സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 21,680 Madhyamam News Feeds | ![]() |
- സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 21,680
- ഐ.പി.എല്‍ വീണ്ടും വിവാദത്തില്‍
- ആദിവാസി ഭൂസമരം തുടരുന്നു; ഭൂമി ഏറ്റെടുക്കല്‍ നീളുന്നു
- ചന്ദ്രഖേരന്‍ വധം; രാഷ്ട്രീയ പരിഹാരത്തിനില്ലെന്ന് ഡി.ജി.പി
- ഗോളൂര്‍, അമ്മവയല്‍ ഗ്രാമങ്ങളില്‍നിന്ന് ഒഴിഞ്ഞുപോക്ക് ആരംഭിച്ചു
- നിയമങ്ങളുണ്ടായിട്ടും ആദിവാസി ഭൂമി അന്യാധീനപ്പെടുന്നു
- സി.പി.എം രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുന്നു: ചെന്നിത്തല
- ചന്ദ്രശേഖരന്‍ വധം; അന്വേഷണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി
- പരിഷ്കരണ ആഹ്വാനം അവഗണിച്ചത് അറബ് ലോകത്തിന്‍െറ ചരിത്രഗതി മാറ്റി: അമീര്‍
- അല്‍ഖുവൈറിലെ സാഖര്‍ മാള്‍ കൊള്ളയടിച്ചു
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; പവന് 21,680 Posted: 21 May 2012 12:18 AM PDT Image: ![]() കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്. ഇതോടെ പവന്റെ വില 21,680 രൂപയായി. ഗ്രാമിന് 2,710 രൂപയാണ് ഇന്നത്തെ വില. തങ്കം പവന് 29,475 രൂപയും വെള്ളി കിലോഗ്രാമിന് 54,500 രൂപയുമാണ് ഇന്നത്തെ നിരക്ക്. features: Facebook |
ഐ.പി.എല്‍ വീണ്ടും വിവാദത്തില്‍ Posted: 21 May 2012 12:05 AM PDT Image: ![]() മുംബൈ: മുംബൈ: ഐ.പി.എല്ലിനെ വിവാദം വിട്ടൊഴിയുന്നില്ല. ഞായറാഴ്ച രാത്രി നിശാപാര്‍ട്ടിക്കിടെ ഐ.പി.എല്‍. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പിടികൂടിയതാണ് പുതിയ വിവാദം. പുണെ വാരിയേഴ്സിന്റെ താരങ്ങളായ രാഹുല്‍ ശര്‍മയും വെയിന്‍ പര്‍ണെയുമാണ് പിടിയിലായത്. മുംബൈയിലെ ജൂഹുവില്‍ നിശാപാര്‍ട്ടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ റെയ്ഡില്‍ നൂറോളം പേരാണ് അറസ്റ്റിലായത്. ഇതില്‍ 58 പുരുഷന്‍മാരും 38 സ്ത്രീകളുമുണ്ട്. features: Facebook |
ആദിവാസി ഭൂസമരം തുടരുന്നു; ഭൂമി ഏറ്റെടുക്കല്‍ നീളുന്നു Posted: 21 May 2012 12:00 AM PDT കല്‍പറ്റ: വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും മറ്റുമായി ആദിവസി സംഘടനകള്‍ ആരംഭിച്ച ഭൂസമരം തുടരുമ്പോഴും പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനന്തമായി നീളുന്നു. പലയിടത്തും റവന്യൂ, പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ അനാസ്ഥയാണ് കാരണം. ജില്ലാ ഭരണകൂടം കണ്ടെത്തിയ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന്‍െറ നടപടി ക്രമങ്ങള്‍ അനന്തമായി നീളുകയാണ്. ഇതിനിടെ, ഭൂമി നല്‍കാന്‍ സന്നദ്ധരായവരില്‍ പലരും വെട്ടില്‍വീണ സ്ഥിതിയിലാണ്. രണ്ട് വര്‍ഷമായി കാത്തിരിക്കുന്നവരുണ്ട്. |
ചന്ദ്രഖേരന്‍ വധം; രാഷ്ട്രീയ പരിഹാരത്തിനില്ലെന്ന് ഡി.ജി.പി Posted: 20 May 2012 11:47 PM PDT Image: ![]() കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധത്തില്‍ രാഷ്ട്രീയ ചര്‍ച്ചക്കൊ രാഷ്ട്രീയ പരിഗണന വെച്ചുള്ള അന്വേഷണത്തിനോ കേരള പൊലീസില്ലന്നെ് ഡിജിപി ജേക്കബ് പുന്നൂസ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. രാഷ്ട്രീയ കൊലപാതകമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ കൊലപാതകമാണെങ്കിലും രാഷ്ട്രീയ പരിഹാരത്തിന് തയ്യാറല്ല. നീചമായ ഈ കൊലപാതകത്തില്‍ പങ്കാളികളായവരെ വെളിച്ചത്തുകൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്- ഡി.ജി.പി വ്യക്തമാക്കി. features: Facebook |
ഗോളൂര്‍, അമ്മവയല്‍ ഗ്രാമങ്ങളില്‍നിന്ന് ഒഴിഞ്ഞുപോക്ക് ആരംഭിച്ചു Posted: 20 May 2012 11:43 PM PDT സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര സര്‍ക്കാറിന്‍െറ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കിയ വയനാട് വന്യജീവി കേന്ദ്രത്തിലെ ഗോളൂര്‍, അമ്മവയല്‍ വനഗ്രാമങ്ങളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങി. മേയ് 30നുള്ളില്‍ ആദിവാസികളടക്കം താമസക്കാര്‍ വനത്തിലെ താമസ സ്ഥലങ്ങള്‍ ഒഴിയും. ഒരു കോടി രൂപയുടെ ട്രൈബല്‍ ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. |
നിയമങ്ങളുണ്ടായിട്ടും ആദിവാസി ഭൂമി അന്യാധീനപ്പെടുന്നു Posted: 20 May 2012 11:36 PM PDT തിരുവനന്തപുരം: ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാനും കേന്ദ്രനിയമമുണ്ടെങ്കിലും സംസ്ഥാനത്ത് ആദിവാസികളുടെ ഭൂമി സംരക്ഷിക്കാന്‍ കഴിയുന്നില്ല. രേഖ കൈവശമുണ്ടായിരിക്കെ 1758 കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടമായി. 6652.43 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ നഷ്ടമായതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ആദിവാസി ഊരുകളിലുള്ളവരുടെ മാത്രം കണക്കാണിത്. 1053 കുടുംബങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു. |
സി.പി.എം രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുന്നു: ചെന്നിത്തല Posted: 20 May 2012 11:34 PM PDT Image: ![]() തിരുവനന്തപുരം: സി.പി.എം രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിക്കുന്നത് തെറ്റായ നടപടിയാണ്. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ കുറ്റം ചെയ്താലും അത് തെറ്റാണ്. അന്വേഷണത്തിനെതിരെ തീപ്പന്തമാവുമെന്ന് പറഞ്ഞാല്‍ ക്രിമിനലുകളെ പാര്‍ട്ടി സംരക്ഷിക്കുമെന്നാണ് അര്‍ഥം. features: Facebook |
ചന്ദ്രശേഖരന്‍ വധം; അന്വേഷണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി Posted: 20 May 2012 11:15 PM PDT Image: ![]() കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍. കണ്ണുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അന്വേഷണം സ്വതന്ത്രമായി നടക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. features: Facebook |
പരിഷ്കരണ ആഹ്വാനം അവഗണിച്ചത് അറബ് ലോകത്തിന്‍െറ ചരിത്രഗതി മാറ്റി: അമീര്‍ Posted: 20 May 2012 10:59 PM PDT Image: ![]() ദോഹ: പരിഷ്കരണത്തിനുള്ള ആഹ്വാനം തള്ളിയതാണ് അറബ് മേഖലയുടെ ചരിത്ര ഗതിയെ മാറ്റിയതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. പന്ത്രണ്ടാമത് ദോഹ ഫോറവും പശ്ചിമേഷ്യന്‍ സാമ്പത്തിക സമ്മേളനവും ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
അല്‍ഖുവൈറിലെ സാഖര്‍ മാള്‍ കൊള്ളയടിച്ചു Posted: 20 May 2012 10:57 PM PDT Image: ![]() മസ്കത്ത്: തലസ്ഥാന നഗരിയിലെ ഷോപ്പിങ് കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച. അല്‍ഖുവൈറിലെ സാഖര്‍ മാളിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. മാളിനകത്തെ പത്തോളം സ്ഥാപനങ്ങളുടെ ചില്ല് തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. സംഭവത്തെ തുടര്‍ന്ന് തെളിവെടുപ്പിന്‍െറ ഭാഗമായി മാളിന്‍െറ പ്രവര്‍ത്തനം ഇന്നലെ നിര്‍ത്തിവെച്ചു. ഷോപ്പിങിനായി ഉപഭോക്താക്കള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ പകല്‍ മുഴുവന്‍ പൊലീസ് അനുമതി നിഷേ |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment