കോളറ ഭീതിയില്‍ പുല്‍ക്കുന്ന് കോളനി Madhyamam News Feeds | ![]() |
- കോളറ ഭീതിയില്‍ പുല്‍ക്കുന്ന് കോളനി
- കൂടുതല്‍ സംഘടനകള്‍ വനഭൂമി കൈയേറി
- പ്രതികളെ കാണാന്‍ ജനമൊഴുകി
- ആപ്പിള്‍ ടിവിയില്‍ 'ഫോക്സ്കോണ്‍' കൈ വെയ്ക്കുമെന്നും ഇല്ലെന്നും
- തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തിരക്കേറും ദീര്‍ഘ ദൂര യാത്രാ ദുരിതത്തിന് പരിഹാരമാകും
- ചന്ദ്രശേഖരന്‍ വധം: ഒരാള്‍ കൂടി കസ്റ്റഡിയില്‍
- വിമാനമില്ലെന്ന് എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയിലായി
- അല്‍ഐന്‍ മാര്‍ക്കറ്റില്‍ ഇനി ഈത്തപ്പഴക്കാലം
- സെല്‍ഫോണ്‍ വിപണിയില്‍ സാംസങ് നോക്കിയയെ അട്ടിമറിച്ചു
- ഷാരൂഖിന് വാങ്കെടെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക്
കോളറ ഭീതിയില്‍ പുല്‍ക്കുന്ന് കോളനി Posted: 17 May 2012 12:28 AM PDT മേപ്പാടി: നത്തംകുനി പുല്‍ക്കുന്ന് കോളനിയിലെ ശ്രീധരന് (27) കോളറ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേപ്പാടി ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു. നത്തംകുനി കുടുംബക്ഷേമ ഉപകേന്ദ്രത്തിലായിരുന്നു യോഗം. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ 81 ആദിവാസി കോളനികള്‍ നിരീക്ഷിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനിച്ചു. ബോധവത്കരണ ക്ളാസുകളും സംഘടിപ്പിക്കും. |
കൂടുതല്‍ സംഘടനകള്‍ വനഭൂമി കൈയേറി Posted: 17 May 2012 12:27 AM PDT കല്‍പറ്റ: സി.പി.എമ്മിന്‍െറ നേതൃത്വത്തിലുള്ള എ.കെ.എസ് ജില്ലയില്‍ തുടങ്ങിവെച്ച ഭൂസമരം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ സംഘടനകള്‍ വനഭൂമി കൈയേറി കുടില്‍കെട്ടി സമരം തുടങ്ങി. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചമ്മോളികുന്നിലെ നിക്ഷിപ്ത വനഭൂമിയും ബുധനാഴ്ച എ.കെ.എസിന്‍െറ നേതൃത്വത്തില്‍ കൈയേറി. 50 ഏക്കറോളം ഭൂമിയില്‍ 33 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതേസമയം, മഴ ആരംഭിക്കുന്നതോടെ സമര ഭൂമികളിലെ താല്‍ക്കാലിക കുടിലുകളില്‍ താമസിക്കുന്ന ആദിവാസികളുടെ സ്ഥിതി ദയനീയമാകും. |
Posted: 17 May 2012 12:25 AM PDT കോഴിക്കോട്: റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ പിടിയിലായ പ്രതികളെ കാണാന്‍ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പരിസരത്തേക്ക് ജനമൊഴുകിയെത്തി. വടകരയിലെ മജിസ്ട്രേറ്റ് അവധിയായതിനാല്‍ പകരം ചുമതലയുള്ള കുന്ദമംഗലം ജെ.എഫ്.സി.എം രാജീവ് ജയരാജ് മുമ്പാകെയാണ് ഇവരെ ഹാജരാക്കുന്നതെന്ന വാര്‍ത്ത വന്നതോടെ ബുധനാഴ്ച രാവിലെ തൊട്ട് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. |
ആപ്പിള്‍ ടിവിയില്‍ 'ഫോക്സ്കോണ്‍' കൈ വെയ്ക്കുമെന്നും ഇല്ലെന്നും Posted: 17 May 2012 12:22 AM PDT Image: ![]() ആപ്പിള്‍ ടിവി നിര്‍മ്മാണത്തിനു വേണ്ടി തങ്ങള്‍ തയ്യറെടുത്തു കൊണ്ടിരിക്കുകയാണെന്ന് വളരെക്കാലം ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വിതരണക്കാരായിരുന്ന ഫോക്സ്കോണ്‍ തലവന്റെ വെളിപ്പെടുത്തല്‍. ഫോക്സ്കോണ്‍ സി.ഇ.ഒ ടെറി ഗൗ കഴിഞ്ഞ വെള്ളിയാഴ്ച 'ചൈന ഡെയ്ലി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിന് വിശദീകരണവുമായി ഫോക്സ്കോണ്‍ കമ്പനി തന്നെ രംഗത്തെത്തി. |
തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തിരക്കേറും ദീര്‍ഘ ദൂര യാത്രാ ദുരിതത്തിന് പരിഹാരമാകും Posted: 17 May 2012 12:18 AM PDT തിരൂര്‍: ചമ്രവട്ടം വഴി ഗതാഗതം ആരംഭിക്കുന്നതോടെ തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍െറ പ്രാധാന്യം വര്‍ധിക്കും. ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലേക്ക് ഇനി പൊന്നാനി മേഖലയില്‍ നിന്ന് കൂടി യാത്രക്കാര്‍ എത്തും. എടപ്പാള്‍, പൊന്നാനി, വെളിയങ്കോട്, മാറഞ്ചേരി ഭാഗങ്ങളിലുള്ളവര്‍ ട്രെയിന്‍ വഴിയുള്ള ദീര്‍ഘ ദൂര യാത്രക്ക് തിരൂരിനെയാകും ആശ്രയിക്കുക. |
ചന്ദ്രശേഖരന്‍ വധം: ഒരാള്‍ കൂടി കസ്റ്റഡിയില്‍ Posted: 16 May 2012 11:46 PM PDT Image: ![]() വടകര: ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. വടക്കയില്‍ മനോജിനെയാണ് പൊലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത്. |
വിമാനമില്ലെന്ന് എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയിലായി Posted: 16 May 2012 11:34 PM PDT Image: ![]() ദോഹ: വിളിച്ചുവരുത്തിയ ശേഷം വിമാനമില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ‘ദേശീയ പക്ഷി’ യാത്രക്കാരെ പെരുവഴിയിലാക്കി. ദോഹയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകേണ്ട 165ഓളം യാത്രക്കാരാണ് ഇന്നലെ വിമാനത്തിന്‍െറ സാങ്കേതിക തകരാറ് കാരണം ദുരിതത്തിലായത്. |
അല്‍ഐന്‍ മാര്‍ക്കറ്റില്‍ ഇനി ഈത്തപ്പഴക്കാലം Posted: 16 May 2012 11:18 PM PDT Image: ![]() അല്‍ഐന്‍: അല്‍ഐന്‍ മാര്‍ക്കറ്റില്‍ ഈ വര്‍ഷത്തെ ഈത്തപ്പഴങ്ങള്‍ എത്തിതുടങ്ങി. സീസണിലെ ആദ്യ ഈത്തപ്പഴത്തിന് കിലോക്ക് ആയിരം ദിര്‍ഹം എന്ന നിരക്കില്‍ കച്ചവടം നടന്നെങ്കിലും വില പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ ചെറുകിട കച്ചവടക്കാര്‍ ആശങ്കയിലാണ്. പകുതി ഭാഗം മാത്രം പഴുത്ത് ബാക്കി പച്ചയായി നില്‍ക്കുന്ന ‘റുത്ത്ബ്’ എന്ന പേരിലറിയപ്പെടുന്ന ഈത്തപ്പഴമാണ് ആദ്യമായി മാര്‍ക്കറ്റിലെത്തുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇനമാണിത്. |
സെല്‍ഫോണ്‍ വിപണിയില്‍ സാംസങ് നോക്കിയയെ അട്ടിമറിച്ചു Posted: 16 May 2012 10:35 PM PDT Image: ![]() മുംബൈ: സെല്‍ഫോണുകളുടെ ലോകവിപണിയില്‍ നോക്കിയക്ക് വീണ്ടും തിരിച്ചടി. 2012 ലെ ആദ്യ മൂന്നു മാസക്കാലം മുന്‍ വര്‍ഷത്തെന്മ അപേക്ഷിച്ച് നോക്കിയയുടെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവാണ് രേഖപ്പെടുപ്പെടുത്തിയത്. ലോകത്ത് ഏറ്റവും അധികം വില്‍ക്കുന്ന മൊബൈല്‍ഫോണുകളെന്ന സ്ഥാനവും കമ്പനിക്ക് നഷ്ടമായി. ഇക്കാലയളവില്‍ വില്‍പ്പനയില്‍ 4.6 ശതമാനത്തോളം വര്‍ധന ഉണ്ടാക്കിയ സാംസങ് ലോകത്തന്മ് ഏറ്റവും അധികം വില്‍ക്കുന്ന മൊബൈല്‍ ഫോണുകളെന്ന ഖ്യാതി നേടുകയും ചെയ്തു. |
ഷാരൂഖിന് വാങ്കെടെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക് Posted: 16 May 2012 10:24 PM PDT Image: ![]() മുംബൈ: ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (എം.സി.എ) വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി.എയുടെ സുരക്ഷാ ജീവനക്കാരുമായും ഉദ്യോഗസ്ഥരുമായും കലഹമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment