സ്വാഗതം
WELCOME

News Update..

Sunday, August 26, 2012

പീരുമേട്ടില്‍ സഞ്ചാരികള്‍ക്കുനേരെ ആക്രമണം തുടര്‍ക്കഥ Madhyamam News Feeds

പീരുമേട്ടില്‍ സഞ്ചാരികള്‍ക്കുനേരെ ആക്രമണം തുടര്‍ക്കഥ Madhyamam News Feeds

Link to

പീരുമേട്ടില്‍ സഞ്ചാരികള്‍ക്കുനേരെ ആക്രമണം തുടര്‍ക്കഥ

Posted: 26 Aug 2012 01:40 AM PDT

പീരുമേട്: പീരുമേട് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം തുടരുന്നു.
ഇവിടെയെത്തുന്ന സ്ത്രീകള്‍ക്ക് നേരെയാണ് കൂടുതലും ആക്രമണം. അക്രമം തുടരുമ്പോഴും പൊലീസ് നടപടി ഉണ്ടായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ മൂന്ന് സംഘട്ടനങ്ങളാണ് നടന്നത്.
പൊലീസ് സംഘത്തിനുനേരെ ആക്രമണം ഉണ്ടായിട്ടും നടപടിയില്ലാത്തത് പൊലീസിന്‍െറ പിടിപ്പുകേടാണെന്നും പരാതി ഉയര്‍ന്നു.

read more

പന്തളത്ത് സി.ഐക്കും എസ്.ഐക്കും പിന്നാലെ പൊലീസുകാര്‍ക്കും മാറ്റം

Posted: 26 Aug 2012 01:36 AM PDT

പന്തളം: പന്തളത്ത് പൊലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. പോപ്പുലര്‍ ഫ്രണ്ട് - സംഘ്പരിവാര്‍ അക്രമം ഉണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും തടയാന്‍ ശ്രമിക്കാത്തതിനും അക്രമം വ്യാപകമായിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് സ്ഥലംമാറ്റിയത്.

read more

മോര്‍ച്ചറിയില്‍ മൃതദേഹം ചീഞ്ഞളിഞ്ഞു; ആശുപത്രി വളപ്പില്‍ സംഘര്‍ഷാവസ്ഥ

Posted: 26 Aug 2012 12:27 AM PDT

ചങ്ങനാശേരി: ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പുറത്തെടുത്തപ്പോള്‍ ചീഞ്ഞളിഞ്ഞനിലയില്‍. മൃതദേഹം കൊണ്ടുപോകാനെത്തിയവര്‍ രോഷാകുലരായതിനെത്തുടര്‍ന്ന് ആശുപത്രി വളപ്പില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ .
ബി.എസ്.എന്‍.എല്‍ തൃക്കൊടിത്താനം എക്സ്ചേഞ്ച് ജീവനക്കാരന്‍ പനച്ചിക്കാട് കാവനാലില്‍ രാജന്‍ ചാക്കോയുടെ (49) മൃതദേഹം സംസ്കരിക്കുന്നതിന് കൊണ്ടുപോകുന്നതിനാണ് ബന്ധുക്കള്‍ ശനിയാഴ്ച ഉച്ചയോടെ എത്തിയത്.

read more

ചടങ്ങായി അവലോകന യോഗം; ലക്ഷ്യം ബി.ഒ.ടി

Posted: 26 Aug 2012 12:11 AM PDT

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ പരിതാപ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗം പതിവ് ചടങ്ങായി. എല്ലാത്തിന്‍െറയും ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്ക് പതിച്ചു നല്‍കുന്ന പതിവ് ശൈലിയിലാണ് ഇക്കുറിയും യോഗം സമാപിച്ചത്.

read more

തീരദേശ വികസനത്തിന് 3000 കോടിയുടെ രൂപരേഖ- മന്ത്രി കെ.ബാബു

Posted: 25 Aug 2012 11:47 PM PDT

വൈപ്പിന്‍: തീരമേഖല വികസനത്തിന്് 3000 കോടി രൂപയുടെ രൂപരേഖ തയാറാക്കിയതായി ഫിഷറീസ് മന്ത്രി കെ.ബാബു. ഇതില്‍ 350 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും.ഹഡ്കോയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡിന്‍െറ മത്സ്യത്തൊഴിലാളി ബോണസ് വിതരണത്തിന്‍െറ ഉദ്ഘാടനം എടവനക്കാട് എച്ച്.ഐ.എച്ച്.എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടത്തട്ടുകാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയാണ് മത്സ്യ ഫെഡിന്‍െറ ലക്ഷ്യം.

read more

ചേരിതിരിഞ്ഞ് സംഘര്‍ഷത്തിന് ശ്രമം; പൊലീസ് ഇടപെടലില്‍ ഒഴിവായി

Posted: 25 Aug 2012 11:21 PM PDT

ചാവക്കാട്: ചേരിതിരിഞ്ഞ് സംഘര്‍ഷത്തിനുള്ള ശ്രമം പൊലീസിന്‍െറസമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായി. ഒരുമനയൂര്‍ ഒറ്റത്തെങ്ങ്, അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ യുവാക്കളെയാണ് പൊലീസ് പിടികൂടി മാതാപിക്കാളെ വിളിച്ച് ജാമ്യത്തില്‍ വിട്ടയച്ചത്.

read more

നാടും നഗരവും ഓണത്തിരക്കില്‍

Posted: 25 Aug 2012 11:15 PM PDT

കല്ലടിക്കോട്: തിരുവോണത്തിന് ദിവസങ്ങള്‍ ശേഷിക്കെ നാടും നഗരവും ഓണത്തിരക്കില്‍. സംഘടനകളും കൂട്ടായ്മകളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ക്ളബുകള്‍ കലാകായിക മത്സരങ്ങളും അവശ്യസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണവുംസംഘടിപ്പിക്കുന്ന തിരക്കിലാണ്. നടക്കുന്നു. വിദ്യാലയങ്ങളില്‍ പൂക്കളമത്സരവും ഓണസദ്യയും നടക്കുന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഓണം ആഘോഷിച്ചു. പൂക്കള മല്‍സരം, ഓണസദ്യ എന്നിവ നടത്തി. വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത്തലങ്ങളില്‍ കുടുംബശ്രീ ഓണച്ചന്തകളും ആരംഭിച്ചു.

read more

പ്ളസ്വണ്‍ പ്രവേശം സെപ്റ്റംബര്‍ മൂന്നിന് പൂര്‍ത്തിയാക്കും; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡ്

Posted: 25 Aug 2012 11:02 PM PDT

മലപ്പുറം: ജില്ലയില്‍ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ളസ് വണ്‍ പ്രവേശം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതായി ഹയര്‍ സെക്കന്‍ഡറി വകുപ്പ് അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഓരോ താലൂക്കില്‍നിന്നും തെരഞ്ഞെടുത്ത 15 ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കും. ഇതിന്‍െറ ഭാഗമായി അഞ്ച് അലോട്ട്മെന്‍റിലും പ്രവേശം ലഭിക്കാത്തവര്‍ക്കായി സെന്‍റ് ജമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൗണ്‍സിലിങ് നടത്തിയിരുന്നു.

read more

തീരദേശത്ത് 200 ഏക്കറില്‍ പട്ടയം നല്‍കുന്നു

Posted: 25 Aug 2012 10:41 PM PDT

കാസര്‍കോട്: ജില്ലയിലെ തീരദേശവാസികള്‍ക്ക് 200 ഏക്കറോളം സ്ഥലത്തിന്‍െറ പട്ടയം നല്‍കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ അറിയിച്ചു.

read more

ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക്

Posted: 25 Aug 2012 10:32 PM PDT

കണ്ണൂര്‍/പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വേളാപുരത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP