വിവിധതരം പനികള്‍ പടരുന്നു; കൂടുതല്‍ പേര്‍ക്ക് മലമ്പനി Madhyamam News Feeds | ![]() |
- വിവിധതരം പനികള്‍ പടരുന്നു; കൂടുതല്‍ പേര്‍ക്ക് മലമ്പനി
- പഴകിയ ഭക്ഷണം പിടിച്ചു
- കുന്നംകുളത്ത് 21 കോടിയുടെ വികസനം-എം.എല്‍.എ
- ഓപറേഷന്‍ ഗ്രാമം: ജില്ലയിലെ പഞ്ചായത്ത് ഓഫിസുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി
- മത്സ്യം ചത്തു പൊങ്ങല്‍: പൊന്നാനിപ്പുഴയില്‍ അമോണിയയുടെയും ഹൈഡ്രജന്‍ സള്‍ഫൈഡിന്‍െറയും അംശം കൂടുതലെന്ന്
- സള്‍ഫ്യൂരിക് ആസിഡ് ചോര്‍ച്ച; ആശങ്കയൊഴിഞ്ഞില്ല
- വൈദ്യുതി നിരക്കുവര്‍ധന: റഗുലേറ്ററി കമീഷന്‍ സിറ്റിങ്ങില്‍ എതിര്‍പ്പുകളേറെ
- പനമരം ടൗണിനടുത്ത് കാട്ടാന: നാട്ടുകാര്‍ ഭീതിയില്‍
- ഷാര്‍ജയില്‍ തീപിടിത്തം; മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തി
- ‘തനിച്ചല്ല സുഹ്യത്തെ, ജീവിതം സുന്ദരമാണ്...’
വിവിധതരം പനികള്‍ പടരുന്നു; കൂടുതല്‍ പേര്‍ക്ക് മലമ്പനി Posted: 09 Jun 2012 12:31 AM PDT കൊച്ചി: ജില്ലയില്‍ വിവിധ തരം പനികള്‍ പടര്‍ന്നുപിടിക്കുന്നു. മൂവാറ്റുപുഴയിലും കിഴക്കമ്പലത്തുമായി രണ്ടു പേര്‍ക്ക് കൂടി മലമ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ മലേറിയ ബാധിച്ചവരുടെ എണ്ണം 30 ആയി.അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കമ്പലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളിലാണ് മലേറിയ ബാധിതരുള്ളത്. |
Posted: 09 Jun 2012 12:13 AM PDT കൊച്ചി: നഗരത്തിലെ ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച എറണാകുളം സൗത്തിലെ ഹോട്ടലിനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഫാസ്റ്റ് ഫുഡ് കടക്കും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം കട പൂട്ടാനാണ് ഉത്തരവ്. ഈ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ സാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലുമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. |
കുന്നംകുളത്ത് 21 കോടിയുടെ വികസനം-എം.എല്‍.എ Posted: 08 Jun 2012 11:21 PM PDT കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 21 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി ബാബു എം. പാലിശേരി എം.എല്‍.എ വ്യക്തമാക്കി. പി.ഡബ്ള്യു.ഡി റോഡ് വിഭാഗത്തില്‍ 3,11,00000 രൂപയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു. കേച്ചേരി -അക്കിക്കാവ്, ചെറുവത്താനി, കാണിപ്പയൂര്‍ -ഇരിങ്ങപ്രം, കാട്ടകാമ്പാല്‍, കുറാഞ്ചേരി -വേലൂര്‍, കുന്നംകുളം -വടക്കാഞ്ചേരി, ചെറുവത്താനി -വെട്ടിക്കടവ്, ന്യൂ കടവല്ലൂര്‍, പാത്രമംഗലം എന്നീ റോഡുകള്‍ 4,98,00000 രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. |
ഓപറേഷന്‍ ഗ്രാമം: ജില്ലയിലെ പഞ്ചായത്ത് ഓഫിസുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി Posted: 08 Jun 2012 11:14 PM PDT പാലക്കാട്: പഞ്ചായത്ത് ഓഫിസുകളില്‍ വ്യാപകമായി ഫയലുകള്‍ കെട്ടിക്കിടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ ‘ഓപറേഷന്‍ ഗ്രാമം’ മിന്നല്‍ പരിശോധനയില്‍ ജില്ലയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ജില്ലയിലെ നാല് പഞ്ചായത്തുകളിലായിരുന്നു പരിശോധന. കണ്ണാടി, നെന്മാറ, തച്ചമ്പാറ, തൃക്കടീരി ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ പരിശോധന നടന്നു. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത് നെന്മാറ പഞ്ചായത്ത് ഓഫിസിലാണ്. |
Posted: 08 Jun 2012 11:06 PM PDT തിരൂര്‍: തിരൂര്‍-പൊന്നാനിപ്പുഴയിലെ വെള്ളത്തില്‍ മാരകമായ രീതിയില്‍ അമോണിയയുടെയും ഹൈഡ്രജന്‍സള്‍ഫൈഡിന്‍െറയും സാന്നിധ്യം കണ്ടെത്തി. വ്യാപകമായി മത്സ്യം ചത്തു പൊങ്ങുന്നതിനും പുഴയിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടാനും ഇതാണ് കാരണമെന്ന് പൊന്നാനി എം.ഇ.സ് കോളജ് ഫിഷറീസ് വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായി. പുഴ, കായല്‍ മത്സ്യങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുള്ള ഫിഷറീസ് വിഭാഗം ഫാക്കല്‍റ്റി അരുണ്‍ജിത്തും എം.എസ്സി വിദ്യാര്‍ഥി ശ്യാം കൃഷ്ണനും വെള്ളിയാഴ്ച തിരൂരിലെത്തി വെള്ളവും മത്സ്യം ശേഖരിച്ചിരുന്നു. |
സള്‍ഫ്യൂരിക് ആസിഡ് ചോര്‍ച്ച; ആശങ്കയൊഴിഞ്ഞില്ല Posted: 08 Jun 2012 11:01 PM PDT കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് ചോര്‍ന്ന പത്ത് ടണ്ണോളം സള്‍ഫ്യൂരിക് ആസിഡ് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിയത് ജനങ്ങളെ ആശങ്കയിലാക്കി. പെരിങ്ങാപാറ തോട് വഴി കല്ലാമൂല പുഴയില്‍ ചേര്‍ന്ന് ചോക്കാടന്‍ പുഴയിലെത്തിയ ആസിഡ് കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ കലര്‍ന്നതാണ് ജനത്തെ ഭീതിയിലാക്കിയത്. |
വൈദ്യുതി നിരക്കുവര്‍ധന: റഗുലേറ്ററി കമീഷന്‍ സിറ്റിങ്ങില്‍ എതിര്‍പ്പുകളേറെ Posted: 08 Jun 2012 10:56 PM PDT കോഴിക്കോട്: എതിര്‍പ്പുകളേറെ. ഓരോ വിഭാഗവും തങ്ങളെ തൊടരുത് മറ്റുള്ളവര്‍ക്ക് വര്‍ധനയാവാമെന്നും. കൂട്ടത്തില്‍ ചില ക്രിയാത്മക നിര്‍ദേശങ്ങളും. വൈദ്യുതി നിരക്കുവര്‍ധനക്ക് മുന്നോടിയായി വൈദ്യുതി റെഗുലേറ്ററി കമീഷന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിനെ ഇങ്ങനെ ചുരുക്കിപ്പറയാം. |
പനമരം ടൗണിനടുത്ത് കാട്ടാന: നാട്ടുകാര്‍ ഭീതിയില്‍ Posted: 08 Jun 2012 10:45 PM PDT പനമരം: ടൗണിനടുത്ത് കാട്ടാനയെത്തിയത് ജനത്തെ ഭീതിയിലാക്കി. മൂന്ന് മണിക്കൂറോളം ജനവാസ കേന്ദ്രത്തില്‍ തങ്ങിയ ആനയെ വനം, പൊലീസ് അധികൃതര്‍ കാട്ടിലേക്ക് തുരത്തി. |
ഷാര്‍ജയില്‍ തീപിടിത്തം; മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തി Posted: 08 Jun 2012 10:40 PM PDT Image: ![]() ഷാര്‍ജ: ഷാര്‍ജ റോളയിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ഹെഡ് പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തുള്ള ഗേറ്റ് ബില്‍ഡിങില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. വന്‍ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. |
‘തനിച്ചല്ല സുഹ്യത്തെ, ജീവിതം സുന്ദരമാണ്...’ Posted: 08 Jun 2012 10:35 PM PDT Image: ![]() Subtitle: ആത്മഹത്യക്കെതിരെ 'തനിമ' കാമ്പയിന്‍ തുടങ്ങി മസ്കത്ത്: ‘തനിച്ചല്ല സുഹ്യത്തെ, ജീവിതം സുന്ദരമാണ്, ജീവിക്കാനുള്ളതാണ്’എന്ന സന്ദേശവുമായി ‘തനിമ’ ഒമാന്‍ സംഘടിപ്പിക്കുന്ന കാമ്പയിന് ഒമാനിലെ പ്രവാസി സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ പൊതുവിലും മലയാളികള്‍ക്കിടയില്‍ വിശേഷിച്ചും ആത്മഹത്യാ പ്രവണത ഭീതിജനകമാം വിധം വര്‍ധിക്കുന്ന കാമ്പയിന്‍ തുടങ്ങിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment