നെയ്യാറ്റിന്‍കരയില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നില്ല; Madhyamam News Feeds | ![]() |
- നെയ്യാറ്റിന്‍കരയില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നില്ല;
- കൈയേറ്റ ഭൂമിയിലെ മദ്യഷാപ്പ്: എന്‍.എച്ച് അധികൃതര്‍ നോട്ടീസ് നല്‍കി
- മല്ലപ്പള്ളിയില്‍ കടകള്‍ കത്തിനശിച്ചു
- തടിപിടിക്കുന്നതിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി
- മണല്‍ കലവറ: കരാറുകാര്‍ക്ക് മണല്‍ വേണ്ടത്ര; പൊതുജനത്തിന് നിരാശ
- എങ്ങും അമര്‍ഷം; വോട്ടുപോയ വഴിയറിയാതെ പാര്‍ട്ടികള്‍
- യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ച കേസ്: ഒരാള്‍ റിമാന്‍ഡില്‍
- മദ്യപിച്ച് വാഹനമോടിച്ച 750 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
- ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും കവര്‍ച്ച
- തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലക്ക് വന്‍ നേട്ടം
നെയ്യാറ്റിന്‍കരയില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നില്ല; Posted: 03 Jun 2012 12:02 AM PDT Image: ![]() Subtitle: മണിക്ക് കൊലയാളിയുടെ മനോഗതി -പന്ന്യന്‍ രവീന്ദ്രന്‍ മലപ്പുറം: നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നില്ലെന്നും ഇതിനുള്ള പ്രധാന കാരണക്കാരന്‍ എം.എം മണിയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
കൈയേറ്റ ഭൂമിയിലെ മദ്യഷാപ്പ്: എന്‍.എച്ച് അധികൃതര്‍ നോട്ടീസ് നല്‍കി Posted: 03 Jun 2012 12:01 AM PDT മൂന്നാര്‍: ദേശീയപാതയുടെ പുറമ്പോക്ക് കൈയേറി നിര്‍മിച്ച വന്‍ കെട്ടിടത്തില്‍ വിലക്ക് ലംഘിച്ച് ആരംഭിച്ച മദ്യഷാപ്പിനെതിരെ ദേശീയപാത അധികൃതര്‍ നോട്ടീസ് നല്‍കി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പള്ളിവാസല്‍ ടൗണില്‍ പഞ്ചായത്ത്-എക്സൈസ് അധികൃതരുടെ ഒത്താശയോടെ വിവാദ കെട്ടിടത്തില്‍ ഷാപ്പ് തുടങ്ങുന്നെന്ന ‘മാധ്യമം’ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. |
മല്ലപ്പള്ളിയില്‍ കടകള്‍ കത്തിനശിച്ചു Posted: 02 Jun 2012 11:57 PM PDT മല്ലപ്പള്ളി: പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണമായും രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. പൊലീസ് എയ്ഡ്പോസ്റ്റിന് പിറകിലുള്ള വാടകക്കാരായ പായിപ്പാട് വെള്ളാപ്പള്ളി സുരേന്ദ്രന്‍െറ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കടയും ആനിക്കാട് കിഴക്കേക്കര കോശിയുടെ (കുഞ്ഞുമോന്‍) ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് -സ്റ്റേഷനറി കടയുമാണ് പൂര്‍ണമായും നശിച്ചത്. |
തടിപിടിക്കുന്നതിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി Posted: 02 Jun 2012 11:54 PM PDT ഈരാറ്റുപേട്ട: തടിപിടിക്കുന്നതിനിടെ ഇടഞ്ഞ ആന നാല് മണിക്കൂര്‍ ഗ്രാമത്തെ പരിഭ്രാന്തിയിലാഴ്ത്തി. |
മണല്‍ കലവറ: കരാറുകാര്‍ക്ക് മണല്‍ വേണ്ടത്ര; പൊതുജനത്തിന് നിരാശ Posted: 02 Jun 2012 11:50 PM PDT കുളത്തൂപ്പുഴ: മണല്‍ കലവറ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ന്യായവിലയ്ക്ക് മണല്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ അവശ്യം വേണ്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്ന ആയിരങ്ങള്‍ക്ക് മണല്‍ ഇനിയും കിട്ടിയിട്ടില്ല. അതേ സമയം സര്‍ക്കാര്‍ കരാറുകാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ആവശ്യത്തിന് മണല്‍ വനംവകുപ്പിന്‍െറ മൗനാനുവാദത്തോടെ ലഭിക്കുന്നുമുണ്ട്. |
എങ്ങും അമര്‍ഷം; വോട്ടുപോയ വഴിയറിയാതെ പാര്‍ട്ടികള്‍ Posted: 02 Jun 2012 11:45 PM PDT നെയ്യാറ്റിന്‍കര: ആവേശത്തോടെ വോട്ടിടാന്‍ വന്നെങ്കിലും നെയ്യാറ്റിന്‍കരക്കാരുടെ മുഖത്ത് അമര്‍ഷവും വാക്കുകളില്‍ പ്രതിഷേധവും പ്രകടമായിരുന്നു. ശരീരഭാഷയിലാകട്ടെ നിര്‍ബന്ധിതാവസ്ഥക്ക് കീഴടങ്ങുന്നതിലെ വിസമ്മതവും. ഓരോ പാര്‍ട്ടിക്കാരനും അതിന് അവരുടേതായ കാരണങ്ങളുണ്ട്. വോട്ട് ചെയ്യാനെത്തിയെങ്കിലും അവരത് മറച്ചുവെച്ചുമില്ല. |
യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ച കേസ്: ഒരാള്‍ റിമാന്‍ഡില്‍ Posted: 02 Jun 2012 11:39 PM PDT കായംകുളം: പെണ്‍കുട്ടിയെ കമന്‍റടിച്ചെന്നാരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒരാളെ റിമാന്‍ഡ് ചെയ്തു. |
മദ്യപിച്ച് വാഹനമോടിച്ച 750 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു Posted: 02 Jun 2012 11:35 PM PDT കൊച്ചി: നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച 750 പേരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. |
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും കവര്‍ച്ച Posted: 02 Jun 2012 11:31 PM PDT അണ്ടത്തോട്: പുന്നയൂര്‍കുളത്ത് വീണ്ടും കവര്‍ച്ച.ആല്‍ത്തറ രാമരാജ സ്കൂളിന് സമീപം താമസിക്കുന്ന കുറുപ്പച്ച വീട്ടില്‍ ഉമ്മര്‍ ഹാജിയുടെ വീട്ടിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ച നടത്തിയത്. വീട്ടമ്മയുടെ കഴുത്തില്‍ കമ്പിപ്പാര വെച്ച് ഭീഷണിപ്പെടുത്തി 10 പവന്‍ സ്വര്‍ണവും 9,000 ത്തോളം രൂപയുമാണ് മൂന്നംഗ മോഷണ സംഘം കവര്‍ന്നത്. |
തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലക്ക് വന്‍ നേട്ടം Posted: 02 Jun 2012 11:26 PM PDT പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ 2011-12 സാമ്പത്തിക വര്‍ഷം ജില്ല വന്‍ നേട്ടംകൊയ്തു. 88.17 കോടി രൂപ ചെലവഴിച്ച ജില്ല സംസ്ഥാന തലത്തില്‍ നാലാമതെത്തി. 1,23,122 ഗ്രാമീണ കുടുംബങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്തതിന്‍െറ ഫലമായി 53,05,582 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ചെലവഴിച്ചതില്‍ 81.24 കോടി രൂപയും ഗ്രാമീണ കുടുംബങ്ങളിലെ തൊഴിലാളികളുടെ കൈകളില്‍ നേരിട്ടെത്തി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment