നീലേശ്വരത്ത് സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങുന്നില്ല Madhyamam News Feeds | ![]() |
- നീലേശ്വരത്ത് സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങുന്നില്ല
- കണ്ണൂര്‍ വിമാനത്താവളം: അടുക്കുന്തോറും അകലുന്നു
- വൃദ്ധദമ്പതികളെ തലക്കടിച്ച് ഏഴ് പവന്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍
- ശുചിത്വയജ്ഞത്തിന് ഊര്‍ജം പകരാന്‍ വിദ്യാര്‍ഥികള്‍
- മേധാവിത്വത്തിന് കച്ചകെട്ടി ഇരുപക്ഷവും; സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന്
- ജൂലൈ ഒന്നിന് പെട്രോള്‍ വില നാലു രൂപ കുറച്ചേക്കും
- സ്കൂളുകള്‍ക്ക് എയിഡഡ് പദവി: ധനവകുപ്പിന്‍െറ പരിഗണനയിലെന്ന് മുഖ്യമന്ത്രി
- ഡിവിഷനല്‍ മാനേജര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു
- മഴ കനത്തില്ളെങ്കിലും ജില്ലക്ക് പനിക്കുന്നു
- മൈക്രോസോഫ്റ്റ് യാമ്മറിനെ ‘വിഴൂങ്ങി’
നീലേശ്വരത്ത് സി.പി.എമ്മില്‍ വിഭാഗീയത കെട്ടടങ്ങുന്നില്ല Posted: 27 Jun 2012 12:32 AM PDT കാഞ്ഞങ്ങാട്: നീലേശ്വരത്ത് സി.പി.എമ്മിലെ വിഭാഗീയത കെട്ടടങ്ങുന്നില്ല. സംഘടനയുടെ ഒൗദ്യോഗിക നേതൃത്വത്തിന്‍െറ നിയന്ത്രണ രേഖയില്‍നിന്ന് മാറി സഞ്ചരിക്കുന്ന വി.എസ്. അച്യുതാനന്ദനെ അനുകൂലിക്കുന്ന വിഭാഗം നേതൃത്വത്തിന് വഴങ്ങാത്ത സ്ഥിതിയാണ്. ഇവരെ ഒതുക്കാനുള്ള നേതൃത്വത്തിന്‍െറ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. |
കണ്ണൂര്‍ വിമാനത്താവളം: അടുക്കുന്തോറും അകലുന്നു Posted: 27 Jun 2012 12:28 AM PDT മട്ടന്നൂര്‍: പ്രതീക്ഷയുടെ മുനമ്പിലത്തെിനിന്ന നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം അടുക്കുന്തോറും അകലുന്നു. മൂന്നാംഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാവുകയോ വിശദ പദ്ധതി റിപ്പോര്‍ട്ട് കിട്ടുകയോ ചെയ്തിട്ടില്ളെന്നും അതിനാല്‍ വിമാനത്താവളം വൈകുമെന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രി കെ. ബാബു നിയമസഭയില്‍ അറിയിച്ചത്. കടമ്പകള്‍ പിന്നിട്ട് യാഥാര്‍ഥ്യത്തോടടുത്തത്തെി നില്‍ക്കുന്ന വിമാനത്താവളം ഇനിയും വൈകുമെന്ന പ്രഖ്യാപനം ജനങ്ങളെ നിരാശയിലാക്കി. |
വൃദ്ധദമ്പതികളെ തലക്കടിച്ച് ഏഴ് പവന്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍ Posted: 27 Jun 2012 12:22 AM PDT പാലക്കാട്: വൃദ്ധദമ്പതികളെ തലക്കടിച്ച് ഏഴ് പവന്‍ സ്വര്‍ണം കവര്‍ന്നതടക്കം നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതികളായ മൂന്നംഗ സംഘം പൊലീസ് പിടിയില്‍. കോങ്ങാട് മണിക്കശ്ശേരി മാട്ടുമ്മല്‍ കൃഷ്ണകുമാര്‍ എന്ന ചെള്ളി (27), മണ്ണാര്‍ക്കാട് ചേറുംകുളം ഇടശ്ശേരിയില്‍ മകന്‍ ബേബി സ്കറിയ എന്ന ബേബിച്ചന്‍ (58), ആലപ്പുഴ മാവേലിക്കര മാന്നാര്‍ കാരാഴ്മ ചെന്നിത്തല വരോട്ടില്‍ വീട്ടില്‍ മോഹനന്‍ എന്ന ജാക്കി മോഹനന്‍ (54) എന്നിവരെയാണ് ടൗണ്‍ നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തത്. |
ശുചിത്വയജ്ഞത്തിന് ഊര്‍ജം പകരാന്‍ വിദ്യാര്‍ഥികള്‍ Posted: 27 Jun 2012 12:22 AM PDT ആലപ്പുഴ: വിദ്യാര്‍ഥികളിലൂടെ ശുചിത്വയജ്ഞത്തിന് ഊര്‍ജം പകരാന്‍ ജില്ലാശുചിത്വമിഷന്‍ തയാറെടുക്കുന്നു. വീടുകളില്‍ ശുചിത്വസന്ദേശം എത്തിക്കാനുള്ള തുടര്‍പദ്ധതിയായ ‘വിദ്യാലയ ശുചിത്വപദ്ധതി’ നടപ്പാക്കി ജില്ലയിലെ 80,000 ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ളാസ് നല്‍കും. |
മേധാവിത്വത്തിന് കച്ചകെട്ടി ഇരുപക്ഷവും; സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന് Posted: 27 Jun 2012 12:21 AM PDT കൊച്ചി: ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതി കൈക്കൊണ്ട നടപടികള്‍ ബുധനാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. രാവിലെ 11 ന് ചേരുന്ന ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരണവും നടക്കും. നടപടിക്ക് വിധേയരായ മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചന്‍, ജില്ലാ കമ്മിറ്റി അംഗം പി.എസ്. |
ജൂലൈ ഒന്നിന് പെട്രോള്‍ വില നാലു രൂപ കുറച്ചേക്കും Posted: 27 Jun 2012 12:14 AM PDT Image: ![]() ന്യൂദല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് നാലു രൂപയോളം കുറച്ചേക്കും. ജൂലൈ ഒന്നിന് ചേരുന്ന പൊതുമേഖലാ എണ്ണകമ്പനികളുടെ വില അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. |
സ്കൂളുകള്‍ക്ക് എയിഡഡ് പദവി: ധനവകുപ്പിന്‍െറ പരിഗണനയിലെന്ന് മുഖ്യമന്ത്രി Posted: 26 Jun 2012 11:55 PM PDT Image: ![]() Subtitle: പ്രതിപക്ഷം സഭവിട്ടിറങ്ങി തിരുവനന്തപുരം: മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം അംഗീകരിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ല്‍്രതിഷേധിച്ച്പ്രതിപക്ഷം സഭബഹിഷ്കരിച്ചു. |
ഡിവിഷനല്‍ മാനേജര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു Posted: 26 Jun 2012 11:47 PM PDT കോഴിക്കോട്: റെയില്‍വേയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‍െറ ഭാഗമായി റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പിയൂഷ് അഗര്‍വാളിന്‍െറ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ സന്ദര്‍ശിച്ചു. എം.കെ. രാഘവന്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് റോഡില്‍നിന്ന് നാലാം പ്ളാറ്റ്ഫോമിലേക്ക് റോഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം ഇരുവരുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. |
മഴ കനത്തില്ളെങ്കിലും ജില്ലക്ക് പനിക്കുന്നു Posted: 26 Jun 2012 11:42 PM PDT മാനന്തവാടി: മഴ ശക്തി പ്രാപിച്ചില്ളെങ്കിലും ജില്ലയില്‍ പനിപിടിച്ച് ചികിത്സക്കത്തെുന്നവരുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗികളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യ വകുപ്പിന്‍െറ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 26 വരെ 6087 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞവര്‍ഷം മൊത്തം ഇത് 36,652 ആയിരുന്നു. |
മൈക്രോസോഫ്റ്റ് യാമ്മറിനെ ‘വിഴൂങ്ങി’ Posted: 26 Jun 2012 11:30 PM PDT Image: ![]() സീറ്റില്‍: നാലു വര്‍ഷത്തെ മാത്രം പ്രവര്‍ത്തന കാലയളവില്‍ 50 ലക്ഷം ഉപേഭോക്താക്കളെ സ്വന്തമാക്കിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ യാമ്മറിനെ സോഫ്റ്റ്വെയര്‍ അതികായന്‍ മൈക്രോസോഫ്റ്റ് വിലക്കെടുത്തു. 120 കോടി ഡോളറാണ് യാമ്മറിന് മൈക്രോസോഫ്റ്റ് വിലയിട്ടത്. കഴിഞ്ഞ മാസം തന്നെ ധാരണയിലത്തെിയിരുന്നുവെങ്കിലും തിങ്കളാഴ്ചയാണ് ഇരുവരും കച്ചവടം ഉറപ്പിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment