സ്വാഗതം
WELCOME

News Update..

Tuesday, May 15, 2012

ലാബില്‍ വാതക ചോര്‍ച്ച; അബൂദബിയില്‍ സ്കൂള്‍ ഒഴിപ്പിച്ചു Madhyamam News Feeds

ലാബില്‍ വാതക ചോര്‍ച്ച; അബൂദബിയില്‍ സ്കൂള്‍ ഒഴിപ്പിച്ചു Madhyamam News Feeds

Link to

ലാബില്‍ വാതക ചോര്‍ച്ച; അബൂദബിയില്‍ സ്കൂള്‍ ഒഴിപ്പിച്ചു

Posted: 15 May 2012 12:20 AM PDT

Image: 

അബൂദബി: സ്കൂള്‍ ലാബിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് ശ്വാസതടസ്സം. ഉടന്‍ സ്കൂള്‍ ഒഴിപ്പിച്ചതിനാല്‍ ദുരന്തത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ സര്‍ ബനിയാസ് സ്കൂളിലാണ് സംഭവം.

read more

ഹയര്‍സെക്കന്‍ററിയില്‍ 88.08ശതമാനം വിജയം

Posted: 15 May 2012 12:06 AM PDT

Image: 

തിരുവന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍റി, വി.എച്ച്.എസ്.സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 88.08 ആണ് വിജയശതമാനം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത് റെക്കോഡ് ആണ്. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്.ഏറ്റവും കൂടുതല്‍ എ പ്ളസുകള്‍ ഉള്ളത് തൃശൂരിലാണ്. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 53.1 ശതമാനമാണ് വിജയം. 112 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയമുണ്ട്. വി.എച്ച്.എസ്.സിയില്‍ 84.73 ശതമാനം പേര്‍ വിജയിച്ചു.

read more

മന്ത്രവാദത്തിന്‍െറ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; മത്രയില്‍ വനിതകള്‍ അടക്കം 24 ഇന്ത്യക്കാര്‍ അറസ്റ്റില്‍

Posted: 15 May 2012 12:03 AM PDT

Image: 

മസ്കത്ത്: മന്ത്രവാദത്തിന്‍െറ മറവില്‍ വന്‍ സാമ്പത്തിക ചൂഷണം നടത്തിയിരുന്ന 24 ഇന്ത്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ് മത്രയില്‍ നിന്ന് അറസ്റ്റ്് ചെയ്തു. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘത്തില്‍ 13 വനിതകളും ഉള്‍പ്പെടുന്നു. മത്ര റൗണ്ട് എബൗട്ടിന് സമീപം ഒമാന്‍ ഹൗസ് കെട്ടിടത്തില്‍ ഫ്ളാറ്റ് വാടകക്ക് എടുത്തായിരുന്നു ഇവരുടെ തട്ടിപ്പ്. ടൂറിസ്റ്റ് വിസയില്‍ ഒമാനിലെത്തിയ സംഘം മാന്ത്രികശക്തിയുള്ള കല്ലുകള്‍ കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നായി ആയിരക്കണക്കിന് റിയാല്‍ സ്വന്തമാക്കിയിട്ടുണ്ട്.

read more

ദോഹയിലെ മലയാളികളില്‍ നിന്ന് ഒമ്പത് കോടി രൂപ വാങ്ങിയ ഫ്ളാറ്റ് നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് പരാതി

Posted: 14 May 2012 11:36 PM PDT

Image: 

ദോഹ: ദോഹയിലെ മലയാളികളില്‍ നിന്ന് ഒമ്പത് കോടി രൂപ വാങ്ങിയെടുത്ത ഫ്ളാറ്റ് നിര്‍മാതാക്കള്‍ കരാറില്‍ പറഞ്ഞ കാലാവധി പൂര്‍ത്തിയായിട്ടും ഫ്ളാറ്റുകള്‍ കൈമാറാതെ വഞ്ചിച്ചെന്ന് പരാതി.

read more

കണ്ണൂര്‍ സര്‍വകലാശാലാ അക്കാദമിക് അദാലത്തില്‍ പരാതികളേറെ

Posted: 14 May 2012 11:07 PM PDT

കണ്ണൂര്‍: കോഴ്സ് പൂര്‍ത്തിയായി 10 മാസം കഴിഞ്ഞിട്ടും പരീക്ഷ നടത്തിയില്ല, ഈവര്‍ഷം 1.6 ഗ്രേസ് പോയന്‍റ് കിട്ടിയവര്‍ ബിരുദധാരികളായപ്പോള്‍ കഴിഞ്ഞ ബാച്ചില്‍ 1.9 പോയന്‍റ് കിട്ടിയവര്‍പോലും തോറ്റു.....
കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സംഘടിപ്പിച്ച അക്കാദമിക് അദാലത്തില്‍ വിദ്യാര്‍ഥികള്‍ പരാതികളുടെ കെട്ടഴിച്ചു. സര്‍വകലാശാലയുടെ പഠന സമ്പ്രദായത്തിലെയും പരീക്ഷാ നടത്തിപ്പിലെയും കുത്തഴിഞ്ഞ അവസ്ഥ വിളിച്ചോതുന്നതായിരുന്നു പരാതികളേറെയും.

read more

സെപ്റ്റംബറോടെ കോഴിക്കോട് ഇ-ഡിസ്ട്രിക്ട്

Posted: 14 May 2012 11:02 PM PDT

കോഴിക്കോട്: വില്ലേജ്-താലൂക്ക് ഓഫിസുകളില്‍നിന്ന് ലഭിക്കേണ്ട 23 സര്‍ട്ടിഫിക്കറ്റുകള്‍ ഐ.ടി മിഷന്‍െറ പോര്‍ട്ടല്‍ വഴി അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി സെപ്റ്റംബറോടെ ജില്ലയില്‍ യാഥാര്‍ഥ്യമാവും.
തിങ്കളാഴ്ച ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
ആദ്യം റവന്യൂ വകുപ്പില്‍ നടപ്പാക്കുന്ന ഒന്നാം ഘട്ടത്തില്‍തന്നെ മറ്റ് ഒമ്പത് വകുപ്പുകളിലേക്കുകൂടി വ്യാപിക്കും.

read more

ചിദംബരത്തിനെതിരെ പുതിയ തെളിവ്

Posted: 14 May 2012 11:01 PM PDT

Image: 

ന്യൂദല്‍ഹി: ടെലികോം അഴിമതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‍െറ മകനെതിരെ പുതിയ തെളിവുമായെത്തി പ്രതിപക്ഷം രാജ്യസഭയില്‍ സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ചു. സര്‍ക്കാറിനുവേണ്ടി രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ നല്‍കിയ മറുപടികള്‍ സ്വീകാര്യമല്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചു. പുതുതായി ഉന്നയിച്ച ആരോപണത്തിന് വിശദമായ മറുപടി നല്‍കാമെന്ന് സര്‍ക്കാറിനെക്കൊണ്ട് സമ്മതിപ്പിച്ച ശേഷമാണ് രാജ്യസഭക്ക് നടപടികളുമായി മുന്നോട്ടുപോകാനായത്.

read more

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

Posted: 14 May 2012 10:28 PM PDT

Image: 

കോഴിക്കോട്: ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 20,920 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. തങ്കം പവന് 28,440 രൂപയും വെള്ളി കിലോഗ്രാമിന് 53,700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ചെലവ് നല്‍കുന്നില്ല; സി.ബി.ഐക്കെതിരെ മാത്യു സാമുവല്‍ കോടതിയില്‍

Posted: 14 May 2012 10:13 PM PDT

Image: 
Subtitle: 
'മൊഴി നല്‍കില്ല; ജയിലില്‍ പോകാന്‍ തയാര്‍'

ന്യൂദല്‍ഹി: എന്‍.ഡി.എ ഭരണകാലത്ത് നടന്ന പ്രതിരോധ അഴിമതി ഇടപാടുകള്‍ ഒളികാമറ വഴി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു. കോടതിയില്‍ സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകുന്നതിന് വരുന്ന പ്രതിദിന ചെലവ് നല്‍കാന്‍ സി.ബി.ഐ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണിത്. ‘സ്വന്തം പോക്കറ്റില്‍നിന്ന് ചെലവാക്കി ഇനി മൊഴി നല്‍കാന്‍ പറ്റില്ല.

read more

ആദിവാസി കോണ്‍ഗ്രസും ഭൂസമരത്തില്‍; കൂടുതല്‍ സ്ഥലങ്ങളില്‍ കൈയേറ്റം

Posted: 14 May 2012 09:41 PM PDT

മാനന്തവാടി: ആദിവാസി ക്ഷേമസമിതി തുടങ്ങിവെച്ച ഭൂമികൈയേറ്റ സമരം മറ്റു സംഘടനകളും ഏറ്റെടുത്ത് വ്യാപിപ്പിക്കുന്നു. സി.പി.ഐക്കും ബി.ജെ.പിക്കും പുറമെ ആദിവാസി കോണ്‍ഗ്രസും ഭൂസമരവുമായി രംഗത്തെത്തി.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 44ല്‍ സര്‍വേ നമ്പര്‍ 42ല്‍പ്പെട്ട 6.90 ഏക്കറും കൈതക്കൊല്ലിയിലെ പത്ത് ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയുമാണ് ആദിവാസി കോണ്‍ഗ്രസ് കൈയേറിയത്. വാളാട് ചുള്ളിയിലെ 67 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസി ക്ഷേമസമിതിയും കൈയേറി.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP