ജനമൈത്രി പദ്ധതി വ്യാപിപ്പിക്കണം -പൊലീസ് ഓഫിസേഴ്സ് അസോ. Madhyamam News Feeds | ![]() |
- ജനമൈത്രി പദ്ധതി വ്യാപിപ്പിക്കണം -പൊലീസ് ഓഫിസേഴ്സ് അസോ.
- മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വികസന പ്രവൃത്തികള്‍ തുടങ്ങി
- നീര്‍ത്തടങ്ങള്‍ക്ക് മരണമണി
- സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 21,960
- മണിക്കെതിരെ കേസ്; സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കും
- സിയാച്ചിന്‍ ചര്‍ച്ചക്ക് ഇന്ന് തുടക്കം
- ടി.പി വധം; ഒരാള്‍ കൂടി കസ്റ്റഡിയില്‍
- ഗതാഗതമന്ത്രി ദുഖം വിമാനത്താവളം, തുറമുഖ പദ്ധതികള്‍ പരിശോധിച്ചു
- അക്ഷര വെളിച്ചം പകര്‍ന്ന് ‘ഗള്‍ഫ് മാധ്യമം കാമ്പസ് ലൈറ്റി’ന് യു.എ.ഇയില്‍ തുടക്കം
- എയര്‍ ഇന്ത്യ സമരം: ബഹ്റൈനിലും യാത്രാ ദുരിതം
ജനമൈത്രി പദ്ധതി വ്യാപിപ്പിക്കണം -പൊലീസ് ഓഫിസേഴ്സ് അസോ. Posted: 11 Jun 2012 01:26 AM PDT മലപ്പുറം: ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കണമെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഔ്പോസ്റ്റുകളായി പ്രവര്‍ത്തിക്കുന്ന കാടാമ്പുഴ, കൂട്ടായി, വള്ളുവമ്പ്രം എന്നിവ പൊലീസ് സ്റ്റേഷനുകളായി ഉയര്‍ത്തണം. 24 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നാലാം ഗ്രേഡ് അനുവദിച്ച് ആനുകൂല്യം ലഭ്യമാക്കണമെന്നും ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. |
മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വികസന പ്രവൃത്തികള്‍ തുടങ്ങി Posted: 11 Jun 2012 01:15 AM PDT കല്‍പറ്റ: മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ജില്ലയില്‍ വിവിധ വികസന പ്രവൃത്തികള്‍ തുടങ്ങി. |
Posted: 11 Jun 2012 01:14 AM PDT തിരുവമ്പാടി: മലയോര മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് ലോബിഏക്കര്‍കണക്കിന് നെല്‍വയലുകളും നീര്‍ത്തടങ്ങളും 10 വര്‍ഷത്തിനിടെ മണ്ണിട്ട് നികത്തി. കടുത്ത വേനലില്‍ ആശ്വാസ നീരുറവയായി നിലനിന്ന നീര്‍ത്തടങ്ങളും ഒരുകാലത്ത് സജീവമായി നെല്ല് വിളഞ്ഞ കൃഷിയിടങ്ങളും ഭൂമാഫിയയുടെ ഇടപെടലില്‍ മലയോര ഗ്രാമങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. |
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 21,960 Posted: 11 Jun 2012 12:24 AM PDT Image: ![]() കൊച്ചി: സ്വര്‍ണവിലയില്‍ തിങ്കളാഴ്ച വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി 21,960 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2,745 രൂപയിലെത്തി. തങ്കം പവന് 29,860 രൂപയും വെള്ളി കി.ഗ്രാമിന് 54,500 രൂപയും ആണ് ഇന്നത്തെ വില. |
മണിക്കെതിരെ കേസ്; സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കും Posted: 11 Jun 2012 12:08 AM PDT Image: ![]() കൊച്ചി: മണിക്കെതിരെ കേസെടുക്കാന്‍ അധികാരമുണ്ടെന്നും നിയമപരമായാണ് കേസെടുത്തതെന്നും കാണിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കും. മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. |
സിയാച്ചിന്‍ ചര്‍ച്ചക്ക് ഇന്ന് തുടക്കം Posted: 10 Jun 2012 11:57 PM PDT Image: ![]() ഇസ്ലാമാബാദ്: രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യക്കും പാകിസ്താനുമിടയില്‍ കത്തിനില്‍ക്കുന്ന സിയാച്ചിന്‍ പ്രശ്നത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചക്ക് റാവല്‍പിണ്ടിയില്‍ തുടക്കം കുറിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ മേഖലയായ സിയാച്ചിന്‍ മലനിരകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് പാകിസ്താന്‍ ആവശ്യമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച. ഇതിനായി ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ കഴിഞ്ഞ ദിവസം പാകിസ്താനിനെത്തി. |
ടി.പി വധം; ഒരാള്‍ കൂടി കസ്റ്റഡിയില്‍ Posted: 10 Jun 2012 11:27 PM PDT Image: ![]() വടകര: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്വട്ടേഷന്‍ സംഘംഗമായ എം.സി അനൂപ് ആണ് പിടിയിലായത്. അറസ്റ്റ് ഇന്ന് വൈകീട്ടോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നയാളാണ് അനൂപ്. ഒളിവിലായിരുന്ന അനൂപിനെ ബാംഗ്ളൂരില്‍ നിന്നാണ് പിടികൂടിയത്. നേരത്തെ കണ്ണൂര്‍ജില്ലയിലെ കൊല പാതക കേസുകളില്‍ പ്രതിയായ അനൂപ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും പങ്കാളിയാണ്. മുംബൈയില്‍ നിന്നും ടി.കെ രജീഷിനെ വിളിച്ചു വരുത്തിയത് ഇയാളാണെന്ന് കരുതുന്നു. |
ഗതാഗതമന്ത്രി ദുഖം വിമാനത്താവളം, തുറമുഖ പദ്ധതികള്‍ പരിശോധിച്ചു Posted: 10 Jun 2012 11:11 PM PDT Image: ![]() മസ്കത്ത്: നിര്‍മാണം പുരോഗമിക്കുന്ന ദുഖം വിമാനത്താവളം ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ ഫുത്തൈസി സന്ദര്‍ശിച്ചു. ദുഖം വിമാനത്താവള പദ്ധതിക്ക് ഒമാന്‍െറ വിനോദ സഞ്ചാര മേഖലയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുവാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ദുഖം വിലായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതോടെ വാണിജ്യ വ്യവസായ മേഖലകളില്‍ വന്‍ നേട്ടം കൊയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. |
അക്ഷര വെളിച്ചം പകര്‍ന്ന് ‘ഗള്‍ഫ് മാധ്യമം കാമ്പസ് ലൈറ്റി’ന് യു.എ.ഇയില്‍ തുടക്കം Posted: 10 Jun 2012 10:56 PM PDT Image: ![]() ദുബൈ: വായനയിലൂടെ വിദ്യാര്‍ഥികളുടെ മനസ്സില്‍ വിജ്ഞാനത്തിന്‍െറ വിത്തുപാകുന്ന ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ‘കാമ്പസ് ലൈറ്റ്’ പദ്ധതിക്ക് യു.എ.ഇയില്‍ തുടക്കമായി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷര വെളിച്ചം പകരുന്ന ‘കാമ്പസ് ലൈറ്റ്’ പദ്ധതി ‘ഗള്‍ഫ് മാധ്യമം’ ആവിഷ്കരിച്ചിരിക്കുന്നത്. |
എയര്‍ ഇന്ത്യ സമരം: ബഹ്റൈനിലും യാത്രാ ദുരിതം Posted: 10 Jun 2012 10:49 PM PDT Image: ![]() മനാമ: എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റദ്ദാക്കിയത് ബഹ്റൈനിലും യാത്രാ പ്രതിസന്ധി രൂക്ഷമാക്കി. അടുത്താഴ്ച കേരളത്തിലേക്കുള്ള ഒരു ഫൈ്ളറ്റിലും സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment