അടിമുടി അഭ്യാസി ഡിസ്ക്കവര്‍ Madhyamam News Feeds | ![]() |
- അടിമുടി അഭ്യാസി ഡിസ്ക്കവര്‍
- പ്രതിപക്ഷനേതാവായി തുടരാന്‍ താല്‍പര്യമില്ലെന്ന് വി.എസ്
- ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളെ വനപാലകര്‍ തടയുന്നു
- വ്യാജ രേഖകളുടെ മറവില്‍ പാഞ്ചാലിമേട്ടില്‍ കൈയേറ്റം
- വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍
- പച്ചക്കറിക്ക് പൊള്ളുന്ന വില
- കിഴക്കന്‍ മലയോര മേഖലയില്‍ നേരിയ ഭൂചലനം
- ബൈക്കിലെത്തിയ സംഘം വീടുകയറി ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
- ആളില്ലാത്ത വീടുകളില്‍ മോഷണം: മൂന്നുപേര്‍ പിടിയില്‍
- കുടിവെള്ള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി
Posted: 20 May 2012 12:12 AM PDT Image: ![]() കെ.ടി.എം ഡ്യൂക്ക് എന്ന വിദ്വാനെ ഇന്ത്യയിലെത്തിച്ചത് ബജാജാണ്. അതിന്റെ ദോഷം ഏല്‍ക്കേണ്ടിവന്നത് പള്‍സറിനും. ഇതിന് നഷ്ടപരിഹാരമായി പള്‍സര്‍ഫാമിലിക്ക് ബജാജ് സമ്മാനിച്ചതാണ് എന്‍.എസ് എന്ന മോഡല്‍. ഡ്യൂക്കിന്റെ ഡ്യൂപ്ലിക്കേറ്റാണ് ഇതെന്ന് പറയാം. ഡ്യൂക്ക് വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് ഒരാശ്വാസം. പണ്ട് വെസ്പയുമായി ചേര്‍ന്ന് നടത്തിയ സ്കൂട്ടര്‍ കച്ചവടം ആവര്‍ത്തിച്ചാല്‍ ഭാവിയില്‍ ഡ്യൂക്ക് പള്‍സറിന്റെ കാല്‍ക്കീഴില്‍ കിടക്കുന്നത് കാണാം. പള്‍സറിന് എന്ത് കൊടുത്താലും അതിന്റെ ഒരു വിഹിതം ഡിസ്കവറിനും കിട്ടും. |
പ്രതിപക്ഷനേതാവായി തുടരാന്‍ താല്‍പര്യമില്ലെന്ന് വി.എസ് Posted: 20 May 2012 12:03 AM PDT Image: ![]() തിരുവനന്തപുരം: നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ അടിയന്തിര യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് വി.എസ് ഇത് സംബന്ധിച്ച് പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും കത്തയച്ചത്. |
ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളെ വനപാലകര്‍ തടയുന്നു Posted: 19 May 2012 11:15 PM PDT ചിറ്റാര്‍: പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ് മറികടന്ന് ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളെ കാട്ടിനുള്ളില്‍ വനപാലകര്‍ തടയുന്നു. വള്ളക്കടവ് വഴി എത്തുന്ന വിനോദ സഞ്ചാരിളെ ഗൂഡ്രിക്കല്‍ റേഞ്ചിന്‍െറ അതിര്‍ത്തിയായ ആനത്തോട് ഡാമിന് സമീപത്താണ് തടയുന്നത്. |
വ്യാജ രേഖകളുടെ മറവില്‍ പാഞ്ചാലിമേട്ടില്‍ കൈയേറ്റം Posted: 19 May 2012 11:12 PM PDT പീരുമേട്: പാഞ്ചാലിമേട്ടില്‍ വ്യാജ ആധാരത്തിന്‍െറ മറവില്‍ മിച്ചഭൂമി കൈയേറിയത് അന്വേഷിക്കാന്‍ റവന്യൂ അധികൃതര്‍ മടിക്കുന്നു. സര്‍ക്കാര്‍ സ്ഥലത്തിന് സമീപത്തെ പട്ടയഭൂമി വില്‍പ്പന നടത്തി പകരം സര്‍ക്കാര്‍ ഭൂമിയുമാണ് നല്‍കിയത്. |
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പിടിയില്‍ Posted: 19 May 2012 11:00 PM PDT വൈക്കം: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. കാണക്കാരി വട്ടോലില്‍ മത്തായി എന്ന ജിമ്മിയെയാണ് (45) ഒരു കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. |
Posted: 19 May 2012 10:50 PM PDT തിരുവനന്തപുരം: പച്ചക്കറി ഇനങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ പൊള്ളുന്ന വില. പ്രധാന പച്ചക്കറി മാര്‍ക്കറ്റായ ചാലയില്‍ ഏപ്രിലിനെ അപേക്ഷിച്ച് വിലയില്‍ ഇരട്ടി വര്‍ധനയാണുണ്ടായത്. |
കിഴക്കന്‍ മലയോര മേഖലയില്‍ നേരിയ ഭൂചലനം Posted: 19 May 2012 10:49 PM PDT പുനലൂര്‍: തെന്മല ഡാം പരിസരം ഉള്‍പ്പെടെ കിഴക്കന്‍ മലയോരമേഖലയില്‍ ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പുലര്‍ച്ചെ 5.30നും ആറിനുമിടയിലാണ് തെന്മല ഡാം പരിസരം, കഴുതുരുട്ടി, മൂന്നാം ഡിവിഷന്‍, ഇടപ്പാളയം തുടങ്ങിയ ഭാഗങ്ങളില്‍ ഭൂചലനം നേരിട്ടതായി ജനങ്ങള്‍ പറയുന്നത്. |
ബൈക്കിലെത്തിയ സംഘം വീടുകയറി ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക് Posted: 19 May 2012 10:45 PM PDT ആറാട്ടുപുഴ: ബൈക്കുകളിലെത്തിയ ആറംഗസംഘം വീടുകയറി ആക്രമിച്ചു. സംഭവത്തില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഘത്തില്‍പെട്ട രണ്ടുപേരെ രക്ഷപ്പെടുന്നതിനിടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര പള്ളിമുക്കിന് സമീപമുള്ള കണ്ടലേഴത്ത് കൊച്ചുകുഞ്ഞ് (72), ഭാര്യ ജമീല (65), മക്കളായ അബ്ദുല്‍ സലാം (47), അഷ്റഫ് (36), അബ്ദുല്‍ സലാമിന്‍െറ മകന്‍ മുബാറക്ക് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബൈക്കുകളിലാണ് സംഘം എത്തിയത്. ശനിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം. |
ആളില്ലാത്ത വീടുകളില്‍ മോഷണം: മൂന്നുപേര്‍ പിടിയില്‍ Posted: 19 May 2012 10:42 PM PDT കാക്കനാട്: വീട് വാടകയ്ക്ക് എടുത്ത് താമസമാക്കി മറ്റു വീടുകളില്‍ ആളില്ലാത്ത നേരത്ത് മോഷണം നടത്തല്‍ പതിവാക്കിയ സംഘത്തെ തൃക്കാക്കര പൊലീസ് പിടികൂടി. |
കുടിവെള്ള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി Posted: 19 May 2012 10:34 PM PDT മാള: മതിയായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കുഴൂര്‍ കൈനാട്ടുത്തറയിലെ കുടിവെള്ള പാക്കിങ് കമ്പനിയുടെ ലൈസന്‍സ് കോടതി റദ്ദാക്കി. കുഴൂര്‍ കൈനാട്ടുത്തറയില്‍ ഒരുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ റിക്രിയേഷന്‍സ് കുപ്പിവെള്ള കമ്പനിയുടെ ലൈസന്‍സാണ് തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതി റദ്ദാക്കിയത്. കാര്‍ഷിക മേഖലയായ പ്രദേശത്തുനിന്നും വെള്ളമൂറ്റി വില്‍ക്കുന്നതിനെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടന്നുവരികയായിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment