സ്വാഗതം
WELCOME

News Update..

Wednesday, May 23, 2012

സംസ്ഥാനത്ത് ലോഡ്ഷെഡിങ് പിന്‍വലിച്ചു Madhyamam News Feeds

സംസ്ഥാനത്ത് ലോഡ്ഷെഡിങ് പിന്‍വലിച്ചു Madhyamam News Feeds

Link to

സംസ്ഥാനത്ത് ലോഡ്ഷെഡിങ് പിന്‍വലിച്ചു

Posted: 23 May 2012 12:34 AM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അര മണിക്കൂര്‍ ലോഡ് ഷെഡിങ് പിന്‍വലിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്ത്. നാളെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൂടിയ വിലക്ക് പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരാഴ്ച മുമ്പാണ് ലോഡ് ഷെഡിങ് പിന്‍വലിക്കുന്നത്. വേനല്‍ മഴ ലഭിച്ചതിനാല്‍ ജലസംഭരണികളില്‍ വെള്ളത്തിന്റെ തോത് ഉയര്‍ന്നിട്ടുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ മെയ് 31 വരെയാണ് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നത്.

നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയില്‍; നഗരസഭാ യോഗത്തില്‍ വിമര്‍ശം

Posted: 23 May 2012 12:18 AM PDT

കണ്ണൂര്‍: കരാറുകാര്‍ നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങുന്നുവെന്ന് നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ വിമര്‍ശം. ഭരണപക്ഷ അംഗങ്ങളും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരുമായ മീറ വത്സനും നൗഷാദും കൗണ്‍സിലര്‍ പ്രകാശനും കരാറുകാരുടെ ഉത്തവാദിത്തമില്ലായ്മക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നു.
ആയിക്കര തോട് വൃത്തിയാക്കുന്നത് സംബന്ധിച്ച് കരാറു നല്‍കിയത് സംബന്ധിച്ച ചര്‍ച്ചയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ ആരോപണമുന്നയിച്ചത്.

read more

എന്‍ഡോസള്‍ഫാന്‍ പെരിയയില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍

Posted: 23 May 2012 12:06 AM PDT

കാഞ്ഞങ്ങാട്: രാജപുരം, ചീമേനി ഗോഡൗണുകളിലുള്ള എന്‍ഡോസള്‍ഫാന്‍ പെരിയയില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് പെരിയ പഞ്ചായത്ത് അധികൃതരും ജനങ്ങളും. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന്‍െറ മുന്നോടിയായി സുരക്ഷിത ബാരലുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ ചൊവ്വാഴ്ച രാവിലെ പെരിയ ബാങ്ക് ഹാളില്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രദേശവാസികള്‍ തങ്ങളുടെ തീരുമാനം അറിയിച്ചത്.

read more

വിഷം പെയ്ത മണ്ണില്‍ പ്രതീക്ഷയുടെ നിറപുഞ്ചിരിയുമായി ബീഫാത്തിമ

Posted: 23 May 2012 12:02 AM PDT

Image: 

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷം പെയ്തിറങ്ങി മനുഷ്യജീവിതങ്ങള്‍ നരകജീവിതം നയിക്കുന്ന മണ്ണില്‍ പ്രതീക്ഷയുടെ നിറപുഞ്ചിരിയുമായി ബീഫാത്തിമ (26). കാസര്‍കോട് ജില്ലയില്‍ ബദിയടുക്ക പഞ്ചായത്തിലെ ചെര്‍ളടുക്ക റഹ്മത്ത് മന്‍സിലില്‍ നബീസയുടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ഈ മകള്‍ക്ക് വരുന്ന ജൂണ്‍ 14 കല്യാണരാവാണ്. കീടനാശിനിയുടെ ഇരയായി ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട ബീഫാത്തിമ പരപ്പനങ്ങാടിയുടെ മരുമകളാവുകയാണ്.

read more

യു.എസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് കിം ക്ളൈസ്റ്റേഴ്സ്

Posted: 23 May 2012 12:02 AM PDT

Image: 

ബ്രസല്‍സ്: ഈ വര്‍ഷത്തെ യുഎസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം കിം ക്ളൈസ്റ്റേഴ്സ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല വിജയങ്ങള്‍ സമ്മാനിച്ച വേദിയാണ് യു.എസ് ഓപണെന്നും കരിയറിലെ നേട്ടങ്ങളില്‍ താന്‍ സന്തോഷവതിയാണെന്നും 28കാരിയായ ബെല്‍ജിയം താരം വ്യക്തമാക്കി.

read more

കടലുണ്ടിയില്‍ ചുഴലിക്കാറ്റ്

Posted: 22 May 2012 11:49 PM PDT

കടലുണ്ടി: കടലുണ്ടിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ വീശിയ ചുഴലിക്കാറ്റില്‍ വന്‍നാശം. അറുപതോളം വീടുകള്‍ക്ക് നാശം സംഭവിക്കുകയും നിരവധി മരങ്ങള്‍ കടപുഴകുകയും പൊട്ടിവീഴുകയും ചെയ്തു. തെങ്ങുകള്‍ മുറിഞ്ഞ് ട്രാക്കില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. വട്ടപ്പറമ്പ്, കപ്പലങ്ങാടി, കുന്നത്തുപടി ഭാഗങ്ങളില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണതിനാല്‍ ചാലിയം-കടലുണ്ടി, കടലുണ്ടിക്കടവ്, മുല്ലപ്പള്ളി റോഡ് വഴി ഗതാഗതവും താറുമാറായി.

read more

പൈലറ്റുമാര്‍ക്കെതിരെ എയര്‍ഇന്ത്യ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു

Posted: 22 May 2012 11:26 PM PDT

Image: 

ന്യൂദല്‍ഹി: സമരം തുടരുന്ന പൈലറ്റുമാര്‍ക്കെതിരെ എയര്‍ഇന്ത്യാമാനേജ്മെന്റ് ദല്‍ഹി ഹൈകോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തു. സമരം നിയമവിരുദ്ധമാണെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് ഹരജി ഫയല്‍ ചെയ്തത്. സമരം പതിനാറ് ദിവസമായി തുടരുകയാണ്.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 250കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

features: 
Facebook

read more

ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

Posted: 22 May 2012 11:17 PM PDT

Image: 

വടകര: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന ഒരാളെ പൊലീസ് പിടികൂടി. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ മാഹി സ്വദേശി അണ്ണന്‍ എന്നറിയപ്പെടുന്ന സിജിത്ത് ആണ് ബുധനാഴ്ച രാവിലെ പൊലീസിന്റെ പിടിയിലായത്. ഇയാളെ പിടികൂടിയത് കര്‍ണാടകയില്‍ നിന്നാണെന്നും തലശ്ശേരിയില്‍ നിന്നാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ ആദ്യമായാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്. ഉച്ചയോടെ സിജിത്തിനെ വടകര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു.

read more

പ്ളസ് വണ്‍ ഏകജാലകം വിഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ കൗണ്‍സലിങ്

Posted: 22 May 2012 11:13 PM PDT

Image: 

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷിക്കുന്ന വിഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ കൗണ്‍സലിങ്ങിനും സര്‍ട്ടിഫിക്കറ്റ് പരിശോധനക്കും ജില്ലാതല പ്രത്യേകസമിതി രൂപവത്കരിച്ചു. പ്രായോഗികപരീക്ഷകളുള്ള വിഷയങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ സമിതിക്ക് മുന്നില്‍ കൗണ്‍സലിങ്ങിന് ഹാജരാകണം. ഇത്തരം വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള വിദ്യാര്‍ഥിയുടെ പ്രാപ്തി വിലയിരുത്തി സമിതി ശിപാര്‍ശ ചെയ്യും.

read more

പ്രവാസത്തിന്‍െറ തുടിപ്പും താളവുമായി ‘മുദ്ര’

Posted: 22 May 2012 11:03 PM PDT

Image: 

ദുബൈ: വായിക്കാനും പഠിക്കാനും ഓര്‍ത്തുവെക്കാനും നിരവധി വിവരങ്ങളോടെ ‘മുദ്ര’ പ്രകാശിതമായി. ഒരു വര്‍ഷം മുമ്പ് ഗള്‍ഫ് പ്രവാസത്തിന്‍െറ ആദി പാദസ്പര്‍ശംകൊണ്ട് അനുഗൃഹീതമായ യു.എ.ഇയിലെ ഖോര്‍ഫുക്കാനില്‍ ‘ഗള്‍ഫ് പ്രവാസത്തിന്‍െറ പാതി നൂറ്റാണ്ടും ഗള്‍ഫ് മാധ്യമത്തിന്‍െറ പതിറ്റാണ്ടും’ എന്ന തലക്കെട്ടില്‍ നടന്ന സമ്മേളനത്തില്‍ പ്രഖ്യാപിച്ച സുപ്രധാന നാഴികക്കല്ലാണ് ‘മുദ്ര’യുടെ പ്രകാശനത്തോടെ അടയാളപ്പെടുത്തപ്പെട്ടത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP