സ്വാഗതം
WELCOME

News Update..

Tuesday, June 19, 2012

പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിക്കാന്‍ ഗള്‍ഫ് നിക്ഷേപകര്‍ Madhyamam News Feeds

പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിക്കാന്‍ ഗള്‍ഫ് നിക്ഷേപകര്‍ Madhyamam News Feeds

Link to

പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിക്കാന്‍ ഗള്‍ഫ് നിക്ഷേപകര്‍

Posted: 19 Jun 2012 12:16 AM PDT

Image: 

ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി 30,000 കോടി രൂപ സമാഹരിക്കും. ഇതിനായി 15 കമ്പനികള്‍ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇന്ത്യയിലെ ഓഹരി വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യം മൂലം സമീപകാലത്ത് സര്‍ക്കാര്‍ നടത്തിയ പൊതുമേഖലാ ഓഹരി വില്‍പ്പനകള്‍ കാര്യമായ വിജയം നേടിയിരുന്നില്ല. ഇതേതുടര്‍ന്ന് വിദേശങ്ങളിലെ വന്‍കിട നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കി മൂലധന സമാഹരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

read more

പാന്‍ മസാലകളുടെ രഹസ്യവിപണി സജീവം

Posted: 18 Jun 2012 11:52 PM PDT

പൂന്തുറ: പാന്‍മസാലകളുടെ രഹസ്യവിപണികള്‍ തീരദേശത്ത് സജീവം. പാന്‍മസാലയടക്കമുള്ള പുകയില ലഹരി വസ്തുക്കള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെയാണ് തലസ്ഥാന നഗരം കേന്ദ്രമാക്കിയിരുന്ന പാന്‍ മസാലസംഘങ്ങള്‍ തീരദേശം കേന്ദ്രീകരിച്ച് രഹസ്യവിപണികള്‍ ആരംഭിച്ചത്.

read more

കടലും കായലും ഒന്നായി; തെക്കുംഭാഗത്ത് ചാകര

Posted: 18 Jun 2012 11:48 PM PDT

പരവൂര്‍: കാലവര്‍ഷം ആരംഭിക്കുംമുമ്പുതന്നെ കാപ്പില്‍ പൊഴിമുഖത്ത് കടലും കായലും ഒന്നായതോടെ തെക്കുംഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ചാകര. ട്രോളിങ് നിരോധം നിലവില്‍വന്നതോടെ വറുതിയിലായ ശക്തികുളങ്ങര, മരുത്തടി, തങ്കശ്ശേരി ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് ഇവിടെനിന്ന് മത്സ്യം പിടിക്കുന്നത്. കടലില്‍നിന്ന് കായലിലേക്ക് ശക്തിയായി ഒഴുകുന്ന വെള്ളത്തോടൊപ്പം കയറിവരുന്ന മത്സ്യങ്ങളെ പൊഴിമുഖത്തിന് സമീപം വലവീശിയാണ് പിടിക്കുന്നത്. പുറമെ നിന്നത്തെുന്നവരോടൊപ്പം തദ്ദേശവാസികളും വീശുവല ഉപയോഗിച്ച് മീന്‍ പിടിക്കുന്നുണ്ട്. പ്രാച്ചി, പാര എന്നീ മത്സ്യങ്ങളാണ് കൂടുതലായി ലഭിക്കുന്നത്.

അരക്കോടിയുടെ വായ്പാ തട്ടിപ്പ് : എസ്.ബി.ടി ഉന്നതര്‍ക്കും പങ്കെന്ന് പൊലീസ്

Posted: 18 Jun 2012 11:40 PM PDT

മൂന്നാര്‍: വ്യാജ രേഖകള്‍ ഹാജരാക്കി മൂന്നാര്‍ എസ്.ബി.ടി ശാഖയില്‍ നിന്ന് തമിഴ്നാട് സ്വദേശി 50 ലക്ഷം രൂപ വായ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച സംഭവത്തില്‍ ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് പൊലീസ്.

read more

ഐസ്ക്രീം കേസ്: വി.എസ് നേരിട്ട് പരാതി നല്‍കണമെന്ന് കോടതി

Posted: 18 Jun 2012 11:38 PM PDT

Image: 

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ് നേരിട്ട് ഹാജരായി പരാതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വി.എസ്, അഭിഭാഷകന്‍ പി.രാജീവ് മുഖേന നല്‍കിയ ഹരജി തള്ളിയ കോടതി പരാതി സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് വി.എസ് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചത്.ഏത് നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഹരജി നല്‍കിയതെന്നും കോടതി ചോദിച്ചു.

read more

പകര്‍ച്ചപ്പനി പ്രതിരോധം തകൃതി; മാലിന്യം ഒഴിയാതെ അടൂര്‍

Posted: 18 Jun 2012 11:35 PM PDT

അടൂര്‍: ഡെങ്കിപ്പനിയും വൈറല്‍ രോഗങ്ങളും പടര്‍ന്നു പിടിക്കുമ്പോള്‍ അടൂര്‍ നഗരത്തിലും പരിസരഗ്രാമങ്ങളിലും മാലിന്യവും വിസര്‍ജ്ജ്യവസ്തുക്കളും തള്ളുന്നത് പതിവാകുന്നു.

read more

പനി ബാധയില്‍ ജില്ല

Posted: 18 Jun 2012 11:33 PM PDT

കോട്ടയം: ജില്ല പകര്‍ച്ചവ്യാധികളുടെ പിടിയില്‍. രണ്ടാഴ്ചക്കുള്ളില്‍ മഞ്ഞപ്പിത്തവും പനിയുംമൂലം മരിച്ചവരുടെ എണ്ണം 16 ആയി. എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച മൂന്ന്പേരും മഞ്ഞപ്പിത്തംബാധിച്ച ഒരാളുമാണ് മരിച്ചത്. ഈരാറ്റുപേട്ടയില്‍ തിങ്കളാഴ്ച ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. തലപ്പലം വാഴമറ്റം വാസുപിള്ളയുടെ മകന്‍ രാജേഷാണ് (35) മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാണക്കാരി സ്വദേശി സിറിള്‍ മാത്യു (55) ഞായറാഴ്ച മരിച്ചിരുന്നു.

read more

കന്യാസുരക്ഷാ പദ്ധതിയില്‍ അവ്യക്തത; രക്ഷിതാക്കള്‍ ബഹളം വെച്ചു

Posted: 18 Jun 2012 11:32 PM PDT

കോട്ടയം: പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മുന്‍രാഷ്ട്രപതി കെ.ആര്‍.നാരായണന്‍െറ സ്മരണാര്‍ഥം ജില്ലയില്‍ ആരംഭിച്ച കന്യാസുരക്ഷാപദ്ധതി നടത്തിപ്പില്‍ അവ്യക്തതകള്‍. പെണ്‍കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ച് , പണമടക്കാനത്തെിയ രക്ഷിതാക്കള്‍ കലക്ടറേറ്റിലെ കന്യാസുരക്ഷ ഓഫിസിന് മുന്നില്‍ പ്രതിഷേധമുയര്‍ത്തി. തിങ്കളാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. വ്യക്തമായ മറുപടി ലഭിക്കാതെവന്നതോടെ ഗുണഭോക്താക്കള്‍ ബഹളംവെച്ചു. നിരവധിപേര്‍ പണമടക്കാതെ മടങ്ങി.

read more

നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം

Posted: 18 Jun 2012 11:26 PM PDT

അരൂര്‍: തീരസംരക്ഷണ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം തകൃതി. തുറവൂര്‍ പഞ്ചായത്തിലെ 15, 17 വാര്‍ഡുകളില്‍ ഏക്കറുകണക്കിന് കടലോരമാണ് റിസോര്‍ട്ട് മാഫിയ കൈവശപ്പെടുത്തിയത്. അന്ധകാരനഴിക്കും ചാപ്പക്കടവിനും ഇടയില്‍ പാട്ടം സ്കൂളിന് സമീപമാണ് ഒന്നാമത്തെ റിസോര്‍ട്ട്. കടലിന് അരികിലുള്ള പുലിമുട്ടും ഭിത്തിയും കഴിഞ്ഞാല്‍ കേവലം ഒരുമീറ്റര്‍ അകലത്തില്‍ കൂറ്റന്‍ മതില്‍കെട്ടിയിട്ടുണ്ട്. കടല്‍ദൃശ്യങ്ങള്‍ കാണാന്‍ കഴിയുംവിധം ഉയരത്തില്‍ ഇരുമ്പിന്‍െറ പാലം നിര്‍മിച്ചിട്ടുണ്ട്.

read more

ഹാര്‍ബര്‍ പാലം ഉടന്‍ ഗതാഗതയോഗ്യമാക്കും -ജി.സി.ഡി.എ ചെയര്‍മാന്‍

Posted: 18 Jun 2012 11:23 PM PDT

കൊച്ചി: ചുമതല കൈമാറിക്കിട്ടിയാല്‍ ഒരു മാസത്തിനകം മട്ടാഞ്ചേരി ഹാര്‍ബര്‍ പാലം ഗതാഗതയോഗ്യമാക്കുമെന്ന് ജി.സി. ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍. പാലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP