പി.പി രാമകൃഷ്ണന് ജാമ്യമില്ല, കൊടി സുനി പൊലീസ് കസ്റ്റഡിയില്‍ Madhyamam News Feeds | ![]() |
- പി.പി രാമകൃഷ്ണന് ജാമ്യമില്ല, കൊടി സുനി പൊലീസ് കസ്റ്റഡിയില്‍
- സലാലയില്‍ ഖരീഫ് ഫെസ്റ്റിവെലിന് 21ന് കൊടിയേറ്റം
- മണ്ണും മനസ്സും കാത്ത രാഷ്ട്രസേവകന്‍
- സുഖമായി ചുറ്റാം, സുഫൂഹില്‍...
- അത്യാധുനിക ‘എയര്‍ക്രാഫ്റ്റ് റിക്കവറി’ ഉപകരണം സ്വന്തമാക്കി; ഖത്തര്‍ എയര്‍വേസിന് മികച്ച നേട്ടം
- ഈജിപ്തില്‍ മുര്‍സി തന്നെ പ്രസിഡണ്ടെന്ന് ബ്രദര്‍ഹുഡ്
- ടി.പി വധം : കുഞ്ഞനന്തന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ
- വിമാനത്താവളത്തില്‍ തിരക്ക് കൂടി
- റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചില്ല
- യൂറോ കപ്പ് : പോര്‍ച്ചുഗലും ജര്‍മനിയും ക്വാര്‍ട്ടറില്‍
പി.പി രാമകൃഷ്ണന് ജാമ്യമില്ല, കൊടി സുനി പൊലീസ് കസ്റ്റഡിയില്‍ Posted: 18 Jun 2012 12:45 AM PDT Image: ![]() വടകര: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊടി സുനിയെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വടകര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് സുനിയെ ഈ മാസം 29 വരെ പൊലീസിന് വിട്ടുകൊടുത്തത്. അസേമയം, ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ സി.പി.എം നേതാവ് പി.പി രാമകൃഷ്ണന്റൈ ജാമ്യാപേക്ഷ കോടതി തള്ളി. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് റിമാന്‍ഡ് പ്രതിയായ പി.പി. രാമകൃഷ്ണന്‍. |
സലാലയില്‍ ഖരീഫ് ഫെസ്റ്റിവെലിന് 21ന് കൊടിയേറ്റം Posted: 18 Jun 2012 12:31 AM PDT Image: ![]() സലാല: മരുഭൂമിയിലെ കേരളമായ സലാലയുടെ വസന്തോല്‍സവത്തിന് വ്യാഴാഴ്ച കൊടിയേറ്റം. ദോഫാര്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദി ഉത്സവത്തിന് ഒൗപചാരിക തുടക്കം കുറിക്കും. മേളയുടെ മുഖ്യവേദിയായ മുനിസിപ്പല്‍ റിക്രിയേഷന്‍ സെന്‍ററിന്‍െറ മുഖ്യ കവാടത്തിലാണ് ഉദ്ഘാടന ചടങ്ങ്. തുടക്കം പ്രഭാപൂരിതമാക്കാന്‍ വെടികെട്ടും ഒരുക്കുന്നുണ്ട്. പുഷ്പങ്ങള്‍ക്കിടയില്‍ വിരിയുന്ന ഒമാന്‍ പതാകയും ചടങ്ങിന്‍െറ സവിശേഷതയായിരിക്കും. |
മണ്ണും മനസ്സും കാത്ത രാഷ്ട്രസേവകന്‍ Posted: 18 Jun 2012 12:20 AM PDT Image: ![]() 1979 നവംബര്‍ 20 ന് ചൊവ്വാഴ്ച സൗദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ആഭ്യന്തരമന്ത്രി അമീര്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അറിയിച്ചു: ‘‘അല്ലാഹുവിന്‍െറ അനുഗ്രഹത്താല്‍ ഇന്നു വെളുപ്പിനു ഒന്നരയോടെ മസ്ജിദുല്‍ ഹറാമിന്‍െറ അകത്തളങ്ങളില്‍ ഒളിത്താവളം സ്ഥാപിച്ച് ഭീകരകൃത്യത്തിലേര്‍പ്പെട്ട ഇസ്ലാം വിരുദ്ധശക്തികളെ തുടച്ചുനീക്കിയിരിക്കുന്നു’’. |
Posted: 18 Jun 2012 12:19 AM PDT Image: ![]() ദുബൈ: അനുനിമിഷം വളരുന്ന ദുബൈക്കൊപ്പമത്തൊന്‍ പൊതുഗതാഗത മേഖലയുടെ വേഗത വര്‍ധിപ്പിക്കുന്നതിന് അല്‍ സുഫൂഹ് ട്രാം തയാറെടുക്കുന്നു. ട്രാമിനുവേണ്ടി നിര്‍മിക്കുന്ന മേല്‍പാലങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അല്‍ സുഫൂഹ് റോഡിന് സമാന്തരമായി മറീനയില്‍ നിന്ന് എമിറേറ്റ്സ് മാള്‍ വരെയാണ് സുഫൂഹ് ട്രാം സര്‍വീസ് നടത്തുക. 14.7 കിലോമീറ്റര്‍ ട്രാക്കാണ് ഇതിനായി നിര്‍മിക്കുക. പദ്ധതിയുടെ നിര്‍മാണം 43 ശതമാനം പൂര്‍ത്തിയായതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അധികൃതര്‍ അറിയിച്ചു. |
അത്യാധുനിക ‘എയര്‍ക്രാഫ്റ്റ് റിക്കവറി’ ഉപകരണം സ്വന്തമാക്കി; ഖത്തര്‍ എയര്‍വേസിന് മികച്ച നേട്ടം Posted: 18 Jun 2012 12:16 AM PDT Image: ![]() ദോഹ: സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്ന വിമാനങ്ങള്‍ സ്ഥലം മാറ്റാനുള്ള അത്യാധുനിക ‘എയര്‍ക്രാഫ്റ്റ് റിക്കവറി’ ഉപകരണം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസിന് മികച്ച നേട്ടം കൈവരിച്ചു. |
ഈജിപ്തില്‍ മുര്‍സി തന്നെ പ്രസിഡണ്ടെന്ന് ബ്രദര്‍ഹുഡ് Posted: 18 Jun 2012 12:11 AM PDT Image: ![]() Subtitle: തെഹ്രീര്‍ സ്ക്വയറില്‍ വിജയാഘോഷം കൈറോ: വിപ്ലവാനന്തര ഈജിപതിന്റെ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി തന്നെയാവുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ്. രണ്ടാം ഘട്ട പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായ മുര്‍സി ദശലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി അവകാശപ്പെട്ടു. |
ടി.പി വധം : കുഞ്ഞനന്തന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ Posted: 17 Jun 2012 11:45 PM PDT Image: ![]() തലശ്ശേരി: ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. തലശ്ശേരി സെഷന്‍സ്കോടതിയാണ് ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി വെച്ചത്. സംഭവത്തില്‍ കേസ് ഡയറിയുടെ പകര്‍പ്പ്പ് പൊലീസ് തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കി. കേസ് ഡയറി ഹാജരാക്കണമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. |
വിമാനത്താവളത്തില്‍ തിരക്ക് കൂടി Posted: 17 Jun 2012 11:28 PM PDT Image: ![]() കുവൈത്ത് സിറ്റി: മധ്യവേനലവധി തുടങ്ങാന്‍ രണ്ടാഴ്ചയോളം ബാക്കി നില്‍ക്കെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ വിമാനത്താവളം വഴി പോക്കുവരവ് നടത്തിയ യാത്രക്കാരുടെ എണ്ണം 91000 ഓളം വരുമെന്ന് സിവില്‍ എവിയേഷന്‍ ഓപറേറ്റിംഗ് ജനറല്‍ ഡയറക്ടര്‍ ഇസാം അല്‍ സാമില്‍ പറഞ്ഞു. |
റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചില്ല Posted: 17 Jun 2012 10:48 PM PDT Image: ![]() മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) യുടെ പ്രധാന വായ്പാ പലിശ നിരക്കുകളില്‍ മാറ്റമില്ല. തിങ്കളാഴ്ച പ്രഖ്യാപിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല പണവിനിയോഗനയത്തിലാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വായ്പാ നിരക്കുകളായ റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകളും കരുതല്‍ ധനാനുപാതവും നിലവിലുള്ള രീതിയില്‍ തുടരാനാണ് ആര്‍.ബി.ഐ തീരുമാനം. |
യൂറോ കപ്പ് : പോര്‍ച്ചുഗലും ജര്‍മനിയും ക്വാര്‍ട്ടറില്‍ Posted: 17 Jun 2012 10:29 PM PDT Image: ![]() Subtitle: റൊണാള്‍ഡോക്ക് ഇരട്ടഗോള്‍ ഖാര്‍കീവ്നലീയേവ്: ലോകകപ്പ് റണ്ണറപ്പുകളായ നെതര്‍ലന്‍ഡ്സ് യൂറോകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഗ്രൂപ് 'ബി'യില്‍ ഓറഞ്ചുപടയെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളില്‍ 2-1ന് കീഴടക്കിയ പോര്‍ചുഗല്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. യൂറോകപ്പില്‍ മികവുകാട്ടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മധ്യേയാണ് റൊണാള്‍ഡോ മിന്നുന്ന പ്രകടനവുമായി ടീമിനെ അവസാന എട്ടിലെത്തിച്ചത്. പിന്നിട്ടുനിന്ന ശേഷം പോര്‍ചുഗല്‍ പൊരുതിക്കയറുകയായിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment