സ്വാഗതം
WELCOME

News Update..

Thursday, May 31, 2012

പുനരന്വേഷണ പട്ടികയില്‍ ബൈസണ്‍വാലി സണ്ണി വധവും Madhyamam News Feeds

പുനരന്വേഷണ പട്ടികയില്‍ ബൈസണ്‍വാലി സണ്ണി വധവും Madhyamam News Feeds

Link to

പുനരന്വേഷണ പട്ടികയില്‍ ബൈസണ്‍വാലി സണ്ണി വധവും

Posted: 31 May 2012 01:24 AM PDT

അടിമാലി: ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ബൈസണ്‍വാലി സണ്ണി ഇരുപത് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സംഭവവും പുനരന്വേഷിക്കുന്നു.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തിലാണ് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തില്‍ പുനരന്വേഷണം ആരംഭിച്ചത്.

read more

കരയിളകി, കടല്‍പോലെ വി.എസിനൊപ്പം

Posted: 31 May 2012 01:23 AM PDT

നെയ്യാറ്റിന്‍കര: ഉച്ചവെയിലില്‍ ഉരുകിനിന്ന മുള്ളറവിളയില്‍ വി.എസ് എത്തുന്നത് 3.30ന്. ഇടുങ്ങിയ ഗ്രാമവഴികളിലൂടെ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം അവിടെ തിങ്ങി നിറഞ്ഞിരുന്നു. തൊട്ടുമുമ്പ് പ്രസംഗം അവസാനിപ്പിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആള്‍ക്കൂട്ടത്തിലേക്കിറങ്ങി. ചെറിയൊരു സൗഹൃദവൃന്ദത്തിനൊപ്പം റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി കോടിയേരി തിരിച്ച് നടക്കുമ്പോള്‍ എതിര്‍ഭാഗത്തുനിന്ന് വി.എസിന്‍െറ വാഹനവ്യൂഹമെത്തി. കോടിയേരിയെ നിശ്ശബ്ദം കടത്തിവിട്ട പുരുഷാരം അതോടെ ആവേശത്താല്‍ പൊട്ടിത്തെറിച്ചു.

read more

സ്വര്‍ണം: പവന് 21,800 രൂപ

Posted: 31 May 2012 01:11 AM PDT

Image: 

കോഴിക്കോട്: സ്വര്‍ണ വിലയില്‍ മുന്നേറ്റം. വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് 21,800 രൂപയിലെത്തി.
ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,725 രൂപയായി. ബുധനാഴ്ച 120 രൂപ കുറയുകയും ചൊവ്വാഴ്ച 120 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു.

ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും വര്‍ധനവിന് കാരണമായത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു, രൂപക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

Posted: 31 May 2012 01:03 AM PDT

Image: 

ന്യൂദല്‍ഹി: രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2011- 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.4 ശതമാനാമയിരുന്നു ഇത്.

read more

സ്കൂളുകള്‍ ഇനി പഠനത്തിന്‍െറ ഉല്‍സവകേന്ദ്രങ്ങള്‍

Posted: 31 May 2012 12:18 AM PDT

കയ്പമംഗലം: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രവേശനോത്സവത്തിന് ഒരുക്കം സജീവമായി. ശിശുസൗഹൃദാന്തരീക്ഷത്തിന്‍െറ ഭാഗമായുള്ള സ്കൂള്‍ സൗന്ദര്യവത്കരണമാണ് സര്‍വശിക്ഷാ അഭിയാന്‍െറ ഇത്തവണത്തെ പ്രധാന പരിഷ്കാരം. ജില്ലാ പ്രവേശനോത്സവം ഇക്കുറി ചാമക്കാല ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്.

read more

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട്

Posted: 31 May 2012 12:18 AM PDT

Image: 

കൊല്ലം:കടല്‍കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാവണം. ഈ ആവശ്യമുന്നയിച്ച് കൊല്ലം സെഷന്‍സ് കോടതി ജഡ്ജി പി.ഡി. രാജന്‍ ഇരുവര്‍ക്കും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.

ശനിയാഴ്ച മുതല്‍ വിചാരണ നടപടികള്‍ തുടങ്ങുന്നതിനാലാണ് ഇരുവരെയും ഹാജരാക്കണമെന്നാവശ്യടെപ്പട്ട് വാറണ്ട് പുറപ്പെടുവിച്ചത്. ഇറ്റാലിയന്‍ സൈനികരായ ലെസ്റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ എന്നിവര്‍ക്കാണ് നോട്ടീസ്.

read more

മണലെടുപ്പ് പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്നു

Posted: 31 May 2012 12:04 AM PDT

ഷൊര്‍ണൂര്‍: ഭാരതപ്പുഴയിലെ മണലെടുപ്പ് ജലദൗര്‍ലഭ്യവും പാരിസ്ഥിതികപ്രശ്നവും ഉണ്ടാക്കുന്നു. ഇതോടൊപ്പം കോടിക്കണക്കിന് രൂപ ചെലവില്‍ പുഴയിലും തീരത്തും പൂര്‍ത്തിയാക്കിയ പദ്ധതികളെയും ബാധിക്കുന്നു. നിര്‍മാണത്തിന് മുമ്പുതന്നെ വിവാദത്തിലാവുകയും ഇപ്പോള്‍ വിജിലന്‍സ് ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യുന്ന ‘മുണ്ടായ അടിയണ’യടക്കം നിരവധി പദ്ധതികളാണ് മണലെടുപ്പുമൂലം അവതാളത്തിലാകുന്നത്.

read more

ഇസ്ലാമിക പ്രബോധനത്തില്‍ യുവാക്കളുടെ പങ്ക് മഹത്തരം -ഹൈദരലി ശിഹാബ് തങ്ങള്‍

Posted: 30 May 2012 11:59 PM PDT

മലപ്പുറം: ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും അധര്‍മത്തിനെതിരായ യുവതയുടെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ടൗണ്‍ ഹാളില്‍ സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

read more

ഫിഷ്മീല്‍ പ്ളാന്‍റ് യാഥാര്‍ഥ്യമായില്ല

Posted: 30 May 2012 11:44 PM PDT

ആറാട്ടുപുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ആവിഷ്കരിച്ച ഫിഷ്മീല്‍ പ്ളാന്‍റിന്‍െറ നിര്‍മാണം കാലപരിധി പലതുകഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് പുതുക്കി നല്‍കിയ കാലാവധി വ്യാഴാഴ്ച അവസാനിക്കുമ്പോഴും പകുതിയിലേറെ പണി ശേഷിക്കുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു.

read more

കൊച്ചിയിലെ ഗതാഗതക്കുരുക്ക്: കോടതി ഇടപെടല്‍ പൊലീസിനെ വലച്ചു

Posted: 30 May 2012 11:36 PM PDT

കൊച്ചി: വിവിധ സംഘടനകളുടെ സമരവേലിയേറ്റ ത്തില്‍ നഗരം സ്തംഭിച്ചതിന് ഹൈകോടതി സിറ്റി പൊലീസ് കമീഷണറെ വിളിച്ചുവരുത്തി താക്കീത് ചെയ്തത് പൊലീസിനെ അക്ഷരാര്‍ഥത്തില്‍ വെള്ളംകുടിപ്പിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP