ജ്വല്ലറി കവര്‍ച്ച: മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍ Madhyamam News Feeds | ![]() |
- ജ്വല്ലറി കവര്‍ച്ച: മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
- ഉണ്ണിത്താന്‍ വധശ്രമം: സി.ബി.ഐ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും
- ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി
- 950 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു
- പ്രകൃതിക്ഷോഭം: ദുരന്തത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം -മന്ത്രി
- സംസ്ഥാന പാതയില്‍ സംരക്ഷണ വേലി നിര്‍മാണം പ്രഹസനമാകുന്നു
- മിച്ചഭൂമി പ്രശ്നം: കൈവശരേഖ ലഭിക്കാതെ മുപ്പതിലേറെ കുടുംബം
- ശുചിത്വ മിഷന്‍ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം -മന്ത്രി കുഞ്ഞാലിക്കുട്ടി
- ആദിവാസികള്‍ വീണ്ടും സമരമുഖത്ത്
- ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട
ജ്വല്ലറി കവര്‍ച്ച: മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍ Posted: 08 May 2012 12:27 AM PDT നെയ്യാറ്റിന്‍കര: ബാലരാമപുരം സോണാ ജ്വല്ലറിയിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറിയുടെ ഭിത്തി തുരന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒരാഴ്ച മുമ്പ് കവര്‍ന്നിരുന്നു. |
ഉണ്ണിത്താന്‍ വധശ്രമം: സി.ബി.ഐ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും Posted: 08 May 2012 12:26 AM PDT കൊല്ലം: വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ കൊല്ലത്തെ ക്വട്ടേഷന്‍ സംഘങ്ങളുടെ വിശദാംശങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിപ്പിച്ചു. ഹാപ്പി രാജേഷ് എന്ന ക്വട്ടേഷന്‍ നേതാവിന്‍െറ നേതൃത്വത്തിലെ നാലംഗസംഘമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16ന് ഉണ്ണിത്താനെ ശാസ്താംകോട്ടയില്‍ ആക്രമിച്ചത്. |
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി Posted: 08 May 2012 12:11 AM PDT Image: ![]() ന്യൂദല്‍ഹി: സര്‍ക്കാറിന്‍െറ ഹജ്ജ് നയം പൊളിച്ചെഴുതി സൂപ്രീം കോടതി ഉത്തരവ്. പത്തുവര്‍ഷം കൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍െറതാണ് വിധി. പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിലെ അംഗസംഖ്യ രണ്ടായി കുറക്കുക, ഒരിക്കല്‍ സൗഹൃദ സംഘത്തില്‍ അംഗമായവര്‍ തുര്‍ന്നും ഈ ആനുകൂല്യം പറ്റാതിരിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചു. |
950 കോടിയുടെ കുടിവെള്ളപദ്ധതി വരുന്നു Posted: 07 May 2012 11:48 PM PDT കൊച്ചി: ജില്ലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ 950 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്നവും പകര്‍ച്ചവ്യാധിയേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ജില്ലയ്ക്ക് 240 എം.എല്‍.സി വെള്ളമാണ് ലഭിക്കുന്നത്. പുതിയ പദ്ധതിയിലൂടെ 290 എം.എല്‍.സി കൂടി കൂടുതലായി ലഭ്യമാക്കി 530 എം.എല്‍.സി വെള്ളം ലഭ്യമാക്കും. |
പ്രകൃതിക്ഷോഭം: ദുരന്തത്തില്‍പെട്ടവര്‍ക്ക് അടിയന്തര സഹായം -മന്ത്രി Posted: 07 May 2012 11:35 PM PDT കണ്ണൂര്‍: പ്രകൃതിക്ഷോഭം മൂലമുള്ള ദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി കെ.സി. ജോസഫ്. ജില്ലയിലെ മലയോര മേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ കൊടുങ്കാറ്റില്‍ കൃഷിയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം നടുവില്‍ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. |
സംസ്ഥാന പാതയില്‍ സംരക്ഷണ വേലി നിര്‍മാണം പ്രഹസനമാകുന്നു Posted: 07 May 2012 11:33 PM PDT ശ്രീകണ്ഠപുരം: അപകടം പതിവായ തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയില്‍ റോഡരികുകളിലെ സംരക്ഷണ വേലി നിര്‍മാണം പ്രഹസനമാക്കി അഴിമതിക്ക് നീക്കം. പാതയിലെ കൊടും വളവുകളിലെല്ലാം വന്‍കുഴികളുണ്ട്. കുഴികളുള്ള ഭാഗത്തേക്ക് ചെറുതും വലുതുമായ വാഹനങ്ങള്‍ മറിയുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. |
മിച്ചഭൂമി പ്രശ്നം: കൈവശരേഖ ലഭിക്കാതെ മുപ്പതിലേറെ കുടുംബം Posted: 07 May 2012 11:27 PM PDT ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ കുലിക്കിലിയാട് പ്രദേശത്തെ മുപ്പതിലേറെ കുടുംബം കൈവശ രേഖ ലഭിക്കാതെ ദുരിതത്തില്‍. കരിമ്പുഴ ഒന്ന് വില്ലേജിലെ കുലിക്കിലിയാട് ദേശം 60/10 സര്‍വേ നമ്പറിലുള്ള പട്ടികജാതി, ജനറല്‍ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കൈവശരേഖ ലഭിക്കാത്തത്. |
ശുചിത്വ മിഷന്‍ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം -മന്ത്രി കുഞ്ഞാലിക്കുട്ടി Posted: 07 May 2012 11:15 PM PDT മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍െറ ഭാഗമായി ആരോഗ്യ വകുപ്പ് വാര്‍ഡ്തല ശുചിത്വ സമിതികള്‍ക്ക് അനുവദിച്ച 10,000 രൂപ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മഴക്കാലരോഗ പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
ആദിവാസികള്‍ വീണ്ടും സമരമുഖത്ത് Posted: 07 May 2012 10:53 PM PDT മാനന്തവാടി/പുല്‍പള്ളി: ഇടക്കാലത്തിന് ശേഷം ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സി.പി.എമ്മിന്‍െറ ഭൂസമരം. ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ.എസ് മൂന്നാംഘട്ട സമരം തുടങ്ങിയത്. |
Posted: 07 May 2012 10:46 PM PDT കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. നഗരമധ്യത്തിലും ഫറോക്ക് കരുവന്‍തിരുത്തിയില്‍നിന്നുമായി 3.6 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment