280 ദിര്‍ഹവും (നികുതികള്‍ പുറമേ) ആണ്. ബോയിങ് 737-800 ന്യൂ ജനറേഷന്‍ എയര്‍ക്രാഫ്റ്റാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. എട്ട് പ്രീമിയര്‍ ക്ളാസ് സീറ്റുകളും 162 ഇക്കോണമി ക്ളാസ് സീറ്റുകളുമാണുള്ളത്. 
115 വിമാനങ്ങളുള്ള ജെറ്റ് എയര്‍വെയസ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അബൂദബി, ബഹ്റൈന്‍, ബാങ്കോക്ക്, ബ്രസല്‍സ്, കൊളംബോ, ദമ്മാം, ധാക്ക, ദോഹ, ദുബൈ, ഹോങ്കോങ്, ജിദ്ദ, കാഠ്മണ്ഡു, കുവൈത്ത്, ലണ്ടന്‍, മസ്കത്ത്, ന്യൂയോര്‍ക്ക്, റിയാദ്, ഷാര്‍ജ, സിങ്കപ്പൂര്‍, ടൊറൊന്‍േറാ തുടങ്ങി 72 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 
ഉദ്ഘാടന ചടങ്ങില്‍ എം.എന്‍.സി ഗ്രൂപ്പ് സി.ഇ.ഒ ഡോ. ബി.ആര്‍. ഷെട്ടി, എംകെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 

 

ദേശീയ സംവാദത്തില്‍ ശക്തമായ വാഗ്വാദം

Posted: 16 May 2013 11:31 PM PDT

Image: 

 

മനാമ: ദേശീയ സംവാദത്തിലെ ബുധനാഴ്ച നടന്ന 17ാമത് സെഷനില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ശക്തമായ വാഗ്വാദത്തെ തുടര്‍ന്ന് ചര്‍ച്ച അര മണിക്കൂറോളം തടസ്സപ്പെട്ടു. അഞ്ച് സംഘടനകളുടെ ക്വയ്ലേഷനും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുമായാണ് രൂക്ഷമായ തര്‍ക്കം നടന്നത്. ദേശീയ സംവാദത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്നത് ഔദ്യാഗിക വിശദീകരണങ്ങള്‍ മാത്രമാണെന്നും ഭരണകൂടം സംവാദത്തില്‍ കക്ഷിയായതുകൊണ്ട് മാധ്യമങ്ങളില്‍ പ്രതിപക്ഷത്തിന്‍െറ കാര്യങ്ങള്‍ യഥാവിധി പ്രസിദ്ധപ്പെടുത്തപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ പ്രതിപക്ഷ വക്താവ് സയ്യിദ് ജമീല്‍ ഖദീം കുറ്റപ്പെടുത്തി.  കഴിഞ്ഞ തവണ നടന്ന സംവാദത്തിലെ ചര്‍ച്ചയുടെ സമാഹരണം ശരിയായ രൂപത്തിലല്ല പത്രങ്ങള്‍ക്ക് നല്‍കിയത്. സംവാദം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കണമോയെന്ന വിഷയത്തില്‍ കൃത്യമായ മറുപടിയും സംവാദത്തിലണിനിരക്കുന്ന കക്ഷികള്‍ക്ക് നല്‍കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. സംവാദ നടത്തിപ്പിന്‍െറ സെക്രട്ടറിയെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.  കൂടാതെ അല്‍ അസാല ദേശീയ രാഷ്ട്രീയ പാര്‍ട്ടി ഏകോപന സമിതിയില്‍ നിന്ന് എന്തുകൊണ്ടാണ് പുറത്ത് പോയതെന്ന് വ്യക്തമാക്കണമെന്നും സിറ്റിംഗില്‍ ചോദ്യമുയര്‍ന്നു. അതേസമയം, പ്രതിപക്ഷം നിരര്‍ഥകമായ കാരണങ്ങള്‍ പറഞ്ഞ് ദേശീയ സംവാദം ലക്ഷ്യം തെറ്റിക്കുകയാണെന്ന് ദേശീയ ഐക്യ സമിതിയുടെ വക്താവ് അഹ്മദ് ജുമ പറഞ്ഞു. സംവാദത്തില്‍ ഉരുത്തിരിയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈമാസം 22ന് ദേശീയ സംവാദത്തിന്‍െറ 18ാമത് സിറ്റിംഗ് ഈസാ കള്‍ച്ചറല്‍ സെന്‍ററില്‍ ചേരുമെന്ന് വക്താവ് ഈസ അബ്ദുറഹ്മാന്‍ അറിയിച്ചു. 
 

ബീരാന്‍ വന്നു; ആകാംക്ഷയും ആശങ്കയുമായി

Posted: 16 May 2013 11:23 PM PDT

Image: 

 

ജിദ്ദ: ഉച്ച സമയത്താണ് ധൃതിയില്‍ അയാള്‍ ഓഫിസിലേക്ക് വന്നത്. മെലിഞ്ഞുണങ്ങിയ ശരീരം വിയര്‍പ്പില്‍ കുളിച്ചിരുന്നു. അല്‍പം നീണ്ട താടി. ഏതാണ്ട് 60 വയസ്സ് തോന്നിക്കും. 
ഓഫിസില്‍ കയറിയ ഉടനെ ചോദ്യം: ‘ചൊവ്വാഴ്ചത്തെ പത്രം കിട്ടോ, മോനേ. അതില്‍ എന്‍െറ പാസ്പോര്‍ട്ട് നമ്പറുണ്ടോയെന്ന് നോക്കാനാ’. ഇന്ത്യന്‍ എംബസിയെ സൗദി ജവാസാത്ത് അധികൃതര്‍ ഏല്‍പിച്ച 15,100 പാസ്പോര്‍ട്ടുകളുടെ ലിസ്റ്റ് മേയ് 14ന് ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഈ ദിവസത്തെ പത്രം അന്വേഷിച്ച് പലരും വന്നതിനാല്‍ രണ്ടു ഫയല്‍ കോപ്പികള്‍ മാത്രമാണ് അവശേഷിച്ചത്. വന്നയാളെ സ്വീകരിച്ച് ഇരുത്തിയ ശേഷം പത്രം കൊടുത്തു. 
അദ്ദേഹം നീളന്‍ വസ്ത്രത്തിന്‍െറ പോക്കറ്റില്‍നിന്ന് പഴയ പ്ളാസ്റ്റിക് കവര്‍ പുറത്തെടുത്തു. അതില്‍ നിരവധി മടക്കുകളിലുള്ള പാസ്പോര്‍ട്ട് കോപ്പി. വലതു കൈയില്‍ പാസ്പോര്‍ട്ട് കോപ്പി പിടിച്ച്, ഇടതു കൈകൊണ്ട് പത്രത്തിലെ നമ്പറുകളിലൂടെ വിരലോടിക്കാന്‍ തുടങ്ങി. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പത്രത്തില്‍ പരതുന്ന കുട്ടിയുടെ ആകാംക്ഷയും ആശങ്കയുമെല്ലാം മുഖത്ത് പ്രകടമായി. അല്‍പ സമയത്തെ തെരച്ചിലില്‍ അദ്ദേഹം ‘എഫ്’ സിരീസിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ കണ്ടുപിടിച്ചു. ആശ്വാസത്തോടെ പത്രം തിരിച്ചുതന്നെങ്കിലും ‘റിയാദില്‍ എംബസിയിലുള്ള പാസ്പോര്‍ട്ട് എനിക്ക് എങ്ങനെ കിട്ടാനാ’ എന്ന് സ്വയം പറയുന്നുണ്ടായിരുന്നു. ജിദ്ദയിലുള്ള നിങ്ങളുടെ പാസ്പോര്‍ട്ട് റിയാദില്‍ എത്താന്‍ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍, താന്‍ ദമ്മാമില്‍നിന്ന് ‘ചാടി’യതാണെന്ന് മറുപടി.
ഇതോടെ വിശദ വിവരങ്ങള്‍ ചോദിച്ചു. അയാള്‍ മനസ്സ് തുറന്നു. പേര്: കൊടശ്ശേരി ബീരാന്‍. വയസ്സ്: 49. സ്വദേശം: മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തില്‍ വലിയോറ പാലച്ചിറമാട്. സൗദിയിലെ ആയിരക്കണക്കിന് ഹുറൂബുകാരില്‍ ഒരാള്‍. 
2008 ജൂലൈ 31നാണ് ബീരാന്‍ ദമ്മാമില്‍ എത്തിയത്. നാട്ടിലെ അയല്‍വാസിക്ക് 50,000 രൂപ നല്‍കി വിസ വാങ്ങിയതാണ്. വീട്ടുജോലിയാണെന്ന് വിസയില്‍ രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ദമ്മാമില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ സഫ്വയില്‍ ഉള്‍പ്രദേശത്തുള്ള കൃഷിത്തോട്ടത്തിലാണ് എത്തിയത്. അവിടെ സ്പോണ്‍സറുടെ വീട് പരിപാലനത്തിന് പുറമെ തോട്ടത്തിലുള്ള ഈന്തപ്പനകളും മറ്റു മരങ്ങളും പരിപാലിക്കുകയായിരുന്നു പ്രധാന ജോലി. 700 റിയാലാണ് ശമ്പളം പറഞ്ഞതെങ്കിലും 650 റിയാലാണ് കിട്ടിയിരുന്നത്. സ്പോണ്‍സറുടെ ഭാഗത്തുനിന്ന് പറയത്തക്ക ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. അതേസമയം, കൂടെ ജോലി ചെയ്ത ഈജിപ്ഷ്യന്‍ പല തരത്തിലും ഉപദ്രവിച്ചു. നിവൃത്തിയില്ലാതെ ഒരു ദിവസം സ്പോണ്‍സറുടെ കൈയില്‍നിന്ന് ഇഖാമ വാങ്ങി അവിടെനിന്ന് മുങ്ങി. 
മക്കയിലെത്തിയ ബീരാന്‍ ഉംറ നിര്‍വഹിച്ച ശേഷം മക്ക മെട്രോ നിര്‍മാണ സ്ഥലത്ത് പോയി. അവിടെ തല്‍ക്കാലം ജോലി കിട്ടി. രണ്ടു മാസമേ ജോലിക്ക് അവസരം ലഭിച്ചുള്ളൂവെങ്കിലും കുറച്ച് കടം വീട്ടാന്‍ സാധിച്ചു. പിന്നീട് മക്ക അസീസിയ്യയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്ക് കയറി. പക്ഷേ, ഇവിടെ ജോലി ചെയ്ത വക 5,000ത്തിലേറെ റിയാല്‍ ബംഗ്ളാദേശി കോണ്‍ട്രാക്ടര്‍ തന്നില്ലെന്ന് ബീരാന്‍ പറഞ്ഞു. അടുത്ത കേന്ദ്രം മദീനയായിരുന്നു. ഹറമിലെത്തുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കഴിയുന്നതിനിടെ പരിചയപ്പെട്ടയാള്‍ ഇഖാമ വാങ്ങി വെബ്സൈറ്റിലൂടെ പരിശോധിച്ചപ്പോഴാണ് ഹുറൂബാക്കിയെന്ന് അറിഞ്ഞത്. 
പിന്നീട് ജിദ്ദയിലേക്ക് വന്ന ബീരാന്‍, ഹുറൂബുകാര്‍ക്ക് ശിക്ഷയില്ലാതെ നാട്ടില്‍ പോകാന്‍ അവസരമുണ്ടെന്ന് അറിഞ്ഞതോടെ അഞ്ച് ദിവസം മുമ്പ് ഔ്പാസിന് കോണ്‍സുലേറ്റില്‍ അപേക്ഷ നല്‍കി. ഇതിനുശേഷമാണ് എംബസിയില്‍ ലഭിച്ച പാസ്പോര്‍ട്ടുകളുടെ ലിസ്റ്റ് വന്നത്. ഇപ്പോള്‍ പാസ്പോര്‍ട്ട് കിട്ടാനുള്ള ശ്രമത്തിലാണ്. പക്ഷേ, നിയമവിരുദ്ധ താമസക്കാരനായതിനാല്‍ റിയാദില്‍ പോകാനാവില്ലെന്ന വിഷമത്തില്‍ നിന്ന ബീരാനെ, പാസ്പോര്‍ട്ട് ജിദ്ദ കോണ്‍സുലേറ്റില്‍ എത്തിക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞ് യാത്രയാക്കി. 
വ്യാഴാഴ്ച രാവിലെ ബീരാനെ ‘ഗള്‍ഫ് മാധ്യമം’ ഓഫിസിലേക്ക് വിളിച്ചുവരുത്തി. സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദലി പടപ്പറമ്പിലും വന്നു. മുഹമ്മദലിയുടെ കൂടെ കോണ്‍സുലേറ്റിലേക്ക് പോകുമ്പോള്‍ ബീരാന്‍െറ മുഖത്ത് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP