സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു Madhyamam News Feeds | ![]() |
- സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു
- ജില്ലയില്‍ റെക്കോഡ് ജയം; എ പ്ളസില്‍ രണ്ടാമത്
- പ്ളസ്ടുവില്‍ 87.39 ശതമാനം, വി.എച്ച്.എസ്.ഇയില്‍ 96.66
- സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
- പുതിയ പ്രത്യക്ഷ നികുതി നിയമം: പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശകള്‍ സ്വീകരിക്കും
- പുരസ്കാരങ്ങള്‍ തേടിയെത്തുമ്പോഴും വിനയത്തോടെ ജനകീയ ഡോക്ടര്‍
- എയര്‍ ഇന്ത്യ സമരം: ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കിത്തുടങ്ങി
- പാപ്വന്യൂഗിനിയില്‍ ശക്തമായ ഭൂചലനം
- കാര്‍ട്ടൂണുകളെ ആര്‍ക്കാണ് പേടി?
- അനധികൃത ഖനനം; യെദിയൂരപ്പയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
സി.പി.എം കേരളത്തില്‍ ഒറ്റപ്പെട്ടു Posted: 16 May 2012 01:07 AM PDT Image: ![]() തിരുവനന്തപുരം: ജനങ്ങളില്‍ നിന്നും ഇത്രയധികം ഒറ്റപ്പെട്ട കാലഘട്ടം സി.പി. എമ്മിനുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലാണ്. അതിനാല്‍ അതേക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാല്‍ ഒഞ്ചിയത്തിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ചരിത്രം കേരള ജനതക്കറിയാം. കുറ്റം ചെയ്തവരാരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം- മുഖ്യമന്ത്രി പറഞ്ഞു. |
ജില്ലയില്‍ റെക്കോഡ് ജയം; എ പ്ളസില്‍ രണ്ടാമത് Posted: 15 May 2012 11:42 PM PDT കൊച്ചി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ റെക്കോഡ് വിജയം. പരീക്ഷയെഴുതിയ 27516 പേരില്‍ 24998 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 90.85. കഴിഞ്ഞ വര്‍ഷം 86.28 ശതമാനമായിരുന്നു വിജയം. 2010ല്‍ 80.73 ശതമാനവും. |
പ്ളസ്ടുവില്‍ 87.39 ശതമാനം, വി.എച്ച്.എസ്.ഇയില്‍ 96.66 Posted: 15 May 2012 11:34 PM PDT കല്‍പറ്റ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 87.39 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 6935 പേരില്‍ 6061 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. രണ്ട് സ്കൂളുകള്‍ 100ശതമാനം ജയം നേടി. |
Posted: 15 May 2012 10:47 PM PDT Image: ![]() കോഴിക്കോട്: ബുധനാഴ്ച സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. തങ്കം പവന് 28,275 രൂപയും വെള്ളി കിലോഗ്രാമിന് 53,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. |
പുതിയ പ്രത്യക്ഷ നികുതി നിയമം: പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശകള്‍ സ്വീകരിക്കും Posted: 15 May 2012 10:37 PM PDT Image: ![]() ന്യൂദല്‍ഹി: പുതിയ പ്രത്യക്ഷ നികുതി നിയമത്തില്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശിക്കുന്ന ഭേദഗതികള്‍ ഭൂരിഭാഗവും അംഗീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരുമെന്ന് കരുതുന്ന പുതിയ നിയമം ഭവന വായ്പാ തിരിച്ചടവ് തുകയ്ക്കുന്ന നികുതി കിഴിവ് ഉള്‍പ്പെടെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ പ്രസ്താവന നികുതിദായകര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നത്. features: Facebook |
പുരസ്കാരങ്ങള്‍ തേടിയെത്തുമ്പോഴും വിനയത്തോടെ ജനകീയ ഡോക്ടര്‍ Posted: 15 May 2012 09:59 PM PDT Image: ![]() മനാമ: പല ഡോക്ടര്‍മാരെയും സമൂഹത്തിന് പേടിയാണ്. കാരണം അവര്‍ എപ്പോഴും സമൂഹത്തില്‍നിന്ന് ഏറെ അകലെയായിരിക്കും. തന്‍െറ രോഗികളോട് പോലും അകലം പാലിക്കുന്നവര്‍. രോഗത്തെക്കുറിച്ച് സംശയം ചോദിക്കുന്നത് പോലും ചില ഡോക്ടര്‍മാര്‍ക്ക് അരോചകമാണ്. എന്നാല്‍, വൈദ്യശാസ്ത്ര മേഖലയില്‍ എത്തിപ്പിടിക്കാവുന്നതിലപ്പുറം നേടിയിട്ടും സമൂഹത്തോട് ഒട്ടി നില്‍ക്കുന്ന ഡോ. പി.വി. ചെറിയാന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. |
എയര്‍ ഇന്ത്യ സമരം: ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കിത്തുടങ്ങി Posted: 15 May 2012 09:36 PM PDT Image: ![]() റിയാദ് : പൈലറ്റുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും എയര്‍ ഇന്ത്യ ടിക്കറ്റ് റദ്ദ് ചെയ്ത് മറ്റു വഴികള്‍ തേടിത്തുടങ്ങി. സമരം അനിശ്ചിതമായി തുടരുന്നതിനാല്‍ എപ്പോള്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് കഴിയാതായതോടെയാണ് യാത്രക്കാര്‍ കൂട്ടത്തോടെ ടിക്കറ്റ് റദ്ദ് ചെയ്ത് മറ്റുവഴികള്‍ തേടുന്നത്. പുതിയ സാഹചര്യം സ്വകാര്യ വിമാന കമ്പനികള്‍ക്ക് ചാകരയായി്. |
പാപ്വന്യൂഗിനിയില്‍ ശക്തമായ ഭൂചലനം Posted: 15 May 2012 09:03 PM PDT Image: ![]() സിഡ്നി: പാപ്വന്യൂഗിനിയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്റ്റര്‍ സ്കെയ്ലില്‍ ആറു രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ന്യൂ ബ്രിട്ടണ്‍ മേഖലയിലാണു ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശികസമയം, രാവിലെ 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. ലോകത്ത് ഏറ്റവുമധികം ഭൂചലനം ഉണ്ടാകുന്ന പസഫിക് റിംഗ് ഓഫ് ഫയറിലാണു പാപ്വന്യൂഗിനി സ്ഥിതി ചെയ്യന്നത്. 1998 ല്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേരാണു മരിച്ചത്. features: Facebook |
കാര്‍ട്ടൂണുകളെ ആര്‍ക്കാണ് പേടി? Posted: 15 May 2012 08:12 PM PDT Image: ![]() എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിലെ കാര്‍ട്ടൂണുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ പോവുകയാണത്രെ. മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ അങ്ങനെ പറഞ്ഞാണ് കാര്‍ട്ടൂണുകളെച്ചൊല്ലി ബഹളംവെച്ച പാര്‍ലമെന്റംഗങ്ങളെ കഴിഞ്ഞ ദിവസം അടക്കിയിരുത്തിയത്. രാഷ്ട്രീയക്കാരെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നിരവധി കാര്‍ട്ടൂണുകളാണ് ഒമ്പതാം ക്ളാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലുള്ളതെന്ന് ഒരു ശിരോമണി അകാലിദള്‍ അംഗമാണ് ലോക്സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. features: Facebook |
അനധികൃത ഖനനം; യെദിയൂരപ്പയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് Posted: 15 May 2012 08:07 PM PDT Image: ![]() ബംഗളൂരു: ഖനന ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്.യെദിയൂരപ്പയുടെ ബംഗളൂരുവിലെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ബംഗളൂരു ഡോളര്‍ കോളനിയിലെ വസതിയിലാണ് ആറംഗ സി.ബി.ഐ സംഘം റെയ്ഡ് നടത്തുന്നത്. features: Facebook |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment