ഓഹരി വിപണിയിലെ വിദേശ നിക്ഷേപം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി Madhyamam News Feeds | ![]() |
- ഓഹരി വിപണിയിലെ വിദേശ നിക്ഷേപം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി
- മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം ഹൈകോടതിയില്‍ ഹരജി നല്‍കി
- പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ യു.പി.എ വിടുമെന്ന് കരുണാനിധി
- യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : ഒബാമയുടെ എതിരാളി മിറ്റ് റോംനി തന്നെ
- ‘ത്രിമൂര്‍ത്തി’കള്‍ യാത്രയായി; ‘ഇരട്ടകളുടെ വീട്ടി’ല്‍ ഇനി കളിയാരവങ്ങളില്ല
- വില്ലേജിയോ തീ പിടിത്തം: കുരുന്നുകള്‍ക്ക് കണ്ണീരോടെ വിട
- നെയ്യാറ്റിന്‍കര പ്രചാരണച്ചൂടില്‍
- ചന്ദ്രശേഖരന്‍ വധം: റഫീഖ് കസ്റ്റഡിയില്‍
- തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള ജൂണ്‍ 15 മുതല്‍
- നാല് ട്രെയിനുകള്‍ കേടുപാടു തീര്‍ത്തു; മൂന്നു മാസം പരീക്ഷണ ഓട്ടം
ഓഹരി വിപണിയിലെ വിദേശ നിക്ഷേപം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി Posted: 30 May 2012 12:56 AM PDT Image: ![]() ന്യൂദല്‍ഹി: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറ് രാജ്യങ്ങളിലെയും യൂറോപ്യന്‍ കമീഷനിലെ 27 രാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് ഇന്ത്യയിലെ ഓഹരി വിപണികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ മൂലധന നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ക്ക് അകൗണ്ടുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. |
മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം ഹൈകോടതിയില്‍ ഹരജി നല്‍കി Posted: 30 May 2012 12:19 AM PDT Image: ![]() കൊച്ചി: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സി.പി. എം മാധ്യമങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. |
പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ യു.പി.എ വിടുമെന്ന് കരുണാനിധി Posted: 29 May 2012 11:43 PM PDT Image: ![]() ചെന്നൈ: പെട്രോള്‍ വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ യു.പി.എ വിടുമെന്ന് സഖ്യ കക്ഷിയായ ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ ഭീഷണി. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.എം.കെ സംസ്ഥാനത്താകമാനം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലൊന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുന്നണി ബന്ധം തടസ്സമാകില്ലന്നെും സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്ന3400യിലെ ചെപ്പോക്കില്‍ കരുണാനിധി പറഞ്ഞു. |
യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : ഒബാമയുടെ എതിരാളി മിറ്റ് റോംനി തന്നെ Posted: 29 May 2012 10:51 PM PDT Image: ![]() വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരം മിറ്റ് റോംനിയും ബറാക് ഒബാമയും തമ്മിലാവുമെന്ന് ഉറപ്പായി. ടെക്സാസ് പ്രൈമറിയില്‍ വിജയിച്ചുകൊണ്ടാണ് റോംനി പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യത ഉറപ്പാക്കിയത്. 2008ല്‍ ജോണ്‍ മെക്കയ്നോട് തോറ്റ റോംനിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടമായിരുന്നു. മുന്‍ മസാച്ചുസെറ്റ്സ് ഗവര്‍ണറാണ് റോംനി. |
‘ത്രിമൂര്‍ത്തി’കള്‍ യാത്രയായി; ‘ഇരട്ടകളുടെ വീട്ടി’ല്‍ ഇനി കളിയാരവങ്ങളില്ല Posted: 29 May 2012 10:49 PM PDT Image: ![]() ദോഹ: ‘ഒറ്റ പ്രസവത്തില്‍ പിറക്കുന്ന ഒന്നിലേറെ കുഞ്ഞുങ്ങള്‍ നല്‍കുന്ന അനുഭവം ഏറെ ആനന്ദകരമാണ്. അതുകൊണ്ട് ഈ വീട്ടിലേക്ക് വരിക, നമുക്ക് സമാന മനസ്കരുമായി അനുഭവങ്ങള്‍ പങ്കുവെക്കാം, പിന്തുണ തേടാം, ഒപ്പം മനസ്സറിഞ്ഞ് ചിരിക്കാം’ |
വില്ലേജിയോ തീ പിടിത്തം: കുരുന്നുകള്‍ക്ക് കണ്ണീരോടെ വിട Posted: 29 May 2012 10:45 PM PDT Image: ![]() Subtitle: അന്വേഷണം തുടങ്ങി ദോഹ: ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍, വില്ലേജിയോ മാളിലെ അഗ്നിബാധയില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക് രാജ്യം കണ്ണീരോടെ വിടനല്‍കി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രണ്ട് അഗ്നിശമന സൈനികരുടെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളായ അധ്യാപികയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ സ്വദേശികളും വിദേശികളുമടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. ഇറാന്‍ സ്വദേശി മഹ്മൂദ് ഹൈദര്‍, മൊറോക്കോയില്‍ നിന്നുള്ള ഉസ്സാം (22) എന്നിവരാണ് ദുരന്തത്തില്‍ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. features: Facebook |
നെയ്യാറ്റിന്‍കര പ്രചാരണച്ചൂടില്‍ Posted: 29 May 2012 10:36 PM PDT Image: ![]() തിരുവനന്തപുരം: പരസ്യ പ്രചാരണത്തലിനുള്ള സമയം അവസാനിക്കാനിരിക്കെ ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ശേഷം അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് ശേഷം പ്രചാരണത്തിന്റെ ഭാഗമായ പൊതുയോഗങ്ങളോ മൈക്ക് അനൗണ്‍സ്മെന്റുകളോ മറ്റ് പരസ്യ പ്രചാരണങ്ങളോ അനുവദിക്കില്ല. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സംവാദങ്ങള്‍, അഭിപ്രായസര്‍വേകള്‍ എന്നിവക്കും ഇത് ബാധകമായിരിക്കും. |
ചന്ദ്രശേഖരന്‍ വധം: റഫീഖ് കസ്റ്റഡിയില്‍ Posted: 29 May 2012 10:34 PM PDT Image: ![]() കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന വായപ്പടച്ചി റഫീഖ് പൊലീസ് കസ്റ്റഡിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. |
തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള ജൂണ്‍ 15 മുതല്‍ Posted: 29 May 2012 10:20 PM PDT Image: ![]() അബൂദബി: തുറന്ന സ്ഥലങ്ങളില്‍ വെയിലുകൊണ്ട് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ ജോലിയില്‍ ഇളവ് ലഭിക്കും. തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള അനുവദിക്കുന്ന സംവിധാനം ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പറഞ്ഞു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. |
നാല് ട്രെയിനുകള്‍ കേടുപാടു തീര്‍ത്തു; മൂന്നു മാസം പരീക്ഷണ ഓട്ടം Posted: 29 May 2012 10:02 PM PDT Image: ![]() റിയാദ്: ഓട്ടം തുടങ്ങി ഒരു മാസത്തിനകം സാങ്കേതിക തകരാറുകള്‍ മൂലം സര്‍വീസ് നിറുത്തിവെച്ച അതിവേഗ ട്രെയിനുകളില്‍ നാലെണ്ണം പ്രവര്‍ത്തനസജ്ജമായി. ബാക്കിയുള്ളതു കൂടി കേടുപാടുകള്‍ തീര്‍ക്കുന്ന തിരക്കിലാണ് സ്പാനിഷ് കമ്പനി. അറ്റകുറ്റപ്പണി തീര്‍ത്ത നാലു ട്രെയിനുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ദിനേന നാല് സര്‍വീസുകള്‍ എന്ന തോതില്‍ പരീക്ഷണ ഓട്ടത്തിലാണ്. ഇത് വിജയകരമായിരുന്നുവെന്നും പറയത്തക്ക തകരാറുകളൊന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും സൗദി റെയില്‍വെ മേധാവി അബ്ദുല്‍അസീസ് അല്‍ഹുഖൈല്‍ അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment