സ്വാഗതം
WELCOME

News Update..

Thursday, June 21, 2012

പാക് പ്രധാനമന്ത്രിയായി ശഹാബുദ്ദീനെ നാമനിര്‍ദേശം ചെയ്തു Madhyamam News Feeds

പാക് പ്രധാനമന്ത്രിയായി ശഹാബുദ്ദീനെ നാമനിര്‍ദേശം ചെയ്തു Madhyamam News Feeds

Link to

പാക് പ്രധാനമന്ത്രിയായി ശഹാബുദ്ദീനെ നാമനിര്‍ദേശം ചെയ്തു

Posted: 21 Jun 2012 12:39 AM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രസിഡണ്ടായി മഖ്ദൂം ശഹാബുദ്ദീനെ പ്രസിഡണ്ട് ആസിഫലി സര്‍ദാരി നാമനിര്‍ദേശം ചെയ്തു. സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ടെക്സ്റ്റെല്‍സ് ഇന്‍ഡസ്ട്രി മന്ത്രിയായിരുന്ന ശഹാബുദ്ദീനെ സര്‍ദാരി നിര്‍ദേശിച്ചത്. സഖ്യകക്ഷികള്‍ക്കിടയില്‍ ഏറെ പണിപ്പെട്ടാണ് സര്‍ദാരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ ഇഷ്ടക്കാരനെ ഉറപ്പാക്കിയത്.

read more

പകര്‍ച്ചപ്പനിക്ക് ഈ മാസം ചികിത്സ തേടിയത് 13,000 പേര്‍

Posted: 21 Jun 2012 12:20 AM PDT

മലപ്പുറം: പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ജൂണ്‍ മാസത്തില്‍ മാത്രം ജില്ലയില്‍ ചികിത്സ തേടിയത് 13,000ത്തോളം പേര്‍. വിവിധ താലൂക്ക് ആശുപത്രികളിലും കമ്യുണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലുമായാണ് ഇത്രയും പേര്‍ ചികിത്സ തേടിയത്. ഇതില്‍ ചിലര്‍ കടുത്ത പനിയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

read more

രാഷ്ട്രപതി: ബി.ജെ.പി സാങ്മയെ പിന്തുണക്കും

Posted: 21 Jun 2012 12:12 AM PDT

Image: 

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ മല്‍സരത്തിന് വഴിയൊരുങ്ങി. എന്‍.സി.പിയില്‍ നിന്നും രാജിവെച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയായ സാങ്മയെ പിന്തുണക്കാന്‍ ബി.ജെപി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി.

read more

പനമരം പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം അട്ടിമറിക്കാന്‍ നീക്കം

Posted: 20 Jun 2012 11:57 PM PDT

കല്‍പറ്റ: ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം പനമരത്ത് ആരംഭിച്ച പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പണിയാനുള്ള പദ്ധതി അണിയറയില്‍ അട്ടിമറിക്കുന്നതായി പരാതിയുയര്‍ന്നു. ജില്ലാ ഭരണകൂടം കണ്ടത്തെിയ ഒരേക്കര്‍ സ്ഥലം 15 സെന്‍റിലേക്ക് ഒതുക്കാനാണ് പുതിയ നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമായി.

read more

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കുള്ള മുട്ട, ബിസ്കറ്റ് വിതരണം മുടങ്ങി

Posted: 20 Jun 2012 11:46 PM PDT

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് നല്‍കിവരുന്ന മുട്ട, ബിസ്കറ്റ് വിതരണം മുടങ്ങി. മുട്ട വിതരണം കഴിഞ്ഞ 14 മുതലും ബിസ്കറ്റ് വിതരണം രണ്ടാഴ്ച മുമ്പുമാണ് മുടങ്ങിയത്. ഇവ വിതരണം ചെയ്യുന്ന സിവില്‍ സപൈ്ളസ് കോര്‍പറേഷന് കുടിശ്ശികയുള്ള നാലുലക്ഷത്തോളം രൂപം നല്‍കാത്തതാണ് പാവപ്പെട്ട രോഗികള്‍ക്ക് വിനയായത്. മില്‍മക്ക് 15 ലക്ഷം രൂപ കുടിശ്ശികയുള്ളതിനാല്‍ ഇപ്പോള്‍ നല്‍കുന്ന പാല്‍ വിതരണം ഏതു സമയത്തും നിലക്കാവുന്ന സ്ഥിതിയുമാണ്.

read more

ജനറല്‍ രാധ വിനോദ് രാജു അന്തരിച്ചു

Posted: 20 Jun 2012 11:34 PM PDT

Image: 

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധ വിനോദ് രാജു (62) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായ അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു രാജു.

read more

കുവൈത്ത് പാര്‍ലമെന്‍റ് ഭരണഘടനാവിരുദ്ധം -കോടതി

Posted: 20 Jun 2012 11:18 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പുതിയ മാനംനല്‍കി നിലവിലെ പാര്‍ലമെന്‍റ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ നിലവിലെ പാര്‍ലമെന്‍റിന് നിയമസാധുതയില്ളെന്നും വ്യക്തമാക്കിയ ഭരണഘടനാ കോടതി, തൊട്ടുമുമ്പത്തെ പാര്‍ലമെന്‍റ് പുനഃസ്ഥാപിക്കുകയും ചെയ്തു.

read more

ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യണം

Posted: 20 Jun 2012 11:17 PM PDT

Image: 

ദുബൈ: ദുബൈയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ വാടക/പാട്ട കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയുടെ (റെറ) കീഴിലുള്ള ദുബൈ ലാന്‍ഡ് ഡിപാര്‍ട്മെന്‍റില്‍ (ഡി.എല്‍.ഡി) ആണ് ഇത് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷനുവേണ്ടി Ejari.ae എന്ന രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ട്. വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ഡി.എല്‍.ഡിയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടി ഉണ്ടെങ്കിലേ ഇനി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകൂ.

read more

പുതിയ സംവേദന തലങ്ങള്‍ കണ്ടത്തൊന്‍ രചയിതാവും സംഗീതജ്ഞരും സംവദിക്കണം: ഷഹ്ബാസ് അമന്‍

Posted: 20 Jun 2012 11:01 PM PDT

Image: 

ദോഹ: ഗസല്‍ അടക്കമുള്ള സംഗീതാസ്വാദന രംഗത്തെ പുതിയ സംവേദന തലങ്ങള്‍ കണ്ടത്തൊന്‍ രചയിതാക്കളും സംഗീതജ്ഞരും തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്ന് പ്രമുഖ ഗസല്‍ ഗായകന്‍ ഷഹ്ബാസ് അമന്‍ അഭിപ്രായപ്പെട്ടു.
അര നൂറ്റാണ്ടിലേറെ കാലം ഗസല്‍ അതിന്‍െറ ആസ്വാദകള്‍ക്ക് അനന്യമായ അനുഭൂതി പകര്‍ന്നുനല്‍കിയിരുന്നു. അന്നത്തെ തലമുറയോട് ഗസല്‍ നന്നായി സംവദിച്ചിട്ടുമുണ്ട്. എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഈ മേഖലയിലും ആകാവുന്നതാണ്.

read more

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക്

Posted: 20 Jun 2012 10:40 PM PDT

Image: 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന അന്‍പതോളം നഴ്സുമാര്‍ പണിമുടക്ക് തുടങ്ങി. സ്റ്റൈപ്പന്‍ര്‍് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നിലവില്‍ ആറായിരം രൂപയാണ് ഇവരുടെ പ്രതിമാസ സ്റ്റൈപ്പന്റ്.

ഇതേ ആവശ്യം ഉന്നയിച്ച് നഴ്സുമാര്‍ കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP