സ്വാഗതം
WELCOME

News Update..

Monday, May 14, 2012

ഹിലരി ലോകത്തിലെ ഏറ്റവും ശക്തയായ അമ്മ; സോണിയ ആറാമത് Madhyamam News Feeds

ഹിലരി ലോകത്തിലെ ഏറ്റവും ശക്തയായ അമ്മ; സോണിയ ആറാമത് Madhyamam News Feeds

Link to

ഹിലരി ലോകത്തിലെ ഏറ്റവും ശക്തയായ അമ്മ; സോണിയ ആറാമത്

Posted: 13 May 2012 11:44 PM PDT

Image: 

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തരായ അമ്മമാരില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റണ്‍ ഒന്നാമത്. 20 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി മൂന്നാം സ്ഥാനം നേടിയപ്പോള്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആറാം സ്ഥാനമാണ് ലഭിച്ചത്. അന്‍പത്തിയാറുകാരിയായ സോണിയയുടെ തൊട്ടുപിന്നാലെ ഏഴാം സ്ഥാനക്കാരിയായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ സ്ഥാനം നേടി.

features: 
Facebook

read more

സാര്‍വത്രിക പെന്‍ഷന് ദേശീയ സമ്മര്‍ദം

Posted: 13 May 2012 11:38 PM PDT

Image: 

ന്യൂദല്‍ഹി: തൊഴിലും ഭക്ഷണവും അവകാശമാക്കിയത് പോലെ രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണത്തിന് ദേശീയ തലത്തില്‍ സമ്മര്‍ദം ശക്തമായി. വിവരാവകാശ നിയമത്തിനും തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യസുരക്ഷാ നിയമത്തിനും വഴിമരുന്നിട്ട ദേശീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ദേശീയ ഉപദേശക സമിതി അംഗവുമായ അരുണാ റോയ് ആണ് സാര്‍വത്രിക പെന്‍ഷന് വേണ്ടി മുന്‍നിരയിലുള്ളത്.

read more

രൂപയെ രക്ഷിക്കാന്‍ എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കണം അസോചെം

Posted: 13 May 2012 11:36 PM PDT

Image: 

മുംബൈ: ഡോളറിനെതിരെ റെക്കോര്‍ഡ് വിലത്തകര്‍ച്ചയിലേക്ക് നീങ്ങുന്ന രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായികളുടെ സംഘടനയായ അസേസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ഓഫ് ഇന്ത്യ (അസോചെം). വിദേശത്തുള്ള ഇന്ത്യാക്കാരെ ബോധവല്‍ക്കരിക്കുക വഴി നിലവില്‍ രൂപ നേരിടുന്ന പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

features: 
Facebook

read more

അടിമാലിയില്‍ നിലംനികത്ത് വ്യാപകം

Posted: 13 May 2012 11:16 PM PDT

അടിമാലി: മേഖലയില്‍ നിലം നികത്ത് വ്യാപകം. വ്യാജ രേഖകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തിലുള്ള ഭൂമാഫിയകളുടെ പ്രവര്‍ത്തനം കുടിവെള്ളക്ഷാമമടക്കം വ്യാപക പരിസ്ഥിതി പ്രത്യാഘാതത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക ഉയര്‍ത്തുകയാണ്.

read more

ഭൂരഹിതര്‍ക്ക് 2015നകം ഭൂമി - മന്ത്രി അടൂര്‍ പ്രകാശ്

Posted: 13 May 2012 11:10 PM PDT

അടൂര്‍: സംസ്ഥാനത്ത് 2015നകം ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് .

read more

അപകടക്കളമായി കുമരകം റോഡ്

Posted: 13 May 2012 11:07 PM PDT

കോട്ടയം: കുമരകം റോഡ് ആധുനിക രീതിയില്‍ മുഖം മിനുക്കിയതോടെ അപകടങ്ങള്‍ മരണവുമായി പതിയിരിക്കുന്നു. അഞ്ചുമാസത്തിനിടെ മൂന്ന് ഡസനിലേറെ അപകടങ്ങള്‍. ഒമ്പതുപേരുടെ ജീവന്‍ അപഹരിക്കപ്പെട്ടു.
വീണ്ടുമൊരു ഞായറാഴ്ച റോഡില്‍ അമ്മയുടെയും മകളുടെയും ജീവന്‍പൊലിഞ്ഞു.
നാളുകളോളം കുണ്ടും കുഴിയുമായി കിടന്ന റോഡ് ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ തുടങ്ങിയതാണ് അപകടപ്പെരുമഴ. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ആവുന്നത്ര ശ്രമിച്ചിട്ടും അപകടം കുറക്കാന്‍ കഴിഞ്ഞിട്ടില്ല.

read more

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കൊട്ടാരക്കര സ്വകാര്യ ബസ്സ്റ്റാന്‍ഡ്

Posted: 13 May 2012 11:00 PM PDT

കൊട്ടാരക്കര: അസൗകര്യങ്ങളുടെ നടുവില്‍ കൊട്ടാരക്കര സ്വകാര്യ ബസ്സ്റ്റാന്‍ഡ്. താലൂക്കിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡാണിത്.
ദിവസവും നൂറില്‍ക്കൂടുതല്‍ ബസുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. പഞ്ചായത്തിന്‍െറ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണിത്. ഓട തകരാറിലായതുമൂലം മാലിന്യം സ്റ്റാന്‍ഡില്‍ക്കൂടിയായിരുന്നു ഒഴുകിയിരുന്നത്. യാത്രക്കാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധത്തിനൊടുവിലാണ് ഓടയടക്കം നവീകരിക്കാന്‍ നടപടി തുടങ്ങിയത്. മൂന്നുമാസം കഴിഞ്ഞിട്ടും ഇതിന്‍െറ പണികള്‍പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

read more

മോഹമേറെയെങ്കിലും പഠനമകലെ

Posted: 13 May 2012 10:57 PM PDT

ശാസ്താംകോട്ട: മാതുവിന് നാലാംക്ളാസില്‍ പഠിക്കാനുള്ള പ്രായമായി. അപ്പുവിന് അഞ്ചിലും. പക്ഷെ, ഇരുവരും ഇതുവരെ അക്ഷരങ്ങളുടെ ലോകത്തെത്തിയിട്ടില്ല.
ഇവരുടെ മൂത്ത ചേച്ചി ഉണ്ണിമായ (12)യുടെയും കുഞ്ഞനുജന്‍ അച്ചു (അഞ്ച്)വിന്‍െറയും കഥയും വ്യത്യസ്തമല്ല.
സ്വന്തമായി ഒരുപിടി മണ്ണോ മേല്‍വിലാസമോ ഇല്ലാത്ത ഈ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറെ കൊതിയാണെങ്കിലും എങ്ങനെയെന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ എല്ലാ സ്വപ്നങ്ങളുടെയും നിറംകെടുകയാണ്.

read more

ഡ്രൈവര്‍ക്ഷാമം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു

Posted: 13 May 2012 10:54 PM PDT

തിരുവനന്തപുരം: ഡ്രൈവര്‍മാരില്ല; നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പാളുന്നു; നഷ്ടം ലക്ഷങ്ങള്‍. ആവശ്യത്തിന് ഡ്രൈവര്‍മാരെ കിട്ടാത്തതിനാല്‍ നൂറുകണക്കിന് സര്‍വീസുകളാണ് നഗരത്തില്‍ പ്രതിദിനം റദ്ദാക്കേണ്ടി വരുന്നത്. പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്.

read more

നാട്ടുകാരുടെ ഉറക്കംകെടുത്തി അനധികൃത മണ്ണെടുപ്പ്

Posted: 13 May 2012 10:44 PM PDT

ചാരുംമൂട്: പാലമേല്‍, താമരക്കുളം പഞ്ചായത്തുകളില്‍ നിരോധം ലംഘിച്ച് മണ്ണെടുപ്പ് തകൃതി. പാലമേല്‍ പഞ്ചായത്തിലെ തണ്ടാണിവിള, ആദിക്കാട്ടുകുളങ്ങര, ഊട്ടുപറമ്പ്, കുടശനാട് എന്നിവിടങ്ങളിലും താമരക്കുളം പഞ്ചായത്തിലെ കൊട്ടക്കാട്ടുശേരി, പേരൂര്‍കാരാണ്‍മ, വേടരപ്ളാവ്, ലെപ്രസി സാനട്ടോറിയത്തിന് സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുമാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യാപക മണ്ണെടുപ്പ് നടന്നത്. പാലമേല്‍ പഞ്ചായത്തിലെ മലകളില്‍നിന്നാണ് ഖനനം കൂടുതലും. താഴ്ഭാഗത്ത് ഖനനം നടത്തുന്നതിനാല്‍ മലയുടെ മുകളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്. മഴക്കാലമായാല്‍ ഏതുനിമിഷവും മലയിടിഞ്ഞ് വീഴാം.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP