സ്വാഗതം
WELCOME

News Update..

Sunday, June 10, 2012

പൊലീസിന്റെ തിരക്കഥയനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകളെഴുതുന്നു Madhyamam News Feeds

പൊലീസിന്റെ തിരക്കഥയനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകളെഴുതുന്നു Madhyamam News Feeds

Link to

പൊലീസിന്റെ തിരക്കഥയനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകളെഴുതുന്നു

Posted: 10 Jun 2012 12:31 AM PDT

Image: 

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസിന്റെ തിരക്കഥനുസരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തകളെഴുതുന്നതെന്ന് എളമരം കരീം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ പൗരാവകാശവും ആത്മാഭിമാനവും സംരക്ഷിക്കേണ്ടത് മാധ്യമങ്ങളുടേയും ബാധ്യതയാണ്.

read more

അഴീക്കലിനെ മേജര്‍ തുറമുഖമാക്കും-മുഖ്യമന്ത്രി

Posted: 10 Jun 2012 12:30 AM PDT

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ രാജ്യത്തെ മേജര്‍ തുറമുഖമാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സംഘത്തിന്‍െറ പഠന റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂര്‍ വിമാനത്താവളത്തിന് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്ത് അനുമതി നേടിത്തന്നിട്ടുണ്ട്.

read more

ഗുജറാത്തില്‍ വീണ്ടും മോഡി വിരുദ്ധ പോസ്റ്ററുകള്‍

Posted: 10 Jun 2012 12:09 AM PDT

Image: 

രാജ്കോട്ട്: സഞ്ജയ് ജോഷിയുടെ രാജിയോടെ ബി.ജെ.പിയില്‍ ഒതുങ്ങിയെന്നു കരുതിയ വിഭാഗീയത കൂടുതല്‍ മറനീക്കി പുറത്ത് വരുന്നു. ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമേഡിക്കെതിരായ വികാരം പാര്‍ട്ടി അണികളില്‍ നിലനില്‍ക്കുന്നതായാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

read more

ഹാള്‍ ടിക്കറ്റ് ലഭിക്കുന്നില്ല; പ്രൈവറ്റ് ബിരുദ വിദ്യാര്‍ഥികള്‍ വട്ടം കറങ്ങുന്നു

Posted: 09 Jun 2012 11:53 PM PDT

കരുവാരകുണ്ട്: ജൂണ്‍ 15ന് ആരംഭിക്കുന്ന ഒന്നും രണ്ടും ബിരുദ സെമസ്റ്റര്‍ പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥികളെ വട്ടംകറക്കുന്നു. സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന് കീഴിലെ 52,000ത്തോളം വിദ്യാര്‍ഥികളാണ് അധികൃതരുടെ അലംഭാവത്തില്‍ കുഴങ്ങുന്നത്. രണ്ടുതവണ മാറ്റിവെച്ച പരീക്ഷകളാണിത്.

read more

സമഗ്ര വനിതാ വികസനം; സര്‍വേ നടത്തുന്നു

Posted: 09 Jun 2012 11:30 PM PDT

മാനന്തവാടി: അടുത്ത അഞ്ച് വര്‍ഷത്തേക്ക് വനിതാ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്‍െറ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ സാമ്പിള്‍ സര്‍വേ നടത്തുന്നു. ജില്ലയിലെ വനിതകളുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്യുകയാണ് ലക്ഷ്യം.
തിങ്കളാഴ്ച ആരംഭിക്കുന്ന സര്‍വേക്ക് മുന്നോടിയായുള്ള പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി. അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സര്‍വേ. ജില്ലാ പഞ്ചായത്താണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. 878 അങ്കണവാടി വര്‍ക്കര്‍മാരാണ് സര്‍വേയില്‍ പങ്കെടുക്കുക.

read more

എച്ച് 1 എന്‍ 1 : ജില്ല വീണ്ടും ഭീതിയില്‍

Posted: 09 Jun 2012 11:15 PM PDT

കോഴിക്കോട്: ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ജില്ലയില്‍ എച്ച് 1 എന്‍ 1 പനി പടരുന്നു. ശനിയാഴ്ച രോഗം സ്ഥീരീകരിച്ച രണ്ടുപേരടക്കം ജില്ലയില്‍ മാത്രം 44 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയ മറ്റ് ജില്ലയില്‍ നിന്നുള്ളവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ രോഗബാധിതരുടെ എണ്ണം 50 ആയി.
വെള്ളിയാഴ്ച സ്രവം പരിശോധനക്കയച്ച 11 പേരില്‍ ശനിയാഴ്ച രണ്ടുപേരുടെ രോഗം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമായി പനിക്കായി ചികിത്സ തേടിയവരാണിവര്‍.

read more

പച്ചക്കറികളും പഴങ്ങളും പുകവലി ഉപേക്ഷിക്കാന്‍ സഹായകം

Posted: 09 Jun 2012 10:18 PM PDT

Image: 

കൂടുതല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് പുകവലി ഉപേക്ഷിക്കാന്‍ സഹായകരമാണെന്ന് അടുത്തിടെ അമേരിക്കയിലെ ബഫലോ യൂനിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.
25 വയസ്സിന് മീതെയുള്ള 1000 പുകവലിക്കാരിലാണ് യൂനിവേഴ്സിറ്റിയിലെ ആരോഗ്യ വകുപ്പ് സര്‍വെ നടത്തിയത്.
അടുത്തകാലത്തായി പുകവലി ഉപേക്ഷിച്ചവര്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നവരാണോ എന്നതായിരുന്നു തങ്ങള്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് ബഫാലോ യൂനിവേഴ്സിറ്റി ആരോഗ്യവകുപ്പ് മേധാവി ഗാരി എ. ജിയോവിനോ പറഞ്ഞു.

read more

ഡി.എഫ്.ഐയുടെ ആദ്യ ആനിമേഷന്‍ ചലച്ചിത്രം ഇന്ന് പ്രദര്‍ശനത്തിന്

Posted: 09 Jun 2012 10:11 PM PDT

Image: 

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആദ്യ ആനിമേറ്റഡ് ചലച്ചിത്രമായ ‘റെയ്ന്‍’ ഞയറാഴ്ച കതാറ ഡ്രാമ തിയറ്ററിലെ 16ാം നമ്പര്‍ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കും.
പ്രാദേശിക നാടോടി കഥയെ ആധാരമാക്കി പ്രമുഖ സംവിധായകനായ റഹബ് അല്‍ ഇവാലിയാണ് ചലച്ചിത്രം തയാറാക്കിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേനായ നിതിന്‍ സൗഹനി ചിത്രത്തിന് സംഗീതം പകരുന്നു.

read more

വിസ പുതുക്കാന്‍ വാടക കരാര്‍: എല്ലാ എമിറേറ്റിലും ബാധകം

Posted: 09 Jun 2012 09:52 PM PDT

Image: 

അബൂദബി: റസിഡന്‍സ് വിസ പുതുക്കാന്‍ വാടക കരാര്‍ ഹാജരാക്കണമെന്ന നിയമം എല്ലാ എമിറേറ്റിലും ബാധകം. ഈ വ്യവസ്ഥ അബൂദബിയിലും ദുബൈയിലും മാത്രമല്ല, ഷാര്‍ജ ഉള്‍പ്പെടെ മറ്റു എമിറേറ്റുകളിലും ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.

read more

വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി ശാസ്ത്ര ലോകത്തെ അതികായകന്‍

Posted: 09 Jun 2012 09:48 PM PDT

Image: 

മനാമ: ലോക പ്രശസ്തനായ ശാസ്ത്രജ്ഞനെ മുന്നില്‍ കിട്ടിയപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സംശയങ്ങളുടെ മാലപ്പടക്കം. കുട്ടികള്‍ കേട്ടും കണ്ടുമറിഞ്ഞ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ. ജി. മാധവന്‍ നായരുമായി സംവദിക്കാന്‍ കേരളീയ സമാജം ഒരുക്കിയ വേദിയില്‍ ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍െറ തലയെടുപ്പൊന്നുമില്ലാതെ മാധവന്‍ നായരുടെ ലാളിത്യം നിറഞ്ഞ മറുപടിയും വിശദീകരണവും ഉപദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍െറ പുതിയ വാതയാനങ്ങള്‍ തുറന്നു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP