സ്വാഗതം
WELCOME

News Update..

Saturday, June 2, 2012

കൈയേറ്റം: വിവാദ കെട്ടിടത്തില്‍ മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി Madhyamam News Feeds

കൈയേറ്റം: വിവാദ കെട്ടിടത്തില്‍ മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി Madhyamam News Feeds

Link to

കൈയേറ്റം: വിവാദ കെട്ടിടത്തില്‍ മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി

Posted: 02 Jun 2012 12:16 AM PDT

മൂന്നാര്‍: ദേശീയപാത കൈയേറി നിര്‍മിച്ചതിന് ആദ്യ ദൗത്യസംഘവും ദേശീയപാത അധികൃതരും നോട്ടീസ് നല്‍കിയ കെട്ടിടത്തില്‍ മദ്യഷാപ്പ് തുടങ്ങാന്‍ എക്സൈസ്-പഞ്ചായത്ത് അധികൃതരുടെ അനുമതി. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് പള്ളിവാസല്‍ പഞ്ചായത്തോഫിസിന് സമീപംകോടികള്‍ വിലമതിക്കുന്ന കെട്ടിടത്തിലാണ് നിയമം മറികടന്ന് മദ്യശാല ആരംഭിക്കുന്നത്.
പള്ളിവാസല്‍ ടൗണില്‍ ദേശീയപാത ദൂരപരിധി ലംഘിച്ചതിന് അധികൃതര്‍ രണ്ടുതവണ നോട്ടീസ് നല്‍കിയ കെട്ടിടത്തിലാണ് പുതിയ സ്ഥാപനത്തിന് അനുമതി.

read more

മുളയക്കാലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Posted: 02 Jun 2012 12:09 AM PDT

കോഴഞ്ചേരി: ആറന്മുള, മെഴുവേലി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ മുളയക്കാല ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. അതിര്‍ത്തി പ്രദേശമായതിനാല്‍ അധികൃതര്‍ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. അമ്പതോളം കുടുംബമാണ് ഇവിടെ കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നത്. പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിന് അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

read more

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

Posted: 01 Jun 2012 11:56 PM PDT

ചങ്ങനാശേരി: പനി അടക്കം പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. രണ്ടുവര്‍ഷമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന ചെത്തിപ്പുഴ ആറ്റുവാക്കേരി പ്രദേശത്ത് കഴിഞ്ഞ 26ന് രണ്ടുവയസ്സുകാരന്‍ പനി ബാധിച്ച് മരിച്ചിരുന്നു.വാഴപ്പള്ളി ചിറക്ക് സമീപം പെരുന്നയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെരുന്ന ഉറവ ഭാഗത്ത് എലിപ്പനി ബാധിച്ച് വ്യാഴാഴ്ച ഒരാള്‍ മരിച്ചു.

read more

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി

Posted: 01 Jun 2012 11:51 PM PDT

അഞ്ചല്‍: സംസ്ഥാനത്തെ ബി.പി. എല്‍ വിഭാഗത്തിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി വൈദ്യുതി എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

read more

മംഗലപുരത്ത് ഭൂമി മുറിച്ചുവിറ്റ് നിയമലംഘനം

Posted: 01 Jun 2012 11:46 PM PDT

കഴക്കൂട്ടം: നിയമങ്ങള്‍ കാറ്റില്‍പറത്തി ഭൂമി പ്ളോട്ടുകളാക്കി തിരിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ മംഗലപുരം പ്രദേശത്ത് സജീവമാകുന്നു. ഇത്തരം സംഘങ്ങള്‍ പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടുന്നതായും ആക്ഷേപമുണ്ട്. ചെമ്പകമംഗലം, ശാസ്തവട്ടം, പൊയ്കയില്‍, പുന്നൈകുന്നം പാട്ടത്തില്‍, കാരിക്കുഴി മേഖലകളിലാണ് സംഘങ്ങള്‍ വസ്തു വാങ്ങിക്കൂട്ടുന്നത്.

read more

ആശങ്കയുടെ മുള്‍മുനയില്‍ തോട്ടപ്പള്ളി ഹാര്‍ബര്‍

Posted: 01 Jun 2012 11:26 PM PDT

അമ്പലപ്പുഴ: ദുരന്തവാര്‍ത്ത കേട്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തോട്ടപ്പള്ളി തുറമുഖം ഉണര്‍ന്നത്. രണ്ടുദിവസമായി കടല്‍ ക്ഷോഭത്തിന്‍െറ അലയടികള്‍ ഉണ്ടായിരുന്നെങ്കിലും ദുരന്തത്തിന് വഴിവെക്കുമെന്ന് ആരും കരുതിയിരുന്നില്ല.

read more

മെട്രോറെയില്‍: മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ തീരുമാനം

Posted: 01 Jun 2012 10:51 PM PDT

കാക്കനാട്: മെട്രോ റെയിലിനാവശ്യമായ മുഴുവന്‍ ഭൂമിയും ലാന്‍ഡ് അക്വിസിഷന്‍ വകുപ്പ് പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനം.
ഇതിന്‍െറ ഭാഗമായി ഭൂമി ഏറ്റെടുക്കലിന്‍െറ മൊത്തം ചെലവ് കണക്കാക്കാന്‍ കൊച്ചി മെട്രോ റെയില്‍ എം.ഡി ടോം ജോസിന്‍െറ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.

read more

വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആഭരണക്കവര്‍ച്ച

Posted: 01 Jun 2012 10:47 PM PDT

ചാലക്കുടി: മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറി 14കാരിയുടെ തലക്കടിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചാലക്കുടി - വിജയരാഘവപുരം മാവേലി ജോസിന്‍െറ വീട്ടില്‍ നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലംഗ സംഘം സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞത്. സംഭവം നടക്കുമ്പോള്‍ ജോസിന്‍െറ ഭാര്യ ബിന്‍സി (39), മക്കളായ സ്നേഹ (19), സ്വീറ്റി (17), സാന്ദ്ര (14) എന്നിവരാണുണ്ടായിരുന്നത്. ജോസ് ഗള്‍ഫിലാണ്. വീടിന് പിറക് വശത്തുകൂടെ അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന ബിന്‍സിയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ ഉണര്‍ന്ന് നിലവിളിച്ചു.

read more

നിയമം കടലാസില്‍; കുന്നിടിക്കലും വയല്‍ നികത്തലും വ്യാപകം

Posted: 01 Jun 2012 10:43 PM PDT

പാലക്കാട്: നിയമത്തെ നോക്കുകുത്തിയാക്കി ജില്ലയില്‍ വയല്‍ നികത്തലും കുന്നിടിക്കലും വ്യാപകം. ഭൂമാഫിയയെ നിയന്ത്രിക്കുന്നതില്‍ റവന്യു-കൃഷി വകുപ്പുകള്‍ വീഴ്ചവരുത്തുന്നതായി ആക്ഷേപമുണ്ട്. ആര്‍.ഡി.ഒ ഓഫിസ് മുതല്‍ വില്ലേജ് ഓഫിസ് വരെ ഭൂമാഫിയക്ക് ഒത്താശക്കാരായി പ്രവര്‍ത്തിച്ച് നെല്‍വയല്‍-നീര്‍ത്തട നിയമം അപ്രസക്തമാക്കുകയാണ്. കേരളത്തിന്‍െറ നെല്ലറയായ ജില്ലയില്‍ കൂടുതല്‍ നെല്‍കൃഷിയുള്ള ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലാണ് ഏറ്റവുമധികം നെല്‍പ്പാടങ്ങള്‍ നികത്തുന്നത്.

read more

പൊലീസ് ഇടപാടുകാരായി വേഷം കെട്ടി; പെണ്‍വാണിഭ സംഘം വലയിലായി

Posted: 01 Jun 2012 10:39 PM PDT

തിരൂര്‍: ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടെ കൊളത്തൂര്‍ സ്വദേശിനിയായ യുവതിയെ കടത്തിക്കൊണ്ടുപോയി പെണ്‍വാണിഭത്തിനിരയാക്കിയ സംഘത്തിലെ കണ്ണികളെ പൊലീസ് കുടുക്കിയത് ഇടപാടുകാരായി വേഷം കെട്ടി. സംഘത്തലവന്‍ ചാവക്കാട് അനീസ് മുഹമ്മദിനെ മുതല്‍ യുവതിയെ പീഡിപ്പിച്ച പ്രതികളെ വരെ പൊലീസ് വലയിലാക്കിയത് ഈ തന്ത്രത്തിലൂടെയാണ്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP