ടികെ ഹംസക്കെതിരെ കടുത്ത പ്രതികരണവുമായി വി.എസ് Madhyamam News Feeds | ![]() |
- ടികെ ഹംസക്കെതിരെ കടുത്ത പ്രതികരണവുമായി വി.എസ്
- ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു
- സി.പി.എമ്മില്‍ അണിയറ നീക്കങ്ങള്‍ സജീവം; ഗതിയറിയാതെ അണികള്‍
- ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം
- മാരകായുധങ്ങളുമായി എട്ടംഗ സംഘം പിടിയില്‍
- നൂറോളം മാല പിടിച്ചുപറി കേസിലെ രണ്ടുപേര്‍ പിടിയില്‍
- ഹര്‍ത്താല്‍: സമുദ്രോല്‍പ്പന്ന വ്യവസായ മേഖലയില്‍ കോടികളുടെ നഷ്ടം
- കൊച്ചി നഗരത്തില്‍ ഇനിയെന്തിനും പൊലീസ് കൂട്ട്
- ടി.പി വധം: വന്‍ സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും-മുല്ലപ്പള്ളി
- ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണമെന്ന് വി.എസ്
ടികെ ഹംസക്കെതിരെ കടുത്ത പ്രതികരണവുമായി വി.എസ് Posted: 24 May 2012 11:50 PM PDT Image: ![]() കൊല്ലം: ടി കെ ഹംസ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കടുത്ത മറുപടിയുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഹംസ നടത്തിയ പരാമര്‍ശങ്ങള്‍ ശുംഭത്തരമാണെന്നും മറുപടി അര്‍ഹിക്കുന്നവയല്ലെന്നും വി.എസ് പറഞ്ഞു. കൊല്ലത്ത് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. |
ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു Posted: 24 May 2012 10:58 PM PDT തൊടുപുഴ: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. അനിഷ്ട സംഭവങ്ങളുണ്ടായില്ല. കടകള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളൊന്നും ഓടിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. |
സി.പി.എമ്മില്‍ അണിയറ നീക്കങ്ങള്‍ സജീവം; ഗതിയറിയാതെ അണികള്‍ Posted: 24 May 2012 10:54 PM PDT പത്തനംതിട്ട: വി.എസ്. അച്യുതാനന്ദന്‍െറ നിലപാടുകളെത്തുടര്‍ന്ന് ജില്ലയിലെ സി.പി.എമ്മില്‍ അണിയറ നീക്കങ്ങള്‍ സജീവം. അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ രഹസ്യയോഗങ്ങള്‍ ചേരുന്നത് ഔദ്യാഗിക നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനമില്ലെന്നാണ് ഔദ്യാഗിക നേതൃത്വം പറയുന്നത്. ജില്ലയിലെ ഒന്നാംനിര നേതാക്കള്‍ വി.എസിനെ തള്ളിപ്പറയുമ്പോഴും താഴെക്കിടയിലെ നേതാക്കളും അണികളും ഒപ്പമുണ്ട്. എന്ത് കടുത്ത നിലപാടും എടുക്കാന്‍ സന്നദ്ധരാവാനാണ് ജില്ലയില്‍ വി.എസ് അനുകൂലികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. |
ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം Posted: 24 May 2012 10:49 PM PDT കോട്ടയം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. |
മാരകായുധങ്ങളുമായി എട്ടംഗ സംഘം പിടിയില്‍ Posted: 24 May 2012 10:43 PM PDT കടയ്ക്കല്‍: മാരകായുധങ്ങളുമായി ക്വാളിസ് വാനിലെത്തിയ സംഘത്തെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പോരേടം എസ്.എസ് മന്‍സിലില്‍ സെയ്ഫുദ്ദീന്‍ (22), ഹസീനാ മന്‍സിലില്‍ അന്‍സാരി (25), ഫിറോസ് മന്‍സിലില്‍ റാഫി (20), എന്‍.ആര്‍. വില്ലയില്‍ നഹാസ് (23), മൂന്ന് 17 വയസ്സുകാര്‍ എന്നിവരാണ് പിടിയിലായത്. |
നൂറോളം മാല പിടിച്ചുപറി കേസിലെ രണ്ടുപേര്‍ പിടിയില്‍ Posted: 24 May 2012 10:38 PM PDT തിരുവനന്തപുരം: ജില്ലയില്‍നിന്ന് നൂറോളം മാല പിടിച്ചുപറി നടത്തിയ രണ്ടുപേരെ തമ്പാനൂര്‍ പൊലീസ് പിടികൂടി. ബ്രൂസ്ലി ബിജു എന്ന പൗഡിക്കോണം കാണന്‍വിള ശ്രീധര്‍ നഗറില്‍ ബിന്ദു ഭവനില്‍ ബിജു (35), കുളത്തൂര്‍ ആറ്റിപ്ര കൊള്ളുമുറി ഷീജാമന്‍സിലില്‍ അത്തില്‍ ഷിബു എന്നുവിളിക്കുന്ന ഷിബു (31) എന്നിവരാണ് അറസ്റ്റിലായത്. ചെങ്കല്‍ചൂള ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കില്‍ വന്ന ഇവര്‍ പിടിയിലായത്. ആറ്റിങ്ങല്‍ ജങ്ഷനില്‍ കട നടത്തുന്ന കുഞ്ഞുമോന്‍െറ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. |
ഹര്‍ത്താല്‍: സമുദ്രോല്‍പ്പന്ന വ്യവസായ മേഖലയില്‍ കോടികളുടെ നഷ്ടം Posted: 24 May 2012 10:31 PM PDT അരൂര്‍: അപ്രതീക്ഷിത ഹര്‍ത്താല്‍മൂലം സമുദ്രോല്‍പ്പന്ന കയറ്റുമതി വ്യവസായത്തിന് കോടികളുടെ നഷ്ടം. |
കൊച്ചി നഗരത്തില്‍ ഇനിയെന്തിനും പൊലീസ് കൂട്ട് Posted: 24 May 2012 10:26 PM PDT കൊച്ചി: പേടിക്കേണ്ട, കൊച്ചി നഗരത്തി ല്‍ ഇനി എന്തിനും ഏതിനും പൊലീസ് കൂട്ടിനുണ്ടാകും. നഗരത്തിലെ പൊലീസാണ് എല്ലാ ആധുനിക സജ്ജീകരണങ്ങളുമായി ജനങ്ങളുടെ സഹായത്തിനെത്താന്‍ ഒരുങ്ങുന്നത്. ആശുപത്രിയിലും ഷോപ്പിങ് മാളിലും കടകളിലും ബസ്സ്റ്റോപ്പിലും എന്തിനേറെ അടച്ചിട്ടിരിക്കുന്ന നിങ്ങളുടെ വീടിന്‍െറ സുരക്ഷവരെ ഇനി കൊച്ചി പൊലീസിന്‍െറ ചുമതലയായിരിക്കും. |
ടി.പി വധം: വന്‍ സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും-മുല്ലപ്പള്ളി Posted: 24 May 2012 10:23 PM PDT Image: ![]() കോഴിക്കോട്:ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നതുവരെഅടങ്ങിയിരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസില്‍ വന്‍ സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും. ഇക്കാര്യത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്ത് ശക്തമായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. പക്ഷേ കേരളത്തില്‍ ആ പ്രസ്ഥാനത്തെ നേതാക്കള്‍ തകര്‍ക്കുകയാണ്. |
ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണമെന്ന് വി.എസ് Posted: 24 May 2012 10:10 PM PDT Image: ![]() തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധമുണ്ടെങ്കില്‍ അന്വേഷണം തടസ്സപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും വി.എസ് പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment