വി.എസിന് മറുപടിയുമായി പിണറായി; മാധ്യമങ്ങളെ ഇനിയും ചോദ്യം ചെയ്യും Madhyamam News Feeds | ![]() |
- വി.എസിന് മറുപടിയുമായി പിണറായി; മാധ്യമങ്ങളെ ഇനിയും ചോദ്യം ചെയ്യും
- ആമിര്‍ മാപ്പു പറയണമെന്ന് ഡോക്ടര്‍മാര്‍; സത്യമേവ ജയതേ വീണ്ടും വിവാദത്തില്‍
- സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു
- മാലിന്യം: തൊടുപുഴ പകര്‍ച്ച വ്യാധി ഭീഷണിയില്‍
- ജനത്തെ ഭീതിയിലാക്കി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു
- ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; കൊതുക് നിയന്ത്രണത്തിന് നടപടി
- ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: ദമ്പതികള്‍ പിടിയില്‍
- കിങ്ഫിഷറിന്‍െറ നഷ്ടത്തില്‍ മൂന്ന് മടങ്ങ് വര്‍ധന
- പെട്രോള്‍ വില ഇന്ന് കുറച്ചേക്കും
- കൊട്ടിക്കലാശത്തിനിടെ തമ്മിലടി; എസ്.ഐയുടെ തലപൊട്ടി
വി.എസിന് മറുപടിയുമായി പിണറായി; മാധ്യമങ്ങളെ ഇനിയും ചോദ്യം ചെയ്യും Posted: 01 Jun 2012 12:09 AM PDT Image: ![]() കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് ശരിയായില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമുള്ള പ്രസംഗവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തു വന്നു. മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് അതിരു കടന്ന നടപടിയല്ലെന്നും മാധ്യമങ്ങളെ ഇനിയും നിയമപരമായി ചോദ്യം ചെയ്യുമെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. |
ആമിര്‍ മാപ്പു പറയണമെന്ന് ഡോക്ടര്‍മാര്‍; സത്യമേവ ജയതേ വീണ്ടും വിവാദത്തില്‍ Posted: 31 May 2012 11:44 PM PDT Image: ![]() മുംബൈ: വിഷയങ്ങളുടെ കാലിക പ്രസക്തി കൊണ്ടും ശ്രദ്ധേയമായ അവതരണം കൊണ്ടും മുന്നേറ്റം തുടരുകയാണ് അമീര്‍ഖാന്‍െറ സമത്യമേവ ജയതേ എന്ന ടോക്ക് ഷോ. എങ്കിലും സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനു മുമ്പേ വിവാദങ്ങളും തുടങ്ങിയിരുന്നു. നാലു എപ്പിസോഡുകള്‍ പിന്നിട്ടിരിക്കെ പുതുതായി തലപൊക്കിയിരിക്കുന്ന പൊല്ലാപ്പ് അല്‍പം കടുത്തതാണ്. അവതാരകനായ ബോളിവുഡ് താരം ആമിര്‍ഖാന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തു വന്നിരിക്കുകയാണ്. |
സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു Posted: 31 May 2012 11:11 PM PDT Image: ![]() കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞു. പവന് 21,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25രൂപ കുറഞ്ഞു. ഇന്ന് ഗ്രാം ഒന്നിന് വില 2700 രൂപ. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായത്. |
മാലിന്യം: തൊടുപുഴ പകര്‍ച്ച വ്യാധി ഭീഷണിയില്‍ Posted: 31 May 2012 10:49 PM PDT തൊടുപുഴ: നഗരത്തിലെ ഓടകളിലും റോഡ് വക്കുകളിലും മാലിന്യം നിറയുന്നു. മഴക്കാലമായതോടെ മാലിന്യം കുമിഞ്ഞുകൂടുന്നത് പകര്‍ച്ച വ്യാധി വ്യാപിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് നഗരവാസികള്‍. |
ജനത്തെ ഭീതിയിലാക്കി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു Posted: 31 May 2012 10:45 PM PDT പത്തനംതിട്ട: ‘ പകര്‍ച്ചപ്പനികളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശുചീകരണം സജീവമായി നടക്കുന്നതിനാല്‍ ആരോഗ്യ രംഗം സുരക്ഷിതമാണ്... . പകര്‍ച്ച വ്യാധികളെക്കുറിച്ച് ചോദിച്ചാല്‍ജില്ലയിലെ ആരോഗ്യ വകുപ്പിന്‍െറ തലപ്പത്ത് നിന്നുള്ള മറുപടി ഇതാണ്. എന്നാല്‍, ജനത്തെ ഭീതിയിലാക്കി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും നാട്ടില്‍ വ്യാപിക്കുകയാണ് . മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ണമായെന്ന് അവകാശപ്പെടുമ്പോഴും അനാസ്ഥ മൂലം എങ്ങും എത്തിയിട്ടില്ല. പ്രമാടം പഞ്ചായത്തില്‍ പടര്‍ന്ന മഞ്ഞപ്പിത്തം സമീപ പ്രദേങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. |
ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; കൊതുക് നിയന്ത്രണത്തിന് നടപടി Posted: 31 May 2012 10:43 PM PDT കോട്ടയം: മഴ ആരംഭിച്ചതോടെ ജില്ലയില്‍ കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. |
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: ദമ്പതികള്‍ പിടിയില്‍ Posted: 31 May 2012 10:36 PM PDT |
കിങ്ഫിഷറിന്‍െറ നഷ്ടത്തില്‍ മൂന്ന് മടങ്ങ് വര്‍ധന Posted: 31 May 2012 10:33 PM PDT Image: ![]() മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ നഷ്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു. മുഴുവന്‍ വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാവുകയും ചെയ്തു. വരുമാനം കുറഞ്ഞതിനൊപ്പം ഇന്ധനവിലയില്‍ ഭീമമായ വര്‍ധന ഉണ്ടാകുക കൂടി ചെയ്തതാണ് കമ്പനിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തില്‍ പകുതിയും നാലാം പാദത്തിലാണ് ഉണ്ടായിരിക്കുന്നത്. |
പെട്രോള്‍ വില ഇന്ന് കുറച്ചേക്കും Posted: 31 May 2012 10:31 PM PDT Image: ![]() മുംബൈ: വെള്ളിയാഴ്ച്ച ചേരുന്ന യോഗത്തില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെയാണ് അടുത്തയിടെ ഉയര്‍ത്തിയ വില കുറയ്ക്കുന്നകാര്യം എണ്ണ കമ്പനികള്‍ പരിഗണിക്കുന്നത്. 1.50 രൂപ മുതല്‍ രണ്ടു രൂപവരെ കുറവ് പ്രതീക്ഷിക്കാമെന്ന് എണ്ണ കമ്പനി മേധാവികള്‍ തന്നെ സൂചന നല്‍കുകയും ചെയ്തു. |
കൊട്ടിക്കലാശത്തിനിടെ തമ്മിലടി; എസ്.ഐയുടെ തലപൊട്ടി Posted: 31 May 2012 10:27 PM PDT നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പിനോടനുബത്തിച്ച കൊട്ടിക്കലാശത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മുന്നണികളുടെ കൊടി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൈയാങ്കളിക്കിടെ എ.എസ്.ഐക്ക് പരിക്കേറ്റു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment