രാഷ്ട്രപതി: ദല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച Madhyamam News Feeds | ![]() |
- രാഷ്ട്രപതി: ദല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച
- മെഡിക്കല്‍ കോളജില്‍ മരുന്നു ക്ഷാമം രൂക്ഷം
- ഹെഡ് ലിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ
- വില്ലേജിയോ ദുരന്തം: കാരണമായത് കടയിലെ വൈദ്യുതി തകരാറ്
- സൈനികരുടെ ആത്മാര്‍ഥത പ്രശംസനീയം: ഹമദ് രാജാവ്
- റീഫണ്ട് കുറഞ്ഞു; പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധന
- റസിഡന്‍സ് വിസക്ക് വാടക കരാര്‍: അബൂദബിയില്‍ കര്‍ശനമാക്കിയില്ല
- തൊഴിലാളികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി
- കൊച്ചി-ബംഗളൂരു വാതക പൈപ്പ് ലൈനിന് റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി
- ജര്‍മനി ക്വാര്‍ട്ടറില്‍
രാഷ്ട്രപതി: ദല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച Posted: 14 Jun 2012 12:20 AM PDT Image: ![]() ന്യൂദല്‍ഹി: മമത ബാനര്‍ജിയും മുലായം സിങ്ങും ചേര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദേശിച്ചതോടെ കുഴഞ്ഞു മറിഞ്ഞ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ ദല്‍ഹിയില്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസിന്റെയും സഖ്യ കക്ഷികളുടെയും വിവിധ നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് അഞ്ചരക്ക് കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. |
മെഡിക്കല്‍ കോളജില്‍ മരുന്നു ക്ഷാമം രൂക്ഷം Posted: 14 Jun 2012 12:18 AM PDT കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം. കോളജിലെ മെഡിക്കല്‍ സ്റ്റോര്‍ മുഖേന രോഗികള്‍ക്ക് നല്‍കിവരുന്ന 292 ഇനം മരുന്നുകളില്‍ 50ല്‍ താഴെ ഇനങ്ങള്‍ മാത്രമേ ഇപ്പോള്‍ സ്റ്റോക് ഉള്ളൂ. സമീപകാല ചരിത്രത്തില്‍ ഇത്രയും ഗുരുതരസ്ഥിതിവിശേഷം ഇതാദ്യമാണ്. |
ഹെഡ് ലിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ Posted: 14 Jun 2012 12:04 AM PDT Image: ![]() വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണകേസ് പ്രതികളായ ഡേവിഡ് കോള്‍മെന്‍ ഹെഡ്ലിയേയും തഹവ്വുര്‍ ഹുസൈന്‍ റാണയേയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ നടത്തിയ നയതന്ത്ര ചര്‍ച്ചക്കിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ഹെഡ്ലിയും റാണയും യു.എസ് കസ്റ്റഡിയിലാണ്. |
വില്ലേജിയോ ദുരന്തം: കാരണമായത് കടയിലെ വൈദ്യുതി തകരാറ് Posted: 13 Jun 2012 11:24 PM PDT Image: ![]() ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാര സമുച്ചയമായ വില്ലേജിയോ മാളില്‍ 13 കുഞ്ഞുങ്ങളും നാല് ആയമാരും രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും മരിക്കാനിടയായ അഗ്നിബാധക്ക് കാരണമായത്, ഇതില്‍ പ്രവര്‍ത്തിക്കുന്ന ‘നൈക്’ സ്പോര്‍ട്സ്വെയര്‍ ഷോറൂമിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോര്‍ട്ട്. |
സൈനികരുടെ ആത്മാര്‍ഥത പ്രശംസനീയം: ഹമദ് രാജാവ് Posted: 13 Jun 2012 11:13 PM PDT Image: ![]() മനാമ: സൈനികരുടെ ആത്മാര്‍ഥതയും ധീരതയും ഏറെ അഭിമാനകരവും പ്രശംസനീയവുമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. സൈനിക യൂണിറ്റുകളുടെ സന്ദര്‍ശനത്തിന് ബി.ഡി.എഫ് ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ സൈനിക മേധാവി ജനറല്‍ ഫീല്‍ഡ് മാര്‍ഷല്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, പ്രതിരോധകാര്യ സ്റ്റേറ്റ് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ശൈഖ് ദുഐജ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ എന്നിവരും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. വിവിധ യൂണിറ്റ് മേധാവികളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സൈനികരെ സംബോധന ചെയ്തു. |
റീഫണ്ട് കുറഞ്ഞു; പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധന Posted: 13 Jun 2012 11:06 PM PDT Image: ![]() ന്യൂദല്‍ഹി: റീഫണ്ടുകള്‍ കുത്തനെ കുറഞ്ഞതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍വര്‍ധന. ഇക്കൊല്ലത്തെ ബജറ്റില്‍ ലക്ഷ്യമിടുന്ന 5.70 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് നികുതി വരുമാനം കാര്യമായി വര്‍ധിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ നേടിയതിലും 172.64 ശതമാനം വര്‍ധനയാണ് ഈ ഏപ്രില്‍ - മെയ് കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 35,323 കോടി രൂപയാണ് 2012 -13 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസത്തെ പ്രത്യക്ഷ നികുതി വരുമാനം. |
റസിഡന്‍സ് വിസക്ക് വാടക കരാര്‍: അബൂദബിയില്‍ കര്‍ശനമാക്കിയില്ല Posted: 13 Jun 2012 10:59 PM PDT Image: ![]() അബൂദബി: റസിഡന്‍സ് വിസ പുതുക്കാനും പുതിയ വിസക്കും വാടക കരാറോ ഇലക്ട്രിസിറ്റി-വാട്ടര്‍ ബില്ലോ ഹാജരാക്കണമെന്ന നിയമം അബൂദബിയില്‍ കര്‍ശനമാക്കിയില്ല. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചിരുന്നുവെങ്കിലും അബൂദബിയിലെ എമിഗ്രേഷന്‍ ഓഫിസില്‍ ബുധനാഴ്ച എത്തിയവരോട് ഈ രേഖകള്‍ ആവശ്യപ്പെട്ടില്ല. ഇവരുടെ വിസ പുതുക്കുകയും ചെയ്തു. |
തൊഴിലാളികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി Posted: 13 Jun 2012 10:40 PM PDT Image: ![]() റിയാദ്: ഏഴ് രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യവും തൊഴില്‍ക്ഷമതയും ഉറപ്പുവരുത്തുന്നതിന് തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നു. ഇന്ത്യ, പാകിസ്താന്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു റിക്രൂട്ട്ചെയ്യുന്ന തൊഴിലാളികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വിഷയം പഠിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്നതിന് മന്ത്രാലയം അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. |
കൊച്ചി-ബംഗളൂരു വാതക പൈപ്പ് ലൈനിന് റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി Posted: 13 Jun 2012 10:23 PM PDT Image: ![]() ബംഗളൂരു: നിര്‍ദിഷ്ട കൊച്ചി-ബംഗളൂരു വാതക പൈപ്പ്ലൈനിന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പി.എന്‍.ജി.ആര്‍.ബി) അനുമതി നല്‍കി. മധ്യകേരളം മുതല്‍ കാസര്‍കോട് വരെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലൂടെയും കടന്ന് 1104 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് പൈപ്പ്ലൈന്‍ ബംഗളൂരുവിലെത്തുന്നത്. |
Posted: 13 Jun 2012 10:15 PM PDT Image: ![]() ഖാര്‍കീവ് (യുക്രെയ്ന്‍): കരുത്തരായ ജര്‍മനി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യൂറോകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോകകപ്പ് റണ്ണറപ്പുകളായ നെതര്‍ലന്‍ഡ്സിനെ മാറിയോ ഗോമസ് ആദ്യപകുതിയില്‍ നേടിയ ഇരട്ടഗോളുകളുടെ മികവില്‍ 2-1ന് മറികടന്നാണ് ജര്‍മനി അവസാന എട്ടില്‍ ഇടമുറപ്പിക്കുന്ന ആദ്യ ടീമായത്. ആദ്യകളിയില്‍ ജര്‍മനി 1-0ത്തിന് പോര്‍ചുഗലിനെ കീഴടക്കിയിരുന്നു. നേരത്തേ ഡെന്മാര്‍ക്കിനോടും തോറ്റ ഹോളണ്ട് അത്യദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആദ്യറൗണ്ടില്‍ പുറത്താകും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment