സ്വാഗതം
WELCOME

News Update..

Saturday, August 25, 2012

മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ ലാബും ലൈബ്രറിയും തുടങ്ങും-എം.പി Madhyamam News Feeds

മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ ലാബും ലൈബ്രറിയും തുടങ്ങും-എം.പി Madhyamam News Feeds

Link to

മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ ലാബും ലൈബ്രറിയും തുടങ്ങും-എം.പി

Posted: 25 Aug 2012 12:12 AM PDT

പാലക്കാട്: ഈ സാമ്പത്തിക വര്‍ഷം പൂര്‍ണമാകുന്നതോടെ പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും ലൈബ്രറി, ലാബ് കെട്ടിടങ്ങള്‍ സ്വന്തമാകുമെന്ന് എം.ബി രാജേഷ് എം.പി.

read more

ജില്ലയില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

Posted: 25 Aug 2012 12:06 AM PDT

നിലമ്പൂര്‍: ജില്ലയില്‍ നാലിടങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.
മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫിസ്, നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ്, വഴിക്കടവ് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റ്, ചെറിയ മുണ്ടം വില്ലേജ് ഓഫിസ് എന്നിവടങ്ങളിലാണ് വിജിലന്‍സ് വിഭാഗം ഒരേസമയം പരിശോധന നടത്തിയത്. ചിലയിടങ്ങളിലെ പരിശോധന മണിക്കൂറുകള്‍ നീണ്ടു. മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫിസിലെ മണല്‍പാസ് വിതരണത്തില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഹൈകോടതി നിയമം പാലിക്കാതെയാണ് മണല്‍ പാസ് വിതരണം നടത്തിയിട്ടുള്ളത്.

read more

മുഖ്യമന്ത്രി വിളിച്ചുവരുത്തി അപമാനിച്ചു -എന്‍ഡോസള്‍ഫാന്‍ സമരസമിതി

Posted: 24 Aug 2012 11:59 PM PDT

തിരുവനന്തപുരം: 127 ദിവസമായി സമരംചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാരെ ചര്‍ച്ചയുടെ പേരില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി അപമാനിച്ചെന്ന് അമ്മമാരും സമരസമിതി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാന്‍സറടക്കം മാരകരോഗങ്ങള്‍ ബാധിച്ച അമ്മമാര്‍ക്ക് മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ് മുഖ്യമന്ത്രിയെ കാണാനായത്. എന്നാല്‍ അമ്മമാരെന്തിന് ചര്‍ച്ചക്ക്വന്നു എന്ന രീതിയില്‍ പരിഹാസപൂര്‍ണമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. പ്രധാനആവശ്യത്തോട് പ്രതികരിക്കാന്‍ പോലും തയാറായില്ല.

read more

‘ഓപറേഷന്‍ ഓണക്കാഴ്ച’: വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Posted: 24 Aug 2012 11:52 PM PDT

കണ്ണൂര്‍: ‘ഓപറേഷന്‍ ഓണക്കാഴ്ച’യെന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ജില്ലയില്‍ വ്യാപക ക്രമേക്കേടുകള്‍ കണ്ടെത്തി.
കണ്ണൂര്‍ മുനിസിപ്പല്‍ സെക്രട്ടറി വി.ആര്‍. രാജുവിന്‍െറ താമസസ്ഥലത്ത് നിന്ന് മൂന്നു ലക്ഷം രൂപ പിടികൂടി.
കണ്ണൂര്‍ കലക്ടറേറ്റ് ഓഫിസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സെയില്‍സ് ടാക്സ് ഓഫിസ്, ജിയോളജി ഓഫിസ്, എക്സൈസ് ഓഫിസ് എന്നിവിടങ്ങളിലടക്കം നിരവധി സ്ഥാപനങ്ങള്‍ വിജിലന്‍സ് ഡിവൈ.എസ്.പി സുനില്‍ ബാബുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിച്ചു.

read more

പാന്‍ക്രിയാസ് മാറ്റിവെച്ചാല്‍

Posted: 24 Aug 2012 11:22 PM PDT

Image: 

വൃക്കകള്‍, ഹൃദയം, കണ്ണ്, കരള്‍ മുതലായ പല അവയവങ്ങളും മാറ്റിവെക്കുന്നതുപോലെ പാന്‍ക്രിയാസ് മാറ്റിവെക്കുന്ന ശസ്ത്രക്രിയകളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്നാല്‍, അത്ര വ്യാപകമല്ല എന്നുമാത്രം. ഇന്ത്യയില്‍ പല ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്.

read more

നാലു കൊല്ലം കഴിഞ്ഞ് വീണ്ടും തടവുകാരായി...

Posted: 24 Aug 2012 10:30 PM PDT

കോഴിക്കോട്: കേസുകള്‍ ഏറക്കുറെ തീര്‍പ്പാക്കി ആളൊഴിഞ്ഞ എരഞ്ഞിപ്പാലം മാറാട് കോടതി വളപ്പില്‍ വീണ്ടും പൊലീസും ബഹളവും. ഹൈകോടതി വിധി പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിച്ച 24 പ്രതികള്‍ കീഴടങ്ങാന്‍ വീണ്ടും കീഴ്കോടതിയിലെത്തിയത് പലപ്പോഴും വൈകാരിക നിമിഷങ്ങള്‍ തീര്‍ത്തു. ബേപ്പൂര്‍ പഞ്ചായത്ത് മുന്‍ അംഗവും ലീഗ് നേതാവുമായ പരീച്ചിന്‍റകത്ത് മൊയ്തീന്‍കോയയും (50) 79കാരന്‍ തെക്കേപ്പുറത്ത് അസൈനാറുമടക്കമുള്ള പ്രതികള്‍ അഭിഭാഷകന്‍ പി.

read more

സ്വര്‍ണവില സര്‍വകാലറെക്കോര്‍ഡില്‍

Posted: 24 Aug 2012 10:26 PM PDT

Image: 

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്റം തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 23,080 രൂപയും ഗ്രാമിന് 15 രൂപ കൂടി 2885 രൂപയുമായി. ഇതാദ്യമായാണ് സ്വര്‍ണവില 23,000 കടക്കുന്നത്.

വ്യാഴാഴ്ച പവന് 160 രൂപയും വെള്ളിയാഴ്ച 80 രൂപയും വര്‍ധിച്ച് 22,960 രൂപയായിരുന്നു. ആഗോള സാമ്പത്തികമേഖലയിലെ അനിശ്ചിതത്വവും ഉത്സവ-വിവാഹ വേളകളിലെ വര്‍ധിത ആവശ്യവും നിക്ഷേപകരുടെ സ്വര്‍ണത്തോടുള്ള അമിത താല്‍പ്പര്യവുമാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം.

read more

നാടും നഗരവും ഓണത്തിരക്കിലേക്ക്

Posted: 24 Aug 2012 10:21 PM PDT

കല്‍പറ്റ: നാടും നഗരവും ഓണത്തിരക്കിലേക്ക്. വിവിധ സംഘടനകളും ക്ളബുകളും മത്സരങ്ങള്‍ സംഘടിപ്പിച്ചും ഓണസദ്യഒരുക്കിയും ആഘോഷം തുടങ്ങി.
കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ഓണാഘോഷം വിദ്യാഭ്യാസ റീജനല്‍ ഡെ. ഡയറക്ടര്‍ ഇ.കെ. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. സുധാറാണി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ.ടി. ബാബു, പ്രോഗ്രാം കണ്‍വീനര്‍ വിശ്വേഷ്, സ്കൂള്‍ ലീഡര്‍ അര്‍ഷദ് എന്നിവര്‍ സംസാരിച്ചു. പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി.

read more

പാളത്തില്‍ സ്ഫോടകവസ്തു; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

Posted: 24 Aug 2012 10:15 PM PDT

Image: 

തലയോലപ്പറമ്പ്: വ്യാഴാഴ്ച വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം സ്ഫോടകവസ്തു കണ്ടെടുത്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വെളിയനാട് എടക്കാട്ടുവയല്‍ അഴകത്ത് സെന്തില്‍കുമാര്‍ (37)പൊലീസ് പിടിയിലായി. എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോ എംപാനല്‍ {്രെെവറായ സെന്തിലിനെ ഷൊര്‍ണൂരിനടുത്തുള്ള പനയൂരിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.

read more

പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫിലും

Posted: 24 Aug 2012 09:56 PM PDT

Image: 

ദുബൈ: കേരളത്തില്‍ 2006ല്‍ തുടക്കമായ പത്താം തരം തുല്യതാ പരീക്ഷ ഇനി ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കുന്നു. 2017 ഓടെ എല്ലാ മലയാളികളെയും മെട്രിക്കുലേഷന്‍ യോഗ്യതയുള്ളവരാക്കി മാറ്റുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. കേരള സാക്ഷരതാ മിഷന്‍െറ മേല്‍നോട്ടത്തില്‍ യു.എ.ഇയിലും ഖത്തറിലുമായി 10 സെന്‍ററുകളിലാണ് പരീക്ഷ നടക്കുക. അടുത്ത വര്‍ഷത്തോടെ ആദ്യ ബാച്ച് പരീക്ഷ നടത്താന്‍ തത്ത്വത്തില്‍ തീരുമാനമായതായി വിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഗോവിന്ദന്‍ കുട്ടി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP