ഈരാറ്റുപേട്ടയുടെ പേര് പ്രശ്നം സാങ്കേതികം -കലക്ടര്‍ Madhyamam News Feeds | ![]() |
- ഈരാറ്റുപേട്ടയുടെ പേര് പ്രശ്നം സാങ്കേതികം -കലക്ടര്‍
- ജില്ലയില്‍ ഡെങ്കിപ്പനി ഭീതി
- മനുഷ്യക്കടത്ത്: ബോട്ട് പിടിച്ചതിലൂടെ ഒഴിവായത് വന്‍ ദുരന്തവും
- നഗരത്തില്‍ പനി
- റോഡപകടം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം
- ചന്ദ്രശേഖരനെ വധിച്ചത് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമെന്ന് രജീഷ്
- എം.ജി സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം
- കോര്‍പറേഷന്‍ കൗണ്‍സില്‍: അനധികൃത ബസ് ഷെല്‍റ്ററുകള്‍ക്കെതിരെ നടപടിയെടുക്കും
- നഗരസുരക്ഷക്ക് നിരത്തുകളില്‍ നിരീക്ഷണ കാമറകള്‍ വരുന്നു
- ജില്ലയില്‍ ആരോഗ്യമേഖലയില്‍ ആറ് കോടിയുടെ വികസനം
ഈരാറ്റുപേട്ടയുടെ പേര് പ്രശ്നം സാങ്കേതികം -കലക്ടര്‍ Posted: 08 Jun 2012 01:16 AM PDT കോട്ടയം: ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച് ഈരാറ്റുപേട്ടയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് രജിസ്ട്രാര്‍ ജനറലിന്‍െറ വിശദീകരണം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. സാങ്കേതികപ്രശ്നം മാത്രമാണിതെന്നാണ് പ്രാഥമിക വിശദീകരണം. ഒരുവിധ ബാഹ്യ ഇടപെടലുകള്‍ ഇല്ലെന്നും രജിസ്ട്രാറുടെ വിശദീകരണത്തില്‍ പറഞ്ഞു. |
Posted: 08 Jun 2012 01:14 AM PDT കൊല്ലം: ജില്ലയും ഡെങ്കിപ്പനി ഭീതിയില്‍. അഞ്ചലില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. ഇതിനു പുറമെ മലയോരമേഖലയിലുള്‍പ്പെടെ ഏഴു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചല്‍ ഇടമുളയ്ക്കല്‍ ചെമ്പകരാമനല്ലൂര്‍ സ്വദേശിയാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. |
മനുഷ്യക്കടത്ത്: ബോട്ട് പിടിച്ചതിലൂടെ ഒഴിവായത് വന്‍ ദുരന്തവും Posted: 08 Jun 2012 01:10 AM PDT കൊല്ലം: ശ്രീലങ്കന്‍ അഭയാര്‍ഥികളെ ആസ്ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച ബോട്ട് പിടികൂടിയതിലൂടെ ഒഴിവായത് വന്‍ ദുരന്തവും. ഇതിന്‍െറ പിറ്റേന്ന് മുതല്‍ വെള്ളം കയറാന്‍ തുടങ്ങിയ ബോട്ടിലാണ് 151 ശ്രീലങ്കന്‍ വംശജരെ കടത്താന്‍ ശ്രമിച്ചത്. കടല്‍ക്ഷോഭ അവസരത്തില്‍ പൊലീസിന്‍െറ കണ്ണില്‍പെടാതെ ബോട്ട് തീരം വിട്ടിരുന്നെങ്കില്‍ ദുരന്തസാധ്യത ഏറെയായിരുന്നു. ബോട്ട് മുങ്ങിത്തുടങ്ങിയിട്ടുമുണ്ട്. |
Posted: 08 Jun 2012 01:08 AM PDT തിരുവനന്തപുരം: തലസ്ഥാനഗരം പനിച്ച്വിറയ്ക്കുന്നു. വ്യാഴാഴ്ച ചികിത്സതേടിയെത്തിയത് ആയിരത്തോളം പേര്‍. നഗരത്തിലെ വിവിധ ആശുപത്രികളിലായി പനിബാധിച്ചെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്നതായി കണക്കുകള്‍. മുമ്പെങ്ങുമില്ലാത്തവിധം പാനിബാധിതരെ കൊണ്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിറയുകയാണ്. വ്യാഴാഴ്ച നഗരപരിധിയില്‍ ആയിരത്തോളം പേരാണ് പനിക്ക് ചികിത്സതേടിയെത്തിയത്. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം പനി വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ തറയിലാണ് കൂടുതല്‍പേരും കിടക്കുന്നത്്. |
റോഡപകടം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം Posted: 08 Jun 2012 01:02 AM PDT ആലപ്പുഴ: ജില്ലയിലെ റോഡപകടങ്ങള്‍ ഒഴിവാക്കാനും വാഹന-കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ജില്ലാ ഭരണകൂടം നടപടികളുമായി രംഗത്ത്. |
ചന്ദ്രശേഖരനെ വധിച്ചത് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമെന്ന് രജീഷ് Posted: 08 Jun 2012 12:45 AM PDT Image: ![]() കോഴിക്കോട്: പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് അറസ്റ്റിലായ ടി.കെ രജീഷ്. പണത്തിന് വേണ്ടിയല്ല ചന്ദ്രശേഖരനെ കൊന്നതെന്നും ടി.പി കുഞ്ഞനന്തന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളാണ് കൊല നടത്താന്‍ തനിക്ക് നിര്‍ദേശം നല്‍കിയതെന്നും രജീഷ് പൊലീസിന് മൊഴി നല്‍കിയതായാണ് അറിയുന്നത്. |
എം.ജി സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം Posted: 08 Jun 2012 12:25 AM PDT Image: ![]() തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. നിയമനങ്ങളും സാമ്പത്തികക്രമക്കേടുകളുമാണ് അന്വേഷിക്കുക.കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി കൃഷ്ണകുമാറിനാണ് അന്വേഷണ ചുമതല.സര്‍ക്കാര്‍ ശിപാര്‍ശയെ തുടര്‍ന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. features: Facebook |
കോര്‍പറേഷന്‍ കൗണ്‍സില്‍: അനധികൃത ബസ് ഷെല്‍റ്ററുകള്‍ക്കെതിരെ നടപടിയെടുക്കും Posted: 07 Jun 2012 10:32 PM PDT കൊച്ചി: കോര്‍പറേഷന്‍ അനുമതിയില്ലാതെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അനധികൃത ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. |
നഗരസുരക്ഷക്ക് നിരത്തുകളില്‍ നിരീക്ഷണ കാമറകള്‍ വരുന്നു Posted: 07 Jun 2012 10:25 PM PDT തൃശൂര്‍: നഗരസുരക്ഷക്കായി നിരത്തുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ പി.വിജയന്‍ പൊലീസ് ക്ളബില്‍ വിളിച്ച ആലോചനായോഗത്തിലാണ് തീരുമാനമെടുത്തത്. |
ജില്ലയില്‍ ആരോഗ്യമേഖലയില്‍ ആറ് കോടിയുടെ വികസനം Posted: 07 Jun 2012 10:18 PM PDT പാലക്കാട്: ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് 5.99 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ ചെലവിട്ടു. ഡീഅഡിക്ഷന്‍ സെന്‍ററിന് അഞ്ച് ലക്ഷവും കൃത്രിമ അവയവം ഘടിപ്പിക്കല്‍ കേന്ദ്രത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ലക്ഷം രൂപയും ചെലവഴിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment