ഷൂട്ടൗട്ടില്‍ ഇറ്റലി സെമിയില്‍ Madhyamam News Feeds | ![]() |
- ഷൂട്ടൗട്ടില്‍ ഇറ്റലി സെമിയില്‍
- കൂത്തുപറമ്പ് വെടിവെപ്പ്: പൊലീസിനെതിരായ കേസ് റദ്ദാക്കി
- സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ആവേശം ചോരാതെ പാലിയേക്കര ടോള്‍ സമരം
- വെങ്ങാട് ഗോകുലത്തിന്‍െറ സമഗ്രവികസനത്തിന് 13.55 കോടിയുടെ പദ്ധതി
- പഴകിയ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി നല്‍കണമെന്ന് കലക്ടര്‍
- മയക്കുമരുന്ന് വിരുദ്ധദിനാചരണം: ജില്ലയില്‍ വിപുല പരിപാടികള്‍
- അക്രമ രാഷ്ട്രീയത്തിന് സി.പി.എം വില നല്‍കേണ്ടിവരും -കെ.സി. വേണുഗോപാല്‍
- മഴ കുറയുന്നു; കര്‍ഷകര്‍ ആശങ്കയില്‍
- ടി.പി വധം: രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍
- കുട്ടിപ്പൊലീസിന് ആത്മവിശ്വാസം പകരാന്‍ ശില്‍പശാല
ഷൂട്ടൗട്ടില്‍ ഇറ്റലി സെമിയില്‍ Posted: 25 Jun 2012 12:30 AM PDT Image: ![]() കിയേവ്: പതിനാലാമത് യൂറോകപ്പില്‍ ആദ്യമായി ഷൂട്ടൗട്ടില്‍ വിധിനിര്‍ണയക്കപ്പെട്ടപ്പോള്‍ ഇംഗ്ളണ്ടിനെ കീഴടക്കി ഇറ്റലി സെമിയില്‍. നിശ്ചിത സമയത്തും അധികവേളയിലും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് ടൈബ്രേക്കറില്‍ വിധി നിശ്ചയിച്ചത്. ടൈബ്രേക്കറില്‍ 4-2നായിരുന്നു ഇറ്റാലിയന്‍ ജയം. വ്യാഴാഴ്ച നടക്കുന രണ്ടാം സെമിയില്‍ ജര്‍മനിയാണ് ഇറ്റലിയുടെ എതിരാളികള്‍. |
കൂത്തുപറമ്പ് വെടിവെപ്പ്: പൊലീസിനെതിരായ കേസ് റദ്ദാക്കി Posted: 25 Jun 2012 12:18 AM PDT Image: ![]() കൊച്ചി: കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കൊല്ലപ്പെട്ട രാജീവന്റെ സഹോദരന്‍ രാംദാസും മറ്റു ബന്ധുക്കളും നല്‍കിയ കേസ് ആണ് റദ്ദാക്കിയത്. സര്‍ക്കാര്‍ അനുമതിയോടെയല്ല കേസ് എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. |
സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ആവേശം ചോരാതെ പാലിയേക്കര ടോള്‍ സമരം Posted: 25 Jun 2012 12:12 AM PDT ആമ്പല്ലൂര്‍: ആവേശം ചോരാതെ പാലിയേക്കരയിലെ ടോള്‍ വിരുദ്ധ സമരം തുടരുന്നു. ഫെബ്രുവരി 13ന് ആരംഭിച്ച സമരത്തെ സര്‍ക്കാര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. എന്നാല്‍, പൊതുവഴിയിലെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടക്കുന്ന സമരം ഇതിനകം ദേശീയ ശ്രദ്ധനേടിക്കഴിഞ്ഞു. |
വെങ്ങാട് ഗോകുലത്തിന്‍െറ സമഗ്രവികസനത്തിന് 13.55 കോടിയുടെ പദ്ധതി Posted: 24 Jun 2012 11:35 PM PDT |
പഴകിയ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി നല്‍കണമെന്ന് കലക്ടര്‍ Posted: 24 Jun 2012 11:22 PM PDT |
മയക്കുമരുന്ന് വിരുദ്ധദിനാചരണം: ജില്ലയില്‍ വിപുല പരിപാടികള്‍ Posted: 24 Jun 2012 11:19 PM PDT |
അക്രമ രാഷ്ട്രീയത്തിന് സി.പി.എം വില നല്‍കേണ്ടിവരും -കെ.സി. വേണുഗോപാല്‍ Posted: 24 Jun 2012 11:05 PM PDT കൂത്തുപറമ്പ്: അക്രമ രാഷ്ട്രീയത്തിന് സി.പി.എം വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. മുന്‍ കൂത്തുപറമ്പ് ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.കെ. സിദ്ദീഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങള്‍ നടത്തിയ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം മറ്റുചിലരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്‍െറ ജാള്യത്തിലാണ് സി.പി.എം. വര്‍ഗീയചേരിതിരിവ് വരെ അവര്‍ ലക്ഷ്യമിട്ടതായും മന്ത്രി കുറ്റപ്പെടുത്തി. |
മഴ കുറയുന്നു; കര്‍ഷകര്‍ ആശങ്കയില്‍ Posted: 24 Jun 2012 10:59 PM PDT മാനന്തവാടി: ജൂണ്‍ മാസം പൂര്‍ത്തിയാകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഴയുടെ കുറവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇത്തവണയാണ്. ജൂണ്‍ 23 വരെയും 34 സെ.മീ. മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 90.01 സെ.മീ. മഴ ലഭിച്ചിരുന്നു. ഇതിനുമുമ്പ് കുറഞ്ഞ മഴ ലഭിച്ചത് 2008 ജൂണിലാണ്. 48.3 സെ.മീ. മഴയാണ് അന്ന് ലഭിച്ചത്. എന്നാല്‍, ആ വര്‍ഷം ജൂണില്‍ മഴ കുറവായിരുന്നെങ്കിലും മൊത്തത്തില്‍ 196 സെ.മീ. മഴ ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ 41.18 സെ.മീ. |
ടി.പി വധം: രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍ Posted: 24 Jun 2012 10:59 PM PDT Image: ![]() വടകര: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പൊലീസ് പിടിയിലായി. സി.പി.എം മുഴുക്കുന്ന് ലോക്കല്‍ സെക്രട്ടറി കാര്യത്ത് വല്‍സന്‍, ലോക്കല്‍ കമ്മിറ്റി അംഗം കാരായി ശ്രീധരന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇരിട്ടി സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടി സുനിക്കും സംഘത്തിനും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതിന് ഇരുവരെയും പിടകൂടിയത്. ഇവരെ വടകരയിലേക്ക് കൊണ്ടു പോയി. കാരായി ശ്രീധരന്റെ മകനെ കൊടി സുനിക്കൊപ്പം ഒളി സങ്കേതത്തില്‍ നിന്നും പിടികൂടിയിരുന്നു. |
കുട്ടിപ്പൊലീസിന് ആത്മവിശ്വാസം പകരാന്‍ ശില്‍പശാല Posted: 24 Jun 2012 10:38 PM PDT കോഴിക്കോട്: ദുരന്ത മുഖത്തേക്ക് മുന്‍പിന്‍ നോക്കാതെ എടുത്തുചാടി മറ്റൊരു ദുരന്തം വരുത്തുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ രീതികള്‍ പഠിപ്പിക്കാനുള്ള ശില്‍പശാല ജില്ലയിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment