വാഹന പരിശോധകര്‍ പിന്തുടര്‍ന്ന വാന്‍ മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക് Madhyamam News Feeds | ![]() |
- വാഹന പരിശോധകര്‍ പിന്തുടര്‍ന്ന വാന്‍ മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
- മനുഷ്യക്കടത്ത്: പിടിയിലായവരില്‍ 21പേര്‍ റിമാന്‍ഡില്‍
- മനുഷ്യക്കടത്ത്: പൊലീസ് കൂടുതല്‍ ജാഗ്രതയിലേക്ക്
- നാടിന് തണല്‍വിരിച്ച് പരിസ്ഥിതി ദിനാചരണം
- സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്
- കലിയടങ്ങാതെ കടല്‍; തീരമേഖല ഭീതിയില്‍
- സമ്പാദ്യപദ്ധതി ഏജന്‍റുമാരുടെ കമീഷന്‍ പുന:സ്ഥാപിക്കും -മന്ത്രി മാണി
- സപൈ്ളകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ അരിഷ്ട വില്‍പന: മാനേജര്‍ അറസ്റ്റില്‍
- ഫസല്‍ വധം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണം
- മണ്ണും വിണ്ണും കാക്കാന്‍ പ്രതിജ്ഞയുമായി പരിസ്ഥിതി ദിനാചരണം
വാഹന പരിശോധകര്‍ പിന്തുടര്‍ന്ന വാന്‍ മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക് Posted: 05 Jun 2012 11:51 PM PDT കഴക്കൂട്ടം: വാഹന പരിശോധകര്‍ പിന്തുടര്‍ന്ന വാന്‍ പോത്തന്‍കോട് കൂനയില്‍ ക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് സ്കൂള്‍ കുട്ടികളടക്കം 30 പേര്‍ക്ക് പരിക്ക്. നിറയെ യാത്രക്കാരുമായി പോയ സമാന്തര സര്‍വീസ് വാന്‍ ഉച്ചക്ക് ഒന്നിനാണ് അപകടത്തില്‍പെട്ടത്. |
മനുഷ്യക്കടത്ത്: പിടിയിലായവരില്‍ 21പേര്‍ റിമാന്‍ഡില്‍ Posted: 05 Jun 2012 11:49 PM PDT കൊല്ലം: കടല്‍മാര്‍ഗം ശ്രീലങ്കന്‍ വംശജരെ കൊല്ലത്തുനിന്ന് ആസ്ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ 151 പേരില്‍ സ്ത്രീകളും കുട്ടികളുമടക്കം 27 പേരെ കോടതിയില്‍ ഹാജരാക്കി. 24 ശ്രീലങ്കന്‍ സ്വദേശികളെയും മൂന്ന് തമിഴ്നാട്ടുകാരെയുമാണ് ചൊവ്വാഴ്ച രാവിലെ കൊല്ലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി-രണ്ടില്‍ ഹാജരാക്കിയത്. ഇവരില്‍ 21 പേരെ മജിസ്ട്രേറ്റ് എഫ്. മിനിമോള്‍ രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു. മൂന്ന് സ്ത്രീകളെ കൊട്ടാക്കര സബ് ജയിലിലും പുരുഷന്മാരെ ജില്ലാ ജയിലിലുമാണ് റിമാന്‍ഡ് ചെയ്തത്. |
മനുഷ്യക്കടത്ത്: പൊലീസ് കൂടുതല്‍ ജാഗ്രതയിലേക്ക് Posted: 05 Jun 2012 11:49 PM PDT കൊല്ലം: കൊല്ലം തീരം മനുഷ്യക്കടത്ത് സംഘങ്ങള്‍ സുരക്ഷിത മേഖലയായി തെരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തുന്നു. മല്‍സ്യബന്ധന ബോട്ടുകള്‍ വില്‍ക്കുമ്പോള്‍ പൊലീസ് ക്ളിയറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറാണ് ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബോട്ടുടമകള്‍ക്കും നല്‍കിയത്. |
നാടിന് തണല്‍വിരിച്ച് പരിസ്ഥിതി ദിനാചരണം Posted: 05 Jun 2012 11:38 PM PDT പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യം ഓര്‍മപ്പെടുത്തി നാടെങ്ങും ദിനാചരണം നടന്നു. ജില്ല ശുചിത്വ മിഷന്‍െറ പരിസ്ഥിതി ദിനാചരണം ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് പി.വിജയമ്മ അധ്യക്ഷത വഹിച്ചു. |
സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക് Posted: 05 Jun 2012 11:32 PM PDT Image: ![]() തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള സ്വകാര്യ ഫോണ്‍വിളികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കേണ്ടചുമതല അതാത് ഓഫീസുകളിലെ മേധാവിക്കായിരിക്കും. ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവിലുണ്ട്. |
കലിയടങ്ങാതെ കടല്‍; തീരമേഖല ഭീതിയില്‍ Posted: 05 Jun 2012 11:26 PM PDT ആറാട്ടുപുഴ: കലിയടങ്ങാത്ത കടല്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരവാസികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു.രണ്ട് പഞ്ചായത്തുകളിലുമായി മുപ്പതോളം വീടുകളും നിരവധി കച്ചവടസ്ഥാപനങ്ങളും കടലാക്രമണ ഭീഷണിയിലാണ്. |
സമ്പാദ്യപദ്ധതി ഏജന്‍റുമാരുടെ കമീഷന്‍ പുന:സ്ഥാപിക്കും -മന്ത്രി മാണി Posted: 05 Jun 2012 11:14 PM PDT കൊച്ചി: കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റുമാരുടെ കമീഷന്‍ സംസ്ഥാന സര്‍ക്കാര്‍ പുന$സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നയം തെറ്റാണെന്നും ഇത് തിരുത്തണമെന്നും അദേഹം പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതി ഉദ്യോഗസ്ഥരുടെയും ഏജന്‍റുമാരുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏജന്‍റുമാരെ സംസ്ഥാന സര്‍ക്കാറിന്‍െറ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കിയാവും കമീഷന്‍ പുന$സ്ഥാപിക്കുക. |
സപൈ്ളകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ അരിഷ്ട വില്‍പന: മാനേജര്‍ അറസ്റ്റില്‍ Posted: 05 Jun 2012 11:10 PM PDT ഒല്ലൂര്‍: പുത്തൂര്‍ സപൈ്ളകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ലൈസന്‍സ് ഇല്ലാതെ വിവിധ ഇനം അരിഷ്ടങ്ങള്‍ വില്‍പന നടത്തിയത് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 450 മില്ലിയുടെ 100 കൂപ്പി അരിഷ്ടമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പട്ടിക്കാട് ആയോട് കാട്ടുക്കാരന്‍ സത്യമൂര്‍ത്തിയെ (50) അറസ്റ്റ് ചെയ്തു. |
ഫസല്‍ വധം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണം Posted: 05 Jun 2012 11:00 PM PDT Image: ![]() കൊച്ചി: ഫസല്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ഹൈകോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. കോടിയേരി ബാലകൃഷ്ണനെ പ്രതിചേര്‍ക്കണമെന്നാണ് ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി നിര്‍ദ്ദേശം. കേസില്‍ സി.പി.എം നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഉച്ചകഴിഞ്ഞ് വിധി പറയും. അതേസമയം കേസില്‍ കോടിയേരിയുടെ പങ്ക് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. |
മണ്ണും വിണ്ണും കാക്കാന്‍ പ്രതിജ്ഞയുമായി പരിസ്ഥിതി ദിനാചരണം Posted: 05 Jun 2012 10:57 PM PDT മലപ്പുറം: സന്നദ്ധ സംഘടനകളുടെയും സ്കൂളുകളുടെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. മിക്കയിടത്തും വ്യക്ഷത്തൈകള്‍ നട്ടും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment