കേന്ദ്രമന്ത്രി വീരഭദ്ര സിങ് രാജി വെച്ചു Madhyamam News Feeds | ![]() |
- കേന്ദ്രമന്ത്രി വീരഭദ്ര സിങ് രാജി വെച്ചു
- ഒരുവര്‍ഷത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് അരലക്ഷംപേര്‍ക്ക്
- ജില്ലയില്‍ പനി ബാധിതര്‍ 7270; ഡെങ്കിപ്പനി 31 പേര്‍ക്ക്
- പന്തളത്ത് പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കുന്നു; ജനം ആശങ്കയില്‍
- പനിച്ചൂടില്‍ ജില്ല
- മാരാരിക്കുളത്തിന്‍െറ ഉറക്കംകെടുത്തി മോഷ്ടാക്കള്‍ വിലസുന്നു
- പനി, വയറിളക്കം: ജില്ലയില്‍ 1032 പേര്‍ ചികിത്സ തേടി
- സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് അരി എത്തിയില്ല
- എഫ്.സി.ഐ ഗോഡൗണിലും ‘കൃഷി’; ഗോതമ്പ് മുളച്ചുതുടങ്ങി
- പകര്‍ച്ച രോഗങ്ങള്‍: അന്യ സംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനുള്ള പദ്ധതി താളംതെറ്റി
കേന്ദ്രമന്ത്രി വീരഭദ്ര സിങ് രാജി വെച്ചു Posted: 26 Jun 2012 12:43 AM PDT Image: ![]() ന്യൂദല്‍ഹി: അഴിമതി ആരോപണം നേരിടുന്ന കേന്ദ്ര മന്ത്രി വീരഭദ്ര സിങ് രാജി നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ നേരിട്ടു കണ്ടാണ് രാജിക്കത്ത് കൈമാറിയത്. 1989ല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തു എന്നാണ് ഈ 78കാരനെതിരിലുള്ള കേസ്. കേസില്‍ സിങ്ങിനെതിരെ ഹിമാചല്‍ കോടതി കുറ്റം ചുമത്തിയിരുന്നു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രിയാണ് സിങ്.വിചാരണ നേരിടുന്നതിനെ താന്‍ ഭയപ്പെടുന്നില്ളെന്നും കേസുമായി മുന്നോട്ടുപോവുന്നതിനാണ് രാജി വെക്കുന്നതെന്നും കത്ത് കൈമാറുന്നതിന് മുമ്പ് സിങ് പറഞ്ഞു. |
ഒരുവര്‍ഷത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് അരലക്ഷംപേര്‍ക്ക് Posted: 25 Jun 2012 11:16 PM PDT തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ ഒരുവര്‍ഷത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണം അരലക്ഷം കടന്നു. |
ജില്ലയില്‍ പനി ബാധിതര്‍ 7270; ഡെങ്കിപ്പനി 31 പേര്‍ക്ക് Posted: 25 Jun 2012 11:01 PM PDT ചെറുതോണി: ജില്ലയില്‍ ഈമാസം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്തെിയ പനി ബാധിതരുടെ എണ്ണം 7270 ആയി. ഡെങ്കിപ്പനിക്കാര്‍ 31 ആയി. ജില്ലാ ആശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ തേടിയത്തെിയവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. താന്നിക്കണ്ടം സ്വദേശിയായ യുവാവിലാണ് ഡെങ്കികണ്ടത്തെിയത്. |
പന്തളത്ത് പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കുന്നു; ജനം ആശങ്കയില്‍ Posted: 25 Jun 2012 10:58 PM PDT പന്തളം: ഒന്നരമാസം പിന്നിട്ടിട്ടും പന്തളത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാകാതെ തുടരുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനോടോപ്പം ശക്തി പ്രാപിക്കുന്നുമുണ്ട്. |
Posted: 25 Jun 2012 10:55 PM PDT കോട്ടയം: ജില്ലയില്‍ പനി ബാധിച്ച് കൂടുതല്‍ പേര്‍ ചികിത്സതേടി.11 വയസ്സുള്ള പെണ്‍കുട്ടിക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. പനിബാധിച്ച് മൂന്നു പേര്‍കൂടി മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച പനിബാധിച്ച് 950 പേര്‍ ചികിത്സതേടി. വയറിളക്കരോഗങ്ങള്‍ ബാധിച്ച് 48 പേരും ഡെങ്കിപ്പനി ബാധിച്ച് 66 പേരും ചിക്കന്‍പോക്സ് ബാധിച്ച് അഞ്ച്പേരും മഞ്ഞപ്പിത്തംബാധിച്ച നാല്പേരും എലിപ്പനിബാധിച്ച് നാല്പേരും ഡെങ്കിപ്പനി സംശയിക്കുന്ന ഏഴ്പേരും ചികിത്സതേടി. |
മാരാരിക്കുളത്തിന്‍െറ ഉറക്കംകെടുത്തി മോഷ്ടാക്കള്‍ വിലസുന്നു Posted: 25 Jun 2012 10:41 PM PDT മാരാരിക്കുളം: നാട്ടുകാരുടെ ഉറക്കംകെടുത്തി മാരാരിക്കുളത്ത് മോഷ്ടാക്കള്‍ വിലസുന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. രണ്ട് മാസത്തിനിടെ ആറ് വീടുകളിലാണ് മോഷണം നടന്നത്. അധ്യാപികയായ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മരുമകളെ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണാഭരണങ്ങളും പണവും കവരുക, ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുക തുടങ്ങി മുറ്റമടിച്ചുകൊണ്ടിരുന്ന വീട്ടമ്മയെപ്പോലും വിടാതെയാണ് കവര്‍ച്ചക്കാര്‍ മാരാരിക്കുളത്ത് സൈ്വര വിഹാരം നടത്തുന്നത്. |
പനി, വയറിളക്കം: ജില്ലയില്‍ 1032 പേര്‍ ചികിത്സ തേടി Posted: 25 Jun 2012 10:37 PM PDT കൊച്ചി: മഴ ശമിച്ച് അന്തരീക്ഷം ചൂടുപിടിച്ചെങ്കിലും പകര്‍ച്ചവ്യാധി കുറയുന്നില്ല. പനിയും വയറിളക്കവും ബാധിച്ച് തിങ്കളാഴ്ച ജില്ലയില്‍ 1032 പേര്‍ ചികിത്സ തേടി. ഇതില്‍ 122പേര്‍ക്ക് വയറിളക്കമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പനിബാധിച്ച് എത്തിയവരില്‍ 47പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് അരി എത്തിയില്ല Posted: 25 Jun 2012 10:28 PM PDT മണ്ണാര്‍ക്കാട്: അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം ആകാറായിട്ടും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിക്കാത്തത് സ്കൂള്‍ കുട്ടികളെ പട്ടിണിയിലാക്കുമെന്ന് ആശങ്കയേറുന്നു. പല സ്കൂളുകളിലും നാളുകളായി ഉച്ചക്കഞ്ഞി മുടങ്ങി. |
എഫ്.സി.ഐ ഗോഡൗണിലും ‘കൃഷി’; ഗോതമ്പ് മുളച്ചുതുടങ്ങി Posted: 25 Jun 2012 10:21 PM PDT മുളങ്കുന്നത്തുകാവ്: എഫ്.സി.ഐ ഗോഡൗണില്‍ മഴ നനഞ്ഞ് പൂത്ത് കട്ട പിടിച്ച അരിയും നനഞ്ഞ് മുളച്ച ഗോതമ്പും. |
പകര്‍ച്ച രോഗങ്ങള്‍: അന്യ സംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനുള്ള പദ്ധതി താളംതെറ്റി Posted: 25 Jun 2012 10:16 PM PDT കല്‍പകഞ്ചേരി: അന്യസംസ്ഥാന തൊഴിലാളികള്‍ വഴി പകര്‍ച്ചരോഗങ്ങള്‍ ജില്ലയിലത്തെുന്നത് തടയാന്‍ ആരോഗ്യവകുപ്പ് തയാറാക്കിയ പദ്ധതികള്‍ നടപ്പായില്ല. മലപ്പുറം നഗരസഭാ പരിധിയില്‍ നിര്‍മാണ പ്രവൃത്തിക്കത്തെിയ രാജസ്ഥാന്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം മലമ്പനി സ്ഥിരീകരിച്ചിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment