‘സെപ്റ്റ്’ പഠനം അവസാനഘട്ടത്തിലേക്ക്; ലക്ഷ്യം ചേരിരഹിത കൊല്ലം Madhyamam News Feeds | ![]() |
- ‘സെപ്റ്റ്’ പഠനം അവസാനഘട്ടത്തിലേക്ക്; ലക്ഷ്യം ചേരിരഹിത കൊല്ലം
- സ്വകാര്യബസ് കുഴിയിലേക്ക് മറിഞ്ഞ മുപ്പതോളം പേര്‍ക്ക് പരിക്ക്
- ഹൈറേഞ്ച് പനിക്കിടക്കയില്‍
- ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
- ദിലീപ് സത്യസായിബാബയാകുന്നു
- പിണറായി ഒഞ്ചിയത്ത്
- ഉറവിട മാലിന്യസംസ്കരണ പരിപാടി: രണ്ടാംഘട്ടത്തിന് രൂപരേഖയായി
- ഹോ! എന്തൊരു നാറ്റം
- പനി പടരുന്നു; ആശുപത്രികളില്‍ തിരക്കേറി
- ഡീസല്‍ എത്താന്‍ വൈകി; കെ.എസ്.ആര്‍.ടി.സി സര്‍വീസ് അവതാളത്തിലായി
‘സെപ്റ്റ്’ പഠനം അവസാനഘട്ടത്തിലേക്ക്; ലക്ഷ്യം ചേരിരഹിത കൊല്ലം Posted: 11 Jun 2012 11:27 PM PDT കൊല്ലം: ചേരിരഹിത നഗരം ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി അഹമ്മദാബാദിലെ സെന്‍റര്‍ ഫോര്‍ എണ്‍വയണ്‍മെന്‍റല്‍ പ്ളാനിങ് ആന്‍ഡ് ടെക്നോളജി യൂനിവേഴ്സിറ്റി (സെപ്റ്റ്) നടത്തുന്ന പഠനം അവസാനഘട്ടത്തിലേക്ക്. രാജീവ് ആവാസ് യോജന പദ്ധതിപ്രകാരമുള്ള ചേരി വികസനത്തിന്‍െറ മുന്നോടിയായുള്ള വിവര ശേഖരണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. |
സ്വകാര്യബസ് കുഴിയിലേക്ക് മറിഞ്ഞ മുപ്പതോളം പേര്‍ക്ക് പരിക്ക് Posted: 11 Jun 2012 11:26 PM PDT പുനലൂര്‍: സ്വകാര്യബസ് കുഴിയിലേക്ക് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ പുനലൂര്‍- പാപ്പന്നൂര്‍ റോഡില്‍ വട്ടപ്പടക്ക് സമീപമായിരുന്നു അപകടം. |
Posted: 11 Jun 2012 11:10 PM PDT പീരുമേട്: താലൂക്കിന്‍െറ വിവിധ മേഖലകളില്‍ പനി പടര്‍ന്നു പിടിക്കുന്നു. |
ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം Posted: 11 Jun 2012 11:06 PM PDT റാന്നി: താലൂക്കാശുപത്രിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംസ്ഥാന സമിതിയംഗം അടക്കം ഏഴുപേര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. |
Posted: 11 Jun 2012 11:05 PM PDT Image: ![]() ഹിറ്റ് മേക്കര്‍ കോടി രാമകൃഷ്ണയുടെ കഥാപാത്രമാകാനുള്ള അവസരം ലഭിച്ച ആവേശത്തിലാണ് നടന്‍ ദിലീപ്. ലോകമെങ്ങും ആരാധകരുള്ള സത്യസായിബാബയുടെ വേഷമാണ് ദിലീപിനെ തേടിയെത്തിയത്. ‘ബാബാ സത്യസായി’ എന്നാണ് സിനിമയുടെ പേര്.തെലുങ്ക് ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നേരത്തെ, |
Posted: 11 Jun 2012 10:58 PM PDT Image: ![]() വടകര:ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ന്ന സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനായി പിണറായി വിജയന്‍ ഒഞ്ചിയത്തെത്തി. ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളും പിണറായിയോടൊപ്പമുണ്ട്. തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും അദ്ദേഹം സന്ദര്‍ശിക്കും. അക്രമത്തില്‍ നാശനഷ്ടമുണ്ടായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ആ ദൗത്യം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പിണറായി പറഞ്ഞു. |
ഉറവിട മാലിന്യസംസ്കരണ പരിപാടി: രണ്ടാംഘട്ടത്തിന് രൂപരേഖയായി Posted: 11 Jun 2012 10:57 PM PDT കോട്ടയം: ഉറവിട മാലിന്യസംസ്കരണ പരിപാടിയുടെ രണ്ടാംഘട്ടം നടപ്പാക്കാന്‍ കലക്ടര്‍ മിനി ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ബയോഗ്യാസ് പ്ളാന്‍റുകള്‍ വ്യാപകമാക്കുക, പ്ളാസ്റ്റിക് കൂടുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി. |
Posted: 11 Jun 2012 10:49 PM PDT ആലപ്പുഴ: നാറ്റം സഹിക്കാന്‍ അസാമാന്യ ശേഷിയുണ്ടെങ്കിലെ ഇപ്പോള്‍ നഗരത്തിലൂടെ നടക്കാനാകൂ. നീക്കം ചെയ്യാത്ത മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് അഴുകിനാറുന്ന കുപ്പത്തൊട്ടിപോലെ ആയിരിക്കുകയാണ് ആലപ്പുഴ പട്ടണം. വര്‍ഷങ്ങളായി നഗരത്തിലെ മാലിന്യം തള്ളിയിരുന്ന സര്‍വോദയപുരത്ത് നാട്ടുകാര്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ നഗരസഭാ അധികൃതരും നെട്ടോട്ടത്തിലാണ്. |
പനി പടരുന്നു; ആശുപത്രികളില്‍ തിരക്കേറി Posted: 11 Jun 2012 10:47 PM PDT കൊച്ചി: ഗ്രാമങ്ങള്‍ക്ക് പിന്നാലെ നഗരത്തിലും പനി പടര്‍ന്ന് പിടിക്കുന്നതായി സൂചന. തിങ്കളാഴ്ച ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. |
ഡീസല്‍ എത്താന്‍ വൈകി; കെ.എസ്.ആര്‍.ടി.സി സര്‍വീസ് അവതാളത്തിലായി Posted: 11 Jun 2012 10:46 PM PDT കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡീസല്‍ എത്താന്‍ വൈകിയതു മൂലം സര്‍വീസുകള്‍ മണിക്കൂറുകളോളം അവതാളത്തിലായി. തിങ്കളാഴ്ച വൈകുന്നേരമാണ് നഗരത്തില്‍ ഗതാഗത തടസ്സംപോലും സൃഷ്ടിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരന്നത്. കൂടുതല്‍ ബസുകള്‍ എത്തിയതോടെ നിര എം.ജി റോഡുവരെ നീണ്ടു. ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. വൈകുന്നേരം നാലുമുതലാണ് ബസുകളുടെ നിര നീണ്ടത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment