മഹാശ്വേതാ ദേവി പിണറായിയോട് ക്ഷമ ചോദിച്ചു Madhyamam News Feeds | ![]() |
- മഹാശ്വേതാ ദേവി പിണറായിയോട് ക്ഷമ ചോദിച്ചു
- പണം ചുമത്തുന്ന സേവനങ്ങള്‍: ടെലിക്കോം കമ്പനികള്‍ക്ക് ട്രായിയുടെ വിമര്‍ശം
- പൊലീസ് വീട്ടിലെത്താന്‍ തുടങ്ങിയാല്‍ മുളകുവെള്ളം കരുതേണ്ടി വരും
- പൊലീസില്‍ 533 ക്രിമിനല്‍ കേസ് പ്രതികള്‍
- ജില്ലയില്‍ പ്ളസ് വണ്‍ പ്രവേശം ദുഷ്കരമാകും; അപേക്ഷകള്‍ 14,510; സീറ്റുകള്‍ 11,815
- ദേശീയ നദീസംയോജന പദ്ധതി: ആശങ്ക പങ്കുവെച്ച് സെമിനാര്‍
- മത്സ്യത്തിനും പച്ചക്കറിക്കും പൊള്ളും വില
- ഇരവിപുരത്ത് കടല്‍കയറ്റം രൂക്ഷം; വീടുകള്‍ തകര്‍ന്നു
- മാലിന്യനീക്കം വീണ്ടും കീറാമുട്ടി; മൊബൈല്‍ ഇന്‍സിനറേറ്ററും കോടതിയില്‍
- വനമേഖലയില്‍ സൗരോര്‍ജവേലിക്ക് 15 കോടി -മന്ത്രി
മഹാശ്വേതാ ദേവി പിണറായിയോട് ക്ഷമ ചോദിച്ചു Posted: 05 Jun 2012 01:33 AM PDT Image: ![]() കൊല്‍ക്കത്ത: പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുന്നതായി പ്രശസ്ത സാഹിത്യകാരിയും ജ്ഞാനപീഠ ജേതാവുമായ മഹാശ്വേതാ ദേവി 'ഇന്ത്യന്‍ എക്സ്പ്രസി'നോട് പറഞ്ഞു. പിണറായി തന്റെ രമ്യഹര്‍മത്തില്‍ നിന്ന് പുറത്ത് വരണമെന്നും പാര്‍ട്ടി കേരളത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കണമെന്നും അവര്‍ കഴിഞ്ഞ ദിവസം തന്റെ കത്തില്‍ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട റവല്യൂഷണറി പാര്‍ട്ടി നേതാവ് ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അവര്‍ പിണറായിക്ക് എഴുത്തയച്ചത്. features: Facebook |
പണം ചുമത്തുന്ന സേവനങ്ങള്‍: ടെലിക്കോം കമ്പനികള്‍ക്ക് ട്രായിയുടെ വിമര്‍ശം Posted: 05 Jun 2012 01:27 AM PDT Image: ![]() മുംബൈ: പണം ചുമത്തുന്ന മൂല്യവര്‍ധിത സേവനങ്ങള്‍ ഉപഭോക്താക്കളുടെ ഫോണുകളില്‍ ആക്റ്റിവേറ്റ് ചെയ്യും മുമ്പ് അവരുടെ അനുമതി വാങ്ങിയിരിക്കണം എന്ന ഉത്തരവ് പാലിക്കാത്തതിന് മൊബൈല്‍ സേവന ടെലിക്കോം കമ്പനികള്‍ക്ക് ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയുടെ രൂക്ഷ വിമര്‍ശം. 2011 ജൂലൈ നാലിനാണ് ട്രായ് ടെലിക്കോം കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. |
പൊലീസ് വീട്ടിലെത്താന്‍ തുടങ്ങിയാല്‍ മുളകുവെള്ളം കരുതേണ്ടി വരും Posted: 05 Jun 2012 12:14 AM PDT Image: ![]() തളിപറമ്പ്: നിലവിലുള്ള രീതികളുമായി വീടുകളില്‍ പൊലീസ് എത്താന്‍ തുടങ്ങിയാല്‍ മുളകുവെള്ളം കരുതിവക്കേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍. ഷുക്കുര്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് സി.പി.എം പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ച് സി.പി.എം നേതൃത്വത്തില്‍ തളിപറമ്പ് ഡി.വൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. |
പൊലീസില്‍ 533 ക്രിമിനല്‍ കേസ് പ്രതികള്‍ Posted: 04 Jun 2012 11:22 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപെടുത്തിയത്. 2011 ആഗസ്റ്റ് എട്ടിലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്. features: Facebook |
ജില്ലയില്‍ പ്ളസ് വണ്‍ പ്രവേശം ദുഷ്കരമാകും; അപേക്ഷകള്‍ 14,510; സീറ്റുകള്‍ 11,815 Posted: 04 Jun 2012 11:19 PM PDT തൊടുപുഴ: ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി പ്ളസ് വണ്‍ പ്രവേശം ദുഷ്കരമാകും. 14,510 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ജില്ലയില്‍ ആകെ പ്ളസ് വണ്‍ സീറ്റുകളാകട്ടെ 11,815 മാത്രവും. എസ്.എല്‍.സി വിജയ ശതമാനത്തിലെ വര്‍ധനയാണ് അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണം. എന്നാല്‍, അതനുസരിച്ച് പ്ളസ് വണ്‍ സീറ്റുകള്‍ വര്‍ധിച്ചിട്ടില്ല. 69 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മുതലക്കോടം സെന്‍റ് ജോര്‍ജ് സ്കൂളിലാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. |
ദേശീയ നദീസംയോജന പദ്ധതി: ആശങ്ക പങ്കുവെച്ച് സെമിനാര്‍ Posted: 04 Jun 2012 11:13 PM PDT പത്തനംതിട്ട: ദേശീയ ജലവികസന ഏജന്‍സിയുടെ (എന്‍.ഡബ്യു.ഡി.എ) പദ്ധതികള്‍ നടപ്പാക്കിയാല്‍ ജൈവ വൈവിധ്യ ശോഷണത്തിന്‍െറ ഗതിവേഗത്താല്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ആശങ്ക ശക്തമാകുന്നു. ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച ‘പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയും കേരളത്തിന്‍െറ പരിസ്ഥിതി ഭീഷണിയും’ സെമിനാറിലാണ് ദേശീയ നദീബന്ധിക്കല്‍ പദ്ധതിയിലെ കേരളത്തിന്‍െറ ആശങ്ക പ്രമുഖര്‍ പങ്കുവെച്ചത്. |
മത്സ്യത്തിനും പച്ചക്കറിക്കും പൊള്ളും വില Posted: 04 Jun 2012 11:10 PM PDT കോട്ടയം: മത്സ്യ, പച്ചക്കറി വിലകള്‍ കുതിക്കുന്നു. മത്സ്യദൗര്‍ലഭ്യവും മത്സ്യബന്ധനചെലവിലെ വര്‍ധനയുമാണ് വിലകുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. |
ഇരവിപുരത്ത് കടല്‍കയറ്റം രൂക്ഷം; വീടുകള്‍ തകര്‍ന്നു Posted: 04 Jun 2012 11:06 PM PDT ഇരവിപുരം: ഇരവിപുരം തീരപ്രദേശത്ത് കടല്‍കയറ്റം കൂടുതല്‍ ശക്തമായി. തീരപ്രദേശത്തെ അമ്പതോളം വീടുകളില്‍ കടല്‍വെള്ളം അടിച്ചുകയറി. പി.എം.ആര്‍ ഭാഗത്ത് നിരവധി വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകരുകയും ചെയ്തു. ഗാര്‍ഫില്‍ നഗര്‍ മുതല്‍ താന്നി വരെയുള്ള ഭാഗങ്ങളിലാണ് കടല്‍കയറ്റം രൂക്ഷം. |
മാലിന്യനീക്കം വീണ്ടും കീറാമുട്ടി; മൊബൈല്‍ ഇന്‍സിനറേറ്ററും കോടതിയില്‍ Posted: 04 Jun 2012 11:02 PM PDT തിരുവനന്തപുരം: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ബദല്‍ സംവിധാനമെന്ന നിലയില്‍ സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിച്ച മൊബൈല്‍ ഇന്‍സിനറേറ്ററും കോടതി കയറുന്നു. മൊബൈല്‍ ഇന്‍സിനറേറ്റര്‍ സാങ്കേതികവിദ്യയുടെ മുഴുവന്‍ ആശയവും തന്‍േറതാണെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശി സി.ജെ. ആന്‍േറാ ഹൈകോടതിയില്‍ പരാതി ഫയല്‍ ചെയ്തതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. |
വനമേഖലയില്‍ സൗരോര്‍ജവേലിക്ക് 15 കോടി -മന്ത്രി Posted: 04 Jun 2012 11:01 PM PDT പുനലൂര്‍: സംസ്ഥാനത്തെ വനമേഖലയില്‍ സൗരോര്‍ജവേലി സ്ഥാപിക്കാന്‍ 15 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. പുനലൂര്‍ വനം ഡിവിഷനിലെ പത്തുപറയില്‍ ഗ്രാമീണ സ്വഭാവിക വനവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment