സ്വാഗതം
WELCOME

News Update..

Thursday, June 28, 2012

മണിക്കെതിരായ കോടതി വിധി തെറ്റാണെന്ന് പറയാനാവില്ല: വി.എസ് Madhyamam News Feeds

മണിക്കെതിരായ കോടതി വിധി തെറ്റാണെന്ന് പറയാനാവില്ല: വി.എസ് Madhyamam News Feeds

Link to

മണിക്കെതിരായ കോടതി വിധി തെറ്റാണെന്ന് പറയാനാവില്ല: വി.എസ്

Posted: 28 Jun 2012 12:40 AM PDT

Image: 

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരായ കേസ് റദ്ദാക്കാവില്ലെന്ന ഹൈകോടതി നിലപാട് തെറ്റാണെന്ന് പറയാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കോടതി നിലപാട് നിയമത്തെ പരിരക്ഷിക്കുന്നതാണെന്നും അത് ശരിയാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

നരേന്ദ്രമോഡിക്കു പോലും പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ തക്കവിധമുള്ള പരാമര്‍ശമാണ് മണി നടത്തിയതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഉപ പ്രധാനമന്ത്രിക്ക് കുവൈത്തില്‍ ഊഷ്മള സ്വീകരണം

Posted: 28 Jun 2012 12:34 AM PDT

Image: 

മനാമ: കുവൈത്ത് സന്ദര്‍ശനത്തിനത്തെിയ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫക്ക് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സ്വീകരണം നല്‍കി.

read more

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു: വിദ്യാര്‍ഥികളടക്കം 60ലേറെ പേര്‍ക്ക് പരിക്ക്

Posted: 28 Jun 2012 12:27 AM PDT

Image: 

തലശ്ശേരി: കണ്ണൂര്‍ മുഴപ്പിലങ്ങാട് ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട്് പേരുടെ നില ഗുരുതരമാണ്.

read more

മാതൃരാജ്യത്തിനായി ഷൈജു അരങ്ങേറി; അമ്മയുടെ പ്രവാസഭൂമിയില്‍

Posted: 28 Jun 2012 12:26 AM PDT

Image: 

മസ്കത്ത്: വര്‍ഷങ്ങളായി അമ്മ വിയര്‍പ്പൊഴുക്കുന്ന പ്രവാസഭൂമിയില്‍ ആദ്യ അന്താരാഷ്ട്ര മല്‍സരത്തിന് ബൂട്ടണിഞ്ഞതിന്‍െറ ആവേശത്തിലാണ് മലയാളി ഫുട്ബാള്‍ താരം ഷൈജുമോന്‍. ഏഷ്യന്‍ അണ്ടര്‍ 22 യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഒമാന്‍ തലസ്ഥാനമായ മസ്കത്തിലത്തെിയ ഷൈജുമോനെ കാണാന്‍ 1200 കിലോമീറ്റര്‍ അകലെ സലാലയില്‍ നിന്ന് ബസില്‍ യാത്ര ചെയ്ത് അമ്മ ഗ്രേസിയും എത്തിയിരുന്നു. 15 വര്‍ഷമായി സലാലയില്‍ ഒമാനിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഗ്രേസി. ഷൈജുമോന്‍െറ സഹോദരി സന്ധ്യയുമുണ്ട് സലാലയില്‍.

read more

സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമം’ സന്ദര്‍ശിച്ചു

Posted: 28 Jun 2012 12:20 AM PDT

Image: 

ജിദ്ദ: ഹ്രസ്വസന്ദര്‍ശനാര്‍ഥം ജിദ്ദയിലത്തെിയ പ്രശസ്ത സംവിധായകന്‍ സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമം’ സന്ദര്‍ശിച്ചു. ആദാമിന്‍െറ മകന്‍ അബു എന്ന സിനിമയുടെ അറബി ഡബ്ബിങ് ജോലികള്‍ ദുബായില്‍ പുരോഗമിച്ച് വരികയാണെന്നും ഹിന്ദി റീമേക്കിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും സലീം അഹ്മദ് പറഞ്ഞു. ‘അബു’ന്‍െറ സ്വീകാര്യത തെളിയിക്കും വിധം അതിന്‍െറ ഗ്രന്ഥരൂപം ഉടനത്തെന്നെ മലയാളത്തില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ‘ഗള്‍ഫ് മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം.

read more

പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിനെ അംഗീകരിക്കില്ളെന്ന് പ്രതിപക്ഷം

Posted: 28 Jun 2012 12:09 AM PDT

Image: 

കുവൈത്ത് സിറ്റി: നീണ്ട ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും പ്രതിപക്ഷ റാലി. പാര്‍ലമെന്‍റിനെ ഭരണഘടനാ കോടതി അയോഗ്യമാക്കുകയും മന്ത്രിസഭ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് രാഷട്രീയ പരിഷ്കരണമാവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ അന്നഹ്ജ് ആണ് ചൊവ്വാഴ്ച രാത്രി ഡിറ്റര്‍മിനേഷന്‍ സ്ക്വയറില്‍ റാലി സംഘടിപ്പിച്ചത്.

read more

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണബ് മുഖര്‍ജി പത്രിക സമര്‍പ്പിച്ചു

Posted: 27 Jun 2012 11:33 PM PDT

Image: 

ന്യൂദല്‍ഹി: ജൂലൈ 19 ന്നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍നിര നേതാക്കള്‍ക്കൊപ്പമാണ് പ്രണബ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

read more

വിവാദ പ്രസംഗം: മണിക്കെതിരായ കേസ് നിയമാനുസൃതമെന്ന് ഹൈകോടതി

Posted: 27 Jun 2012 11:00 PM PDT

Image: 

കൊച്ചി: വിവാദ പ്രസംഗം നടത്തിയതിന്റെപേരില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. മണിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി.

read more

സുര്‍ജിത് സിങ് മോചിതനായി

Posted: 27 Jun 2012 10:00 PM PDT

Image: 
Subtitle: 
30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി പാക് ജയിലില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത് സിങ്ങിനെ പാകിസ്താന്‍ മോചിപ്പിച്ചു. 69 കാരനായ സുര്‍ജിത് സിങ്ങിനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് പാക് പൊലീസുകാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. സുര്‍ജിത്തിന്‍െറ കുടുംബാംഗങ-ള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

read more

മുംബൈ ആക്രമണം: പാക് പങ്ക് വ്യക്തം -ചിദംബരം

Posted: 27 Jun 2012 08:45 PM PDT

Image: 

തിരുവനന്തപുരം: മുംബൈ ആക്രമണത്തിലെ പങ്ക് പാകിസ്താന് ഇനി നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ആക്രമണം നിയന്ത്രിച്ച പാകിസ്താനിലെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞദിവസം പിടിയിലായ അബൂ ജിന്‍ഡാല്‍ ഉണ്ടായിരുന്നു. അയാള്‍ അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങളും നല്‍കി. മറ്റൊരു രാജ്യത്തിന്‍െറയോ ഏജന്‍സിയുടെയോ സഹായമില്ലാതെ ആക്രമണം നടക്കില്ലെന്നും ചിദംബരം പറഞ്ഞു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP