സി.പി നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി Madhyamam News Feeds | ![]() |
- സി.പി നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി
- മൂത്തേടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ്
- ആരുഷി വധം; തല്‍വാര്‍ ദമ്പതികളുടെ റിവ്യൂ ഹരജി തള്ളി
- കാര്യക്ഷമതയില്ലാത്ത കൃഷി ഓഫിസര്‍മാരെ മാറ്റണം-കിസാന്‍സഭ
- സ്കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
- ചീമേനി താപനിലയ നിര്‍മാണം നീളുന്നു
- 'പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തി'
- കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ പദ്ധതിയായി
- നാല് ജില്ലകളില്‍ ഐ.എന്‍.ടി.യു.സി സംഘടനാ തെരഞ്ഞെടുപ്പ് ‘എ’ ഗ്രൂപ് ബഹിഷ്കരിച്ചു
- പ്രമേയ വൈവിധ്യവുമായി 'ഷട്ടര്‍'
സി.പി നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി Posted: 07 Jun 2012 01:12 AM PDT Image: ![]() തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗം സി.പി.നാരായണന്‍ രാജ്യസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കും. സി.പി.എമ്മിന് നീക്കിവെച്ച സീറ്റാണിത്. നിലവില്‍ ചിന്തയുടെ പത്രാധിപരാണ്.പി.ആര്‍.രാജന്‍ (സി.പി.എം), കെ.ഇ.ഇസ്മയില്‍ (സി.പി.ഐ) എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. |
മൂത്തേടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് Posted: 07 Jun 2012 12:56 AM PDT Image: ![]() എടക്കര: മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ഉസ്മാന് വിജയം. ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളായ പഞ്ചായത്തില്‍ ലീഗിനും സി.പി.എമ്മിനും നാലു വീതവും കോണ്‍ഗ്രസിന് ഏഴും സീറ്റുകളാണുള്ളത്. ലീഗിലെ പി.അഷ്റഫിന്‍െറ വോട്ട് അസാധുവായതിനെ തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ഉസ്മാനെ പ്രസിഡന്‍റ് സ്ഥാനം തേടിയത്തെിയത്. |
ആരുഷി വധം; തല്‍വാര്‍ ദമ്പതികളുടെ റിവ്യൂ ഹരജി തള്ളി Posted: 07 Jun 2012 12:29 AM PDT Image: ![]() ന്യൂദല്‍ഹി: വിദ്യാര്‍ഥിനിയായ ആരുഷിയും വീട്ടുവേലക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും സമര്‍പ്പിച്ച റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. വിചാരണ ഒഴിവാക്കണമെന്ന തല്‍വാര്‍ ദമ്പതികളുടെ ആവശ്യവും കോടതി നിരസിച്ചു. ഇവരുടെ വിചാരണ വെള്ളിയാഴ്ച ഗാസിയാബാദ് സി.ബി.ഐ കോടതിയില്‍ ആരംഭിക്കും. ഗാസിയാ ബാദിലെ പ്രത്യേക സി.ബി.ഐ കോടതിയും അലഹബാദ് ഹൈക്കോടതിയും നൂപുറിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. features: Facebook |
കാര്യക്ഷമതയില്ലാത്ത കൃഷി ഓഫിസര്‍മാരെ മാറ്റണം-കിസാന്‍സഭ Posted: 07 Jun 2012 12:17 AM PDT തൃശൂര്‍: കാര്യക്ഷമതയില്ലാത്ത കൃഷി ഓഫിസര്‍മാരെ തല്‍സ്ഥാനത്ത് നിന്നും മാറ്റി കൃഷി ഓഫിസുകള്‍ പുന$സംഘടിപ്പിക്കണമെന്ന് കിസാന്‍ ജനത ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങള്‍ക്ക് നിശ്ചിത സമയത്ത് തന്നെ പലിശ നല്‍കുക, കൊപ്ര സംഭരണം പുനരാരംഭിക്കുക, അടക്ക വിലയിടിവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക, സംഭരിച്ച നെല്ലിന്‍െറ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കിസാന്‍സഭ ഉന്നയിച്ചു. |
സ്കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം Posted: 07 Jun 2012 12:07 AM PDT മഞ്ചേശ്വരം: അറ്റകുറ്റപ്പണിക്കിടെ സ്കൂള്‍ കെട്ടിടം തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബേക്കൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ യു.പി വിഭാഗം കെട്ടിടമാണ് ബുധനാഴ്ച വൈകീട്ട് അറ്റകുറ്റപ്പണിക്കിടെ തകര്‍ന്നത്. |
ചീമേനി താപനിലയ നിര്‍മാണം നീളുന്നു Posted: 06 Jun 2012 11:58 PM PDT ചെറുവത്തൂര്‍: ചീമേനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച താപനിലയ നിര്‍മാണം അനിശ്ചിതമായി നീളുന്നു. 1200 മെഗാവാട്ട് വാതകാധിഷ്ഠിത വൈദ്യുതി പദ്ധതിക്ക് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ അധീനതയിലുള്ള ഭൂമി കണ്ടെത്തിയിട്ടും തുടര്‍നടപടികളുണ്ടായിട്ടില്ല. |
'പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തി' Posted: 06 Jun 2012 11:57 PM PDT Image: ![]() കണ്ണൂര്‍: സി.പി.എമ്മിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സി.പി.എം കണ്ണുര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ സ്വകാര്യചാനലിനോട് പറഞ്ഞു. എന്നാല്‍ ജയരാജന്റെ വാദം തട്ടിപ്പാണെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാവ് കെ.എസ് ഹരിഹരന്‍ പ്രതികരിച്ചു. features: Facebook |
കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ പദ്ധതിയായി Posted: 06 Jun 2012 11:49 PM PDT മലപ്പുറം: കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. കെടുതികള്‍ നേരിടാന്‍ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ എം.വി. കൃഷ്ണന്‍കുട്ടി അറിയിച്ചു. പൊന്നാനി ഫിഷറീസ് ഓഫിസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫിസാണ് പൊലീസിന്‍െറ കണ്‍ട്രോള്‍ റൂം. |
നാല് ജില്ലകളില്‍ ഐ.എന്‍.ടി.യു.സി സംഘടനാ തെരഞ്ഞെടുപ്പ് ‘എ’ ഗ്രൂപ് ബഹിഷ്കരിച്ചു Posted: 06 Jun 2012 11:38 PM PDT കൊച്ചി: എറണാകുളം, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ച നടന്ന ഐ.എന്‍.ടി.യു.സി സംഘടനാ തെരഞ്ഞെടുപ്പ് ‘എ’ ഗ്രൂപ് ബഹിഷ്കരിച്ചു. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍െറ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയും എ ഗ്രൂപ്പിന്‍െറ എറണാകുളം ജില്ലാ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായിരുന്ന കെ.കെ. ജിന്നാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവരെ അംഗീകരിക്കില്ല. |
പ്രമേയ വൈവിധ്യവുമായി 'ഷട്ടര്‍' Posted: 06 Jun 2012 11:30 PM PDT Image: ![]() പുതുമയാര്‍ന്ന പ്രമേയങ്ങളിലേക്കും അവതരണ രീതിയിലേക്കും ചുവടുമാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക് വ്യത്യസ്തമായ കഥയുമായി 'ഷട്ടര്‍' എത്തുന്നു. പ്രശസ്ത നാടകകൃത്തും നടനുമായ ജോയ് മാത്യു തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഷട്ടറിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment