സ്വാഗതം
WELCOME

News Update..

Saturday, August 4, 2012

ഓണ്‍ലൈന്‍ മണല്‍പാസ് വിതരണം ഒക്ടോബര്‍ മുതല്‍ Madhyamam News Feeds

ഓണ്‍ലൈന്‍ മണല്‍പാസ് വിതരണം ഒക്ടോബര്‍ മുതല്‍ Madhyamam News Feeds

Link to

ഓണ്‍ലൈന്‍ മണല്‍പാസ് വിതരണം ഒക്ടോബര്‍ മുതല്‍

Posted: 04 Aug 2012 01:22 AM PDT

കൊച്ചി: ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിന് ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ മുഖേന കേന്ദ്രീകൃത പാസ് സമ്പ്രദായം നടപ്പാക്കുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ ഒരുക്കുന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പാസ് അനുവദിക്കുക. പാസ് വിതരണത്തിന്‍െറ കണ്‍ട്രോള്‍ റൂം ജില്ല കലക്ടറേറ്റിലാണ് പ്രവര്‍ ത്തിക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കി.

read more

കുഞ്ഞിന്‍െറ മാല കവര്‍ന്നു; നാലു വീടുകളില്‍ മോഷണ ശ്രമം

Posted: 04 Aug 2012 01:15 AM PDT

ചാവക്കാട്: പാലയൂര്‍ കാവതിയാട്ട് അമ്പലത്തിനടുത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ അടക്കം നാല് വീടുകളില്‍ കവര്‍ച്ചാശ്രമവും രണ്ട് വീടുകളില്‍ കവര്‍ച്ചയും നടന്നു. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്‍െറ കഴുത്തില്‍ നിന്നും മാല കവര്‍ന്നു.
കോണ്‍ഗ്രസ് നേതാവ് ഫിറോസ് പി. തൈപറമ്പില്‍, രായംമരക്കാര്‍ വീട്ടില്‍ അബ്ദുന്നാസര്‍, വെള്ളരിക്കാട്ട് പ്രദീപ്, വെള്ളക്കട പ്രസന്നന്‍, പരപ്പില്‍ സുന്ദരന്‍, താമരക്കാട്ടില്‍ ശിവദാസന്‍ എന്നിവരുടെ വീടുകളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്.

read more

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

Posted: 04 Aug 2012 01:05 AM PDT

പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. വെള്ളിയാഴ്ച ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. അതിര്‍ത്തി പ്രദേശങ്ങളായ ഒഴലപ്പതി, വണ്ണാമട, പുതുശ്ശേരി, വടവന്നൂര്‍, പിരായിരി, കോട്ടായി, പുതുനഗരം, മേലാര്‍ക്കോട്, പല്ലശ്ശന, കണ്ണമ്പ്ര, പുതുപ്പരിയാരം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സംശയുമുള്ളവര്‍ ചികിത്സ തേടിയിട്ടുള്ളത്. മൂന്ന് പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്.

read more

പി.ജയരാജന് ജാമ്യമില്ല

Posted: 04 Aug 2012 12:58 AM PDT

Image: 

കണ്ണുര്‍: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജാമ്യം ലഭിച്ചില്ല. കണ്ണുര്‍ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി പിരിയുന്നതിന് തൊട്ടു മുമ്പാണ് ഹരജി പരിഗണിച്ചത്. ജയരാജന് ജാമ്യം നല്‍കരുതെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ചു നിന്നു. ജാമ്യം അനുവദിച്ചാല്‍ ജില്ലയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവും എന്നതടക്കമുള്ള കാരണങ്ങള്‍ പരിഗണിച്ചാണ് മജിസ്ട്രേറ്റ് സി. മുജീബ്റഹ്മാന്‍ ജാമ്യം നിഷേധിച്ചത്.

read more

അങ്കണവാടി പ്രവര്‍ത്തിക്കുന്നത് വര്‍ക്കറുടെ വീട്ടില്‍; തീക്കടി കോളനിയില്‍ വിവാദത്തിന്‍െറ ആദ്യപാഠം

Posted: 04 Aug 2012 12:07 AM PDT

Image: 

എടക്കര: തീക്കടി ആദിവാസി കോളനിയിലെ മിനി അങ്കണവാടിയെ വിവാദം വിട്ടൊഴിയുന്നില്ല. വര്‍ക്കറുടെ വീട്ടിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ശമ്പളം നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുന്നതായും വര്‍ക്കര്‍ പറയുന്നു.

read more

ഹോണ്ട ഇഗ്നിറ്റര്‍

Posted: 03 Aug 2012 11:57 PM PDT

Image: 

ഹോണ്ടയുടേതിന് തുല്ല്യമായ വണ്ടികള്‍ ഇറക്കുന്നത് ഹീറോ മോട്ടോകോര്‍പ്പിന് ഹരമാണ്. കണ്ടാല്‍ സ്റ്റണ്ണറിന്‍െറ അനിയനാണെന്ന് തോന്നുന്ന ഒരു വിദ്വാനെ അവര്‍ പുറത്തിറക്കി. ഇഗ്നിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ 125സി.സിയാണ്. ഡല്‍ഹിയില്‍ നടന്ന ഓട്ടോഎക്സ്പോയിലാണ് ഇത് അവതരിച്ചത്. 124.7 സിസി എയര്‍കൂള്‍ഡ് എഞ്ചിന്‍ 8000 ആര്‍പിഎമ്മില്‍ 11 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും നല്‍കും.

read more

ത്രീഡി ടാബ് ഇന്ത്യയില്‍

Posted: 03 Aug 2012 11:47 PM PDT

Image: 

കനത്ത മത്സരം നടക്കുന്ന, അനുദിനം പുതിയ മോഡലുകള്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലേക്ക് ‘രാജ്യത്തെ ആദ്യ ത്രീഡി ടാബ്ലറ്റ്’. മന്ത്ര വെഞ്ച്വേഴ്സ് ഗ്രൂപ്പിന്‍െറ പിന്തുണയോടെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വൈപ് ടെലികോം ആണ് ‘രാജ്യത്തെ ആദ്യ ത്രീഡി ടാബ്ലറ്റ്’ അവതരിപ്പിച്ചിരിക്കുന്നത്. ‘ടാബ് എക്സ് 74 ത്രീഡി’ എന്ന പേരില്‍ ഏഴ് ഇഞ്ചിലാണ് സ്വൈപ് ത്രീഡി വിസ്മയം കൈക്കുമ്പിളിലാക്കിത്തന്നിരിക്കുന്നത്.

read more

സ്വര്‍ണവില താഴ്ന്നു, പവന് 22,200 രൂപ

Posted: 03 Aug 2012 10:50 PM PDT

Image: 

കോഴിക്കോട്: റെക്കോര്‍ഡ് നിലയിലായിരുന്ന സ്വര്‍ണവില താഴ്ന്നു. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയായി. ഒരാഴ്ചയിലേറെയായി വില 22,360 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ജൂണ്‍ 19നാണ് പവന്‍വില ആദ്യമായി 22,360 രൂപയിലെത്തി റെക്കോര്‍ഡിട്ടത്.

ആഗോള വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഹര്‍ത്താല്‍ അക്രമം: ഒമ്പതു കേസുകള്‍ മൂന്നുപേര്‍ റിമാന്‍ഡില്‍

Posted: 03 Aug 2012 10:31 PM PDT

തൃക്കരിപ്പൂര്‍: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലിനോടനുബന്ധിച്ച് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ അമ്പതോളം സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍. തങ്കയം മുക്കിലെ എസ്.എം കോര്‍ണര്‍ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ കൊയോങ്കരയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം. സാജന്‍ (28), ടി. പ്രജീഷ് (22), ഓരിയിലെ വി. ബാബു (30) എന്നിവരെ ഹോസ്ദുര്‍ഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

read more

വികാസ് കൃഷ്ണയെ പുറത്താക്കിയതിനെതിരെ ഇന്ത്യ

Posted: 03 Aug 2012 10:20 PM PDT

Image: 

ലണ്ടന്‍: ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരം വികാസ് കൃഷ്ണയുടെ ഫലം തിരുത്തിയ ഇന്‍റര്‍ നാഷണന്‍ ബോക്സിംഗ് അസോസിയേഷന്‍െറ നടപടിക്കെതിരെ പരാതി നല്‍കുമെന്ന് ഇന്ത്യ. ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷനും ഇതിനെതിരെ രംഗത്തെത്തി.
69 കിലോ ബോക്സിംഗില്‍ വികാസ് ഇന്നലെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. എതിരാളിയായ അമേരിക്കയുടെ എറോള്‍ സ്പെന്‍സിന്‍െറ പരാതിയെ തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജൂറി എറോളിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഇതോടെ എറോള്‍ സ്പെന്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP