ബിനുവധം: വരയന്‍ കുട്ടനടക്കം മൂന്നുപേര്‍ പിടിയില്‍ Madhyamam News Feeds | ![]() |
- ബിനുവധം: വരയന്‍ കുട്ടനടക്കം മൂന്നുപേര്‍ പിടിയില്‍
- മിനുങ്ങി വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ.. ആല്‍ക്കോമീറ്ററിന്‍െറ പിടി വീണേക്കും...
- ഇടുക്കി ഇ-ജില്ലയാകുന്നു
- പന്തളത്ത് നിര്‍മാണം തടഞ്ഞ സ്ഥലത്ത് വീണ്ടും പ്രവൃത്തി
- സ്വകാര്യ സ്വത്താക്കിയ ‘പൊതുമുതല്‍’
- ഈ ഇടവഴികള്‍ നഗരസഭയെ കൊഞ്ഞനം കുത്തുന്നു
- അല്‍പം ഭക്ഷണ ചിന്തകള്‍
- സി.ആര്‍.പി.എഫുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
- രാസവസ്തു കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞത് പരിഭ്രാന്തി പരത്തി
- ലാലൂര്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിക്കാന്‍ നീക്കം
ബിനുവധം: വരയന്‍ കുട്ടനടക്കം മൂന്നുപേര്‍ പിടിയില്‍ Posted: 28 Jun 2012 11:30 PM PDT കാട്ടാക്കട: ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അയ്യവിളാകം സ്വദേശി ബിനുവിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെയും പിടികൂടി. |
മിനുങ്ങി വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ.. ആല്‍ക്കോമീറ്ററിന്‍െറ പിടി വീണേക്കും... Posted: 28 Jun 2012 11:27 PM PDT കൊല്ലം: മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഇനി അത്ര സുഖകരമാവില്ല. പുതിയ അഞ്ച് ആല്‍ക്കോമീറ്ററുകള്‍ കൂടി ജില്ലയിലെ പൊലീസിന് ലഭിക്കുകയാണ്. ഇതോടെ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ആല്‍ക്കോമീറ്റര്‍ സംവിധാനം ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നയാളിനെ പരിശോധിക്കുമ്പോള്‍ രക്തത്തിലെ മദ്യത്തിന്‍െറ അളവിന്‍െറ പ്രിന്‍റൗട്ട് കൂടി ലഭിക്കുന്നു എന്നതാണ് ആല്‍ക്കോമീറ്ററുകളുടെ പ്രത്യേകത. മദ്യപനെ ആശുപത്രിയിലത്തെിച്ച് മെഡിക്കല്‍ പരിശോധന നടത്തുക എന്ന കീഴ്വഴക്കം ഇനി ആവശ്യമില്ല. |
Posted: 28 Jun 2012 11:22 PM PDT ഇടുക്കി: ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ-ജില്ല പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. സംസ്ഥാന ഐ.ടി മിഷന്‍, അക്ഷയ, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍, സി-ഡിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. |
പന്തളത്ത് നിര്‍മാണം തടഞ്ഞ സ്ഥലത്ത് വീണ്ടും പ്രവൃത്തി Posted: 28 Jun 2012 11:19 PM PDT പന്തളം: പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നിര്‍മാണപ്രവൃത്തി തടഞ്ഞ ഭാഗത്ത് വീണ്ടും കെട്ടിടം പണി പുരോഗമിക്കുന്നു. സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ പന്തളം മുട്ടാര്‍ തേവാല ജങ്ഷനിലാണ് ബഹുനിലക്കെട്ടിടത്തിന്‍െറ പ്രവൃത്തി പുരോഗമിക്കുന്നത്. പ്രവൃത്തി തടഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇപ്പോള്‍ പിന്‍വാങ്ങുകയാണെന്ന് ആക്ഷേപമുണ്ട്. |
സ്വകാര്യ സ്വത്താക്കിയ ‘പൊതുമുതല്‍’ Posted: 28 Jun 2012 11:16 PM PDT ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോട്ടയത്തിന്‍െറ പൈതൃക സ്വത്ത് എന്നവകാശപ്പെടാവുന്ന സ്ഥാപനമാണ് കോട്ടയം പബ്ളിക് ലൈബ്രറി. പ്രായത്തിന്‍െറ കാര്യത്തില്‍ ഈ ഗ്രന്ഥശാലക്കൊപ്പം പഴക്കമുള്ളത് സംസ്ഥാനത്ത് അഞ്ചെണ്ണം മാത്രം. ഗ്രന്ഥശാലാ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി സ്വകാര്യസ്ഥാപനം പോലെ ചിലയാളുകള്‍ ഈ പ്രസ്ഥാനം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അപൂര്‍വ താളിയോലകളും ഗ്രന്ഥങ്ങളും ദ്രവിച്ച് നാമാവശേഷമാകുന്നത് നോക്കിനില്‍ക്കാനേ ജനങ്ങള്‍ക്ക് സാധിക്കുന്നുള്ളൂ. |
ഈ ഇടവഴികള്‍ നഗരസഭയെ കൊഞ്ഞനം കുത്തുന്നു Posted: 28 Jun 2012 11:06 PM PDT ആലപ്പുഴ: നാടെങ്ങും പോസ്റ്ററുകള്‍, മൈക്ക് അനൗണ്‍സ്മെന്‍റ്, ചുവരെഴുത്തുകള്‍,ഫ്ളക്സ് ബോര്‍ഡുകള്‍... അങ്ങനെ പ്ളാസ്റ്റിക്കിനെതിരെയും മാലിന്യത്തിനെതിരെയും പ്രചാരണം കൊടുമ്പിരികൊള്ളുന്നതിനിടെ നഗരസഭയെ കൊഞ്ഞനം കുത്തി നാടുനീളെ മാലിന്യ അഭിഷേകം തുടരുകയാണ്. പ്ളാസ്റ്റിക് നിരോധിച്ച് നഗരസഭ അറിയിപ്പിറക്കുകയും പിടിച്ചെടുക്കല്‍ നടപടി ഊര്‍ജിതപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. ആരംഭശൂരത്വം അവസാനിച്ചപ്പോള്‍ കാര്യങ്ങളൊക്കെ പഴയപടിയായി. |
Posted: 28 Jun 2012 10:51 PM PDT Image: ![]() മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് അവന്‍െറ ഭക്ഷണസംസ്കാരത്തിനും. പ്രായത്തിനും കാലത്തിനും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കുമനുസരിച്ച് ഒരോ ജനതയുടെയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, ഒരാള്‍ എന്തു കഴിക്കണം എന്നതിനെക്കുറിച്ച് വിവിധ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളും വ്യത്യസ്ത അഭിപ്രായക്കാരാണ്. മനുഷ്യന്‍ സസ്യഭുക്കാണോ മാംസഭുക്കാണോ എന്ന കാര്യത്തില്‍ തുടരുന്ന തര്‍ക്കത്തിനുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്്. |
സി.ആര്‍.പി.എഫുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Posted: 28 Jun 2012 10:37 PM PDT Image: ![]() റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ സി.ആര്‍.പി.എഫുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് കോബ്ര കമാന്‍ഡോകളടക്കം ആറ് സി.ആര്‍.പി.എഫുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആറുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്. രണ്ടു മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെയും പിടികൂടിയ മാവോയിസ്റ്റുകളെയും വ്യാമോമാര്‍ഗം റായ്പൂരിലേക്ക് കൊണ്ടുപോയി. |
രാസവസ്തു കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞത് പരിഭ്രാന്തി പരത്തി Posted: 28 Jun 2012 10:35 PM PDT കളമശേരി: ഐലന്‍ഡില്‍ നിന്ന് മെതനോള്‍ കയറ്റിവന്ന ടാങ്കര്‍ കളമശേരി ദേശീയ പാതയില്‍ മറിഞ്ഞത് പരിഭ്രാന്തി പരത്തി. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് വെല്ലൂര്‍ പാളയം പാടി സ്കൂള്‍ സ്ട്രീറ്റില്‍ കെ. രവിയെ (40) പത്തടിപ്പാലം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
ലാലൂര്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിക്കാന്‍ നീക്കം Posted: 28 Jun 2012 10:19 PM PDT തൃശൂര്‍: ലാലൂര്‍ പ്രശ്ന പരിഹാരത്തിന് ആവിഷ്കരിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണപദ്ധതി അട്ടിമറിക്കാന്‍ നീക്കം. മാലിന്യ സംസ്കരണം ലാലൂരില്‍ കേന്ദ്രീകരിക്കാനാണ് നീക്കം നടക്കുന്നത്. ലാലൂരില്‍ പ്രതിദിനം 150 മുതല്‍ 250 ടണ്‍ വരെ മാലിന്യം സംസ്കരിക്കാനുള്ള പ്ളാന്‍റ് സ്ഥാപിക്കാന്‍ ശുചിത്വമിഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ലാലൂരില്‍ വീണ്ടും മാലിന്യമല ഉയരുമെന്ന ആശങ്ക ഉയര്‍ന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment