നെയ്യാറ്റിന്‍കരയില്‍ ആധികാരിക വിജയമല്ല: ഷിബു ബേബി ജോണ്‍ Madhyamam News Feeds | ![]() |
- നെയ്യാറ്റിന്‍കരയില്‍ ആധികാരിക വിജയമല്ല: ഷിബു ബേബി ജോണ്‍
- നഗരസഭാ ഉപരോധത്തിനിടെ സംഘര്‍ഷം
- പനി നേരിടാന്‍ യുദ്ധകാല നടപടി -മന്ത്രി ഷിബു
- പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്ളാസ്റ്റിക് മാലിന്യം അടിയുന്നു
- പനി ഭീതിയില്‍ ജനം; പ്രതിരോധ ഫണ്ടിനെച്ചൊല്ലി കലഹിച്ച് അധികൃതര്‍
- മോഷണം വിനോദമാക്കിയ യുവാക്കള്‍ പിടിയില്‍
- ജില്ലയുടെ വികസനത്തിന് നിരവധി പദ്ധതികള്‍
- മാലിന്യ പ്രശ്നം: പുതിയ യോഗം; പഴയ നടപടികള്‍
- മോഹന്‍ലാലിന്‍െറ ബ്ളോഗിന് പുസ്തക രൂപം
- പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ അടിയന്തര നടപടി -മന്ത്രി
നെയ്യാറ്റിന്‍കരയില്‍ ആധികാരിക വിജയമല്ല: ഷിബു ബേബി ജോണ്‍ Posted: 17 Jun 2012 12:16 AM PDT Image: ![]() തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലേത് ആധികാരിക വിജയമായി കാണാനാവില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍. അതിന്റെ കാരണം യു.ഡി.എഫ് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന പല സാമുദായിക സംഘടനകളും അഞ്ചാം മന്ത്രി വിവാദത്തില്‍ യു.ഡി.എഫില്‍ നിന്നും അകന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
നഗരസഭാ ഉപരോധത്തിനിടെ സംഘര്‍ഷം Posted: 16 Jun 2012 11:29 PM PDT തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ അലംഭാവം കാട്ടുന്ന മേയര്‍ രാജിവെക്കമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ നടത്തിയ ഉപരോധത്തിനിടെ സംഘര്‍ഷം. |
പനി നേരിടാന്‍ യുദ്ധകാല നടപടി -മന്ത്രി ഷിബു Posted: 16 Jun 2012 11:26 PM PDT കൊല്ലം: ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന പനിയെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബുബേബിജോണ്‍ . പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. |
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്ളാസ്റ്റിക് മാലിന്യം അടിയുന്നു Posted: 16 Jun 2012 11:15 PM PDT കുമളി: കടുവാ-വന്യജീവി സങ്കേതമായ പെരിയാര്‍ വനമേഖലയില്‍ പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട വനംവകുപ്പ് കുപ്പിവെള്ള വിതരണവുമായി രംഗത്തത്തെിയതോടെ വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. |
പനി ഭീതിയില്‍ ജനം; പ്രതിരോധ ഫണ്ടിനെച്ചൊല്ലി കലഹിച്ച് അധികൃതര്‍ Posted: 16 Jun 2012 11:04 PM PDT പത്തനംതിട്ട: പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ജില്ലയില്‍ വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനം അവതാളത്തില്‍. പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഇതിനകം മൂന്ന് ജില്ലാതല അവലോകന യോഗം നടന്നിട്ടും പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഒരിടത്തും കഴിഞ്ഞിട്ടില്ല. |
മോഷണം വിനോദമാക്കിയ യുവാക്കള്‍ പിടിയില്‍ Posted: 16 Jun 2012 10:59 PM PDT കോട്ടയം: ബൈക്ക് മോഷണം വിനോദമാക്കിയ യുവാക്കള്‍ പിടിയില്‍. കോട്ടയ ത്തും പരിസരത്തുനിന്നുമായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവിറ്റ കേസിലെ പ്രതികളില്‍ മൂന്നുപേരാണ് വെസ്റ്റ് പൊലീസിന്‍െറ പിടിയിലായത്. |
ജില്ലയുടെ വികസനത്തിന് നിരവധി പദ്ധതികള്‍ Posted: 16 Jun 2012 10:50 PM PDT ആലപ്പുഴ: ജില്ലയുടെ വികസനത്തിന് നിരവധി പ്രഖ്യാപനങ്ങളുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികത്തിന്‍െറ ജില്ലാതല ഉദ്ഘാടനം. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലാണ് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലും ജില്ലയുടെ ചുമതലയുള്ള വനം-സ്പോര്‍ട്സ് മന്ത്രി കെ.ബി. ഗണേഷ്കുമാറും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയത്. |
മാലിന്യ പ്രശ്നം: പുതിയ യോഗം; പഴയ നടപടികള്‍ Posted: 16 Jun 2012 10:48 PM PDT ആലപ്പുഴ: നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം തേടി വീണ്ടുമൊരു യോഗം. നഗരഭരണാധികാരികളുടെ ചേരിതിരിഞ്ഞുള്ള ധര്‍ണയും ഉപരോധവും നാടകങ്ങളുമെല്ലാം കഴിഞ്ഞ് ഒന്നിച്ചിരുന്ന് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലും ഗുണപരമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. |
മോഹന്‍ലാലിന്‍െറ ബ്ളോഗിന് പുസ്തക രൂപം Posted: 16 Jun 2012 10:43 PM PDT Image: ![]() കൊച്ചി: നടന്‍ മോഹന്‍ലാല്‍ തന്‍െറ ബ്ളോഗില്‍ കുറിച്ച വരികള്‍ക്ക് പുസ്തക രൂപം. മൂന്നുവര്‍ഷത്തിനുള്ളില്‍ ബ്ളോഗില്‍ എഴുതിയ 34 രചനകളുടെ സമാഹാരമായ ‘ഹൃദയത്തിന്‍െറ കൈയൊപ്പ്’ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കിയായിരുന്നു പ്രകാശനം. |
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ അടിയന്തര നടപടി -മന്ത്രി Posted: 16 Jun 2012 10:39 PM PDT കൊച്ചി: മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പിന്‍െറയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ച് അടിയന്തര പ്രവര്‍ത്തനത്തിന് രൂപം നല്‍കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. പ്രാഥമികതലം മുതല്‍ ജില്ല വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകള്‍ സ്റ്റോക്കുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment