സ്വാഗതം
WELCOME

News Update..

Friday, June 22, 2012

സിങ്കൂര്‍: മമതയ്ക്ക് തിരിച്ചടി Madhyamam News Feeds

സിങ്കൂര്‍: മമതയ്ക്ക് തിരിച്ചടി Madhyamam News Feeds

Link to

സിങ്കൂര്‍: മമതയ്ക്ക് തിരിച്ചടി

Posted: 22 Jun 2012 12:06 AM PDT

Image: 

കൊല്‍ക്കത്ത: സിങ്കൂര്‍ ഭൂനിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. പശ്ചിമ ബംഗാള്‍ പാസാക്കിയ സിങ്കൂര്‍ ലാന്‍ഡ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ടിലെ 3, 4, 5 വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധിച്ചത്.

read more

വ്യവസായശാലയില്‍ നിന്ന് ആസിഡ് ജലം; കാച്ചേരി ആരോഗ്യഭീഷണിയില്‍

Posted: 21 Jun 2012 11:28 PM PDT

ഒല്ലൂര്‍: നടത്തറ കാച്ചേരിയില്‍ വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ നിന്ന് പുറത്തുവിടുന്ന ആസിഡ് കലര്‍ന്ന മലിന ജലം പരിസരവാസികള്‍ക്ക് കാന്‍സര്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതി.
നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ മേയറും കൗണ്‍സിലര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.

read more

പനിയില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; ഇന്നലെ ചികിത്സ തേടിയത് 1,024 പേര്‍

Posted: 21 Jun 2012 11:24 PM PDT

പാലക്കാട്: ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന പനി വ്യാഴാഴ്ച രണ്ട് ജീവനെടുത്തപ്പോള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1,024 പേര്‍. വയറിളക്ക രോഗങ്ങള്‍ക്ക് 197 പേരും വ്യാഴാഴ്ച ചികിത്സ തേടി.
ഷൊര്‍ണൂര്‍ മുതലിയാര്‍ നഗറില്‍ സരിതയുടെ മകള്‍ ഷിബി ശാലിനി (15), ഷൊര്‍ണൂര്‍ മനിശീരിപറമ്പ് ശങ്കരനാരായണന്‍ (61) എന്നിവരാണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ഇവര്‍ക്ക് വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.

read more

പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മാലിന്യം നടുറോഡില്‍

Posted: 21 Jun 2012 11:20 PM PDT

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും നഗരസഭകളിലെ മാലിന്യ സംസ്കരണം അവതാളത്തില്‍.

read more

പനിബാധിതര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന ആശുപത്രി

Posted: 21 Jun 2012 11:17 PM PDT

ചെറുവത്തൂര്‍: മഴക്കാല രോഗങ്ങളും പനിയും വര്‍ധിച്ച സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൊബൈല്‍ ആശുപത്രി. നീലേശ്വരം ബ്ളോക് പഞ്ചായത്ത് നടപ്പാക്കിയ മൊബൈല്‍ ആശുപത്രി ആറ് പഞ്ചായത്തുകളിലാണ് പരിശോധന നടത്തുക.
പനിബാധിതരുടെ അടുത്തത്തെി ചികിത്സ നല്‍കുന്ന രീതിയാണ് ആശുപത്രിയുടേത്. ചികിത്സയുടെ ഭാഗമായി മരുന്നും നല്‍കും.
ഒപ്പം, മഴക്കാല രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ മരുന്നുകളും ഓരോ വാര്‍ഡുകളിലുമുള്ള സന്ദര്‍ശനത്തില്‍ നല്‍കും.

read more

ദല്‍ഹിയില്‍ വന്‍ തീപിടിത്തം

Posted: 21 Jun 2012 11:14 PM PDT

Image: 

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഗാന്ധി മാര്‍ക്കറ്റിന് സമീപം വന്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ 9.25 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ സമീപത്തുള്ള ചേരി പ്രദേശത്തേക്ക് പടര്‍ന്നിട്ടുണ്ട്. ഓലകള്‍ കൊണ്ടുള്ള വീടുകളായതിനാല്‍ തീ വേഗം വ്യാപിക്കുകയായിരുന്നു.

നൂറോളം വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്. എത്രപേര്‍ ചേരി പ്രദേശത്തെ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല. ഇടുങ്ങിയ ചെറിയ റോഡുകളാണ് ഇവിടെയുള്ളത്. അഗ്നിശമന സേനയുടെ 15-ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

read more

നഗരത്തില്‍ മാലിന്യം തള്ളിയ രണ്ടു വണ്ടികള്‍ പിടികൂടി

Posted: 21 Jun 2012 11:13 PM PDT

കണ്ണൂര്‍: രാത്രിയില്‍ അനധികൃതമായി നഗരത്തില്‍ മാലിന്യം തള്ളാനത്തെിയ രണ്ടു വണ്ടികള്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടി.
വ്യാഴാഴ്ച രാത്രി 9.30 ഓടെ തെക്കീ ബസാറിലെ അശോക ആശുപത്രിക്കു മുന്നിലാണ് മാലിന്യങ്ങള്‍ തള്ളാനത്തെിയവരെ പിടൂകൂടിയത്.

read more

ജില്ലയില്‍ ഇറച്ചിക്കും മീനിനും തീവില

Posted: 21 Jun 2012 11:10 PM PDT

കോഴിക്കോട്: പച്ചക്കറി വിലക്കൊപ്പം കുതിച്ചുയരുകയാണ് മുട്ടയുടെയും ഇറച്ചിയുടെയും മത്സ്യത്തിന്‍െറയും വില. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഭക്ഷണസാധനങ്ങള്‍ ഒന്നും തന്നെ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മാര്‍ക്കറ്റില്‍ കോഴിമുട്ട ഒന്നിന് മൂന്നുരൂപ 80 പൈസയാണ് വില. ചെറുകിട കടക്കാര്‍ അത് റൗണ്ട് ചെയ്ത് നാലു രൂപക്ക് നല്‍കുന്നു. താറാവ് മുട്ടക്ക് ഏഴു രൂപ, മിഠായി വലുപ്പമുള്ള കാട മുട്ടക്ക് വില രണ്ടു രൂപ. തീ വില നല്‍കിയാലും കാടമുട്ടയും താറാവ് മുട്ടയും ദുര്‍ലഭമാണ്. കോഴിമുട്ട ഇറക്കുമതിയിലെ കുറവാണ് വിലക്കയറ്റ കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

read more

കൊമ്മഞ്ചേരി ആദിവാസികളുടെ പുനരധിവാസംഅട്ടിമറിച്ചതായി പരാതി

Posted: 21 Jun 2012 11:06 PM PDT

സുല്‍ത്താന്‍ ബത്തേരി: പ്രാഥമികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കാലങ്ങളായി വനമധ്യത്തില്‍ ദുരിത ജീവിതം നയിക്കുന്ന കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനി നിവാസികളെ പുറം ലോകത്തത്തെിക്കാനുള്ള പദ്ധതി ട്രൈബല്‍ വകുപ്പ് അട്ടിമറിച്ചതായി പരാതി. പഞ്ചായത്ത്, റവന്യൂ, വനം, ട്രൈബല്‍ വകുപ്പുകള്‍ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സംയുക്തമായി കണ്ടത്തെി ബോധ്യപ്പെട്ട സ്ഥലം അനുയോജ്യമല്ളെന്ന് ട്രൈബല്‍ വകുപ്പ് ഏകപക്ഷീയമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

read more

ആത്മവിശ്വാസത്തോടെ, തിരിച്ചുവരവിനൊരുങ്ങി യുവി

Posted: 21 Jun 2012 11:04 PM PDT

Image: 

ദുബൈ: അര്‍ബുദത്തിന്‍െറ യോര്‍ക്കര്‍ ‘നോബോള്‍’ ആയപ്പോള്‍ ജീവിതത്തിലേക്ക് ‘ഫ്രീ ഹിറ്റ്’ കിട്ടിയ ഇന്ത്യയുടെ യുവരാജ് സിങ് ആത്മവിശ്വാസത്തോടെ കരിയറിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി 20 ലോകപ്പിന് ഇന്ത്യന്‍ ടീമില്‍ തിരികെയത്തൊമെന്ന പ്രതീക്ഷയിലാണ് യുവി. ടീമിലത്തെിയാലും ഇല്ളെങ്കിലും ട്വന്‍റി 20 ലോകകപ്പിന് മുമ്പ് പൂര്‍ണമായും ഫിറ്റ് ആകുകയാണ് ലക്ഷ്യമെന്ന് പറയുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. ഇതിനുവേണ്ടിയുള്ള പരിശീലനം മൂന്നാഴ്ച മുമ്പ് ആരംഭിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP