ചന്ദ്രശേഖരന്‍ വധം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഇടത് ഏകോപന സമിതി Madhyamam News Feeds | ![]() |
- ചന്ദ്രശേഖരന്‍ വധം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഇടത് ഏകോപന സമിതി
- സീസണ്‍ തീരാറായി; ഭാരതപ്പുഴയില്‍ അനധികൃത മണലെടുപ്പ് തകൃതി
- കരിമ്പുഴ പുഴയില്‍ സ്ഥിരം തടയണക്ക് ആവശ്യം
- ചന്ദ്രശേഖരന്‍ വധം: ജ്യോതിബാബുവിന്‍്റെ അറസ്റ്റ് രേഖപ്പെടുത്തി
- കൂടുതല്‍ കരുത്തനായി മഹീന്ദ്രയുടെ താര്‍
- ചമ്രവട്ടം പാലത്തില്‍ വന്‍ തിരക്ക്
- പിടിച്ചെടുത്ത മണല്‍ ലേലം ചെയ്യുന്നു
- വളപട്ടണം പാലം കുലുങ്ങുന്നു
- 1.09 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
- ചീക്കല്ലൂര്‍ വിമാനത്താവളം: പ്രതിഷേധം ഇരമ്പി
ചന്ദ്രശേഖരന്‍ വധം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഇടത് ഏകോപന സമിതി Posted: 19 May 2012 01:05 AM PDT Image: ![]() കോഴിക്കോട്: റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഇടത് ഏകോപന സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിപിഎമ്മുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു. സിപിഎം ഓഫീസ് സെക്രട്ടറി ബാബുവിനെ വിട്ടയച്ചത് ഡിജിപി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. |
സീസണ്‍ തീരാറായി; ഭാരതപ്പുഴയില്‍ അനധികൃത മണലെടുപ്പ് തകൃതി Posted: 19 May 2012 12:22 AM PDT വള്ളത്തോള്‍ നഗര്‍: സീസണ്‍ തീരാറായതോടെ ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമണലെടുപ്പ് വര്‍ധിച്ചു. നല്‍കിയ പാസുകളുടെ രണ്ട് ഇരട്ടി ലോഡ് മണലുകളാണ് ഇപ്പോള്‍ കയറ്റുന്നത്. ദേശമംഗലം, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ കടവുകളില്‍നിന്ന് പ്രതിദിനം കയറ്റുന്ന മണല്‍ ലോഡുകളുടെ എണ്ണം ശരാശരി 800നും ആയിരത്തിനും ഇടയിലായി. മൂന്ന് പഞ്ചായത്തുകളിലെ ഒമ്പത് അംഗീകൃത കടവുകളില്‍നിന്നായി 200 ഓളം ലോഡ് മണലിനാണ് സര്‍ക്കാര്‍ താലൂക്കോഫിസ് വഴി പാസ് നല്‍കുന്നത്. |
കരിമ്പുഴ പുഴയില്‍ സ്ഥിരം തടയണക്ക് ആവശ്യം Posted: 19 May 2012 12:18 AM PDT ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണിത്. നിലവിലെ ശ്രീകൃഷ്ണപുരം കുടിവെള്ള പദ്ധതിയുടെ പുഴയിലും വെള്ളമില്ല. |
ചന്ദ്രശേഖരന്‍ വധം: ജ്യോതിബാബുവിന്‍്റെ അറസ്റ്റ് രേഖപ്പെടുത്തി Posted: 19 May 2012 12:00 AM PDT Image: ![]() കണ്ണൂര്‍: റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബുവിന്‍്റെ അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം. പാനൂര്‍ കുന്നോത്ത്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് പറമ്പത്ത്വീട്ടില്‍ ജ്യോതിബാബു. |
കൂടുതല്‍ കരുത്തനായി മഹീന്ദ്രയുടെ താര്‍ Posted: 18 May 2012 11:58 PM PDT Image: ![]() ഇന്ത്യന്‍ റോഡില്‍ കരുത്തിന്‍െറ അഗ്നിപടര്‍ത്തിയ ബൊലീറോയുടെയും സ്കോര്‍പിയോയുടെയും സമ്മിശ്ര ഗുണങ്ങളെ ആവാഹിച്ച് മഹീന്ദ്ര ‘താറി’ന്‍െറ പുതു അവതാരവയുമായി രംഗത്തെത്തി. ‘ന്യൂ കൂള്‍ താര്‍’ എന്നാണ് മഹീന്ദ്ര പുതിയ വണ്ടിയെ വിളിക്കുന്നത്. മുംബൈ എക്സ് ഷോറും വില: 6.75 ലക്ഷം. |
ചമ്രവട്ടം പാലത്തില്‍ വന്‍ തിരക്ക് Posted: 18 May 2012 11:45 PM PDT പൊന്നാനി: ചമ്രവട്ടം പാലം പൂരപ്പറമ്പ് പോലെയായിരുന്നു വെള്ളിയാഴ്ച. ജനക്കൂട്ടത്തോടൊപ്പം വാഹനങ്ങളും കൂടിയായപ്പോള്‍ പാലത്തില്‍ സൂചി കുത്താനിടമില്ലായിരുന്നു. |
പിടിച്ചെടുത്ത മണല്‍ ലേലം ചെയ്യുന്നു Posted: 18 May 2012 11:40 PM PDT കാസര്‍കോട്: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അധികൃതര്‍ പിടിച്ചെടുത്ത മണല്‍ ലേലം ചെയ്ത് വില്‍പന നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാസര്‍കോട്് താലൂക്കിലെ മണല്‍ മേയ് 21നും ഹോസ്ദുര്‍ഗിലെ മണല്‍ മേയ് 22നും വിവിധ കേന്ദ്രങ്ങളില്‍ ലേലം ചെയ്യും. |
Posted: 18 May 2012 11:35 PM PDT പാപ്പിനിശ്ശേരി: വര്‍ഷങ്ങള്‍ പഴക്കമുള്ള വളപട്ടണം പാലത്തിന്‍െറ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ പാലം തകര്‍ന്നേക്കും. പാലത്തിന്‍െറ അടിഭാഗത്ത് തൂണിനും ബീമിനും ഇടയിലുള്ള പെഡസ്റ്റല്‍ മിക്കയിടത്തും ഇളകിയ നിലയിലാണ്. ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പാലം ശരിക്കും കുലുങ്ങുകയാണ്. പാപ്പിനിശ്ശേരി ഭാഗത്തുനിന്നുള്ള രണ്ടാം തൂണിലെ പടിഞ്ഞാറുഭാഗത്തെ ഒരു പെഡസ്റ്റല്‍ ചെരിഞ്ഞാണുള്ളത്. തൂണില്‍നിന്നും ബീമില്‍നിന്നും വേറിട്ട് സ്ഥിതിയിലാണ് മിക്ക പെഡസ്റ്റലുകളും. |
1.09 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം Posted: 18 May 2012 11:17 PM PDT കോഴിക്കോട്: വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതടക്കം 1,09,18,150 രൂപയുടെ പുതിയ പദ്ധതികള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി. |
ചീക്കല്ലൂര്‍ വിമാനത്താവളം: പ്രതിഷേധം ഇരമ്പി Posted: 18 May 2012 11:14 PM PDT കല്‍പറ്റ: മുന്നൂറിലധികം കര്‍ഷകരെ കുടിയൊഴിപ്പിച്ച് ചീക്കല്ലൂരില്‍ ചെറുവിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ഇരമ്പി. കൃഷിഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ അണിനിരന്നു. നഗരത്തിലൂടെ നീങ്ങിയ മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ധര്‍ണ പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ ഉദ്ഘാടനം ചെയ്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment