കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും: എം.എം മണി Madhyamam News Feeds | ![]() |
- കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും: എം.എം മണി
- പൈലറ്റ് സമരം; എയര്‍ഇന്ത്യ ജീവനക്കാരും പ്രതിസന്ധിയിലേക്ക്
- ഐ.ആര്‍.ഇ വീണ്ടും പ്രതിസന്ധിയിലേക്ക്
- തടയണക്കായി കുഴിച്ചെടുത്ത മണല്‍ മാഫിയകള്‍ കടത്തുന്നു
- തെരുവുവിളക്ക് : ചാവക്കാട് നഗരസഭാ യോഗത്തില്‍ ബഹളം
- ‘പൈലറ്റ് മെഡിക്കല്‍ കോളജ്’ ആകാന്‍ ജില്ലാ ആശുപത്രി
- വിഭവ സമാഹരണ കാമ്പയിന്‍ തുടങ്ങി
- പെട്രോള്‍ വിലവര്‍ധന : കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്
- എന്‍ഡോസള്‍ഫാന്‍: പ്ളാന്‍േറഷന്‍ കോര്‍പറേഷനെ ഒടുവില്‍ സര്‍ക്കാര്‍ തന്നെ ‘പ്രതി’യാക്കി
- സര്‍വോദയപുരം മാലിന്യപ്ളാന്‍റ്: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും: എം.എം മണി Posted: 25 May 2012 11:50 PM PDT Image: ![]() തൊടുപുഴ: കൊല്ലണ്ടേവരെ പാര്‍ട്ടി കൊല്ലുക തന്നെ ചെയ്യമെന്നും ഇനിയും കൊല്ലുമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. ഇന്നലെ വൈകീട്ട് ഇടുക്കി ജില്ലയിലെ മണക്കാടില്‍ സിപിഎമ്മിന്‍െറ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അയ്യദാസിനെ കൊന്ന ബാലുവിനെ വകവരുത്തിയത് ഒരു ഉദാഹരണം മാത്രമാണ്. ഇടുക്കി ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തതെന്നും എം.എം മണി വ്യക്തമാക്കി. |
പൈലറ്റ് സമരം; എയര്‍ഇന്ത്യ ജീവനക്കാരും പ്രതിസന്ധിയിലേക്ക് Posted: 25 May 2012 11:39 PM PDT തിരുവനന്തപുരം: പൈലറ്റുമാരുടെ സമരംമൂലം യാത്രക്കാര്‍ക്ക് പിന്നാലെ എയര്‍ഇന്ത്യ ജീവനക്കാരും പ്രതിസന്ധിയിലേക്ക്. വിദേശ സര്‍വീസുകള്‍ റദ്ദാക്കുകയും ടിക്കറ്റ് തുക തിരികെ നല്‍കുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ഇന്ത്യ കടക്കെണിയിലേക്ക് വീഴുന്ന അവസ്ഥയാണുള്ളത്. നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായ നടപടികളുമായി നീങ്ങവെയാണ് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ശമ്പളം ഒരു മാസം വൈകിയാണ് നല്‍കുന്നത്. പ്രതിസന്ധി ഏറിയാല്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. |
ഐ.ആര്‍.ഇ വീണ്ടും പ്രതിസന്ധിയിലേക്ക് Posted: 25 May 2012 11:37 PM PDT കൊല്ലം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ വീണ്ടും പ്രതിസന്ധിയിലേക്ക്. |
തടയണക്കായി കുഴിച്ചെടുത്ത മണല്‍ മാഫിയകള്‍ കടത്തുന്നു Posted: 25 May 2012 11:19 PM PDT വടക്കാഞ്ചേരി: കുടിവെള്ളത്തിനായി ഭാരതപ്പുഴയില്‍ നിര്‍മാണം തുടങ്ങിയ തടയണക്കായി കുഴിച്ചെടുത്ത മണല്‍ മാഫിയ കടത്തുന്നു.കൂട്ടിയിട്ട മണല്‍ സര്‍ക്കാര്‍ പാസ് പ്രകാരം വില്‍ക്കുമ്പോഴാണ് ലോറികളില്‍ കടത്തുന്നത്. കുടിവെള്ളപ്രശ്ന പരിഹാരത്തിന് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ കൊച്ചിന്‍ പാലത്തിന് താഴെ തടയണ നിര്‍മിക്കുന്നിടത്ത്് 40 അടി ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന ടണ്‍കണക്കിന് മണലാണ് മാഫിയകള്‍ വില്‍ക്കുന്നത്. |
തെരുവുവിളക്ക് : ചാവക്കാട് നഗരസഭാ യോഗത്തില്‍ ബഹളം Posted: 25 May 2012 11:16 PM PDT ചാവക്കാട്: തെരുവുവിളക്ക് പ്രശ്നം നഗരസഭാ യോഗത്തില്‍ ബഹളത്തിനിടയാക്കി. നിരവധി തവണ തെരുവ് വിളക്കുകള്‍ തെളിയാത്തതിനെക്കുറിച്ച് നഗരസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടും ഒരു ഗുണവും ചെയ്യുന്നില്ലെന്ന് ആരോപിച്ച് യോഗം തുടങ്ങുംമുമ്പേ ഇതുസംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങളായ കെ.വി. ഷാനവാസും കെ.വി. സത്താറും പ്രമേയവുമായി എഴുന്നേറ്റതാണ് ബഹളത്തിനിടയാക്കിയത്. ഈ നടപടി സഭയുടെ കീഴ്വഴക്കമല്ലെന്ന് ചെയര്‍പേഴ്സണ്‍ എ.കെ. സതീരത്നം വാദിച്ചു. അജണ്ട വെച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. |
‘പൈലറ്റ് മെഡിക്കല്‍ കോളജ്’ ആകാന്‍ ജില്ലാ ആശുപത്രി Posted: 25 May 2012 11:10 PM PDT പാലക്കാട്: മെഡിക്കല്‍ കോളജിന് മന്ത്രിസഭാ അനുമതി കിട്ടിയതോടെ ജില്ലയുടെ സ്വപ്നം പൂവണിയാനൊരുങ്ങുന്നു. മെഡിക്കല്‍ കോളജ് കെട്ടിടം പണിയുന്നത് എവിടെയെന്ന് അവ്യക്തതയുണ്ടെങ്കിലും വൈകാതെ ക്ളാസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. |
വിഭവ സമാഹരണ കാമ്പയിന്‍ തുടങ്ങി Posted: 25 May 2012 11:06 PM PDT മലപ്പുറം: വൃക്കരോഗികളെ സഹായിക്കാനും മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കാനും കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സാമൂഹിക വിഭവ സമാഹരണ കാമ്പയിന്‍ തുടങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. |
പെട്രോള്‍ വിലവര്‍ധന : കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് Posted: 25 May 2012 10:47 PM PDT കണ്ണൂര്‍: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. |
എന്‍ഡോസള്‍ഫാന്‍: പ്ളാന്‍േറഷന്‍ കോര്‍പറേഷനെ ഒടുവില്‍ സര്‍ക്കാര്‍ തന്നെ ‘പ്രതി’യാക്കി Posted: 25 May 2012 10:41 PM PDT കാസര്‍കോട്: തങ്ങളുടെ കീഴിലെ കശുമാവിന്‍ തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായും കൈയൊഴിഞ്ഞ കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷനെ (പി.സി.കെ) ഒടുവില്‍ സര്‍ക്കാര്‍ തന്നെ ‘പ്രതി’യാക്കി. |
സര്‍വോദയപുരം മാലിന്യപ്ളാന്‍റ്: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം Posted: 25 May 2012 10:40 PM PDT ആലപ്പുഴ: സര്‍വോദയപുരത്തെ ഖരമാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പേരില്‍ 20 ലക്ഷത്തിന്‍െറ അഴിമതി ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗം ബഹിഷ്കരിച്ചു. പ്രവര്‍ത്തനരഹിതമായ പ്ളാന്‍റിന്‍െറ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 20 ലക്ഷം രൂപ അധികം അനുവദിച്ച നഗരസഭാ ചെയര്‍പേഴ്സണും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും രാജിവെക്കണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തിറങ്ങിയതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment