കൊന്നതാരാണെന്നറിയാം, ഇനി കൊല്ലിച്ചവരെ കിട്ടിയാല്‍ മതി: ഡി.ജി.പി Madhyamam News Feeds | ![]() |
- കൊന്നതാരാണെന്നറിയാം, ഇനി കൊല്ലിച്ചവരെ കിട്ടിയാല്‍ മതി: ഡി.ജി.പി
- നവനാഗരികതയുടെ ആകുലതകള്‍
- സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 20,800 രൂപ
- പാര്‍ട്ടി വിട്ടവര്‍ കുലംകുത്തികളെന്ന നിലപാട് പിണറായിയുടേത് മാത്രമെന്ന് വി.എസ്
- ജബല്‍ അലിയില്‍ റെയില്‍വേ ടെര്‍മിനല്‍
- എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടരുന്നു
- ഉത്തരവാദിത്വ ബോധമുള്ള ഡോക്ടര്‍മാര്‍ രാജ്യത്തിന്‍െറ സമ്പത്ത്
- ആഭ്യന്തര മന്ത്രിക്കെതിരായ കുറ്റവിചാരണ കഴിഞ്ഞു; ഇനി ധനമന്ത്രിക്കെതിരെ
- ബ്രസീലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു
- സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും
കൊന്നതാരാണെന്നറിയാം, ഇനി കൊല്ലിച്ചവരെ കിട്ടിയാല്‍ മതി: ഡി.ജി.പി Posted: 08 May 2012 11:46 PM PDT Image: ![]() കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്നറിയാമെന്നും കൊല്ലിച്ചതാരാണ് എന്നതാണ് ഇനി കിട്ടാനുള്ളതെന്നും ഡി.ജി.പി ജേക്കബ് പൂന്നൂസ്. കേസ് അന്വേഷിക്കുന്ന സംഘം പൂര്‍ണ ആത്മ വിശ്വാസത്തിലാണെന്നും സത്യസന്ധമായ രീതിയിലാണത് മുന്നോട്ട് പോവുന്നതെന്നും എന്നാല്‍ വിശദാംശങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ളെന്നും ഡി.ജി.പി വാര്‍ത്താ ലേഖകരോട് പറഞ്ഞു. |
Posted: 08 May 2012 10:58 PM PDT Image: ![]() സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് സിനിമയിലെ പരസ്യങ്ങള്‍ക്ക്. 1927ലെ നിശ്ശബ്ദചിത്രമായ ‘വിങ്സി’ല്‍ ഹെര്‍ഷെയ്സ് ചോക്കലേറ്റിന്‍െറ പരസ്യമുണ്ടായിരുന്നു. പിന്നീട് കച്ചവട സിനിമകളിലെല്ലാം അതൊരു പതിവായി. ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ ഉല്‍പന്നത്തെ പരിചയപ്പെടുത്തുമ്പോള്‍ കിട്ടുന്ന ഉപഭോക്താവിന്‍െറ കൂടിയ അളവിലുള്ള ശ്രദ്ധ തന്നെയാണ് ഈ പ്രചാരവേലയുടെ പ്രചോദനം. സിനിമയില്‍ കാണിക്കുന്ന ഉല്‍പന്നത്തിന്‍െറ ദൃശ്യത (visibility) നിമിഷാര്‍ധത്തില്‍ മിന്നിമറിയുന്ന ടി.വി പരസ്യത്തില്‍ കിട്ടില്ല. |
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 20,800 രൂപ Posted: 08 May 2012 10:55 PM PDT Image: ![]() കോഴിക്കോട്: സ്വര്‍ണവിലയില്‍ ബുധനാഴ്ച വന്‍ ഇടിവ്. പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയിലത്തെി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 2600 രൂപയായി. തിങ്കളാഴ്യാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും ഉയരത്തിലത്തെിയത്. 21,840 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില. ചെവ്വാഴ്ച 320 രൂ കുറഞ്ഞ് 21,520 രൂപയിലത്തെി. രണ്ട് ദിവസത്തിനിടെ 1040 രൂയാണ് കുത്തനെ കുറഞ്ഞത്. |
പാര്‍ട്ടി വിട്ടവര്‍ കുലംകുത്തികളെന്ന നിലപാട് പിണറായിയുടേത് മാത്രമെന്ന് വി.എസ് Posted: 08 May 2012 10:35 PM PDT Image: ![]() കോഴിക്കോട്: കൊല്ലപ്പെട്ട സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന നിലപാട് പാര്‍ട്ടിക്കില്ളെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു‘. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ കുലം കുത്തികളാണെന്ന നിലപാട് പിണറായി വിജയന്‍െറത് മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ളെന്നും വി.എസ് കോഴിക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
ജബല്‍ അലിയില്‍ റെയില്‍വേ ടെര്‍മിനല്‍ Posted: 08 May 2012 10:23 PM PDT Image: ![]() അബൂദബി: ജബല്‍ അലി തുറമുഖത്ത് ഇത്തിഹാദ് റെയില്‍വേ ടെര്‍മിനല്‍ സ്ഥാപിക്കുന്നു. ടെര്‍മിനല്‍ നിര്‍മാണത്തിന് ഇത്തിഹാദ് റെയിലും ഡി.പി വേള്‍ഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ നാസര്‍ അല്‍ സുവൈദിയും ഡി.പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈമുമാണ് ഒപ്പുവെച്ചത്. |
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടരുന്നു Posted: 08 May 2012 10:03 PM PDT Image: ![]() ന്യൂദല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരുവിഭാഗം സമരം രണ്ടാം ദിവസമായ ബുധനാഴ്ചയും തുടരുന്നു. ഇതിനെ തുടര്‍ന്ന് രാവിലെ പുറപ്പെടേണ്ട മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. ന്യൂദല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട സിംഗപ്പൂര്‍ (എ.ഐ 380), ന്യൂയോര്‍ക്ക് (എ.ഐ 101) വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള ന്യൂയോര്‍ക്ക് (എ.ഐ 191) സര്‍വീസുമാണ് റദ്ദാക്കിയത്. മറ്റു സര്‍വീസുകള്‍ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് നടത്താന്‍ ശ്രമിക്കുകയാണെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു. |
ഉത്തരവാദിത്വ ബോധമുള്ള ഡോക്ടര്‍മാര്‍ രാജ്യത്തിന്‍െറ സമ്പത്ത് Posted: 08 May 2012 09:46 PM PDT Image: ![]() മനാമ: ഉത്തരവാദിത്വ ബോധമുള്ള ഡോക്ടര്‍മാര്‍ രാജ്യത്തിന്‍െറ സമ്പത്താണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ ബഹ്റൈന്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവന മേഖലയില്‍ ബഹ്റൈന്‍ ഡോക്ടര്‍മാരുടെ സേവനം വളരെയധികം ആശാവഹമാണെന്നും രാജ്യത്തിന്‍െറ സര്‍വതോന്മുഖമായ പുരോഗതിയില്‍ ഇത് ഏറെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. |
ആഭ്യന്തര മന്ത്രിക്കെതിരായ കുറ്റവിചാരണ കഴിഞ്ഞു; ഇനി ധനമന്ത്രിക്കെതിരെ Posted: 08 May 2012 09:41 PM PDT കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും കുറ്റവിചാരണ പ്രമേയങ്ങളുടെ പെരുമഴ. ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ മന്ത്രിസഭ അധികാരമേറ്റ് രണ്ടു മാസം തികയുന്നതിന് മുമ്പ് രണ്ടു കുറ്റവിചാരണകള്‍ നടന്ന പാര്‍ലമെന്‍റില്‍ ഇന്നലെ മൂന്നാമതൊരു കുറ്റവിചാരണ കൂടി അരങ്ങേറി. നാലാമത്തെ കുറ്റവിചാരണ ഉടന്‍ വരാനിരിക്കുന്നു. |
ബ്രസീലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു Posted: 08 May 2012 09:33 PM PDT Image: ![]() റിയോ ഡി ജനേരിയോ: ബ്രസീലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. ചെവ്വാഴ്ച വൈകീട്ട് പിറന്‍ഹാസ് നഗരത്തിന് സമീപത്തായാണ് അപകടം നടന്നത്. ഹെലികോപ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവര്‍. കൊല്ലപ്പെട്ടവരില്‍ ഒരു കൊലപാതകിയും ഉള്‍പ്പെട്ടതായി ബ്രസീല്‍ അധികൃതര്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ വായുവില്‍ നിന്ന് കത്തുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. |
സാംസഗ് ഗ്യാലക്സി എസ്3 ജൂണില്‍ ഇന്ത്യയിലത്തെും Posted: 08 May 2012 09:18 PM PDT Image: ![]() ആപ്പിള്‍ ഐഫോണിനോട് മുട്ടാനും നോക്കിയെയും വെല്ലാനും സാംസഗിനെ പ്രാപ്തനാക്കിയ മോഡലാണ് ഗ്യാലക്സി എസ് സീരീസ് ഫോണുകള്‍. 2010 മാര്‍ച്ചില്‍ അവതരിപ്പിച്ച ഗ്യാലക്സി എസും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച എസ്2വും ഇതുവരെ ആഗോളതലത്തില്‍ 30 മില്യണ്‍ ഉപഭോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment