ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് രാജ്നാഥ് സിങ് Madhyamam News Feeds | |
- ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് രാജ്നാഥ് സിങ്
- പ്രവാസി തൊഴില്‍ സമൂഹത്തിന് സംരക്ഷണവുമായി യു.എ.ഇ
- ചില്ലറ വ്യാപാര രംഗത്തും സ്വദേശിവത്കരണം വരുന്നു
- മണിപ്പാല്‍ കൂട്ടബലാത്സംഗം: ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
- ഒമാന്‍ എയറിന് വ്യാജ ബോംബ് ഭീഷണി; മുംബെയില്‍ ഇറക്കി
- സീഫ് അപകട സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു
- യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ ഫൈലക ദ്വീപും
- വീണ്ടും കനത്ത മഴ; ഉത്തരഖണ്ഡില്‍ രക്ഷാപ്രവര്‍ത്തം നിര്‍ത്തിവെച്ചു
- പാകിസ്താനില്‍ വെടിവെപ്പ്; പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു
- സാമ്പത്തിക വീണ്ടെടുപ്പ് ഇനിയും അകലെ; ബര്‍ണാങ്കെ ചെയ്യും മുമ്പേ ലോകം വിറച്ചു
| ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് രാജ്നാഥ് സിങ് Posted: 23 Jun 2013 12:05 AM PDT Image: ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമാക്കി ബി.ജെ.പി പ്രീണന ശ്രമങ്ങള്‍ തുടങ്ങി. ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ട 2002 ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. "ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത് മറക്കാന്‍ കഴിയില്ലേ? ഈ സംഭവം എന്നും ബി.ജെ.പിയുമായി ബന്ധപ്പെടുത്തരുത്. 2002നു മുമ്പ് രാജ്യത്ത് 13,000 വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. രാജസ്ഥാനില്‍ ബൈറോ സിങ് ശഖാവതിന്റെും വസുന്ദരാ രാജയുടെയും ഭരണ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ യാതൊരു വിവേചനവുമുണ്ടായിട്ടില്ല" -ജയ്പൂരില്‍ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലായ ഇ.ടി.വി സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന വിശ്വാസം മുസ്ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം നടപ്പിലാക്കിയത് ബ്രിട്ടീഷുകാരാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയിലെ വിടവ് നികത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും 'മുസ്ലിംകള്‍ക്ക് മുന്നിലെ വിഷയങ്ങള്‍' എന്ന സെമിനാറില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ ഏന്തെങ്കിലും വിവേചനം നേരിടുന്നെങ്കില്‍ അറിയിക്കണം. അതിനുള്ള മറുപടി തരുമെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതേസമയം, എന്തുകൊണ്ട് ഗുജറാത്തിലെ മുസ്ലിംകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുവെന്ന രാജസ്ഥാന്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ മാഹിര്‍ ആസാദിന്റെചോദ്യത്തിനു മറുപടി പറയാന്‍ രാജ്നാഥ് സിങ് തയാറായില്ല.
|
| പ്രവാസി തൊഴില്‍ സമൂഹത്തിന് സംരക്ഷണവുമായി യു.എ.ഇ Posted: 22 Jun 2013 11:59 PM PDT Image: അബൂദബി: രാജ്യത്ത് ജോലി ചെയ്യുന്ന 200ഓളം രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ തീരുമാനിച്ചു. തൊഴിലാളികളുടെ അന്തസ് സംരക്ഷിക്കുന്നതിനൊപ്പം ജീവിത- താമസ നിലവാരങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം അടക്കം നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് യു.എ.ഇ തൊഴില്‍കാര്യ മന്ത്രാലയത്തിന്‍െറ തീരുമാനം. തൊഴിലാളികളുടെ താമസസൗകര്യം സംബന്ധിച്ച മാനുവല്‍ ഓഫ് ദ ജനറല്‍ ക്രൈറ്റീരിയ ഫോര്‍ വര്‍ക്കേഴ്സ് അക്കമഡേഷനും യു.എ.ഇ അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ച് ഉയര്‍ത്താനുള്ള നടപടികളും കൈക്കൊള്ളും. 23 ലേബര്‍ സിറ്റികള്‍; 3.85 ലക്ഷം തൊഴില്‍ തര്‍ക്ക പരിഹാര സമിതി ശമ്പള സംരക്ഷണ സംവിധാനം |
| ചില്ലറ വ്യാപാര രംഗത്തും സ്വദേശിവത്കരണം വരുന്നു Posted: 22 Jun 2013 11:40 PM PDT Image: ജിദ്ദ: സൗദിയിലെ ഇടത്തരം, ചെറുകിട വ്യാപാരമേഖലയിലേക്കു കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കും. ഭക്ഷ്യവിഭവങ്ങളുടെ മൊത്ത, ചില്ലറ വില്‍പനശാലകള്‍, റസ്റ്റോറന്‍റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വാഹന സ്പെയര്‍പാര്‍ട്സ് കടകള്‍, ഇലക്ട്രിക്കല്‍ ഷോപ്പുകള്‍, ഫര്‍ണിച്ചര്‍ ഷോറൂമുകള്‍ തുടങ്ങിയ ചെറുകിട വ്യാപാരമേഖലയില്‍ ആറു ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരമൊരുക്കുകയാണ് സ്വദേശിവത്കരണത്തിന്‍െറ അടുത്ത ഘട്ടമെന്ന് തൊഴില്‍മന്ത്രാലയം സെക്രട്ടറി അഹ്മദ് ഹുമൈദാന്‍ വെളിപ്പെടുത്തി. 200 ബില്യണ്‍ സൗദി റിയാലിന്‍െറ വ്യാപാരം നടക്കുന്ന ഈ മേഖലയില്‍ സൗദിവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ച പഠനം നടന്നുവരികയാണെന്നും പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ‘അല്‍മദീന’ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
|
| മണിപ്പാല്‍ കൂട്ടബലാത്സംഗം: ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി Posted: 22 Jun 2013 11:30 PM PDT Image: Subtitle: പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് ഐ.ജി മംഗലാപുരം: മണിപ്പാല്‍ സര്‍വകലാശാല കാമ്പസില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കേസിന്റെ അന്വേഷണ പുരോഗതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യനാവുമെന്നും ദക്ഷിണമേഖല ഐ.ജി പ്രതാപ് റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐ.ജിയുടെ മേല്‍നോട്ടത്തില്‍ എട്ടു സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച രാത്രിയാണ് കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. അതിനിടെ, സുരക്ഷാ പാളിച്ചയുടെ ഉത്തരവാദിത്തം ഏറ്റടെുത്ത് കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജിവെച്ചു. സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം ബംഗളൂരു: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായ സാഹചര്യത്തില്‍ സ്കൂള്‍-കോളജ് വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ഉഡുപ്പി സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജിനോട് വിവരങ്ങള്‍ ആരാഞ്ഞ സിദ്ധരാമയ്യ പ്രതികളെ പിടികൂടാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാനും നിര്‍ദേശിച്ചു. |
| ഒമാന്‍ എയറിന് വ്യാജ ബോംബ് ഭീഷണി; മുംബെയില്‍ ഇറക്കി Posted: 22 Jun 2013 11:20 PM PDT Image: മസ്കത്ത്: ഒമാന്‍ എയര്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാവിലെ പുറപ്പെട്ട ഡബ്ള്യു വൈ 823 വിമാനത്തിലാണ് ബോംബ് വച്ചെന്ന സന്ദേശം ലഭിച്ചത്. യാത്രക്കിടെയായിരുന്നു സന്ദേശം. ഉച്ചക്ക് 12.19ന് വിമാനം മുംബെയില്‍ ഇറക്കി. മുഴുവന്‍ യാത്രക്കാരെയും മാറ്റി. തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് സന്ദേശത്തെ കുറിച്ച് ഒമാന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. |
| സീഫ് അപകട സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു Posted: 22 Jun 2013 11:11 PM PDT Image: മനാമ: രണ്ട് യുവതികളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം നടന്ന സീഫ് മേല്‍പാലം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സന്ദര്‍ശിച്ചു. റോഡുകളൂം പാലങ്ങളും തുരങ്കങ്ങളും പോലുള്ള അടിസ്ഥാന സൗകര്യം ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിലയിരുത്തി. |
| യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ ഫൈലക ദ്വീപും Posted: 22 Jun 2013 10:44 PM PDT Image: കുവൈത്ത് സിറ്റി: ലോകത്തെ പ്രധാന പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്ന യുനെസ്കോ ലോക പൈതൃക പട്ടികയില്‍ (യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്) ഇടംതേടി കുവൈത്തിലെ ഫൈലക ദ്വീപും മത്സര രംഗത്ത്. യുനെസ്കോ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് 37ാം സമ്മേളനത്തിലാണ് ഫൈലക ദ്വീപിന് മത്സരിക്കാന്‍ അവസരം കിട്ടിയതെന്ന് ഫൈലകയുടെ പൈതൃക സംരക്ഷണചുമതലയുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് (എന്‍.സി.സി.എ.എല്‍) സെക്രട്ടറി ജനറല്‍ അലി അല്‍ യഹ്യ അറിയിച്ചു. കുവൈത്തില്‍ നിന്ന് ആദ്യമായാണ് ഒരു പ്രദേശം പട്ടികയില്‍ ഇടംതേടുന്നത്. |
| വീണ്ടും കനത്ത മഴ; ഉത്തരഖണ്ഡില്‍ രക്ഷാപ്രവര്‍ത്തം നിര്‍ത്തിവെച്ചു Posted: 22 Jun 2013 10:30 PM PDT Image: ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച ഉത്തരഖണ്ഡിലെ രുദ്രപ്രയാഗില്‍ വീണ്ടും ശക്തമായ മഴ. കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഹെലികോപ്ടറുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. കേദാര്‍നാഥ്, ബദരിനാഥ്, ഡെറാഡൂണ്‍, ഋശികേഷ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായാറാഴ്ച വീണ്ടും ശക്തമായി മഴ പെയ്തത്. സോനപ്രയാഗ് മേഖലയില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. 22,000ലേറെ പേര്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ശക്തമായ മഴയിലും പ്രളയത്തിലും ഇതുവരെ 1000 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്താലെ മരണപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. തിരിച്ചറിഞ്ഞ 83 പേരുടെ മൃതദേഹങ്ങള്‍ സൈന്യം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 7000ത്തിലധികം പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ജൂണ്‍ 25വരെ മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രളയത്തില്‍പെട്ട 73,000 പേരെ ഇതിനകം രക്ഷപ്പെടുത്തി. നാവിക സേനയുടെ 43 ഹെലികോപ്റ്ററുകളും, കരസേനയുടെ 11 ഹെലികോപ്റ്ററുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 150 പേരെ ഒരേസമയം വഹിക്കാന്‍ കഴിയുന്ന റഷ്യന്‍ നിര്‍മിത എം.ഐ26 ഹെലികോപ്റ്ററുകളും ശനിയാഴ്ച മുതല്‍ രംഗത്തിറക്കിയിട്ടുണ്ട്. ഏറ്റവും അപകടരവും രക്ഷാപ്രവര്‍ത്തനം കടുത്തതുമായ ജംഗിള്‍ ചട്ടിയില്‍ 500ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബദരിനാഥില്‍ 8000 തീര്‍ഥാടകര്‍ സാഹായത്തിനായി കാത്തുനില്‍ക്കുകയാണ്. രുദ്രപ്രയാഗിലെ ഗുപ്ത്കാശിയില്‍ താത്കാലിക ആരോഗ്യ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പ്രളയം ഏറ്റവും മോശമായി ബാധിച്ച ജില്ലകളില്‍ ഒന്നാണ് രുദ്രപ്രയാഗ്. ഇവിടെ നിരവധി റോഡുകള്‍ ഒലിച്ച് പോയെങ്കിലും ഗതാഗത ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്.
|
| പാകിസ്താനില്‍ വെടിവെപ്പ്; പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു Posted: 22 Jun 2013 10:19 PM PDT Image: ഇസ്ലാമാബാദ്: പാകിസ്താന്റെവടക്കന്‍ മേഖലയില്‍ അജ്ഞാതരായ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു. ഗില്‍ജിത്-ബാല്‍ടിസ്താന്‍ പ്രവിശ്യയില്‍ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന നംഗ പര്‍ബാത് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. വിനോദ സഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അജ്ഞാതര്‍ രക്ഷപ്പെട്ടു. ഏതൊക്കെ രാജ്യത്ത് നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ചൈനക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിലേക്ക് നിരവധി സുരക്ഷസേനയെ അയച്ചിട്ടുണ്ട്. വളരെ ഒറ്റപ്പെട്ട ഗില്‍ജിത്-ബാല്‍ടിസ്താന്‍ മേഖലയിലേക്ക് റോഡുകള്‍ കുറവായതിനാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പുറത്തെത്തിക്കേണ്ടി വരും. ചൈന-കശ്മീര്‍ അതിര്‍ത്തിയോട് തൊട്ടടുത്തുള്ള മേഖലയില്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് തീവ്രവദി ആക്രമണങ്ങള്‍ കുറവണെങ്കിലും ഈയടുത്ത് ന്യൂനപക്ഷമായ ശിയ വിഭാഗക്കാര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പ്രകൃതി സുന്ദരമായ പാകിസ്താന്റെഈ മേഖലയില്‍ ആദ്യമായാണ് വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടുന്നത്.
|
| സാമ്പത്തിക വീണ്ടെടുപ്പ് ഇനിയും അകലെ; ബര്‍ണാങ്കെ ചെയ്യും മുമ്പേ ലോകം വിറച്ചു Posted: 22 Jun 2013 09:40 PM PDT Image: ലോക സാമ്പത്തിക കേന്ദ്രങ്ങള്‍ വിറച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. ഇന്ത്യന്‍ രൂപ മുതല്‍ ന്യൂസിലന്‍ഡ് ഡോളര്‍വരെ ലോകത്തെ മിക്ക കറന്‍സികളും അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ കുത്തനെ ഇടിഞ്ഞു. രൂപ 59.94 വരെ എത്തി. നിക്ഷേപങ്ങള്‍ മിക്ക രാജ്യങ്ങളില്‍നിന്നും വ്യാപകമായി പിന്‍വലിക്കപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് എന്തെങ്കിലും നടപടി സ്വീകരിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ആയിരുന്നില്ല മറിച്ച് ആഗോള വിപണിയിലെ പരിഭ്രാന്തിയായിരുന്നു ലോക വിപണിയില്‍ പ്രകടമായത്. |
| You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google Inc., 20 West Kinzie, Chicago IL USA 60610 | |





No comments:
Post a Comment