സ്വാഗതം
WELCOME

News Update..

Tuesday, July 31, 2012

ചിദംബരം ധനമന്ത്രി ആയേക്കും; ആഭ്യന്തരം ഷിന്‍ഡെക്ക് Madhyamam News Feeds

ചിദംബരം ധനമന്ത്രി ആയേക്കും; ആഭ്യന്തരം ഷിന്‍ഡെക്ക് Madhyamam News Feeds

Link to

ചിദംബരം ധനമന്ത്രി ആയേക്കും; ആഭ്യന്തരം ഷിന്‍ഡെക്ക്

Posted: 31 Jul 2012 12:01 AM PDT

Image: 

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി ചിദംബരത്തെ ധനവകുപ്പിന്‍െറ ചുമതലയിലേക്ക് മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിച്ചുപണിക്കൊരുങ്ങുന്നു. ഈ ആഴ്ചയോടെ തന്നെ മന്ത്രിതല മാറ്റം പ്രതീക്ഷിക്കുന്നു. നിലവില്‍ ഊര്‍ജ വകുപ്പ് കയ്യാളുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ ആയേക്കും പകരം ആഭ്യന്തര മന്ത്രി.

read more

നഗരമാലിന്യം സേലത്തേക്ക് ‘വണ്ടികയറുന്നു’

Posted: 30 Jul 2012 11:42 PM PDT

തൃശൂര്‍: സാസ്കാരിക നഗരത്തിലെ മാലിന്യം സേലത്തേക്ക് ‘വണ്ടികയറുന്നു’. തൃശൂരിലെ മാലിന്യം മുഴുവന്‍ സേലം കോര്‍പറേഷന്‍െറ വളം ഉല്‍പാദനകേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ആഴ്ചയില്‍ 400 ടണ്‍ മാലിന്യമാണ് സേലത്തേക്ക്് കൊണ്ടുപോവുക. ജനുവരി 22ന് ലാലൂര്‍ മാലിന്യമലയില്‍ തീപടര്‍ന്നതിനെത്തുടര്‍ന്നാണ് നഗരത്തില്‍ മാലിന്യനീക്കം നിലച്ചത്. മലിനീകരണ വിരുദ്ധസമരസമിതിയും ലാലൂരിലേക്ക് മാലിന്യം തള്ളാന്‍ അനുവദിച്ചിരുന്നില്ല.

read more

ആര്‍.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

Posted: 30 Jul 2012 11:30 PM PDT

Image: 

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ നയമാണ് പുറത്തുവന്നിരിക്കുന്നത്. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ,റിവേഴ്സ റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപോ നിരക്ക് എട്ട് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം 4.75 ശതമാനത്തിലും തുടരും.ഉയരുന്ന പണപ്പെരുപ്പവും മഴ ചതിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് പലിശ നിരക്ക് ഇളവു ചെയ്യുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍മാറിയത്.

read more

കടുക്കാംകുന്നം സംഘര്‍ഷം: 16 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ്

Posted: 30 Jul 2012 11:09 PM PDT

പാലക്കാട്: മലമ്പുഴ കടുക്കാംകുന്നം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 16 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘര്‍ഷം നിലനില്‍ക്കുന്ന മലമ്പുഴ ഐ.ടി.ഐയിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ ബാഗിനുള്ളില്‍ വിദേശകഠാരയുമായി തിങ്കളാഴ്ച പൊലീസിന്‍െറ പിടിയിലായി.
കടുക്കാംകുന്നം സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന്‍, അംഗങ്ങളായ പ്രകാശന്‍, സഞ്ജു എന്നിവര്‍ക്ക് നേരെയാണ് ഞായറാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്.

read more

സെഡിയ കമ്പ്യൂട്ടര്‍ വാങ്ങി

Posted: 30 Jul 2012 10:50 PM PDT

Image: 

ചില കാറുകമ്പനികള്‍ പുതിയ മോഡലിറക്കിക്കഴിഞ്ഞാല്‍ മുട്ടയിട്ട കോഴിയുടെ സ്വഭാവമാണ്. പറ്റുന്നത്ര ബഹളം വച്ച് ആളെ കൂട്ടും. പക്ഷേ മിറ്റ്സുബിഷിക്ക് ഈ സ്വഭാവമില്ല. ലാന്‍സര്‍ എന്ന പാവങ്ങളുടെ ബെന്‍സിന് സെഡിയ എന്ന വിളിപ്പേര് വീണപ്പോഴും വലിയ ബഹളമൊന്നും കേട്ടില്ല. ഇപ്പോള്‍ സെഡിയയുടെ പുതിയ വേര്‍ഷന്‍ സെലക്ട് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ് അവര്‍. ടാബ്ലറ്റ് പിസിയും കാമറയുമൊക്കെയായി ഊരുചുറ്റുന്ന പുതിയ തലമുറയിലെ ചില പയ്യന്‍മാരുടെ സ്വഭാവം കിട്ടിയെന്നതാണ് പ്രധാന സവിശേഷത.

read more

എസ്.ബി.ടിയില്‍ 2500 ഒഴിവുകള്‍

Posted: 30 Jul 2012 10:16 PM PDT

Image: 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ & ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവിടങ്ങളില്‍ ക്ളര്‍ക്കുമാരുടെ അപേക്ഷ ക്ഷണിച്ചു. മൊത്തം 7740 ഒഴിവുകളാണുള്ളത്.

read more

അപകടമരണം: മേല്‍മുറിയില്‍ പ്രതിഷേധവും സംഘര്‍ഷവും

Posted: 30 Jul 2012 10:01 PM PDT

Image: 

മലപ്പുറം: അമിതവേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ച് പിതാവും മകനും മരിച്ചതിനെത്തുടര്‍ന്ന് മേല്‍മുറിക്ക് സമീപം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. രോഷാകുലരായി ലോറിക്ക് തീയിട്ട നാട്ടുകാര്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും സ്ഥലത്തേക്ക് കടത്തിവിട്ടില്ല. തിങ്കളാഴ്ച മേല്‍മുറിക്ക് സമീപമുണ്ടായ അപകടത്തില്‍ പറാഞ്ചേരി മുഹമ്മദ് ഷരീഫ്, മകന്‍ മുഹമ്മദ് റാസല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷരീഫിന്‍െറ ഭാര്യ ത്വാഹിറ തസ്നീം ചികിത്സയിലാണ്.

read more

വൈദ്യുതി ചാര്‍ജ് വര്‍ധന: പ്രതിഷേധം ഇരമ്പി

Posted: 30 Jul 2012 09:38 PM PDT

കാസര്‍കോട്: വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭ പരിപാടികളില്‍ പ്രതിഷേധം ആളിക്കത്തി.
വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാറിന്‍െറ റമദാന്‍ സമ്മാനമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ.എച്ച്. മുഹമ്മദ് കുറ്റപ്പെടുത്തി. വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് വൈദ്യുതി മന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

read more

കാലിത്തൊഴുത്തായി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പരിസരം

Posted: 30 Jul 2012 09:25 PM PDT

കണ്ണൂര്‍: റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പരിസരം കാലിത്തൊഴുത്തായി. ഫീസ് ഈടാക്കി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുകയും യാത്രക്കാര്‍ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.

read more

വൈദ്യുതിഭവന് മുന്നില്‍ പ്രക്ഷോഭം

Posted: 30 Jul 2012 09:03 PM PDT

Image: 

കോഴിക്കോട്: വൈദ്യുതിനിരക്ക് വര്‍ധനക്കെതിരെ വെള്ളയില്‍ വൈദ്യുതി ഭവന് മുന്നില്‍ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പത്തിന് മുമ്പുതന്നെ വൈദ്യുതി ഭവനും പരിസരവും പ്രതിഷേധ കേന്ദ്രമായി മാറുകയായിരുന്നു. സംസ്ഥാനതല പ്രതിഷേധത്തിന്‍െറ ഭാഗമായി ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. പത്തു മണിയോടെ വൈദ്യുതി ഭവനകത്ത് ഇരച്ചുകയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധം തുടങ്ങി. ഇതിനിടെ പ്രധാന കവാടമടച്ച് പ്രവര്‍ത്തകര്‍ ധര്‍ണ ആരംഭിച്ചിരുന്നു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP