മലപ്പുറം ജില്ലക്ക് 44ാം പിറന്നാള്‍ Madhyamam News Feeds | ![]() |
- മലപ്പുറം ജില്ലക്ക് 44ാം പിറന്നാള്‍
- വായ്പ എഴുതിത്തള്ളലിന്റെ പേരില്‍ നടത്തിയ ഇന്‍ഫു സിറ്റിങ് വിവാദമാവുന്നു
- കൊടി സുനിക്ക് ഒളിത്താവളമൊരുക്കിയ സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
- എട്ടു മാസത്തെ ശ്രമം; 'വൈറ്റ് വെയ്ല്‍' പൊങ്ങി
- ശമ്പളവും ഭക്ഷണവുമില്ലാതെ 34 ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍
- വിദ്യാര്‍ഥി പീഡനം തടയാന്‍ നിയമം വരുന്നു
- തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കക്ക് വേണ്ടി സ്വാനിന്റെ ഒറ്റയാള്‍ പോരാട്ടം
- ഉറങ്ങിയത് ഏപ്രിലില്‍ ; ഉണര്‍ന്നത് ജൂണില്‍
- ഇംഗ്ളണ്ടിന് ജയം
- നാദിറിന്റെ നാദ വിസ്മയത്തില്‍ ലയിച്ച് അറബ് ലോകം
മലപ്പുറം ജില്ലക്ക് 44ാം പിറന്നാള്‍ Posted: 16 Jun 2012 12:23 AM PDT മലപ്പുറം: വിദ്യാഭ്യാസ നേട്ടങ്ങളുടെ തിളക്കത്തില്‍ ജില്ലക്ക് ശനിയാഴ്ച 43 വയസ്സ് തികയുന്നു. 1969 ജൂണ്‍ 16നാണ് ജില്ല രൂപവത്കരിച്ചത്. വികസന രംഗത്ത് ഏറെക്കാലം കിതച്ചോടിയ മലപ്പുറം നിരവധി നേട്ടങ്ങളിലൂടെയാണ് 44ാം പിറന്നാള്‍ ആഘോഷിക്കുന്നത്. |
വായ്പ എഴുതിത്തള്ളലിന്റെ പേരില്‍ നടത്തിയ ഇന്‍ഫു സിറ്റിങ് വിവാദമാവുന്നു Posted: 16 Jun 2012 12:07 AM PDT കാഞ്ഞങ്ങാട്: വായ്പ എഴുതിത്തള്ളുന്നതിന്റെ അപേക്ഷാഫോം വിതരണത്തിന്റെ പേരില്‍ ഇന്ത്യന്‍ ഫാര്‍മേഴ്സ് യൂനിയന്‍ (ഇന്‍ഫു) കാഞ്ഞങ്ങാട് റസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങ് വിവാദമാവുന്നു. |
കൊടി സുനിക്ക് ഒളിത്താവളമൊരുക്കിയ സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ Posted: 15 Jun 2012 10:39 PM PDT മട്ടന്നൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിക്കും കൂട്ടാളികള്‍ക്കുമൊപ്പം പെരിങ്ങാനം മലമുകളിലെ ഒളിത്താവളത്തില്‍ നിന്ന് പിടിയിലായ രണ്ട് സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് ഒളിത്താവളമൊരുക്കുന്നതുള്‍പ്പെടെയുള്ള സഹായം ചെയ്ത ഇരിട്ടിക്കടുത്ത മുഴക്കുന്ന് സ്വദേശികളായ കെ. ശ്രീജിത്ത് (29), നടുക്കണ്ടി സുധീഷ് (28) എന്നിവരെയാണ് വെള്ളിയാഴ്ച മട്ടന്നൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. |
എട്ടു മാസത്തെ ശ്രമം; 'വൈറ്റ് വെയ്ല്‍' പൊങ്ങി Posted: 15 Jun 2012 10:36 PM PDT Image: ![]() അബൂദബി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് ഉമ്മുല്‍ഖുവൈനിലെ കടലില്‍ മുങ്ങിയ കപ്പല്‍ 'വൈറ്റ് വെയ്ല്‍' കരയിലെത്തിക്കാനുള്ള ശ്രമം വിജയത്തിലേക്ക്. ഏതാണ്ട് എട്ടു മാസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കപ്പല്‍ കടലിന്റെ അടിഭാഗത്തുനിന്ന് ഉയര്‍ത്തി. ഇനി തീരത്ത് എത്തിക്കുകയെന്ന ദൗത്യമാണുള്ളത്. |
ശമ്പളവും ഭക്ഷണവുമില്ലാതെ 34 ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍ Posted: 15 Jun 2012 10:32 PM PDT Image: ![]() മസ്കത്ത്: തലസ്ഥാന നഗരിയിലെ പള്ളി നിര്‍മാണത്തിന് രണ്ടുവര്‍ഷം മുമ്പ് ഖുറമിലെത്തിയ 34 ഇന്ത്യന്‍ തൊഴിലാളികള്‍ ഭക്ഷണവും ശമ്പളവും കിട്ടാതെ ദുരിതക്കയത്തില്‍. 70,000 മുതല്‍ 80,000 രൂപവരെ വിസക്ക് നല്‍കി ഒമാനിലെ ഗോള്‍ഡ് വേ നിര്‍മാണ കമ്പനിയിലെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് ഈ ഹതഭാഗ്യര്‍. നാല് മാസമായി ശമ്പളം കിട്ടാത്ത ഇവര്‍ തൊഴില്‍ കോടതിയെ സമീപിച്ചിരുന്നു. ഒരു മാസം മുമ്പ് ഇവരുടെ വിസാ കാലാവധിയും അവസാനിച്ചു. |
വിദ്യാര്‍ഥി പീഡനം തടയാന്‍ നിയമം വരുന്നു Posted: 15 Jun 2012 10:28 PM PDT Image: ![]() Subtitle: ശിക്ഷ കൂടിയാല്‍ ജോലി പോകും തിരുവനന്തപുരം: സ്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ കര്‍ക്കശമാക്കുന്നു. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. |
തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കക്ക് വേണ്ടി സ്വാനിന്റെ ഒറ്റയാള്‍ പോരാട്ടം Posted: 15 Jun 2012 10:27 PM PDT Image: ![]() ദോഹ: മഞ്ഞുപുതഞ്ഞ അന്റാര്‍ട്ടിക്കിന്റെ മൈനസ് 49 ഡിഗ്രിയിലെ കൊടും തണുപ്പില്‍ ഭൂഗോളത്തിന്റെ ദക്ഷിണധ്രുവത്തില്‍ 70 ദിവസം (1500 കിലോമീറ്ററോളം) തുടര്‍ച്ചയായി നടക്കുക! ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കാണുകയും വിവരണാതീതമായ പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്ത അതിസാഹസിക ദൗത്യത്തിന് വിജയക്കൊടി നാട്ടിയ നിമിഷത്തില്‍, തങ്ങളെ തിരികെ കൊണ്ടുപോകാന്‍ വന്ന കപ്പല്‍ അല്‍പം മുമ്പ് മഞ്ഞുകട്ടയിലിടിച്ച് തകര്‍ന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ടിവരിക! |
ഉറങ്ങിയത് ഏപ്രിലില്‍ ; ഉണര്‍ന്നത് ജൂണില്‍ Posted: 15 Jun 2012 10:22 PM PDT Image: ![]() ലണ്ടന്‍: ഇംഗ്ളണ്ടിലെ വെസ്റ്റ് മിഡ്ലന്‍ഡ് തെല്‍ഫോര്‍ഡിലെ 15കാരി സ്റ്റേസി കോമര്‍ഫോഡ് ഒന്നുറങ്ങിയുണര്‍ന്നതിനിടെയില്‍ കഴിഞ്ഞുപോയത് സ്കൂളിലെ പരീക്ഷയും സ്വന്തം ജന്മദിനാഘോഷവും. |
Posted: 15 Jun 2012 10:20 PM PDT Image: ![]() Subtitle: സ്വീഡന്‍ പുറത്ത് കിയേവ്: അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ളണ്ടിന് ജയം. ഗ്രൂപ് 'ബി'മത്സരത്തില്‍ 3-2ന് ജയിച്ചുകയറിയ ഇംഗ്ളീഷ് നിര യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ ശക്തമാക്കി. രണ്ടു കളിയും തോറ്റ സ്വീഡന്‍ ക്വാര്‍ട്ടറിലെത്താതെ പുറത്തായി. രണ്ടു കളിയില്‍ ഇംഗ്ളണ്ടിന് നാലു പോയന്റുണ്ട്. |
നാദിറിന്റെ നാദ വിസ്മയത്തില്‍ ലയിച്ച് അറബ് ലോകം Posted: 15 Jun 2012 10:18 PM PDT Image: ![]() മനാമ: അറബി ഗാനങ്ങളിലൂടെ ആസ്വാദകരെ സംഗീതത്തിന്റെ മാസ്മരികതയിലേക്ക് ആനയിക്കുന്ന മലയാളി ബാലന്‍ നാദിര്‍ അബ്ദുസ്സലാം ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറ്റം തുടരുന്നു. രണ്ടാം വയസില്‍ തന്നെ സംഗീതത്തെ പ്രണയിച്ചു തുടങ്ങിയ നാദിറിന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച പിതാവ് അബ്ദുസ്സാലാമിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് ഇപ്പോള്‍ ഗള്‍ഫില്‍ അറബികളുടെ പ്രിയ ഗായകനായി മാറിയ നാദിറിന്റെ സ്വരമാധുരി ഖത്തറിലെ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ വരെ മുഴങ്ങിക്കേട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment