സ്വാഗതം
WELCOME

News Update..

Sunday, August 5, 2012

ഭൂസമരം: ആദിവാസികള്‍ക്കുള്ള വനഭൂമി അളക്കാന്‍ കഴിയുന്നില്ലെന്ന് വനംവകുപ്പ് Madhyamam News Feeds

ഭൂസമരം: ആദിവാസികള്‍ക്കുള്ള വനഭൂമി അളക്കാന്‍ കഴിയുന്നില്ലെന്ന് വനംവകുപ്പ് Madhyamam News Feeds

Link to

ഭൂസമരം: ആദിവാസികള്‍ക്കുള്ള വനഭൂമി അളക്കാന്‍ കഴിയുന്നില്ലെന്ന് വനംവകുപ്പ്

Posted: 05 Aug 2012 12:20 AM PDT

മാനന്തവാടി: ഭൂസമരം നടക്കുന്നതിനാല്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി കണ്ടെത്തിയ ഭൂമി അളന്നുതിരിക്കാന്‍ കഴിയുന്നില്ലെന്ന് വനംവകുപ്പ്. 357 ഏക്കര്‍ ഭൂമിയാണ് നോര്‍ത് വയനാട് വനം ഡിവിഷന് കീഴില്‍ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നുമാസമായി വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ വനഭൂമി കൈയേറ്റവും ഒഴിപ്പിക്കലും നടന്നുവരുകയാണ്. ജീവനക്കാര്‍ മുഴുവന്‍ ഒഴിപ്പിക്കലിന്‍െറ പിറകെ പോയതോടെ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് വനം ഉദ്യോഗസ്ഥര്‍ നിരത്തുന്ന വാദം.

read more

ജില്ലയുടെ മാസ്റ്റര്‍ പ്ളാനിന് രൂപരേഖയായി

Posted: 05 Aug 2012 12:05 AM PDT

കോഴിക്കോട്: ജില്ലയുടെ വികസനം സ്വപ്നംകണ്ട് പരാതികളും പ്രതീക്ഷകളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച സെമിനാറില്‍ കോഴിക്കോടിന്‍െറ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാനുള്ള രൂപരേഖയായി. സംസ്ഥാന സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്ന് ‘കോഴിക്കോടിനൊരു വികസന മാസ്റ്റര്‍ പ്ളാന്‍’ എന്ന സെമിനാര്‍ സംഘടിപ്പിച്ചത്.

read more

സമ്മാനങ്ങളും സന്തോഷവും പങ്കുവെച്ച് മന്ത്രാലയത്തിന്‍െറ കറങ്കഊ ആഘോഷം

Posted: 04 Aug 2012 11:35 PM PDT

Image: 

ദോഹ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കറങ്കഊ ആഘോഷം സംഘടിപ്പിച്ചു. പരമ്പരാഗത പ്രൗഢിയോടെ നടന്ന ആഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും പൂക്കളും മധുരവും കൈമാറി.
കറങ്കഊ രാത്രിയില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് ട്രാഫിക് വകുപ്പ് റൗണ്ട്എബൗട്ടുകളിലും മറ്റ് ഭാഗങ്ങളിലും പ്രത്യേകം പട്രോള്‍ സംഘങ്ങളെ നിയോഗിച്ചിരുന്നു. ട്രാഫിക് പോലിസും റെസ്ക്യൂ (അല്‍ഫസ) പോലിസ് പട്രോള്‍ സംഘങ്ങളും കുട്ടിള്‍ക്ക് സമ്മാനക്കിറ്റുകള്‍ നല്‍കി.

read more

അനുരഞ്ജന ചര്‍ച്ച എങ്ങുമെത്തിയില്ല; ബി.ഇ.ബി ക്യാമ്പില്‍ അനിശ്ചിതത്വം തുടരുന്നു

Posted: 04 Aug 2012 11:33 PM PDT

Image: 

മസ്കത്ത്: കഴിഞ്ഞദിവസം സംഘര്‍ഷം ഉടലെടുത്ത മസ്കത്തിലെ ബി.ഇ.ബി. ക്യാമ്പില്‍ തൊഴില്‍മന്ത്രാലയം അധികൃതരും തൊഴിലാളികളും തമ്മില്‍ നടന്ന അനുരഞ്ജന ചര്‍ച്ച എങ്ങുമെത്തിയില്ല. തങ്ങള്‍ ഉന്നയിച്ച പരാതികളില്‍ കമ്പനി അധികൃതരില്‍ നിന്ന് അനുകൂലമായ പ്രതികരണമില്ലാത്തതിനാല്‍ അടുത്തദിവസങ്ങളില്‍ ജോലി തുടരുമോ എന്നത് സംബന്ധിച്ച് തൊഴിലാളികള്‍ ഇനിയും തീരുമാനമെടുത്തില്ല. രാവിലെ ക്യാമ്പിലെത്തിയ തൊഴില്‍മന്ത്രാലയം പ്രതിനിധികള്‍ തൊഴിലാളികളുടെ പരാതികള്‍ കേട്ടു.

read more

ഷാര്‍ജയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് ശേഖരം പിടികൂടി

Posted: 04 Aug 2012 11:24 PM PDT

Image: 

ദുബൈ: ഷാര്‍ജയില്‍ ലക്ഷങ്ങള്‍ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ ഷാര്‍ജ പൊലീസ് അറസ്റ്റുചെയ്തു. യു.എ.ഇയില്‍ നിരോധമേര്‍പ്പെടുത്തിയ രണ്ട് ലക്ഷം ട്രമഡോള്‍ ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അജ്മാന്‍ പൊലീസിന്‍െറ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് ഷാര്‍ജ പൊലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്. ഷാര്‍ജയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മയക്കുമരുന്ന് ഗുളികകള്‍ ഉയര്‍ന്ന വിലക്ക് വില്‍പന നടത്തിവന്നയാളെയാണ് പൊലീസ് ആദ്യം പിടികൂടിയത്.

read more

2.8 ശതമാനം വില വര്‍ധനയെന്ന് റിപോര്‍ട്ട്

Posted: 04 Aug 2012 10:43 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം വര്‍ധന ഉണ്ടായതായി റിപോര്‍ട്ട്. ഇതുസംബന്ധമായി സെന്‍ട്രല്‍ ഓഡിറ്റിങ് ഡിപാര്‍ട്ടുമെന്‍റ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ജൂണിലെ വില നിലവാരം വെച്ചാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന 0.2 ശതമാനമായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു.

read more

കപടവിമുക്തമായ വാക്കും പ്രവൃത്തിയും

Posted: 04 Aug 2012 10:19 PM PDT

Image: 

വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമാണ് ഇന്നത്തെ മുഖമുദ്ര. എല്ലാ രംഗത്തും കാപട്യവും പ്രകടനപരതയും. തങ്ങള്‍ നൂറ് ശതമാനവും സംശുദ്ധരാണെന്ന് അവകാശപ്പെടാത്ത ഏതെങ്കിലും മതവിഭാഗമുണ്ടോ? മായം കലരാത്ത പുഞ്ചിരിപോലും അപൂര്‍വം. സമഖ്ശരീ പാടി.
വല്ലാത്ത കാലം, സ്നേഹം വെറും വഞ്ചന
സൗഹൃദത്തിന് പുളിച്ച കള്ളിന്‍െറ രുചി
മാര്‍ക്കറ്റിലെ ഏക വസ്തു കാപട്യം
താങ്കളും കപടനാകൂ! കാപട്യത്തിനേ ചെലവുള്ളൂ.

read more

പേമാരി, പ്രളയം മരണം 31 ആയി

Posted: 04 Aug 2012 10:00 PM PDT

Image: 
Subtitle: 
വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്ഫോടനം; നൂറോളം പേരെ കാണാതായി

ഡെറാഡൂണ്‍ (ഉത്തരഖണ്ഡ്): വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 31 ആയി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നൂറോളംപേരെ കാണാതായി. വ്യാപക നാശനഷ്ടം വിതച്ചെത്തിയ പ്രളയത്തില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി. പലയിടങ്ങളിലും പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങി. ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് പ്രകൃതിദുരന്തം കനത്തനാശം വിതച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിച്ചിട്ടുണ്ട്.

read more

ട്രാക്കിലിന്ന് തീപ്പൊരി ചിതറും

Posted: 04 Aug 2012 09:41 PM PDT

Image: 
Subtitle: 
ബോള്‍ട്ട്, ബ്ലെയ്ക്ക്, ഗേ - വേഗരാജനെ ഇന്നറിയാം

സെമി രാത്രി 12.15ന്, ഫൈനല്‍
പുലര്‍ച്ചെ 2.20ന്

ഒളിമ്പിക്സ് റെക്കോഡ്:
9.69 (ഉസൈന്‍ ബോള്‍ട്ട്)
ലോകറെക്കോഡ്:
9.58 (ഉസൈന്‍ ബോള്‍ട്ട്)

read more

സൈന ഗ്രേറ്റ് വാള്‍

Posted: 04 Aug 2012 09:37 PM PDT

Image: 

ലണ്ടന്‍: വെംബ്ലി അറീനയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ശനിയാഴ്ച പിറന്നത് ദൈവം അറിഞ്ഞുകൊടുത്ത മെഡല്‍. വീണു കിട്ടിയതെന്നോ ഭാഗ്യ മെഡലെന്നോ വിമര്‍ശകര്‍ക്ക് പറയാം. എങ്കിലും 13 ാം വയസ്സില്‍ തുടങ്ങിയ രാജ്യാന്തര നേട്ടങ്ങള്‍ക്കുള്ള സ്വര്‍ണത്തിളക്കം സൈനയുടെ ഈ വെങ്കലത്തിനുണ്ട്. ഇന്ത്യന്‍ സംഘത്തിലെ മെഡല്‍ പ്രതീക്ഷകളിലൊരാളായാണ് ലോക അഞ്ചാം നമ്പറുകാരി സൈന നെഹ്വാള്‍ ലണ്ടനിലെത്തിയത്. ബെയ്ജിങ്ങിലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് ലണ്ടനില്‍ കണക്കു തീര്‍ക്കുമെന്ന ആരാധകരുടെ പ്രതീക്ഷ സൈന തെറ്റിച്ചില്ല.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP