സ്വാഗതം
WELCOME

News Update..

Tuesday, May 29, 2012

ഈജിപ്ത്: പ്രസിഡണ്ട് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനെതിരെ ആക്രമണം Madhyamam News Feeds

ഈജിപ്ത്: പ്രസിഡണ്ട് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനെതിരെ ആക്രമണം Madhyamam News Feeds

Link to

ഈജിപ്ത്: പ്രസിഡണ്ട് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനെതിരെ ആക്രമണം

Posted: 29 May 2012 12:47 AM PDT

Image: 

കൈറോ: ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനു നേരെ ആക്രമണം. അക്രമികള്‍ ഓഫീസിന് തീയിട്ടു. അഹ്മദ് ശഫീഖിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കൈറോവിലെ ആസ്ഥാന മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

read more

ടി.പി വധം: വ്യവസായി ബന്ധം കേസ് വഴിതിരിച്ചു വിടാനെന്ന് ആര്‍.എം.പി

Posted: 29 May 2012 12:19 AM PDT

Image: 

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായിയാണെന്ന ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്റെ വാദത്തിനെതിരെ റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി. കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമാണിതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

read more

മുല്ലപ്പെരിയാറില്‍ പുതിയ ഡാം : കേസുമായി മുന്നോട്ട് പോവും

Posted: 28 May 2012 11:24 PM PDT

Image: 

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ്. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും നിലവിലെ ഡാം ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം കോടതിയെ ബോധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

read more

കവര്‍ച്ച കേസില്‍ നസീറിന്റെ കൂട്ടാളികള്‍ അറസ്റ്റില്‍

Posted: 28 May 2012 11:00 PM PDT

Image: 

കൊച്ചി: എറണാകുളം കാച്ചാപ്പള്ളി ജ്വല്ലറിയില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി കെ.പി ഷബീര്‍ , പൂക്കാട്ടുപടി സ്വദേശി ഇസ്മാഈല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

10 വര്‍ഷം മുമ്പാണ് ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാന്‍ വേണ്ടിയായിരുന്നത്രെ ഇത്. നസീറാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

തേക്കടിയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു

Posted: 28 May 2012 10:50 PM PDT

കുമളി: ടൗണിലും പരിസരപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും നാട്ടുകാര്‍ കുടിവെള്ളം ലഭിക്കാതെ കഷ്ടത അനുഭവിക്കുമ്പോള്‍ ദിവസങ്ങളായി തേക്കടിയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. തേക്കടി റോഡരികില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണാണ്് പൈപ്പ് തകര്‍ന്ന് ജലം പാഴാകുന്നത്. ഇക്കാര്യം നാട്ടുകാര്‍ പലപ്രാവശ്യം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

read more

പത്തനംതിട്ട നഗരസഭയില്‍ പ്രതിപക്ഷ ബഹളം

Posted: 28 May 2012 10:46 PM PDT

പത്തനംതിട്ട: പരസ്യനികുതി പിരിവിനുള്ള അവകാശം നഗരസഭ ചെയര്‍മാന്‍െറ ബിനാമിയെ ഏല്‍പ്പിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട നഗരസഭയില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഭരണകക്ഷിയിലെ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, എം.സി. ഷെരീഫ്, അനില്‍ മണ്ണില്‍, സിജി എബി എന്നിവരാണ് വിട്ടുനിന്ന ഭരണപക്ഷ അംഗങ്ങള്‍.

read more

ചെത്തിപ്പുഴ ഡെങ്കിപ്പനി ഭീഷണിയില്‍

Posted: 28 May 2012 10:43 PM PDT

ചങ്ങനാശേരി: ചെത്തിപ്പുഴ ആറ്റുവാക്കേരി പ്രദേശം ഡെങ്കിപ്പനി ഭീഷണിയില്‍. രണ്ടുവയസ്സുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതോടെ ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി.

read more

പാന്‍മസാല റെയ്ഡ്: ജോനകപ്പുറത്ത് സംഘര്‍ഷാവസ്ഥ

Posted: 28 May 2012 10:40 PM PDT

കൊല്ലം: സ്റ്റേഷനറി കടയില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതറിഞ്ഞ് റെയ്ഡിനെത്തിയ പൊലീസിനെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ജോനകപ്പുറത്ത് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജോനകപ്പുറം തോണ്ടലില്‍ വീട്ടില്‍ അജിതാബീഗം നടത്തിവന്ന സ്റ്റേഷനറി കടയില്‍ പള്ളിത്തോട്ടം പൊലീസ് പരിശോധനക്കെത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പരിശോധനയില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് അജിതാബീഗത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘടിച്ചെത്തിയ ഒരു വിഭാഗം തടഞ്ഞു.

read more

പാന്‍മസാല വില്‍പന; 11 കടക്കാര്‍ പിടിയില്‍

Posted: 28 May 2012 10:37 PM PDT

തിരുവനന്തപുരം: നിരോധിച്ച പാന്‍മസാല വില്‍ക്കാന്‍ ശ്രമിച്ച 11 കച്ചവടക്കാരെ വിവിധ പൊലീസ് സംഘങ്ങള്‍ അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധന കര്‍ശനമാക്കി. മെഡിക്കല്‍ കോളജ്, പേരൂര്‍ക്കട, മണ്ണന്തല, വട്ടിയൂര്‍ക്കാവ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് കടകളില്‍ സൂക്ഷിച്ചിരുന്ന നിരവധി കമ്പനികളുടെ വിവിധ ബ്രാന്‍ഡ് പാന്‍മസാലകള്‍ പിടിച്ചെടുത്തതും കട നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തതും.

read more

എം.പി ഫണ്ട്; ജില്ലയില്‍ 335.51 ലക്ഷത്തിന്‍െറ വികസനം

Posted: 28 May 2012 10:31 PM PDT

ആലപ്പുഴ: കേന്ദ്ര ഊര്‍ജസഹമന്ത്രിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ പ്രാദേശിക വികസനപദ്ധതി പ്രകാരം ശിപാര്‍ശ ചെയ്ത 64 പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ഇതുവരെ 335.51 ലക്ഷം രൂപ വികസനപദ്ധതികള്‍ക്ക് ചെലവഴിച്ചു. ഇതില്‍ 203.14 ലക്ഷം രൂപ പൂര്‍ത്തിയായ പ്രവൃത്തികളുടേതാണ്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP