സ്വാഗതം
WELCOME

News Update..

Monday, June 4, 2012

നിതിന്‍ ഗഡ്കരിയെ കാണാന്‍ ബാബാ രാംദേവ് എത്തി Madhyamam News Feeds

നിതിന്‍ ഗഡ്കരിയെ കാണാന്‍ ബാബാ രാംദേവ് എത്തി Madhyamam News Feeds

Link to

നിതിന്‍ ഗഡ്കരിയെ കാണാന്‍ ബാബാ രാംദേവ് എത്തി

Posted: 04 Jun 2012 12:52 AM PDT

Image: 

ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ അണ്ണാ ഹസാരെയുമായി ചേര്‍ന്ന് സംയുക്ത ഉപവാസം നടത്തിയതിന് പിന്നാലെ ബാബാ രാംദേവ് ബി.ജെ.പി ദേശീയ അധ്യഷന്‍ നിതിന്‍ ഗഡ്കരിയെ കാണാനെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ താന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അതിന്റെ ആദ്യ പടിയായാണ് ഗഡ്കരിയെ കണ്ടതെന്നും രാംദേവ് പറഞ്ഞു.

ഗഡ്കരി തന്നെ കാണാനെത്തിയ ബാബയുടെ കാല്‍തൊട്ടുവന്ദിച്ചു.

read more

ഇളംകാറ്റ്

Posted: 04 Jun 2012 12:40 AM PDT

Image: 

ജപ്പാനിലെ അടുത്ത കൂട്ടുകാരും ഏത് സഹായത്തിനും പരസ്പരം ഓടിയെത്തുന്നവരുമായ ഹോണ്ടയും സുസുക്കിയും യമഹയും ഇപ്പോള്‍ കുഞ്ഞന്‍ വണ്ടികള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രതിവര്‍ഷം ഒരു കോടി ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാന്‍ കെല്‍പുള്ള ഇന്ത്യന്‍ വിപണിയാണ് ആത്യന്തിക ലക്ഷ്യം. പുതുതായി ഇറക്കിയ ഡ്രീം യുഗ എന്ന മോഡലുവച്ച് ഹോണ്ടയാണ് ആദ്യ കരു നീക്കിയത്.

read more

അറിവിന്‍െറ മുറ്റത്തേക്ക് ഇന്ന് ആയിരങ്ങളുടെ ആദ്യചുവട്

Posted: 04 Jun 2012 12:25 AM PDT

ആലപ്പുഴ: പുത്തനുടുപ്പും വിസ്മയം പൂണ്ട കണ്ണുകളുമായി ജില്ലയില്‍ ഇന്ന് ആയിരങ്ങള്‍ അറിവിന്‍െറ മുറ്റത്തേക്ക് ആദ്യ ചുവട് വെക്കും. രണ്ടുമാസത്തെ മൂകതക്ക് ശേഷം വിദ്യാലയ മുറ്റങ്ങളും ഇടനാഴികകളും ക്ളാസ് മുറികളും ഇന്നുമുതല്‍ വീണ്ടും ജീവന്‍ തുടിച്ചുതുടങ്ങും.
14,000 കുട്ടികളാണ് ഇന്ന് ജില്ലയില്‍ ഔചാരിക വിദ്യാഭ്യാസ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഇതില്‍ 7500 കുട്ടികളും എയ്ഡഡ് സ്കൂളിലാണ് ചേര്‍ന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 4500 കുട്ടികള്‍ ചേര്‍ന്നിട്ടുണ്ട്. ശേഷിക്കുന്നവര്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ്.

read more

അക്ഷരമുറ്റത്തേക്ക്...

Posted: 04 Jun 2012 12:21 AM PDT

കൊച്ചി: വര്‍ണശബളമായ പ്രവേശോത്സവത്തോടെ ജില്ലയിലെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച സ്കൂളിലേക്ക്. ഇക്കൊല്ലം 25000-ത്തിലധികം പുതിയ വിദ്യാര്‍ഥികള്‍ അക്ഷരലോകത്തെത്തും. സര്‍വശിക്ഷ അഭിയാന്‍െറ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവേശോത്സവം എറണാകുളം ഗവ. ഗേള്‍സ് സ്കൂളിലാണ് ഒരുക്കുന്നത്. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ ഓരോ സ്കൂള്‍ വീതം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുമുണ്ട്.

read more

മനുഷ്യകടത്ത്: 150 ശ്രീലങ്കക്കാര്‍ പിടിയില്‍

Posted: 04 Jun 2012 12:21 AM PDT

Image: 

കൊല്ലം: മനുഷ്യകടത്തിന് കൊണ്ടുവന്ന 150 ശ്രീലങ്കന്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി കാവനാട് അരവിള കടവില്‍ നിന്നാണ് 19 സ്ത്രീകളും 22 കുട്ടികളുമടങ്ങുന്ന സംഘത്തെ പിടികൂടിയത്. ഇവരെ ആസ്ത്രേലിയയിലേക്ക് കൊണ്ടുപോവാനായിരുന്നു ശ്രമം.

14 പേരടങ്ങുന്ന സംഘമാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ആസ്ത്രേലിയയിലേക്ക് പോകാന്‍ ബോട്ടുകാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.

read more

യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

Posted: 04 Jun 2012 12:17 AM PDT

പാലാ: ഭരണങ്ങാനത്ത് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച വൈകുന്നേരം 5.15ന് ഭരണങ്ങാനം അസീസി റോഡില്‍ സ്കൂളിന് സമീപമുള്ള വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഏറ്റുമാനൂര്‍ അതിരമ്പുഴ കാട്ടാത്തി സ്വദേശി വിലങ്ങയില്‍ സെര്‍ജോയാണ് (35) മരിച്ചത്.

read more

വിജ്ഞാനച്ചെപ്പുമായി വിദ്യാലയങ്ങള്‍

Posted: 03 Jun 2012 11:44 PM PDT

തിരുവനന്തപുരം: കണ്ണീരണിഞ്ഞ കണ്ണുകളുമായി ആദ്യമെത്തുന്നതിന്‍െറ അങ്കലാപ്പോടെയും കളിക്കമ്പത്തിന് അവധികൊടുത്ത് വിഷാദത്തോടെയും കുട്ടികള്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക്.
സ്വകാര്യവിദ്യാലയങ്ങളിലെ കുട്ടികള്‍ സൗകര്യങ്ങള്‍ക്ക് നടുവിലേക്ക് പോകുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞ ചുവരുകളും ഇടിഞ്ഞുവീഴാറായ മേല്‍ക്കൂരയുമാണ് മിക്ക സര്‍ക്കാര്‍ സ്കൂളുകള്‍ക്കുമുള്ളത്.

read more

അധ്യയനവര്‍ഷത്തിന് മണിമുഴക്കം

Posted: 03 Jun 2012 11:31 PM PDT

കൊല്ലം: അവധിക്കാലത്തിന് വിടചൊല്ലി പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി തിങ്കളാഴ്ച അക്ഷരമുറ്റത്ത് മണിമുഴങ്ങും. അക്ഷരമധുരവുമായി സ്കൂളുകളെല്ലാം കുരുന്നുകളെ സ്വീകരിക്കാന്‍ ഒരുങ്ങി. ജില്ലയില്‍ ഒന്നാം ക്ളാസിലേക്ക് ഇത്തവണ 22000 ഓളം കുഞ്ഞുങ്ങള്‍ പ്രവേശം നേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്‍റ് , എയ്ഡഡ് മേഖലകളില്‍ 21868 കുട്ടികളാണ് ഒന്നാം ക്ളാസില്‍ പ്രവേശിച്ചത് (ഗവ-9291, എയ്ഡഡ് -9318, അണ്‍ എയ്ഡഡ്-3259). ഇത്തവണ ഒന്നാം ക്ളാസ് പ്രവേശത്തില്‍ ഏറ്റവും കൂടുതലും കൊല്ലം വിദ്യാഭ്യാസ ജില്ലയിലായിരിക്കുമെന്നാണ് കരുതുന്നത്.

read more

ജില്ലയിലെങ്ങും പ്രവേശനോത്സവം, ആഘോഷം

Posted: 03 Jun 2012 11:09 PM PDT

കല്‍പറ്റ: രണ്ടുമാസത്തെ അവധിക്കുശേഷം വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും. എങ്ങും പ്രവേശോത്സവത്തിന്‍െറ ആഘോഷങ്ങള്‍ ഒരുക്കി അധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും വിദ്യാര്‍ഥികളെ വരവേല്‍ക്കും. അക്ഷരമുറ്റത്തെത്തുന്നവരെ ആഘോഷത്തോടെയാണ് സ്വീകരിക്കുക. വര്‍ണങ്ങളും മധുരവും തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശോത്സവമുണ്ടാകും.

read more

സചിന്‍ ഇനി എം.പി

Posted: 03 Jun 2012 11:02 PM PDT

Image: 

ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സചിന്‍ രമേശ് ടെണ്ടുല്‍കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

ഹിന്ദിയില്‍ ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഭാര്യ അഞ്ജലിക്കൊപ്പമാണ് സചിന്‍ രാജ്യസഭയില്‍ എത്തിയത്. കായിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു വ്യക്തി ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP