സ്വാഗതം
WELCOME

News Update..

Wednesday, June 13, 2012

ഉപസംവരണം: കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി Madhyamam News Feeds

ഉപസംവരണം: കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി Madhyamam News Feeds

Link to

ഉപസംവരണം: കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Posted: 13 Jun 2012 12:34 AM PDT

Image: 

ന്യൂദല്‍ഹി: ന്യൂനപക്ഷ ഉപസംവരണം റദ്ദാക്കിയ ആന്ധ്രാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ആന്ധ്രാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി, മതം മാത്രമാണോ സംവരണത്തിനുള്ള മാനദണ്ഡമെന്ന് ചോദിക്കുകയും ചെയ്തു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജെ.എസ് ഖേഹാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

read more

സര്‍ക്കാര്‍ നിയമസഭയെ ഒളിത്താവളമാക്കുന്നു: വി.എസ്

Posted: 13 Jun 2012 12:17 AM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയെ ഒളിത്താവളമാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭയെ ഒളിത്താവളമാക്കിയ നടപടി അപമാനകരമാണ്. ഇതിന് ആരേയും അനുവദിക്കിലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

read more

പി.എസ്.സി ജനാധിപത്യത്തിന്‍െറ അടിസ്ഥാന തൂണ് -മുഖ്യമന്ത്രി

Posted: 13 Jun 2012 12:02 AM PDT

തിരുവനന്തപുരം: മികച്ച സിവില്‍ സര്‍വീസിനെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന പബ്ളിക് സര്‍വീസ് കമീഷന്‍ ജനാധിപത്യത്തിന്‍െറ അടിസ്ഥാന തൂണുകളിലൊന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവിധ സംസ്ഥാനങ്ങളിലെ പബ്ളിക് സര്‍വീസ് കമീഷനുകള്‍ക്കായി കേരളാ പബ്ളിക് സര്‍വീസ് കമീഷന്‍ തിരുവനന്തപുരത്ത് നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹമുണ്ടെങ്കിലേ അര്‍ഹര്‍ക്ക് സഹായം ലഭ്യമാകൂ.

read more

ട്രോളിങ് നിരോധം നാളെമുതല്‍

Posted: 12 Jun 2012 11:58 PM PDT

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വരും. 47 ദിവസം നീളുന്ന നിരോധം സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ പി.ജി തോമസ് അഭ്യര്‍ഥിച്ചു.

read more

ആറുപേര്‍ക്കുകൂടി ഡെങ്കി സംശയം; പനിയും കൂടുന്നു

Posted: 12 Jun 2012 11:53 PM PDT

കൊല്ലം: ജില്ലയില്‍ ആറ് പേര്‍ കൂടി ഡെങ്കിപ്പനി സംശയവുമായി ചികിത്സ തേടി. ഇതില്‍ ഭൂരിപക്ഷം പേരും പത്തനാപുരം മേഖലയിലുള്ളവരാണ്. ഇതോടെ ജില്ലയില്‍ ഡെങ്കിപ്പനി സംശയവുമായി ചികിത്സ തേടുന്നവരുടെ എണ്ണം 114 ആയി. കഴിഞ്ഞയാഴ്ച 75 പേര്‍ക്കാണ് രോഗബാധ സംശയമുണ്ടായിരുന്നത്.
ഇതിനിടെ 8 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ജില്ലയില്‍ പനി പിടിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി അധികൃതര്‍ പറയുന്നു.

read more

പ്രതിരോധ പ്രവര്‍ത്തനം പാളി; ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

Posted: 12 Jun 2012 11:48 PM PDT

പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനം പാളി. ഡെങ്കിപ്പനി ഉള്‍പ്പെടെ വിവിധ പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ വ്യാപിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ മുന്നറിയിപ്പുകൂടി വന്നതോടെ ജനം ഭീതിയലായി. സംസ്ഥാനത്ത് പത്തനംതിട്ടയില്‍ ഡെങ്കിപ്പനിയും വയനാട്ടില്‍ മഞ്ഞപ്പിത്തവും വ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. ഇത് ശരിവക്കും വിധം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്.

read more

കുനിയിലെ ഇരട്ടക്കൊല: ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ സമാധാനപരം

Posted: 12 Jun 2012 11:39 PM PDT

അരീക്കോട്: കുനിയില്‍ സഹോദരങ്ങളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഏറനാട് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അരീക്കോട്ടും കീഴുപറമ്പിലും പൂര്‍ണം. അരീക്കോട്, ഊര്‍ങ്ങാട്ടിരി, പത്തനാപുരം, പുത്തലം, കാവനൂര്‍, കീഴുപറമ്പ് അങ്ങാടികളെല്ലാം നിശ്ചലമായി. കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. ഉച്ചയോടെ ചില സ്വകാര്യ ബസുകള്‍ ഓടി. ഓട്ടോറിക്ഷകള്‍ രാവിലെ സജീവമായി രംഗത്തിറങ്ങിയെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ ഉച്ചയോടെ പിന്‍വാങ്ങി. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ പതിവുപോലെ ഓടി.

read more

റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സൈ്വരവിഹാരം; വയലുകളെല്ലാം പ്ളോട്ടുകളാക്കുന്നു

Posted: 12 Jun 2012 11:26 PM PDT

പുതുനഗരം: കൊടുവായൂര്‍, പുതുനഗരം മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് ലോബി പിടിമുറുക്കി. പ്ളോട്ടുകളാക്കി വില്‍ക്കാന്‍ കുളങ്ങളും ഇരുപ്പുപാടങ്ങളും നികത്തുന്നത് മേഖലയില്‍ വ്യാപകമായി.
വില്ലേജ് ഓഫിസുകളിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് ഇതെന്ന് ആക്ഷേപമുണ്ട്.
ആറ് മാസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലായി 72 ഏക്കറിലധികം നെല്‍പാടമാണ്് പ്ളോട്ടുകളാക്കിയത്. പരിസ്ഥിതി സംഘടനകള്‍ വില്ലേജിലും താലൂക്കിലും പരാതി നല്‍കുമ്പോള്‍ ആര്‍.ഡി.ഒയുടെ അനുമതിയുണ്ടെന്നാണ് മറുപടി.

read more

എഫ്.ഐ.ആറില്‍ പേരുള്ളതു കൊണ്ട് മാത്രം ബഷീറിനെ അറസ്റ്റ് ചെയ്യാനാവില്ല

Posted: 12 Jun 2012 11:26 PM PDT

Image: 

തിരുവനന്തപുരം: എഫ്.ഐ.ആറില്‍ പേരുള്ളതുകൊണ്ട് മാത്രം പി.കെ ബഷീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എഫ്.ഐ.ആറില്‍ പേരു വന്ന ഉടനെ ഒരാളെ അറസ്റ്റു ചെയ്യുക എന്നത് ഈ സര്‍ക്കാറിന്റെ നയമല്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

read more

ജില്ലയില്‍ പനി പടരുന്നു

Posted: 12 Jun 2012 11:18 PM PDT

കണ്ണൂര്‍: കാലവര്‍ഷമെത്തിയതോടെ ജില്ലയില്‍ പനി പടരുന്നു. ജില്ലാ ആശുപത്രികളില്‍ 122 ഡോക്ടര്‍മാരുടെ ഒഴിവ് നികത്താതെ കിടക്കുന്നു.
ജില്ലയില്‍ പനി ബാധിച്ച് 2500 പേര്‍ ചികിത്സ തേടിയതായി ഡി.എം.ഒ രമേഷ് രൈരു പറഞ്ഞു. ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ഒമ്പതുപേര്‍ക്കും മലേറിയ 90, ടൈഫോയ്ഡ് 48, മഞ്ഞപ്പിത്തം 141 പേര്‍ക്കും ബാധിച്ചതായും ഡി.എം.ഒ അറിയിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP